പ്രീമിയർ ലീഗും ബുന്ദസ്ലിഗയും ഇന്ന് കൊടികയറും; ആദ്യ മത്സരം കളിക്കാന്‍ ആഴ്സനല്‍
ലണ്ടന്‍: യൂറോപ്യൻ ക്ലബ് ഫുട്ബോൾ ആരാധകർക്ക് ആവേശം പകർന്ന് ഇംഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് പന്തുരളും. രണ്ട് മാസത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ക്ലബ് ഫുട്ബോൾ തിരിച്ചെത്തുന്നത്.
Thank you for reading this post, don't forget to subscribe!ഇന്ത്യൻ സമയം ഇന്ന് രാത്രം 12.30-ന് നടക്കുന്ന ആഴ്സനൽ- ക്രിസ്റ്റൽ പാലസ് മത്സരത്തോടെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങുക. മറ്റ് മത്സരങ്ങളൊക്കെ ഇന്ത്യൻ സമയം ശനിയാഴ്ച വൈകിട്ട് നടക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12-ന് നടക്കുന്ന ബയേൺ മ്യൂണിച്ച്-എയിൻട്രാച്ച് ഫാങ്ക്ഫർട്ട് മത്സരത്തോടെയാണ് ബുന്ദസ്ലിഗ തുടങ്ങുന്നത്. രാത്രി 12.30-ന് നടക്കുന്ന മത്സരത്തോടെയാണ് ഫ്രഞ്ച് ലീഗും തുടങ്ങുക. കരുത്തരായ ഒളിംപിക് ലിയോൺ, പുതിയ ക്ലബായ അയാസിയോയെയാണ് ഉദ്ഘാടനമത്സരത്തിൽ നേരിടുക.
ഇറ്റലിയിലെ സെരി എയും സ്പെനിയിലെ ലാ ലിഗയും ഇന്ന് തുടങ്ങില്ല. അടുത്ത ആഴ്ചയാണ് ഈ രണ്ട് ലീഗുകളും തുടങ്ങുക. അടുത്ത ശനിയാഴ്ചയാണ് ഇരുലീഗിലേയും ഉദ്ഘാടനമത്സരങ്ങൾ. പരിശീലകൻ ആർട്ടെറ്റയുടെ തന്ത്രങ്ങളാണ് ആഴ്സണലിന്റെ കരുത്ത്. ഷാക്ക, മാർട്ടിനെല്ലി, ബുക്കായോ സാക്ക, ഒഡ്ഡേഗാര്ഡ്, ആരോൺ റാംസ്ഡേൽ എന്നിവരെ ഉൾപ്പെടുത്തിയതോടെ ആഴ്സണൽ ഏത് ടീമിനെയും തോൽപ്പിക്കാനുള്ള ശക്തിയായി മാറും.