Wednesday, January 22, 2025
GULFLATEST NEWS

സർക്കാർ ജീവനക്കാർക്ക് യുഎഇയിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ദുബായ്: ബലി പെരുന്നാൾ പ്രമാണിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപന പ്രകാരം ജൂലൈ 8 മുതൽ 11 വരെ നാല് ദിവസത്തെ അവധിയായിരിക്കും ഉണ്ടാവുക. സർക്കാർ ഓഫീസുകൾ ജൂലൈ 12ന് സാധാരണ നിലയിൽ പ്രവർത്തിക്കും.

ദുൽ ഹജ് മാസപ്പിറവി ഇന്നലെ സൗദി അറേബ്യയിൽ ദർശിച്ചതിനെ തുടർന്ന് ഇന്നാണ് മാസത്തിലെ ആദ്യ ദിവസം. ജൂലൈ 9 നാണ് പെരുന്നാൾ ആഘോഷിക്കുന്നത്. യുഎഇയിൽ പൊതു, സ്വകാര്യ അവധി ദിനങ്ങൾ ഏകീകരിച്ചിട്ടുണ്ടെങ്കിലും സ്വകാര്യ മേഖലയിലെ അവധികൾ ഉടൻ പ്രഖ്യാപിക്കും.