വേളി: ഭാഗം 16
രചന: നിവേദ്യ ഉല്ലാസ്
എടി… ഇവിടെ വാടി ഒരുമ്പെട്ടോളെ എന്നും പറഞ്ഞു പാഞ്ഞു വന്നു പ്രിയക്കിട്ടു തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.. പിന്തിരിഞ്ഞു നിന്നത്കൊണ്ട് എല്ലാ അടിയും അവളുടെ പുറത്താണ് പതിഞ്ഞത്.. നിരഞ്ജൻ മീരയെ പിടിച്ചു മറ്റും മുൻപ് ദേവനും ആര്യയും കൂടി അവളെ കൂട്ടികൊണ്ട് പോയി… പ്രിയ വേദന കൊണ്ട് പുളഞ്ഞെങ്കിലും കരഞ്ഞില്ല.. ഒരു തുള്ളി കണ്ണീരുപോലും വന്നില്ല.. നിരഞ്ജൻ എന്ത് ചെയ്യണം ന്നറിയാതെ നോക്കി നിൽക്കുകയാണ്.. എല്ലാ മുഖത്തും വിഷമം ആണ്, കിരൺ ഒഴികെ.. പ്രിയ പതിയെ നിരഞ്ജന്റെ അടുത്തേക്ക് വന്നു.. മതിയായില്ലേ നിങ്ങൾക്ക്.. ഇറങ്ങി പൊയ്ക്കൂടേ ഇനിയെങ്കിലും…. എന്താ ന്റെ കുട്ടീ നീ പറയണത്..
ദേവൻ അവളുടെ അരികിലേക്ക് ചെന്ന് അവളെ ആശ്വസിപ്പിച്ചു .. പ്രിയയുടെ കണ്ണുകൾ രണ്ടും ആഴക്കടൽ ആയി മാറി… അത് അങ്ങനെ നിറഞ്ഞൊഴുകുകയാണ് … നിരഞ്ജൻ ഒരക്ഷരം പോലും ഉരിയാടാതെ നീക്കുകയാണ്.. ഞാൻ സത്യം ആണ് ചെറിയച്ഛ പറഞ്ഞത്.. ഇദ്ദേഹത്തോടു ഇവിടുന്നു പൊയ്ക്കോളാൻ പറയു…. എങ്ങനെ എങ്കിലും ഞാൻ ഇവിടെ കഴിഞ്ഞോളം…അവൾ അപ്പോളേക്കും തളർന്നു അയാളുടെ ദേഹത്തേക്ക് വീണിരുന്നു… മീര ഇറങ്ങി വന്നപ്പോൾ ദേവന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന പ്രിയെയെ ആണ് കണ്ടത്… നാണമില്ലേ നിനക്ക്.. അപ്പന്റെ പ്രായം ഉണ്ടല്ലോടി ഇയാൾക്ക്,
എന്നിട്ട് അവളുടെ കിടപ്പ് കണ്ടില്ലേ.. മുട്ടി ഉരുമ്മി നടക്കെടി നീ.. മീര ചൊടിക്കുകയാണ്.. ഇനി ഇവൻ സമ്മാനം കൊടുത്ത വകയിൽ ഒരുകുഞ്ഞിനെ കൂടി നിങ്ങടെ തലയിൽ കെട്ടിവെയ്ക്കാനാ ഇവളുടെ ശ്രമം… മീര നിരഞ്ജനെ നോക്കിയാണ് പറഞ്ഞത്… നിരഞ്ജൻ ചാടി എഴുനേറ്റ്….. എടി ഒരക്ഷരം പോലും മിണ്ടരുത് …. എന്നൊരു അലർച്ച ആയിരുന്നു… എല്ലാവരും നടുങ്ങി പോയി… “കുറേ നേരം ആയി തുടങ്ങിയിട്ട്… തോന്നിവാസം പറയുന്നോടി പുല്ലേ നീയ്..” അവൻ ചെന്ന് മീരയുടെ കഴുത്തിൽ കുത്തിപ്പിടിച്ചു… മീര ശ്വാസം കിട്ടാതെ കണ്ണ് മിഴിച്ചു നിൽക്കുകയാണ്…
പ്രിയയും ദേവനും ആര്യയും എല്ലാവരും ചേർന്ന് നിരഞ്ജനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്…. അവന്റെ കൈകൾ പക്ഷെ മുറുകകയാണ് ച്യ്തത്… കുറെ നേരം ആയി ഇവര് തുടങ്ങിയിട്ട്, പ്രായത്തെ ബഹുമാനിച്ചു ആണ് ഒന്നും മിണ്ടാതെ ഇരുന്നത്, അപ്പോളേക്കും നിങ്ങള്….പറഞ്ഞു പറഞ്ഞു എവിടെ വരെയും അങ്ങുപോകാം എന്നാണോ കരുതിയെ.. അവൻ മുരണ്ട്… പെട്ടന്ന് പ്രിയ അവന്റെ കാൽക്കൽ വീണു കരഞ്ഞു… “എന്ത് തെറ്റാ ഞാൻ എല്ലാവരോടും ചെയ്തത്.. എന്തിനാ എന്നെ നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ പരീക്ഷിക്കുന്നത്..ഒരു മുഴം കയറുകൊണ്ട് തീരും ഞാന് ….
ആർക്കും ഒരു ഭാരം ആവില്ല…അവൾ അവന്റെ കാലിൽ മുറുകെ പിടിച്ചു പൊട്ടി കരയുകയാണ്… പതിയെ പതിയെ നിരഞ്ജന്റെ കൈ അയഞ്ഞു വന്നു… ആ കൈകൾ താഴ്ന്നു വന്നു പ്രിയയെ പിടിച്ചേൽപ്പിച്ചു… അവൻ പ്രിയയെ അവന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു… മീര ശ്വാസം മുട്ടി ചുമയ്ക്കുകയാണ്… എന്തെക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് അവൾ.. പോലീസ് നെ വിളിക്ക് ആര്യമോളെ… ഇവനെ പിടിച്ചുകൊടുക്കണം അവർക്ക്.. രണ്ടെണ്ണം ഇവനിട്ട കൊടുത്താലേ എനിക്ക് സമാധാനം വരത്തൊള്ളൂ… പാടുപെട്ട് മീര പറയുകയാണ്… നിരഞ്ജൻ പ്രിയയെ അടർത്തിമാറ്റിയിട്ട് മീരയുടെ അരികിലേക്ക് ചെന്ന്… മീരക്ക് അപ്പോൾ പേടി തോന്നിയിരുന്നു.. നി”ങ്ങൾ എന്തൊരു സ്ത്രീ ആണ്…
പത്തു മുപ്പതു കൊല്ലം കൂടെ കിടന്നതല്ലേ ഈ മനുഷ്യന്റെ കൂടെ.. എന്നിട്ട് നിങ്ങൾ എന്തൊക്കെയാണ് വിളിച്ചുകൂവിയത്….നിങ്ങടെ കരണകുറ്റി നോക്കി പൊട്ടിക്കാൻ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ടല്ല… ഈ മനുഷ്യനെ ഓർത്തു മാത്രം ആണ്..” അവൻ മീരയെ നോക്കി പറഞ്ഞു പറഞ്ഞു nനിർത്തി.. “എടാ മോനെ നീ കൂടുതൽ സംസാരിക്കാതെ എന്റെ വീട്ടിൽ നിന്ന് ഇറങ്ങി പോടാ… എന്തായാലും പ്രിയമോൾ ഇവിടെ ഉണ്ടല്ലോ….ഞാൻ ഇവളെ നന്നായി സ്നേഹിച്ചു കൊള്ളാം .” മീര പരിഹസിച്ചു… ‘”ഞാൻ പോകുവാ… അല്ലാതെ ഇവിടെ സുഖവാസത്തിന് വന്നതല്ല ഞാൻ… പിന്നെ നിങ്ങൾ പറഞ്ഞതിൻ ഒരു തെറ്റു പറ്റി… പ്രിയ ഇവിടെ ഉണ്ടല്ലോ എന്ന്… പ്രിയ ഇവിടെ അല്ല..
. എന്റെ കൂടെ ആണ് ഉള്ളത്.. ഞാൻ എവിടെ ആണോ അവിടെ ആണ് എന്റെ ഭാര്യ ഉള്ളത് ” എല്ലാവരും നിരഞ്ജന്റെ മുഖത്തേക്ക് നോക്കി.. പ്രിയക്ക് ഒന്നും മനസിലായില്ല… നിരഞ്ജൻ വേഗം അകത്തേക്ക് പോയി.. അവന്റെ ഡ്രെസ്സ് എല്ലാം നിറച്ചു ബാഗുമായി പുറത്തേക്ക് വന്നു.. പ്രിയ വരൂ…. വന്നു കാറിൽ കയറു… നിരഞ്ജൻ വിളിച്ചു… പ്രിയ അവനെ നോക്കി ഇരിക്കുകയാണ്.. എന്താ നോക്കുന്നത്.. എന്റെ കൂടെ വരൂ.. നമ്മൾക്കു ഇറങ്ങാം… ഇല്ല. ഞാൻ വരുന്നില്ല എങ്ങോട്ടും.. ഏട്ടൻ പൊയ്ക്കോളൂ… അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു… “ഞാൻ പോയാൽ എന്റെ കൂടെ ഇയാളും കാണും..ഞാൻ പോകണോ വേണ്ടയൊന്ന് താൻ തീരുമാനിക്കുക.”. നിരഞ്ജൻ പറഞ്ഞു നിർത്തി..
“മോളെ.. നീ നിരഞ്ജന്റെ കൂടെ പോകുക.. ഇവിടെ നിന്നാൽ ന്റെ കുട്ടിക്ക് ഇനി മനസമാധാനം എന്നൊന്ന് കിട്ടില്ല… ഈ ഭ്രാന്ത് പിടിച്ചവൾ നിന്നെ കൊല്ലും കുഞ്ഞേ.. “ദേവന്റെ ശബ്‌ദം വിറച്ചു… “ചെറിയച്ച….” “എന്റെ പൊന്നുമോള് പൊയ്ക്കോ… ചെറിയച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ പറയുന്നത് അനുസരിയ്ക്ക് മോളെ…” അയാൾ വീണ്ടും പറഞ്ഞു. “പ്രിയ വരിക..നേരം പോകുന്നു.. . ഇറങ്ങാം നമ്മൾക്ക് ” നിരന്ജൻ പ്രിയയെ നോക്കി വിളിച്ചു പറഞ്ഞു ….. “അയ്യോ… ന്റെ മോൾ പുറപ്പെടും മുൻപ് ഒന്ന് നിന്നേ… ചെറിയമ്മക്ക് ഒരു കൂട്ടം പറയാനുണ്ട് കെട്ടോ..” മീര അങ്ങോട്ട് വന്നു.. “ടി നിന്റെ കാതിൽ കിടക്കുന്നതും കാലിൽ കിടക്കുന്നതും എല്ലാം ഇങ്ങോട്ട് ഊരിക്കെ.. എല്ലാം കൂടി ഇട്ടു നീ അണിഞ്ഞൊരുങ്ങി പോകാനാണോ… “മീര അവളെ വട്ടം പിടിച്ചു എല്ലാം ഊരി എടുക്കാൻ തുടങ്ങി.
. “അതെ… Nനിങ്ങളുടെ വീട്ടിൽ ഇവൾ പണിയെടുക്കാൻ തുടങ്ങിയിട്ട് എത്ര വര്ഷം ആയിന്നു വല്ലോ കണക്കും ഉണ്ടോ നിങ്ങൾക്ക്.. ഈ പണി എല്ലാം എടുത്തിട്ട് നിങ്ങൾ വല്ലോ കൂലിയും കൊടുത്തോ ഇവൾക്ക്… അതുകൊണ്ട് പ്രിയ തത്കാലം ഇതൊന്നും ഊരുന്നില്ല”…ഇതും പറഞ്ഞുകൊണ്ട് നിരഞ്ജൻ മീരയെ നോക്കി… അവനെ കാണും തോറും മീരക്ക് വിറഞ്ഞു കയറി. “വേണ്ട ഏട്ടാ.. നിക്കൊന്നും വേണ്ട.. ഇതെല്ലം ചെറിയമ്മ എടുത്തോട്ടെ, ഇവർക്ക് അർഹതപ്പെട്ടത് തന്നെ ആണ് ഇതെല്ലാം “എന്ന് പറഞ്ഞു അവൾ എല്ലാം അഴിക്കാൻ തുടങ്ങി… “എന്റെ മീര അതെല്ലാം കൂടി കൂട്ടിയാൽ രണ്ടുപവൻ അല്ലെ കാണു… അതെങ്കിലും ആ കുട്ടി എടുത്തോട്ടെ.”.
ദേവൻ പറഞ്ഞു ഒ”ഹ് പിന്നെ.. അത്രക്ക് ദെണ്ണം ആയിപോയോ നിങ്ങൾക്ക്…എന്നാലേ ഇതൊക്കെ എന്റെ മക്കൾക്കു വേണം കെട്ടോ ചൊറിയച്ച…..ഈ രാജകുമാരിക്ക് ഇതു വേണ്ടന്നെ, അവളുടെ രാജകുമാരൻ എല്ലാം മേടിച്ചു കൊടുത്തോളും…. പിന്നെ സ്നേഹനിധി യായ ഒരു അമ്മായിയമ്മ ഉണ്ടല്ലോ..”. മീര ഉറക്കെ ചിരിച്ചു.. “പ്രിയേ.. നിന്നോട് ഞാൻ എന്താ പറഞ്ഞതെന്ന് നിനക്ക് മനസിലായിക്കൂടെന്നുണ്ടോ… നിരഞ്ജൻ പ്രിയയുടെ കൈയിൽ പിടിച്ചു.. “അവൾ കമ്മൽ ഊരി മാറ്റുകയായിരുന്നു… രണ്ട് പവൻ ഉണ്ടോ ഇതെല്ലം കൂടി ചെറിയച്ച.. നിരഞ്ജൻ ദേവനോട് ചോദിച്ചു… രണ്ട് പവൻ തികച്ചു കാണില്ല മോനെ.. അയാൾ മറുപടിയും കൊടുത്തു.. ഇതാ ഇത് മൂനര പവൻ ഉണ്ട്…
നിരഞ്ജൻ അവന്റെ കൈയിൽ കിടന്ന ചെയിൻ ഊരി മീരക്ക് കൊടുത്തിട്ട് പറഞ്ഞു… ഇത് നിങ്ങൾ എടുത്തോളുക എന്നും പറഞ്ഞു നിരഞ്ജൻ പ്രിയയുടെ കൈയിൽ പിടിച്ചു മുന്നോട്ട് നടന്നു.. പോകുംവഴി പ്രിയ ദേവനെ തിരിഞ്ഞുനോക്കി… അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി വന്നു… കാർ എത്ര ദൂരം പിന്നിട്ടെന്ന് പ്രിയക്ക് അറിയില്ലാരുന്നു.. അവൾ ആകെ ക്ഷീണിതയായിരുന്നു.. നിരഞ്ജൻ അവളോട് പ്രേത്യേകിച്ചൊന്നും സംസാരിച്ചില്ല.. കാരണം അവനു അറിയില്ല ഇനി മുൻപോട്ട് എന്താകും എന്ന്….……. (തുടരും )