Thursday, December 19, 2024
Novel

വേളി: ഭാഗം 31

രചന: നിവേദ്യ ഉല്ലാസ്‌

പ്രിയാ….”അവൻ ഉറക്കെ വിളിക്കുന്നത് കേട്ട് കൊണ്ട് പ്രിയ വേഗം കിച്ചണിൽ നിന്ന് ഇറങ്ങി പോയി. അതു കണ്ട അരുന്ധതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “പ്രിയാ… അവർക്ക് ഒക്കെ ഉള്ള ഡ്രസ്സ്‌ എടുക്കണ്ടേ…” “ഉവ്വ്…” “എങ്കിൽ താൻ വരൂ…” അവൻ കാറിന്റെ ചാവിയും ആയി പോർച്ചിലേക്ക് ഇറങ്ങി. ഒപ്പം പ്രിയയും.. രണ്ടാളും കൂടെ എല്ലാം എടുത്തു ഹാളിലേക്ക് കയറി വന്നു….. “വല്യേട്ടാ ഇത് എന്താണ്…”രേണു വന്നു അവ എല്ലാം മേടിച്ചു വെയ്ക്കാൻ അവരെ സഹായിച്ചു. .”ഇത് നിങ്ങൾക്ക് ഒക്കെ മേടിച്ചത് ആണ് ഞാനും പ്രിയയും…” “എന്റെ ശിവാ….

എന്നിട്ട് ആണോ ഇന്നലെ പറഞ്ഞത് ഒന്നും വാങ്ങി ഇല്ല.. നല്ല ഷോപ്പ് ഇല്ല എന്ന് ഒക്കെ…” നിരഞ്ജൻ പുഞ്ചിരിച്ചു നിന്നത് അല്ലാതെ ഒരു മറുപടിയും അവളോട് പറഞ്ഞില്ല.. അവളുടെ സംസാരം കേട്ട് കൊണ്ട് എല്ലാവരും ഹാളിലേക്ക് വന്നു. പ്രിയ ഓരോന്നായി തരം തിരിച്ചു വെയ്ക്കുക ആണ്. “മോളെ… ഇതെല്ലാം എന്താണ്…” പദ്മിനി വല്യമ്മ ഒരു കവർ എടുത്തു നോക്കി.. നിരഞ്ജൻ അപ്പോൾ രണ്ടു കവറുകൾ എടുത്തു… “പ്രിയാ… ഇത് മുത്തശ്ശനും മുത്തശ്ശിക്കും കൊടുക്കാം.. വരൂ….”അവൻ അത് പറയുകയും അവർ ബ്രേക്ഫാസ്റ് കഴിക്കാനായി ഊണ് മുറിയിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. “മുത്തശ്ശി….”

“ഇത് ഒക്കെ എന്താണ് മക്കളെ….” “ഇത് ഞങ്ങൾ ഇന്നലെ പോയിട്ട് വന്നപ്പോൾ മേടിച്ചത് ആണ്.. ഇഷ്ടം ആയോ എന്ന് നോക്കിക്കേ…”പ്രിയ കവറുകൾ രണ്ടും അവരെ ഏൽപ്പിച്ചു. മുത്തശ്ശി സെറ്റിയിൽ ഇരുന്നു കൊണ്ട് അതു തുറന്നു നോക്കി.. “ഹാവു… എനിക്ക് ഒരുപാട് ഇഷ്ടം ആയി…”അവരുട മറുപടിയിൽ പ്രിയക്ക് മനസ് നിറഞ്ഞു. പിന്നീട് ഓരോരുത്തർക്കും ആയി അവൾ എല്ലാം എടുത്തു കൊടുത്തു. അരുന്ധതിക്കും പദ്മിനിക്കും ഭാമയ്ക്കും ഒക്കെ സാരീകൾ എല്ലാം ഇഷ്ടം ആയി. ദിയ ആണെങ്കിൽ തന്റെ ഫേവറിറ്റ് കളർ ആണ് ഇത് എന്ന് പറഞ്ഞു. പെൺകുട്ടികൾക്ക് ആണ് ഏറ്റവും സന്തോഷം ആയതു..

കാരണം ഡ്രസ്സ്‌ നു ചേരുന്ന ഓർണമെൻറ്സ് എല്ലാം പ്രിയ അവർക്കായി വാങ്ങിയിരുന്നു. “ഏടത്തിയുടെ സെലെക്ഷൻ സൂപ്പർ ആയിട്ടുണ്ട്” എന്ന് പറഞ്ഞു രേണുവും ദേവൂവും എല്ലാം അവളെ അഭിനന്ദിച്ചു. പ്രിയ നാട്ടിൽ പോയി വന്നതിനു ശേഷം എല്ലാം തുന്നി തരാം എന്ന് പറഞ്ഞു അവരോട്. എത്രയും പെട്ടന്ന് പോയി വരണം എന്ന് പറഞ്ഞു കുട്ടികൾ ബഹളം വെച്ച്. “മോനെ സച്ചു്… നീ എന്റെ റൂമിലേക്ക് ഒന്ന് വരൂ…”അരുന്ധതി സച്ചിവിനെ നോക്കിയിട്ട് സ്വന്തം മുറിയിലേക്ക് കയറി പോയി. അല്പനിമിഷങ്ങൾക്ക് അകം ആയിട്ട് സച്ചുവും… “മോനെ… നിനക്ക് അമ്മയോട് ദേഷ്യം ഉണ്ടോ ”

ഇടറിയ ശബ്ദത്തിൽ അവർ ചോദിച്ചു. സച്ചു മൗനം പാലിച്ചു. “മോനെ… അമ്മ നിനക്കായി കൊണ്ട് വന്ന പെൺകുട്ടി ആണ് പ്രിയ മോൾ.. അവളെ പിരിഞ്ഞ നിൽക്കാൻ ഈ കുടുംബത്തിൽ ആർക്കും ഇപ്പോൾ സാധിക്കുന്നില്ല. അത്രക്ക് അവളും ആയിട്ട് ഒരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞു ഇവിടെ ഉള്ളവർക്ക്…” “അമ്മ എന്താണ് പറഞ്ഞു വരുന്നത് “അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ചോദിച്ചു. “അത് മോനെ…. നീ അവളെ നീലിമയെ കാണിക്കാൻ കൊണ്ട് പോയത് ആയിരുന്നു അല്ലെ…. പ്രിയമോൾ എന്നോട് എല്ലാം പറഞ്ഞു ” “ഒക്കെ പ്രിയ അറിയണം എന്ന് എനിക്ക് തോന്നി..”

“നല്ലത് തന്നെ… പക്ഷെ പ്രിയ മോൾ എന്നോട് പറഞ്ഞു അവളെ ഉപേക്ഷിച്ചു നീ നീലിമയെ വിവാഹം ചെയണം എന്ന് നിന്നോട് പറയാൻ…” നിരഞ്ജൻ ഞെട്ടി… “നീലിമ ഒരു പാവം ആണ്. അവൾക്ക് വേറെ ആരും ഇല്ല എന്ന് ഒക്കെ അവൾ എന്നോട് പറഞ്ഞു ” മോനെ ഒരു കാര്യം ഓർത്തോളൂ… പ്രിയ മോൾ എന്തൊക്ക പറഞ്ഞാലും അവളെ ഇവിടെ നിന്ന് ഞാൻ ഒരിടത്തേക്കും വിടില്ല.. എന്റെ ശ്വാസം നിലക്കുന്നത് വരെ.. കഴിഞ്ഞ ജന്മത്തിൽ അവൾ എന്റെ മകൾ ആയിരുന്നു എന്ന് ഞാൻ ഓർക്കും.. അത്രക്ക്… അത്രക്ക്… എനിക്ക് വേണ്ടപ്പെട്ടവൾ ആണ് എനിക്ക്… നീയ്… നീ എന്റെ മോളെ വിഷമിപ്പിച്ചു എന്ന് ഞാൻ അറിഞ്ഞാൽ… “അവരുടെ ശബ്ദം വിറച്ചു..

“അമ്മ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത്.. അമ്മയോട് ആരാണ് പറഞ്ഞത് അവളെ ഇങ്ങോട്ട് എന്റെ ഭാര്യ ആയി കൊണ്ടുവരൻ.. എവിടെ എങ്കിലും അവൾ ജീവിക്കില്ലായിരുന്നോ.. ഞാൻ പറഞ്ഞത് അല്ലെ നീലിമ ഒന്ന് ഓക്കേ ആയി കഴിഞ്ഞു മതി എന്റെ വിവാഹം എന്ന്.. അതും അമ്മ കേട്ടില്ല… ഇപ്പോൾ ഞാൻ എത്ര മാത്രം വിഷമിക്കുന്നു എന്ന് അമ്മക്ക് അറിയൂ… എപ്പോളും അമ്മക്ക് അമ്മയുടെ ഇഷ്ടങ്ങൾ.. തീരുമാനങ്ങൾ… അത് എല്ലാം അമ്മ എന്നിൽ അടിച്ചേൽപ്പിക്കുന്നു.. എന്നെ എപ്പോൾ എങ്കിലും അമ്മ ഒന്ന് മനസിലാക്കിയിട്ടുണ്ടോ. “അവനെ കിതച്ചു.. എന്നിട്ട് അവരോട് ഒരക്ഷരം പോലും പറയാതെ വെട്ടിതിരിഞ്ഞു പുറത്തേക്ക് ഇറങ്ങി പോയി.

. അരുന്ധതി തന്റെ മിഴികൾ തുടച്ചു കൊണ്ട് കസേരയിൽ പോയി ഇരുന്നു.. തോളിൽ ഒരു നനുത്ത സ്പർശം.. വേണുഗോപാൽ ആയിരുന്നു.. “വേണുവേട്ടാ….”അരുന്ധതി ഭർത്താവിന്റെ തോളിലേക്ക് ചാഞ്ഞു… “ഒക്കെ ശരി ആകും… താൻ വിഷമിക്കണ്ട…”അയാൾ അവരുടെ തോളിൽ തട്ടി അശ്വസിപ്പിച്ചു.. ഭാമ വിളിക്കുന്നത് കേട്ട് കൊണ്ട് അരുന്ധതി മിഴികൾ വീണ്ടും തുടച്ചിട്ട് ഇറങ്ങി പോയി.. എല്ലാവരും ഒരുമിച്ചു ഇരുന്നു പ്രഭാത ഭക്ഷണം ഒക്കെ കഴിച്ചു.. 10മണിയോടു കൂടി നിരഞ്ജനും പ്രിയയും ചെറിയമ്മയെ കാണുവാനായി പുറപ്പെട്ടു.. “ഏടത്തി…. വരുന്നത് വരെ ഞങ്ങൾ നോക്കി ഇരിക്കും കെട്ടോ…. താമസിയാതെ വരണം….”രേണു വിളിച്ചു പറഞ്ഞു..

അതുകൊണ്ട് പ്രിയ തല കുലുക്കി കൊണ്ട് അവരെ കൈ വീശി കാണിച്ചു.. കുറച്ചു ദൂരം പിന്നിട്ടു എങ്കിലും നിരഞ്ജനും പ്രിയയും പരസ്പരം ഒന്നും സംസാരിച്ചില്ല.. പ്രിയ ആണെങ്കിൽ,അമ്മയോട് താൻ നീലിമയെ സ്വീകരിക്കുവാൻ പറഞ്ഞത് ഓർത്തു ഇരിക്കുക ആയിരുന്നു അവൻ. തനിക്ക് അതിന് ഈ ജന്മം കഴിയും എന്ന് തോന്നണില്ല. അത്രയ്ക്ക് താൻ പ്രിയയെ സ്നേഹിക്കുക ആണ്, ഓരോ നിമിഷവും അവൾക്കായി മാറ്റി വെയ്ക്കുക ആണ്. ആരും തുണ ഇല്ലാത്ത ഒരു അനാഥ പെണ്ണ്…. എന്തിനാണ് ഈ പാവം പെൺകുട്ടിയുടെ ജീവിതം താൻ ആയിട്ട് കളയുന്നത് എന്ന് ഓർത്തു ആദ്യം ഒക്കെ അവളെ താൻ തന്നിൽ നിന്നു അകറ്റി .

പക്ഷെ പിന്നീടു ഉള്ള ഓരോ നിമിഷവും തന്റെ ഉടലും ഉയിരും അവൾക്കായി പകുത്തു നൽകുവാനാണു അവൻ കാത്തിരിക്കുന്നത്.താൻ അവൾക്കായ് ഓരോ ന്നും മേടിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തിളക്കം.അവളെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞു കൊണ്ട് തന്റെ ഇരു കൈകളിലും പിടിച്ചു അവൾ കരഞ്ഞത് ഓർത്തപ്പോൾ അവന്റെ കണ്ണുകളിൽ അറിയാതെ ഒരു നീർതിളക്കം ഉണ്ടായി. പ്രിയയുടെയും അവസ്ഥ ഏതാണ്ട് ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു.. ഇനി എന്താവും തന്റെ ജീവിതത്തിൽ നടക്കുന്നത് എന്നോർത്ത് അവൾ വേദനിച്ചു.

ഇന്നലെ രാത്രിയിൽ ഒരു വേള എങ്കിലും നിരഞ്ജന്റെ പ്രവർത്തിയിൽ അനുരാഗം മോട്ടിട്ടു എങ്കിലും നീലിമയുടെ ഓർമ്മകൾ അവളിലെ പ്രണയത്തെ കുഴിച്ചു മൂടി… “പ്രിയാ….” കുറച്ചുസമയത്തെ നിശബ്ദതയ്ക്ക് ശേഷം നിരഞ്ജൻ അവളെ വിളിച്ചു. “എന്തോ…” ” താൻ എന്താണ് ആലോചിച്ചു കൂട്ടുന്നത് ” ” ഹേയ് ഒന്നുമില്ല ഏട്ടാ വെറുതെ… ” ” തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ” ” എന്തിന്” ” ഇന്നലെ അനുവാദമില്ലാതെ തന്റെ ദേഹത്ത് സ്പർശിച്ചതിന് ” ഒരു നിമിഷം പ്രിയക്ക് മറുപടിയൊന്നും പറയുവാൻ സാധിച്ചില്ല. ” പ്രിയ എന്താണ ഒന്നും” പറയാത്തത്” അവളിലെ നിശബ്ദത അവനെ വേദനിപ്പിച്ചു. എന്തെങ്കിലും ഒരു മറുപടി അവൾ പറയും എന്ന് ആണ് അവൻ കരുതിയത്..……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…