Thursday, December 19, 2024
Novel

വേളി: ഭാഗം 34

രചന: നിവേദ്യ ഉല്ലാസ്‌

അടിവയറിൽ ഒരു കരസ്പർശം പതിഞ്ഞതും അവൾ ഞെട്ടി പിടഞ്ഞു തിരിഞ്ഞു നോക്കി. അത്രയടുത്തു നിരഞ്ജൻ ആദ്യം ആയിട്ട് ആയിരുന്നു. അവൾ പകച്ചു പോയി… അവന്റെ കരവലയത്തിൽ നിന്നു കൊണ്ട് തന്നെ അവൾ അവനെ മെല്ലെ പിന്നോട്ട് തള്ളി മാറ്റി.. “ഓഹോ… എന്റെ പ്രിയ കുട്ടിക്ക് ഉശിര് കൂടിയല്ലോ…. എന്നാൽ ഞാൻ ഒന്ന് നോക്കട്ടെ ആര് ജയിക്കും എന്ന്….”അവൻ തന്റെ മുറിയിലെ വെള്ളത്തുള്ളികൾ മുഴുവനും അവളുടെ മുഖത്തേക്ക് കുടഞ്ഞു കൊണ്ട് അവളെ നോക്കി പറഞ്ഞു. “ഏട്ടാ…. വിട്…. ചെറിയച്ഛൻ കയറി വരും…”അവൾ അടക്കി പറഞ്ഞു..

“വരട്ടെ…. അതിനെന്താ…” അവൻ അതു പറഞ്ഞപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.. അവൻ,അവളുടെ മുഖത്തേക്ക് കുടഞ്ഞ വെള്ളത്തുള്ളികൾ തന്റെ കൈ കൊണ്ട് തുടച്ചു മാറ്റി.. “പ്രിയ മോളെ….” “ദേ ചെറിയച്ഛൻ….”അവൾ വേഗം വാതിൽക്കലേക്ക് ചെന്നു.. “മോളെ ഭക്ഷണം കഴിക്കാം, വരൂ. “ചെറിയച്ച… ഞാൻ ഒന്ന് കുളിക്കട്ടെ.. എന്നിട്ട് ഇപ്പോൾ വരാം കെട്ടോ..” “ശരി മോളെ…” “ഏട്ടാ… ഞാൻ പെട്ടന്ന് കുളിച്ചിട്ട് വരാം കെട്ടോ….”അവൾ മാറുവാൻ ഉള്ള ഡ്രെസ് എടുത്തുകൊണ്ടു കുളിക്കുവാനായി പോയി. നിരഞ്ജൻ ചെറിയച്ഛന്റെ അടുത്തേക്ക് ചെന്നു.

“മോനെ… സൗകര്യങ്ങൾ ഒക്കെ തീരെ കുറവ് ആണ് കെട്ടോ…”അയാൾ ഒരു കസേര എടുത്തു അവന്റെ അടുത്തേക്ക് കൊണ്ട് ചെന്നു. “അതൊന്നും സാരമില്ല ചെറിയച്ച… പിന്നെ ഇവിടെ സഹായത്തിനു ആരെങ്കിലും ഉണ്ടോ.. എങ്ങനെ ആണ് ചെറിയമ്മയുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത്..” . “ഇവിടെ അടുത്ത് ഉള്ള ഒരു സ്ത്രീ വരും മോനെ…. കാലത്തെ വന്നിട്ട് വൈകിട്ട് 5മണി ആകുമ്പോൾ പോകുവൊള്ളൂ…” ‘മ്മ്… ” “മോനു വിശക്കുന്നുണ്ടാവും അല്ലെ… പ്രിയ മോൾ ഇപ്പോൾ വരും..” “ഹേയ് വിശപ്പ് ഇല്ലന്നേ ….. പ്രിയ വരട്ടെ, എന്നിട്ട് നമ്മൾക്ക് കഴിക്കാം .. ചെറിയച്ഛൻ വെറുതെ ടെൻഷൻ ആവണ്ട” രണ്ടാളും സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നു..

“മോളെ…. ഭക്ഷണം ഒക്കെ എടുത്തു വെയ്ക്കു…. ഒരുപാട് ഒന്നും ഇല്ല കെട്ടോ….” “എന്താ ചെറിയച്ച ഈ പറയുന്നത്.. ഞാൻ അത്രയ്ക്ക് അന്യ ആണോ…” “അങ്ങനെ അല്ല മോളെ… സച്ചു മോൻ ഇവിടെ ഒരു തവണ അല്ലെ വന്നിട്ടുള്ളൂ…” “അതൊന്നും സാരമില്ല… സാഹചര്യം എല്ലാവർക്കും അറിയാല്ലോ ചെറിയച്ച..’ അതിന് മറുപടിയായി പറഞ്ഞു കൊണ്ട് പ്രിയ അടുക്കളയിലേക്ക് പോയി. സാമ്പാറും അവിയലും അടമാങ്ങ അച്ചാറും,മെഴുക്കുവരട്ടിയും കൊണ്ടാട്ടാവും,ഒക്കെ ഉണ്ടായിരുന്നു വിഭവങ്ങൾ.. “ആഹ്ഹ.. ഇതാണോ ചെറിയച്ഛൻ ഒന്നും ഇല്ല എന്ന് പറഞ്ഞത്… ദേ നോക്കിയേ എന്തെല്ലാം കറികൾ ഉണ്ട് എന്ന്..”

പ്രിയ ഓരോന്നായി നിരത്തി.. സച്ചുവും ചെറിയച്ഛനും ഒരുമിച്ചിരുന്നാണ് ആഹാരം കഴിച്ചത്. പ്രിയയെ കുറെ നിർബന്ധിച്ചു എങ്കിലും അവൾ പിന്നീട് കഴിച്ചോളാം എന്ന് പറഞ്ഞു. അവർ രണ്ടാളും കഴിച്ചു കഴിഞ്ഞ്, പ്രിയ മീരയുടെ റൂമിലേക്ക് ചെന്നു. അവർക്ക് ആവശ്യമുള്ളതെല്ലാം അവൾ എടുത്തുകൊടുത്തു. മീരയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു.. ” ചെറിയമ്മ എന്ത് പറ്റി… എന്തിനാണ് ചെറിയമ്മ ഇങ്ങനെ കരയുന്നത്” അവൾ അവരുടെ അടുത്തേക്ക് ഇരുന്ന്. “ഒന്നുമില്ല മോളെ…ഞാൻ വെറുതെ .” അവർ മിഴികൾ തുടച്ചു. ” ചെറിയമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ… ഉണ്ടെങ്കിൽ എന്നോട് പറയൂ… ”

നിന്നെ വേദനിപ്പിച്ചതിനെല്ലാം ദൈവം എനിക്ക് തന്ന ശിക്ഷയാണ് മോളെ ഇതെല്ലാം… നീ ഒരുപാട് കണ്ണുനീർ കുടിച്ചില്ലേ ഇവിടെ കിടന്നു. അതിന്റെ എല്ലാം പാപത്തിന്റെ ഫലമാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. നീ എന്നോട് ക്ഷമിക്കണം മോളെ… അതു പറഞ്ഞപ്പോൾ മീരയുടെ കണ്ണുനീർ ധാര ധാര ആയി ഒഴുകി .. ” അതൊന്നും സാരമില്ല ചെറിയമ്മേ… കഴിഞ്ഞ കാര്യങ്ങളൊക്കെ എന്തിനാണ് പറയുന്നത്.. ഞാനതൊന്നും മനസ്സിൽ പോലും ഓർത്തു വെച്ചിട്ടില്ല. ചെറിയമ്മ സങ്കടപ്പെടേണ്ട.. പിന്നെ ആരോരും ഇല്ലാഞ്ഞ എനിക്ക് അഭയം തന്നത് അല്ലേ ചെറിയമ്മ…

അതൊക്കെ വലിയ കാര്യം തന്നെയാണ്.” ഒഴുകിവന്ന അവരുടെ മിഴിനീർ തുടച്ചു കൊണ്ട് അവള് പറഞ്ഞു.. ” നീ എന്നെ ശപിക്കരുത് മോളെ… എന്നെ… എന്നെ വെറുക്കരുത് ” ‘ ” ദയവു ചെയ്തു ചെറിയമ്മ ഇങ്ങനെയൊന്നും സംസാരിക്കരുത് എനിക്കത് വിഷമമാവും, എല്ലാവരും ഉപേക്ഷിക്കപ്പെട്ട എന്നെ ഇത്രയും നാളും നോക്കുവാൻ ഉള്ള മനസ്സ് ചെറിയമ്മ കാണിച്ചില്ലേ. അതുമാത്രം മതി പ്രിയക്ക്… ചെറിയമ്മ സങ്കടപ്പെടേണ്ട… വയ്യാഴികകൾ ഒക്കെ പെട്ടെന്ന് മാറും …” പ്രിയ കുറെ സമയം ഇരുന്നവരെ ആശ്വസിപ്പിച്ചു.. എന്നിട്ടാണ് അവൾ മുറിയിലേക്ക് ചെന്നത്… നിരഞ്ജൻ ഫോണിൽ എന്തോ നോക്കിക്കൊണ്ട് കിടക്കുകയാണ്.

“ഏട്ടാ…. കാത്തിരുന്നു മുഷിഞ്ഞോ…”അവന്റെ കിടക്കയിടെ അരികിലായി നിന്ന് കൊണ്ട് അവൾ ചോദിച്ചു. “താൻ കഴിച്ചോ…” “അത് പിന്നെ ഏട്ടാ.. എനിക്ക്.. എനിക്ക് വിശപ്പില്ല…. അതുകൊണ്ട്…” “ദേ.. പ്രിയ…. എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ… താൻ വാ..കഴിച്ചിട്ട് കിടന്നാൽ മതി..” “ഏട്ടാ… സത്യം ആയിട്ടും എനിക്ക് വിശപ്പില്ല… ചെറിയമ്മ അങ്ങനെ കിടക്കുന്ന കണ്ടപ്പ്പോൾ എനിക്ക് എന്തോ…. വല്ലാത്ത ഒരു നൊമ്പരം…മനസ്സിനു ആകെ ഒരു പിടച്ചിൽ…. “അതിന് മാത്രം ഒന്നും സംഭവിച്ചില്ലലോ… ഇപ്പോൾ താൻ വരൂ….”അല്പം അധികാരത്തോടുകൂടി നിരഞ്ജൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് വാതിൽക്കലേക്ക് നടന്നു. ചെറിയച്ഛനും കിടന്നു കഴിഞ്ഞിരുന്നു.

ഒരു പ്ലേറ്റ് എടുത്തു വെച്ച് നിരഞ്ജൻ അല്പം ചോറും കറികളും പ്രിയക്ക് വിളമ്പി കൊടുത്തു. “മ്മ്.. കഴിക്ക്… വെറുതെ പട്ടിണി കിടക്കേണ്ട…ആകെ കോലം കെട്ടു പോയി എന്റെ പ്രിയക്കുട്ടി ” അവൻ അതു പറഞ്ഞപ്പോൾ പ്രിയയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. താൻ സ്വപ്നം കാണുക ആണോ എന്ന് അവൾ ഓർത്തു.. “പ്രിയ… കഴിക്ക് പെണ്ണേ വേഗം .. എനിക്ക് ഉറക്കം വരുന്നു..” അവൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് കഴിച്ചു തീർത്തു. അത് കണ്ട് കൊണ്ട് ഒരു ചിരിയാലേ അവൻ ഇരുന്നു.

പ്ലേറ്റ് കഴുകി വെച്ചിട്ട് പ്രിയ നിരഞ്ജന്റെ ഒപ്പം റൂമിലേക്ക് കയറി പോയി.. റൂമിൽ ചെന്നു അവൾ കസേരയിൽ ഇരുന്നു.. ഓർമ്മകൾ പിന്നിലേക്ക് സഞ്ചരിക്കിക ആണ്.. “പ്രിയാ….” “എന്തോ…” “താൻ കിടക്കുന്നില്ലേ ” “മ്മ്… ” “എങ്കിൽ വന്നു കിടക്കു…” അവൾ എവിടെ കിടക്കണം എന്നറിയാതെ നിൽക്കുക ആണ്. കാരണം എല്ലാ ദിവസവും അവൾ ബെഡിലും നിരഞ്ജൻ സെറ്റിയിലും ആണ് കിടന്നത്. അവൾ ആലോചിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവനു കാര്യം മനസിലായി. എങ്കിലും അവൻ അനങ്ങാതെ കിടന്നു..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…