LATEST NEWS

ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം ;പുതിയ ഫീച്ചറുമായി കമ്പനി

Pinterest LinkedIn Tumblr
Spread the love

ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. ഈ സൗകര്യം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ തുടക്കത്തിൽ ലഭ്യമാകും. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സൗകര്യം എത്തും. ജർമ്മനി, സ്പെയിൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ ഗൂഗിൾ സെർച്ചിൽ നിന്ന് നേരിട്ട് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

ചില യാത്രകൾക്ക് ട്രെയിനുകൾ ഒരു നല്ല ഓപ്ഷനാണ്. എന്നാൽ നിരക്കുകളും യാത്രാ സമയവും മനസിലാക്കാൻ കുറച്ചധികം തിരയേണ്ടിവരും. ഗൂഗിള്‍ ട്രാവല്‍ പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് ഹോള്‍ഡന്‍ പറഞ്ഞു.

ഗൂഗിൾ സെർച്ചിൽ നിന്ന് ട്രെയിനുകൾ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ, ബുക്കിംഗ് പൂർത്തിയാക്കാൻ മറ്റൊരു വെബ്സൈറ്റിലേക്ക് എത്തും. കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ ഫീച്ചർ വ്യാപിപ്പിക്കുമെന്നും ബസ് ടിക്കറ്റുകൾക്കും സമാനമായ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും റിച്ചാർഡ് ഹോൾഡൻ പറഞ്ഞു.

Comments are closed.