Novel

നിന്നെയും കാത്ത്: ഭാഗം 13

Pinterest LinkedIn Tumblr
Spread the love

രചന: മിത്ര വിന്ദ

Thank you for reading this post, don't forget to subscribe!

ഗൗരി ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. അവളുടെ കണ്ണുകൾ തന്റെ താലിയിൽ കോർത്തു വലിച്ചു. പെട്ടന്ന് ആണ് ഒരു ഓട്ടോ വന്നു നിന്നത്.. “രാജമ്മമാൻ…..”അവൾ അയാളെ നോക്കി. “മോള് എപ്പോ വന്നു ” . “ഞാൻ കുറച്ചു സമയം ആയതേ ള്ളു മാമാ… മാമൻ വെറുതെ ഇറങ്ങിയത് ആണോ ” അയാൾ മഹിയെയും അവളെയും നോക്കി ഒന്നു ചിരിച്ചു. “മോളെ… രാധചേച്ചി പറഞ്ഞു അത്യാവശ്യം വില ഒത്തു കിട്ടിയാൽ ഈ വീട് വിൽക്കാം എന്ന്… എന്നോട് ഒന്നു നോക്കാൻ പറഞ്ഞു വിട്ടത് ആണ്…”

“വിൽക്കെ…. എന്തിനു ” അവൾ അന്തളിച്ചു.. “അത് നിങ്ങള് കോട്ടയ്ക്കൽ ടൗണിൽ ഒരു രണ്ട് നില വീട് വെച്ചല്ലോ… പിന്നെ എന്തിനാ ഇനി ഒരു വീട്…. “ഞാൻ സത്യം ആയിട്ടും ഇതു ഒന്നും അറിഞ്ഞില്ല മാമ… അമ്മ എന്നോട് ഒന്നും പറഞ്ഞതും ഇല്ല…” “അയ്യോ…. അങ്ങനെ ആണോ മോളെ… മോള് അറിഞ്ഞു എന്ന് കരുതി ആണ് ഞാൻ… ഇതൊക്കെ ” “ഹേയ്…. സാരമില്ല മാമ ” മഹിയുടെ ഫോൺ ശബ്ധിച്ചു . അവൻ അതു എടുത്തു കൊണ്ട് അപ്പുറത്തേക്ക് മാറി നിന്നു.. “അവിടുത്തെ അമ്മയോട് 25ലക്ഷം രൂപ മേടിച്ചു എന്ന് ഒക്കെ ഓരോരുത്തർ പറയുന്നു നേരാണോ എന്ന് ഒന്നും എനിക്ക് അറിയില്ല…. ”

“എന്തൊക്കെയാണ് ഇവിടെ നടന്നത് എന്റെ കൃഷ്ണാ….. എല്ലാവരും കൂടെ എന്നെ ” അവളുടെ വാക്കുകൾ മുറിഞ്ഞു. “മോള് പോകുമ്പോൾ വീടിന്റെ ചാവി ആ ചെടി ചട്ടിയുടെ അടിയിൽ വെച്ചക്കാമോ ” അവൾ അയാളെ നോക്കി തലകുലുക്കി. “എന്റെ മോള് അത് ഒന്നും ഓർക്കേണ്ട…. ആ കൊച്ചൻ ഒരു പാവം അല്ലെ…. സമയം കളയാതെ ചെല്ല് കുട്ടി… ആഹ് പിന്നേ മോൾടെ എന്തൊക്കെയോ സാധനങ്ങൾ എല്ലാം കൂടി ലെച്ചു പാക്ക് ചെയ്തു അലമാരയുടെ അകത്തു വെച്ചിട്ടുണ്ടെ ” മഹിയോട് യാത്ര പറഞ്ഞു കൊണ്ട് അയാൾ താൻ വന്ന ഓട്ടോയിൽ കയറി തിരിച്ചു പോയി. ഭാഗം 13 “ഹലോ മാഡം… എന്തായി കാര്യങ്ങൾ ഒക്കെ… ഇനി ഏതൊക്കെ കഥാപാത്രങ്ങൾ വരും ഇങ്ങോട്ട് ”

തന്നെ നോക്കി പരിഹസിക്കുന്ന മഹിയെ അവൾ ആദ്യം കാണും പോലെ നോക്കി.. “നല്ല ബെസ്റ്റ് ഫാമിലി ആണ് നിന്റേതു…. ഏറ്റവും ഇഷ്ടം ആയത് നിന്റെ അമ്മയെ ആണ് കേട്ടോ….. അമ്മമാർ ആയാൽ ഇങ്ങനെ വേണം…. “മഹിയേട്ടൻ സമയം കളയാതെ പൊയ്ക്കോളൂ… വിശക്കുന്നില്ലേ… നേരം 2മണി ആയി കാണും….” “മ്മ് ഞാൻ പോയ്കോളാം…. അപ്പോൾ പിന്നെ ബാക്കി കാര്യങ്ങൾ എങ്ങനെ ആണ്…” അവൾ ചോദ്യ ഭാവത്തിൽ അവനെ നോക്കി. “അല്ലാ… നീ കുറച്ചു മുന്നേ പറഞ്ഞു, നിയോ നിന്റെ വിട്ടുകാരോ ഒറ്റ പൈസ പോലും വാങ്ങിയിട്ടില്ല എന്ന്…അഥവാ അങ്ങനെ മേടിച്ചെന്നു തെളിഞ്ഞാൽ നീ എന്തൊക്കെയോ വെല്ലുവിളിച്ചു പറഞ്ഞല്ലോ….. എന്നിട്ട് ഇപ്പൊ എന്തായി…. ” ..

ഗൗരി ഒന്നും മിണ്ടാതെ നിൽക്കുക ആണ്.. “നിനക്ക് എടുക്കാൻ ഉള്ളത് എന്താന്ന് വെച്ചാൽ എടുത്തോ.. എന്നിട്ട് വന്നു വണ്ടിയിൽ കയറു ” അവൻ തന്റെ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിലേക്ക് നോക്കി. “ഞാൻ എവിടേക്കും ഇല്ല മഹിയേട്ടാ…. മഹിയേട്ടൻ സമയം കളയാതെ പോകാൻ ഇറങ്ങു… നേരം ഒരുപാട് ആയില്ലേ….” “നിന്നോട് സഹതാപം കൂടിയിട്ട് സ്നേഹം ആണെന്ന് ഒന്നും ഓർക്കേണ്ട…. നിന്റെ തള്ളേടെ അടുത്ത് കൊണ്ട് ചെന്നു ഏല്പിക്കും വരെ നിനക്ക് എന്റെ വീട്ടിൽ നിൽക്കാം… അതുവരെ ഈ വേലക്കാരിക്ക് ശമ്പളവും തരാം…. പോരേ ” .. അവളെ നോക്കി പറഞ്ഞതും ഗൗരി അവനെ കലിപ്പിച്ചു നോക്കി.

“എന്നെ ഇങ്ങനെ നോക്കണ്ട.. നീ അല്ലെ കുറച്ചു മുന്നേ പറഞ്ഞത് എന്റെ വീട്ടിലെ വേലക്കാരി ആയിക്കോളാം എന്നു…” അപ്പോളേക്കും മഹിയിടെ ഫോൺ ശബ്ധിച്ചു. “ആഹ്.. നിന്റെ അമ്മ വിളിക്കുന്നുണ്ട്.. ഇതാ ” അവൻ ഫോൺ അവൾക്ക് നേർക്ക് നീട്ടി. “ഹെലോ ” “എടി ഗൗരി…. നീ ഇപ്പൊ എവിടെയാ ” “ഞാൻ എന്റെ വീട്ടില് ” “അപ്പോൾ നീ തിരിച്ചു പോയില്ലെടി.. ഇതുവരെ ആയിട്ടും ” “ഇല്ല… തത്കാലം ഞാൻ പോകാൻ ഉദ്ദേശിക്കുന്നുമില്ല ഇനി ഇവിടെ ആണ് നിൽക്കുന്നത്..ഇതു എന്റേം കൂടി വീടാ….നിങ്ങൾ എന്നാ ചെയ്യും എന്ന് ഞാൻ ഒന്നു നോക്കട്ടെ ”

“എടി എടി… നീ എങ്ങോട്ടാ ഈ കത്തി ക്കയറി പോകുന്നത്… ആ കള്ളുകുടിയന്റെ കൂടെ കിടന്നു സുഖിച്ചു മതിയായോടി നിനക്ക് ഇത്ര പെട്ടന്ന് തന്നെ… എന്തെടി…. ഇത്ര പെട്ടന്ന് നിനക്ക് അവനെ മതിയാകാൻ ആയിരുന്നോ കയറു പൊട്ടിച്ചു ഓടാൻ നിന്നേ….ഇനി ഒരു കൊച്ചിനേം ഒക്കത്തു ഇരുത്തി നടക്കാൻ ആണോ നിന്റെ ഭാവം…..” ഇതെല്ലാം കേട്ടു കൊണ്ട് അവളുടെ അടുത്തായി മഹിയും നിൽപ്പുണ്ടായിരുന്നു “ദേ… തള്ളേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ…. നിങ്ങളുടെ നാവ് ഞാൻ പിഴുതെടുക്കും… ” ഗൗരി ക്ക് തന്റെ നിയന്ത്രണം തന്നെ നഷ്ടമായത് പോലെ തോന്നി. “എങ്കിൽ എനിക്ക് ഒന്ന് കാണണമല്ലോ…. നീ പിഴുതു എറിയുന്നത്… ഞാൻ അവിടെ വരുമ്പോൾ നിന്നേ അവിടെ എങ്ങാനും കണ്ടാൽ ഈ രാധ ആരാണ് എന്നു നീ അറിയും…”

“ഞാൻ ഇവിടെ തന്നെ കാണും.. ഒരിടത്തും പോകില്ല… പിന്നെ നിങ്ങളെ….. നിങ്ങളെ ഞാൻ അറിഞ്ഞത് പോലെ വേറെ ആരും അറിഞ്ഞിട്ടുണ്ടാവില്ല രാധമ്മേ ” അവൾ ഫോൺ കട്ട്‌ ചെയ്തു.. കിതച്ചു കൊണ്ട് തന്റെ നേർക്ക് ഫോൺ നീട്ടുന്നവളെ ഒരു നിമിഷം മഹി നോക്കി നിന്നു.. “പിടിക്ക് അങ്ങോട്ട്…. കേട്ടല്ലോ എല്ലാം… ഇനി നിങ്ങൾക്ക് പറയാൻ ഉള്ളത് കൂടി പറഞ്ഞിട്ട് വേഗം ഇറങ്ങി പോകാൻ നോക്ക്.. അല്ലെങ്കിൽ എല്ലാത്തിനെയും ചുട്ടരിച്ചു ഞാനും ചാമ്പലാകും…” തന്നോട് ദേഷ്യത്തിൽ പറയുന്നവളെ മഹി ഇമ ചിമ്മാതെ നോക്കി. അയല്പക്കത്തെ ആളുകൾ ഒക്കെ ശ്രദ്ധിക്കുന്നു എന്ന് കണ്ടതും ഗൗരി വീടിന്റെ ഉള്ളിലേക്ക് കയറി പോയി. അല്പം കഴിഞ്ഞതും മഹിയും.

“ടി….” ജനൽ കമ്പിയിൽ ബലമായി പിടിച്ചു കൊണ്ട് നിൽക്കുന്നവളെ കാൺകെ മഹിക്ക് മനസിലായി അവളുടെ മാനസിക പിരിമുറുക്കം എത്ര വലുതാണ് എന്നു.. അവന്റെ അലർച്ച കേട്ടതും ഗൗരി തിരിഞ്ഞു നോക്കി. എന്നിട്ട് അവന്റെ അടുത്തേക്ക് നടന്നു വന്നു. “നിങ്ങൾ പോകാതെ നിൽക്കുന്നത് എന്ത് കാരണത്താൽ ആണെന്ന് ഇപ്പോള മനസിലായത്….” എന്ന് പറഞ്ഞു കൊണ്ട് അവൾ താലിമാല ഊരനായി തുടങ്ങിയതും മഹി അവളുടെ കൈക്ക് കയറി പിടിച്ചു. “പോയി വണ്ടിയിൽ കയറെടി…. നിന്നോട് മലയാളത്തിൽ അല്ലെ പറഞ്ഞത് ” മഹിയുട പിടിത്തം മുറുകിയതും ഗൗരിക്ക് വേദനിച്ചു.. അവളുടെ ശ്വാസനിശ്വാസത്തിൽ കൂടി മഹിയ്ക്ക് അതു മനസിലായി.. അവന്റെ കൈ അയ്ഞ്ഞു..

“ഗൗരി… കൂടുതൽ ഒന്നും സംസാരിക്കുന്നില്ല.. നീ വന്നു വണ്ടിയിൽ കയറു.. സമയം ഇനിയും ഉണ്ട്… കാര്യങ്ങൾ ഒക്കെ പറഞ്ഞു നിന്റെ അമ്മയെ മനസിലാക്കാം.. ” “ഓഹ്… സഹതാപം…. അതിന്റ ഒന്നും ആവശ്യം തല്ക്കാലം എനിക്ക് വേണ്ട മഹിയേട്ടാ… എനിക്ക് നിങ്ങളോട് ഒപ്പം ഒരു ജീവിതവും ഇനി വേണ്ട… എനിക്ക് എന്റെ വഴി.. നിങ്ങൾക്ക് നിങ്ങളുടെ വഴി…” ” 6മാസം…. ഡിവോഴ്സ് ആകാൻ 6മാസം സമയം വേണം… അതു വരെയും നീ എന്റെ വീട്ടില് ഉണ്ടാവണം.. അത് ഈ മഹേശ്വറിന്റെ തീരുമാനം ആണ്… ” “പെട്ടന്ന് പെട്ടന്ന് തീരുമാനം മാറുക ആണല്ലോ സാറെ.. ഇത്രയ്ക്ക് വാക്കിന് വില ഇല്ലാത്തവൻ ആണോ നിങ്ങൾ.. ഇന്നലെ ഒരു തീരുമാനം എടുത്തു.. ദേ ഇപ്പൊ വേറൊരു തീരുമാനം… ” .

ഗൗരി അവനെ നോക്കി കളിയാക്കി… “നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പോയി വണ്ടിയിൽ കയറിടി….” മഹി കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു കൊണ്ട് അവളോട് പറഞ്ഞു. പക്ഷെ ഗൗരിക്ക് അല്പം പോലും കൂസൽ ഇല്ലായിരുന്നു.. പെട്ടന്ന് അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നു. “നീ വരില്ലെന്ന് ഉറപ്പാണോ ” അവളുടെ അടുത്തേക്ക് ചേർന്നു നിന്നു കൊണ്ട് മഹി ചോദിച്ചു. “അതേ…. ഞാൻ ഇല്ല ഇനി നിങ്ങളുടെ വീട്ടിലേക്ക് ” “കാരണം ” “നിങ്ങളുടെ ജീവിതം ഞാൻ ആയിട്ട് കളഞ്ഞു കുളിക്കുന്നില്ല..ഇന്നലെ നിങ്ങൾ എന്നോട് എന്തെല്ലാം പറഞ്ഞു ” “ഇപ്പോളും അതിനു മാറ്റം ഒന്നും ഇല്ല…ഞാൻ പറഞ്ഞത് അങ്ങനെ തന്നെ ആണ്….പിന്നെ അതിനു ഒരു ചെറിയ തിരുത്തു വന്നു…

നിന്നേ ഉത്തരവാദിത്തപ്പെട്ട വരുടെ കൈയിൽ ഏൽപ്പിക്കണം… അത്രമാത്രം.. അല്ലാതെ നിന്റെ തള്ളേടെ സ്വഭാവം അറിഞ്ഞപ്പോൾ നിന്നോട് ഇഷ്ടം കൂടിയിട്ട് ഒന്നും അല്ല… അങ്ങനെ ഒന്നും നീ കരുതുകയും വേണ്ട.. നീ ഒരു പെണ്ണായി പോയി…. പിന്നെ ഞാൻ കെട്ടിയ താലി നിന്റെ കഴുത്തിൽ ഉണ്ട് ” . “എനിക്ക് നിങ്ങടെ ഔദാര്യം വേണ്ടെങ്കിലോ ” തന്റെ നേർക്ക് നിന്ന് പറയുന്നവളെ കാണു തോറും മഹിക്ക് ദേഷ്യം കൂടി.. “നിനക്ക് പറയുന്നത് അനുസരിക്കാൻ അറിഞ്ഞൂടെ ” “ഇല്ല…” “എങ്കിൽ ബാക്കി എന്താ വേണ്ടത് എന്നു എനിക്ക് അറിയാം….”

എന്ന് പറഞ്ഞു കൊണ്ട് മഹി അവളെ ഇരു കൈകൾ കൊണ്ടും കോരി എടുത്തു. ഗൗരിയും ഞെട്ടി തരിച്ചു.. അവൾ പോലും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കുതറി കൊണ്ട് അവന്റെ കൈയിൽ കിടന്ന് അവൾ പിടഞ്ഞു. “മഹിയേട്ടാ….. പ്ലീസ്… താഴെ നിറുത്തിക്കെ ..ആരെങ്കിലും കാണും… അവൾ ബഹളം കൂട്ടി എങ്കിലും അതിനു മറുപടി ഒന്നും പറയാതെ അവൻ അവളെ കൊണ്ട് വന്നു കാറിലേക്ക് ഇട്ടിരുന്നു..….. തുടരും…..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Comments are closed.