Tuesday, May 14, 2024
LATEST NEWS

ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം; ക്രെഡിറ്റ് കാർഡ് നിക്ഷേപങ്ങൾ ഇനി അനുവദിക്കില്ല

Spread the love

ദില്ലി: ദേശീയ പെൻഷൻ വ്യവസ്ഥയിൽ മാറ്റം വരുത്തി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി. എൻപിഎസ് അക്കൗണ്ടുകളിലേക്കുള്ള ടയർ-2 നിക്ഷേപങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഇനി ഉപയോഗിക്കാൻ കഴിയില്ല. ടയർ 1 നിക്ഷേപത്തിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് തുടരാം.

Thank you for reading this post, don't forget to subscribe!

ടയർ 1 ടയർ 2 അക്കൗണ്ട് എന്താണ്? 

ദേശീയ പെൻഷൻ സ്കീമിന് കീഴിൽ വിരമിക്കൽ കാലയളവിലെ സമ്പാദ്യം സൂക്ഷിക്കുന്നതിനുള്ള അക്കൗണ്ടാണ് ടയർ 1. ടയർ 2 അക്കൗണ്ട് എന്നാൽ സേവിംഗ്സ് അക്കൗണ്ട് എന്നാണ് അർത്ഥം. എന്നാൽ ടയർ 1 അക്കൗണ്ട് ഉള്ളവർക്ക് മാത്രമേ ടയർ 2 അക്കൗണ്ട് തുറക്കാൻ കഴിയൂ.