Wednesday, December 18, 2024
Novel

വേളി: ഭാഗം 24

രചന: നിവേദ്യ ഉല്ലാസ്‌

ഇത് എന്റെ ഭാര്യ ആണ് കൃഷ്ണപ്രിയ.. കൂടെ നിന്ന സ്ത്രീ പ്രിയയെ ചൂണ്ടിയപ്പോൾ നിരഞ്ജൻ പറഞ്ഞു.. ദൈവമേ ഭാര്യ ആണെന്ന് ഒരു തവണ എങ്കിലും പറഞ്ഞല്ലൊന്നു അവൾ സമാധാനിച്ചു.. പുറത്തേക്ക് പോയ നഴ്‌സിന്റെ കൂടെ ഒരാൾ കൂടി റൂമിലേക്ക് വന്നു.. ആഹ് ഡോക്ടർ എത്തില്ലോ … എന്ന് പറഞ്ഞു നിരഞ്ജൻ എഴുനേറ്റ് അയാൾക്ക് ഷേക്ക്ഹാൻഡ് കൊടുത്തു. മയക്കത്തിലാണ് നീലിമ…എങ്കിലും വളരെ ഇമ്പ്രൂവ്മെന്റ് ഉണ്ട് കെട്ടോടോ നിരഞ്ജൻ….ഡോക്ടർ പറഞ്ഞതും അവൻ ആശ്വാസത്തോടെ ഒന്ന് പുഞ്ചിരി തൂകി.. നീലിമ എന്ന പേര് പ്രിയയുടെ മനസ്സിൽ പതിഞ്ഞു.. നിരഞ്ജൻ… താൻ ഒന്ന് വിളിച്ചു നോക്ക് …

നീലിമ ചിലപ്പോൾ കണ്ണ് തുറക്കും കേട്ടോ .. ഡോക്ടർ പറഞ്ഞു നിലീമാ…. അവൻ പതിയെ അവളുടെ അടുത്തെത്തിയിട്ട് വിളിച്ചു.. രണ്ടാമത്തെ വിളിയിൽ ആ പെൺകുട്ടി ചാടി എഴുനേറ്റു.. ബെഡ്ഷീറ് മാറ്റിയപ്പോൾ ആണ് അവൾ കണ്ടത് നീലിമയുടെ വയർ ചെറുതായി വീർത്തിക്കുന്നത്.. ന്റെ ഗുരുവായൂരപ്പാ ഈ കുട്ടി ഗർഭിയാണല്ലൊ എന്ന് പ്രിയ ഓർത്തു. ദൈവമേ ഇതാണോ നിരഞ്ജൻ പറഞ്ഞ പെൺകുട്ടി..ഒരു നിമിഷം കൊണ്ട് ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയി.. സച്ചു….. നീ എന്താ വരാൻ വൈകിയതെന്നു ചോദിച്ചു കൊണ്ട് അവൾ നിരഞ്ജന്റെ രണ്ടു തോളത്തും പിടിച്ചു ശക്തമായി കുലുക്കി..

നമ്മുടെ വാവ എന്ന് പറഞ്ഞു അവൾ അവന്റെ കൈ എടുത്തു അവളുടെ വയറിന്മേൽ വെച്ച്.. നിരഞ്ജൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു.. പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി.. അവൾ കട്ടിലിന്റെ കമ്പിയിൽ മുറുക്കെ പിടിച്ചു.. നീലിമ ഒരുപാട് കാര്യങ്ങൾ അവനോട് ചോദിക്കുന്നുണ്ട്, അവൻ അവളോട് ഒരു കൊച്ചുകുട്ടിയോട് എന്ന പോലെ മറുപടിയും പറയുന്നുണ്ട്.. നീലിമ അബ്നോർമൽ ആണോന്നു പ്രിയക്ക് സംശയം തോന്നി.. അപ്പോൾ ആണ് നീലിമ പ്രിയയെ കണ്ടത്… ഇതാരാ സച്ചു ?അവൾ ചോദിച്ചു.. ഇത് സച്ചൂന്റെ ഭാര്യ ആണ് മോളെ…. ഡോക്ടർ മറുപടി പറയുകയും നീലിമയുടെ ഭാവം ആകെ മാറി.. മേശയിൽ ഇരുന്ന ഗ്ലാസ് എടുത്ത് നീലിമ പ്രിയയെ ലക്ഷ്യമാക്കി ഒറ്റ ഏറായിരുന്നു..

പ്രിയ ഒഴിഞ്ഞു മാറിയില്ലായിരുന്നെങ്കിൽ അവളുടെ നെറ്റി പൊട്ടി ചോര ചീന്തിയെനെ.. എടി എന്നലറി വിളിച്ചുകൊണ്ട് നീലിമ പ്രിയയുടെ അടുത്തേക്ക് പോകാൻ ഭാവിച്ചു.. അപ്പോളേക്കും നഴ്‌സ് അവളെ വട്ടം പിടിച്ചു.. ഡോക്ടർ പ്രിയയെം കൂട്ടി പുറത്തേക്ക് പോകാൻ നിരഞ്ജനോട് പറഞ്ഞു.. അവൻ വേഗം പ്രിയയുടെ കൈയിൽ കടന്നു പിടിച്ചു പുറത്തേക്ക് നടന്നു.. സച്ചു പോകല്ലേടാ… എന്നെ ഇട്ടിട്ട് പോകല്ലേടാ… നമ്മുടെ വാവക്ക് ആരാടാ ഉള്ളത്… നീലിമ എന്തൊക്കെയോ വിളിച്ചു കൂവി.. കാർ പാർക്കിങ്ങിൽ വന്നു നിരഞ്ജൻ വണ്ടി സ്റ്റാർട്ട് ആക്കി.. പ്രിയ ഒന്നും മിണ്ടാതെ വണ്ടിയിൽ ഇരിക്കുകയാണ്.. നിരഞ്ജന്റെ മുഖത്തേക്ക് നോക്കിതും പ്രിയ കണ്ടു.. അവന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി ഇറങ്ങുന്നു..

ഏട്ടൻ കരയുകയാണോ.. പ്രിയക്കും ചങ്കു പൊട്ടി.. ഏട്ടൻ പറഞ്ഞ പെൺകുട്ടി ഇതാണോ.. ഒടുവിൽ അവൾ ചോദിച്ചു.. അതെ അവൻ തലയാട്ടി.. അപ്പോളും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി വന്നു.. ഏട്ടൻ എന്റെ കാര്യം ഓർത്തു വിഷമിക്കേണ്ട.. ആ കുട്ടിയെ ഏട്ടൻ സ്വന്തമാക്കണം… സ്വബോധം നഷ്ടപെട്ട ആ കുട്ടിയുടെ മനസ്സിൽ നിറയെ സച്ചു എന്നൊരു നാമം മാത്രം ഒള്ളു…അവളെ ഒരുക്കലും വിഷമിപ്പിക്കേണ്ട… പാവം.. ഒന്നു നിർത്തുന്നുണ്ടോ പ്രിയാ… വാ തുറന്നാൽ പറയുന്നതു എന്നെ ഉപേക്ഷിക്കൂ, ഞാൻ പൊയ്‌ക്കോളം എന്നാണ്.. ഒന്ന് മതിയാക്കി കൂടെ പ്രിയേ..നിരന്ജൻ പ്രിയയയെ നോക്കി പറഞ്ഞു..

പിന്നെ ഞാൻ എന്താണ് പറയേണ്ടത്…. എന്നെ സ്വീകരിക്കണംന്ന് ഏട്ടനോട് പറയാൻ ഉള്ള യോഗ്യത എനിക്കില്ലന്നു ഇന്ന് ആണ് മനസിലായത്.. പ്രിയ പറഞ്ഞു.. പക്ഷെ ഇപ്പോൾ പ്രിയ കരയുന്നില്ല… അവളുടെ ശബ്‌ദം ഇടറിയുമില്ല… “നീയും കൂടെ ഇങ്ങനെ തുടങ്ങിയാൽ ഞാൻ എന്ത് ചെയ്യും പ്രിയ…” “ഏട്ടൻ എന്നെ ഓർത്തു സങ്കടപെടേണ്ട… ആ പാവം കുട്ടി…. അവൾ…. ഞാൻ… ഞാൻ എന്നും ഈ ലോകത്തു ഏക ആണ്…. എനിക്ക്.. എനിക്ക് അതിൽ വിഷമം ഒന്നും ഇല്ല ഏട്ടാ… ആ കുട്ടിക്ക് ” “പ്രിയാ… പ്ലീസ്…” അവൻ വേഗം മുറി വിട്ട് ഇറങ്ങി പോയി.. പ്രിയ വേഗം വാഷിംറൂമിൽ കേറി.. ശബ്ദം ഇല്ലാതെ അവൾ തേങ്ങി…

ഒന്ന് ഉറക്കെ കരയുവാൻ അവളുട മനം വെമ്പി.. ന്റെ കണ്ണാ… ഇനിയും കഴിഞ്ഞില്ലേ ഈ ഉള്ളവളോട് ഉള്ള പരീക്ഷണം.. മുന്ജന്മ പാപത്തിന്റെ ഫലം ആണോ… ഇനിയും പരീക്ഷണം ഏറ്റു വാങ്ങാൻ ഈ ജന്മം ബാക്കി.. വെറുതെ പാവം ഏട്ടനെ വിഷമിപ്പിക്കണ്ട… എന്താണ് കാര്യം എന്ന് അറിഞ്ഞു അതിന്റെ ബാക്കി നോക്കാം…. അവൾ തീരുമാനിച്ചു. കുറച്ചു സമയം കഴിഞ്ഞു നിരഞ്ജൻ മുറിയിലേക്ക് വന്നു.. പ്രിയയുടെ അധരങ്ങൾ വിറകൊള്ളുക ആണ് എന്ന് അവനു തോന്നി… എന്തൊക്കെയോ പറയാൻ ഉള്ളത് പോലെ…

“എന്താണ് പ്രിയ ” “ചോദിക്കുന്നത് തെറ്റാണെങ്കിൽ ഏട്ടൻ ക്ഷമിക്കണം.. എന്തുകൊണ്ടാണ് ഏട്ടനും നീലിമയും ഒന്നിച്ചു കഴിയാഞ്ഞത്…ആ പാവം കുട്ടിയെ എന്തിനാണ് ഇങ്ങനെ ഇവിടെ…. ഏട്ടന് കൊണ്ടുപോകാൻ വയ്യേ കോവിലകത്തേക്ക്..”പ്രിയ അവന്റെ മുഖത്തേക്ക് നോക്കി.. “താൻ വിചാരിക്കുന്നതുപോലെ ഒന്നുമല്ല കാര്യങ്ങൾ… ചുമ്മാ വെറുതെ എന്തെങ്കിലും വിളിച്ചു പറയാതെ നിയ്… ” “എന്താണ്,എന്നാൽ പിന്നെ അത് എന്ത് ആണ് എന്ന് എന്നോട് പറയു ഏട്ടാ..” അതൊക്കെ പറയണമെങ്കിൽ കുറച്ചു വര്ഷങ്ങൾ പിന്നോട്ട് പോകണം പ്രിയാ.. നിരഞ്ജൻ ഒന്നു നെടുവീർപെട്ടു കൊണ്ട് എഴുന്നേറ്റു. നിരഞ്ജൻ ജനലിന്റെ ഒരത്തു പോയി നിന്നു.. വെളിയിലേക്ക് അവൻ ദൃഷ്ടി ഊന്നി…

അവന്റെ ഓർമ്മകൾ പുറകോട്ട് സഞ്ചരിക്കുക ആണ്. പ്രിയ…. അവൻ വിളിച്ചപ്പോൾ പ്രിയ മുഖം ഉയർത്തി നിരഞ്ജനെ നോക്കി ഇവിടെ വരൂ….എന്റെ അടുത്തേക്ക്.. പ്രിയ അവന്റെ അടുത്തേക്ക് ചെന്ന്.. “ഞാൻ നിന്നെ അറിഞ്ഞുകൊണ്ട് ഒരിക്കലും വഞ്ചിച്ചിട്ടില്ല… നിന്നെ എന്ന് അല്ല.. ആരെയും…. എനിക്ക് അങ്ങനെ സാധിക്കില്ല… പിന്നെ ഈ സംഭവിച്ചത് ഒക്കെ…. അതൊക്കെ നീ അറിയണം… അറിയേണ്ട സമയം ആയിരിക്കുന്നു…അവൻ പറഞ്ഞു തുടങ്ങി. ബാംഗ്ലൂരിൽ ആയിരുന്നു ഞാൻ എൻജിനീറിംഗിന് ചേർന്നത്.. അവിടെ ത്രയംബിക വല്യമ്മയുടെ അനുജത്തിയുടെ വീട്ടിൽ നിന്ന് ആയിരുന്നു ഞാൻ പഠിച്ചത്..

അവിടെ ഹോസ്റ്റലിൽ ഒന്ന് നിന്നു പഠിക്കേണ്ട എന്ന് ആയിരുന്നു ഇവിടെ അച്ഛന്റെയും അമ്മയുടെയും തീരുമാനം.. ഞാൻ അത് അക്ഷരം പ്രതി അനുസരിച്ചു.. അങ്ങനെ ഞാൻ അവിടെ നിന്ന് കോളേജിൽ പോയി വരിക ആയിരുന്നു. ആദ്യമായി കോളേജിൽ ചെന്ന എനിക്ക് കിട്ടിയ നല്ല ഒരു സുഹൃത്തായിരുന്നു നീലിമ വാസുദേവ്… എന്നോട് അവൾ പെട്ടന്ന് തന്നെ ഫ്രണ്ട് ഷിപ്പ് ആയി. തന്നെ പോലെ അവളും നൃത്തത്തിലും, സംഗീതത്തിലും ഒക്കെ നല്ല കഴിവുള്ള ഒരു കുട്ടിയായിരുന്നു … എല്ലാവര്ക്കും പ്രിയപ്പെട്ടവൾ ആയിരുന്നു നീലിമ, നന്നായിട്ട് പഠിക്കുകയും ചെയ്യുമായിരുന്നു അവൾ… ആരോടും പെട്ടന്ന് ചങ്ങാത്തം കൂടും. യാതൊരു വിധ കള്ളത്തരവും പൊയ്മുഖവും ഒന്നുമില്ലാത്ത ഒരു സാധാരണ പെൺകുട്ടി.

എന്നോട് എന്തോ വല്ലാത്ത സ്നേഹം ആയിരുന്നു അവൾക്ക്. എപ്പോളും എന്റെ അടുത്ത് വരും സംസാരിക്കും, ഞങ്ങൾ പുറത്ത് പോകും ഭക്ഷണം കഴിക്കും….വളരെ നല്ലോരു പെൺകുട്ടി. അങ്ങനെ അങ്ങനെ അവളും ഞാനും നല്ല ഫ്രണ്ട്‌സ് ആയിരുന്നു. എല്ലാവരും ഞങളെ സംശയ ദൃഷ്ടിയോടെ നോക്കുമ്പോളും അവൾക്ക് ഞാൻ പിറക്കാതെ പോയ ഒരു കുടപിറപ്പ് ആയി മാറുകയായിരുന്നു.. എന്റെ ദേവികയേം, രേണുവിനേം ഒക്കെ പോലെയേ ഞാൻ അവളെ കണ്ടിരുന്നുള്ളൂ.. അവളും തിരിച്ചു അങ്ങനെ തന്നെ,എന്നേ അവളുടെ സഹോദരൻ ആയിട്ട് കണ്ടിട്ടൊള്ളു… പ്രിയ ശ്വാസം അടക്കി പിടിച്ചു ഇരിക്കുക ആണ്.…. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…