Sunday, December 22, 2024
Novel

വേളി: ഭാഗം 35

രചന: നിവേദ്യ ഉല്ലാസ്‌

.പ്രിയാ….” “എന്തോ…” “താൻ കിടക്കുന്നില്ലേ ” “മ്മ്… ” “എങ്കിൽ വന്നു കിടക്കു…” അവൾ എവിടെ കിടക്കണം എന്നറിയാതെ നിൽക്കുക ആണ്. കാരണം എല്ലാ ദിവസവും അവൾ ബെഡിലും നിരഞ്ജൻ സെറ്റിയിലും ആയിരുന്നു കിടന്നത്. അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി. എങ്കിലും അവൻ അനങ്ങാതെ കിടന്നു…. ഏട്ടാ….. കുറച്ചു നിമിഷത്തിന് ശേഷം അവൾ മെല്ലെ വിളിച്ചു. “എന്താ പ്രിയേ…”അവൻ മെല്ലെ തല ഉയർത്തി. “അത് പിന്നെ ഏട്ടാ… ഞാൻ… ഞാൻ ഇന്ന് എന്റെ റൂമിൽ ഒന്ന് കിടന്നോട്ടെ…. ഏട്ടന് ഇവിടെ ഒറ്റയ്ക്ക് കിടക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ…” അവളുടെ ആ നീക്കം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…ഒരുമിച്ചു കിടക്ക പങ്കിടാം എന്നു കരുതി ആയിരുന്നു അവൻ കിടന്നത്. “ഏട്ടാ… ഞാൻ ഇങ്ങനെ ചോദിച്ചതിൽ ബുദ്ധിമുട്ട് ആയോ..”

അവനിൽ നിന്ന് ഒരു മറുപടി കിട്ടാഞ്ഞപ്പോൾ പ്രിയക്ക് വിഷമം ആയി. “ഇല്ലെടോ… താൻ പോയി കിടന്നോ….ഒരുപാട് നാളുകൾക്ക് ശേഷം താൻ വന്നത് അല്ലെ…..ഞാൻ ഇവിടെ കിടന്നോളം…No problem ” അതും പറഞ്ഞു കൊണ്ട് അവൻ കിടന്നു. അല്പം കഴിഞ്ഞപ്പോൾ ഡോർ അടയുന്ന ശബ്ദം കേട്ടു. . പ്രിയ വെളിയിലേക്ക് പോയി എന്ന് അവനു മനസിലായി. യാത്രാ ക്ഷീണം കാരണം നിരഞ്ജനും വേഗത്തിൽ ഉറക്കത്തിലേക്ക് വഴുതി വീണ്. പ്രിയ തന്റെ മുറിയിൽ ആയിരുന്നു അപ്പോൾ. അവളുടെ ആ ചെറിയ കട്ടിലിൽ അവൾ ഇരിക്കുക ആണ്. ഒരുപാട് ഓർമ്മകൾ നിറഞ്ഞു നിൽക്കുക ആണ് അവിടെ… തന്റെ സങ്കടങ്ങൾ മുഴുവനും ഒരു തുലാമഴയായി പെയ്തു ഇറങ്ങിയ ത് ഇവിടെ ആണല്ലോ എന്ന് അവൾ ഓർത്തു.

ഒരു കൗമാരക്കാരിയുടെ സ്വപ്‌നങ്ങൾ…. തന്റെ നൊമ്പരങ്ങൾ പങ്ക് വെയ്ക്കാനും തന്നെ ചേർത്തു പിടിക്കാനും ഒരാള് ഉണ്ടായിരുന്നു എങ്കിൽ എന്നു താനും മോഹിച്ചിരുന്നു. മീര ചെറിയമ്മയുടെ പ്രഹരങ്ങൾ ഏറ്റു വാങ്ങുമ്പോൾ ഒക്കെ താനും ഓർക്കും എവിടെ എങ്കിലും ഒരാളെ ഈശ്വരൻ തനിക്ക് വേണ്ടി കരുതി വെച്ചിട്ടുണ്ടാവും എന്ന്. ആ ആള് വരും തന്നെ ഇവിടെ നിന്നു രക്ഷിക്കുവാൻ… ജീവിതത്തിൽ ഒരിക്കൽ പോലും,. ഒരിക്കൽ പോലും നിരഞ്ജനെ പോലെ ഒരു യുവാവിനെ താൻ ആഗ്രഹിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല… തനിക്കായി ഗുരുവായൂരപ്പൻ കരുതി വെച്ചത് ഈ രാജകുമാരനെ ആണല്ലോ എന്നറിഞ്ഞത് ഭഗവാന്റെ കിഴക്കേ നടയിൽ വെച്ച് ആയിരുന്നു.

ഏതൊരു പെണ്ണും മോഹിക്കുന്നതിനും ആശിക്കുന്നതിനും അപ്പുറം ആയിരുന്നു ഭഗവാൻ എനിക്ക് നൽകിയ പ്രസാദം.. ഏട്ടനെ കണ്ട നിമിഷം….. അവൾ അതു ഒന്നുടെ ഓർത്തു പോയി.. കസവു മുണ്ടു ഒക്കെ ഉടുത്തു, നെറ്റിയിൽ കളഭകുറി അണിഞ്ഞു,അലക്ഷ്യമായ മുടി മാടി ഒതുക്കി,… ഓർത്തതും അവളുടെ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരി വിരിഞ്ഞു. പക്ഷെ….. നീലിമയെ കണ്ടതു ഓർത്തപ്പോൾ… ആ കുട്ടീടെ അവസ്ഥ… തന്നെ പോലെ മറ്റൊരുവൾ. ജന്മനാൽ ആയിരുന്നു താൻ അനാഥ ആയത് എങ്കിൽ നീലിമ യ്ക്ക് സംഭവിച്ചത് അതിലും വലിയൊരു ദുരന്തം ആയിരുന്നു.

എന്തിനാണ് ആ പാവത്തിന് ഇങ്ങനെ ഒരു ജന്മം കൊടുത്തത്. അവളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും എല്ലാം അപ്പാടെ തകർത്തു കളഞ്ഞില്ലേ…. എന്ത് തെറ്റാണു ആ കുട്ടി ചെയ്തത്.. ഒരു നിമിഷം.. ഒരു നിമിഷം മാത്രം മതി ആയിരുന്നു, ആരെങ്കിലും, എവിടെ നിന്നു എങ്കിലും ഒന്നു എത്തിയിരുന്നു എങ്കിൽ അവൾക്ക് ഈ ഗതി വരില്ലായിരുന്നു.. അവളുടെ ശിവ യും ആയിട്ട് എവിടെ എങ്കിലും പോയി കഴിഞ്ഞേനെ… . ആകെക്കൂടി അവൾക്ക് ഇപ്പോൾ അവളുടെ സച്ചുഏട്ടൻ മാത്രം ഒള്ളു… അവളുടെ മനസ് നിറയെ ഏട്ടന്റെ മുഖം ഒള്ളു….അതുകൊണ്ട്.. അതുകൊണ്ടു മാത്രം ആണ് താൻ അമ്മയോടും ഏട്ടനോടും ഒക്കെ അങ്ങനെ പറഞ്ഞത്..

പക്ഷെ ഏട്ടന്റെ സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ…. തന്നിലേക്ക് അടുക്കുംതോറും ആ കണ്ണിൽ വിരിയുന്ന ഭാവങ്ങൾ വായിച്ചെടുക്കുമ്പോൾ എവിടെയോ ഒരു…. താനും ഒരു നിമിഷം എല്ലാം മറന്നു പോകുന്നു… പ്രിയ ഓരോന്ന് ഓർത്തു കൊണ്ട് കട്ടിലിന്റെ ക്രാസയിൽ ചാരി ഇരിക്കുക ആണ് . വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി.. നോക്കിയപ്പോൾ നിരഞ്ജൻ.. “എന്താ ഏട്ടാ…”അവൾ വെപ്രാളത്തോടെ എഴുനേറ്റു. “ഹേയ് ഒന്നുല്ലടോ… അവൻ റൂമിൽ കേറി.. എന്നിട്ട് വാതിൽ ലോക്ക് ചെയ്തു. “ഇത്രയും ദിവസവും താൻ എന്റെ ഒപ്പം ഉണ്ടായിരുന്നല്ലോ… ഒരുമിച്ചു കിടക്കുന്നില്ലെങ്കിൽ പോലും ഒരു മുറിയിൽ…. ഇടയ്ക്ക് കണ്ണു തുറന്നപ്പോൾ പെട്ടന്ന് തന്നെ കാണാതെ ഞാൻ ഞെട്ടി പോയി… അതാണ്..”

അവൻ അവളെയും പിടിച്ചു ആ ചെറിയ കട്ടിലിലേക്ക് അമർന്നു ഇരുന്നു. ഏട്ടാ… ഈ മുറിയിൽ തീരെ സൗകര്യം ഇല്ല…. വരൂ.. നമ്മൾക്ക് അപ്പുറത്തെ റൂമിൽ പോകാം…”പ്രിയ എഴുന്നേറ്റത്തും നിരഞ്ജൻ അവളുടെ കൈയിൽ കടന്നു പിടിച്ചു. അതൊന്നും വേണ്ട പ്രിയാ… നമ്മൾക്ക് ഇവിടെ കൂടാം… എന്റെ പ്രിയകുട്ടി കഴിഞ്ഞ മുറി അല്ലെ ഇത്.. ഇന്ന് ഇവിടെ മതി… നമ്മൾക്ക് രണ്ടാൾക്കും ഉള്ള സ്പേസ് ഉണ്ടെന്നേ…. അഥവാ ഇല്ലെങ്കിൽ പോലും ദേ ഇവിടേക്ക് കിടക്കാം… വെറും നിലത്തേക് തറയിലേക്ക് ചൂണ്ടി കാണിച്ചു കൊണ്ട് അവൻ വീണ്ടും അവളെ പിടിച്ചു തന്നോട് ചേർത്തു ഇരുത്തി.. എന്നിട്ട് മുറിയിലൂടെ ഒന്ന് കണ്ണോടിച്ചു.. അവനു ഒരുപാട് സങ്കടം ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എങ്കിലും, എല്ലാം ഉള്ളിൽ ഒതുക്കിയത് മാത്രം.

“ഹ്മ്മ്… ഈ നാലു ചുവരുകൾക്കും കാണാപ്പാഠം അറിയാം അല്ലെ എന്റെ പ്രിയകുട്ടിയെ…നിന്റെ സങ്കടവും പരിഭവവും പരാതിയും സന്തോഷവും ഒക്കെ പങ്കു വെച്ചത് ഇവിടെ അല്ലേ നീയ് ..” അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു.. നിരഞ്ജൻ തന്റെ കൈകൾ എടുത്തു അവളുടെ കൈലേക്ക് ചേർത്തു കൂട്ടിപിണഞ്ഞു. പെട്ടന്ന് ഉള്ള അവന്റെ പ്രവർത്തിയിൽ പ്രിയ ഒന്ന് ഞെട്ടി.. അവൾ കൈ വലിക്കുവാൻ നോക്കിയപ്പോൾ പിടുത്തം വീണ്ടും മുറുകി.. “എന്നോട് മൽപ്പിടിത്തതിന് വരുവാ… ആരാ ജയിക്കുന്നത് എന്ന് കാണണോ ന്റെ കുട്ടിയ്ക്ക് ….”അവളുടെ കാതോരം അവൻ മൊഴിഞ്ഞു കൊണ്ട് ഒന്നു തഴുകിയപ്പോൾ പ്രിയ അടിമുടി ഒന്ന് പുളഞ്ഞു പോയി.……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…