Wednesday, December 18, 2024
Novel

തൈരും ബീഫും: ഭാഗം 4

നോവൽ: ഇസ സാം


അവനെ ഞാൻ ആദ്യമായി കാണുന്നതു എന്റെ അമ്മച്ചി മരിച്ച ദിവസമായിരുന്നു……ലോകം മുഴുവൻ അന്ന് കരഞ്ഞിരുന്നതായി എനിക്ക് തോന്നി…പ്രകൃതിയും എല്ലാം……അന്നു പള്ളിയിൽ എല്ലാപേരും കണ്ണടച്ച് അമ്മച്ചിക്കു വേണ്ടി പ്രാര്ഥിച്ചിരുന്നപ്പോൾ ഞാൻ ഒരടക്കി ചിരി കേട്ടു.

എനിക്കാ ശബ്ദത്തോട് തന്നെ അടങ്ങാത്ത വെറുപ്പ് തോന്നി….ഞാൻ കണ്ണ് തുറന്നു തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ….ഒരു വെളുത്തു സുന്ദരനായ ചെക്കൻ .

അവനും കൂട്ടുകാരനും കൂടെ വിരലുകൾ വെച്ച് ക്രിക്കറ്റ് കളിക്കുന്നു ……ഞാൻ അവനെ തുറിച്ചു നോക്കി…… എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.അപ്പുറമായിരുന്നു……ഞാൻ അവനെ നോക്കുന്നതു അവൻ കാണുന്നുണ്ടായിരുന്നില്ല .

എല്ലാപേരും എല്ലാപേരും കണ്ണടച്ചിരുന്നു പ്രാർത്ഥിക്കുന്നു .ഞാൻ അവനെ നോക്കി….വീണ്ടും കളി തന്നെ .

“സിക്സ് ”

“ഫോർ ”

അവന്റെ ചിരി ….പിന്നൊന്നും നോക്കീല അലറി……

“വീട്ടിൽ പോയി കളിക്കട …..” ഞാനായിരുന്നേ …

ഒരു ഒന്നൊന്നര അലർച്ചയായിരുന്നു .പള്ളീലച്ചന്റെ പ്രാര്ഥനവരെ നിശ്ചലമായി പോയി .അവനാകട്ടെ വെട്ടിവിയർത്തു പരുങ്ങി നിൽക്കുന്നു .

അവന്റെ അമ്മച്ചിയാണ് തോന്നുന്നു അവനു നു ഒരടി വെച്ച് കൊടുത്തു . കണ്ണുകൊണ്ടു പോകാൻ പറഞ്ഞു..അവൻ എന്നെ തിരിഞ്ഞു നോക്കി നോക്കി അവിടന്ന് പോയി..അവന്റെ കൂട്ടുകാരൻ നിന്നിടം ശൂന്യമായിരുന്നു.

എന്റെ അപ്പൻ എന്നെ ചേർത്ത് പിടിച്ചു..തോളിൽ തട്ടി..ആശ്വസിപ്പിച്ചു…അന്ന് വീട്ടിൽ വന്നിട്ടും പിന്നീട് കുറച്ചു നാൾ അവൻ എന്റെ മനസ്സിൽ നിന്ന് പോയില്ല…അങ്ങനെ ഹൃദയം തകർന്നു കുറച്ചു പേര് നിൽക്കുമ്പോൾ അവനു എങ്ങനെ കളിക്കാൻ തോന്നി…….ഒടുവിൽ അപ്പനോട് പറഞ്ഞപ്പോൾ…..അപ്പൻ പറഞ്ഞു…..

“അവൻ കൊച്ചല്ലേ…..വളരുമ്പോ…അവനതു മനസ്സിലാവും ..അപ്പോൾ അവൻ തന്നെ വന്നു ക്ഷമ പറയും…..”

“കൊചോ …..ആര് പറഞ്ഞു…അവനു എന്റെ പ്രായമാണ്……” ഞാൻ വീറോടെ പറഞ്ഞു.

“മോൾക്ക് ഇങ്ങനെ ഒരു അനുഭവം വന്നത് കൊണ്ടാ…..ചിലതു ഒക്കെ നമുക്ക് സ്വന്തമായി വന്നാലേ ചിലർക്ക് അത് മനസ്സിലാവു ….അത് അവരുടെ പക്ക്വത കുറവാണ്…….. ഒരോ അനുഭവങ്ങൾ നമ്മളെ പക്ക്വതയുള്ളവരാക്കി തീർക്കും…”

“…നോക്കിക്കോ…എന്റെ സാൻട്ര എല്ലാരെക്കാളും പക്വത ഉള്ളവളായിരിക്കും……”

അപ്പൻ എപ്പോഴും അങ്ങനാ…… എന്നെ അങ്ങ് പോഷിപ്പിച്ചു കൊണ്ടിരിക്കും…പറയുമ്പോ പുള്ളിക്കും ഒരു സുഖം….

കേൾക്കുമ്പോ എനിക്കും…അങ്ങനെ ഞങ്ങളുടെ ജീവിതം മുന്നോട്ടു പോയിക്കൊണ്ടിരുന്നു…’മമ്മ പോയെങ്കിലും അപ്പൻ എന്നെ പൊന്നു പോലെ നോക്കി…ഞാൻ ഏറ്റവു കൂടുതൽ എന്റെ ജീവിതത്തിൽ സംസാരിച്ചിട്ടുള്ളത് അപ്പനോടാണ്….അപ്പനും ഒരുപാട് സംസാരിക്കുമായിരുന്നു…

ഞാൻ അപ്പന്റെ കൂടെ പാചകം ചെയ്യാൻ കൂടും …ഒടുവിൽ പത്താം ക്ലാസ് ആയപ്പൊളേക്കും ഞാൻ നല്ലൊരു പാചകക്കാരി ആയി . എന്റെ ബീഫ് ഉലർത്തു കഴിച്ചു അപ്പൻ പറഞ്ഞ ഒരു പ്രശംസ കേട്ടു ജോസെഫേട്ടന്റെ വാ പോലും തുറന്നു പോയി. എന്താന്നറിയ്യോ ……..

“നിന്റെ മമ്മ ഉണ്ടായിരുന്നു എങ്കിൽ…ഈ പ്രായത്തിൽ നീ ഇവിടെ പത്തു മണി വരെ കിടന്നുറങ്ങി…ഇപ്പൊ എന്റെ കൂടെ ഇരുന്നു നാല് കുറ്റവും പറഞ്ഞു ബീഫും തട്ടി ഇരുന്നേനെ……അവള് നേരത്തെ അങ്ങ് പോയത് നന്നായി….” അതും പറഞ്ഞു പുള്ളി അങ്ങു കഴിക്കുവാ…..

ഞാൻ ഒന്നു നിർത്തി അപ്പനെ നോക്കി….ജോസഫ് അങ്കിൾ ആണേൽ കിളിയും പറന്നിരിപ്പുണ്ട്……പക്ഷേ പ്രശംസ കഴിഞ്ഞിട്ടില്ലായിരുന്നു…അടുത്ത്തു ദേ വരുന്നേയുള്ളൂ….. ബീഫും ചവച്ചു ചവച്ചു പറയുവാ ….”എന്റെ അഭിപ്രായത്തിൽ എല്ലാ പെൺമക്കളുടെയും അമ്മമാരു നേരത്തെ അങ്ങ് പോവുന്നതാ നല്ലതു….എങ്കിലെ എന്റെ സാൻട്രയെ പോലെ ആവുള്ളു എല്ലാരും….”

ഈശോയെ…എന്റെയും ജോസെഫേട്ടന്റെയും എല്ലാം കിളികളും അങ് റോമിലെത്തി.

“അപ്പ………”

“എന്നാ…വർത്തമാനമാ മാത്യുച്ചായോ …..?” ജോസഫ് അങ്കിളാണേ …

അപ്പൊ മാത്രമാണ് പുള്ളി എന്താ പറഞ്ഞത് എന്ന് പുള്ളിക്ക് ബോധ്യം വന്നത്.

“ഇത് എന്നാ മോട്ടിവേറ്റിങ് ആ അപ്പ ഇത്……കർത്താവിനോർത്തു ഇനി ഈ വാ തുറക്കരുത് പ്ലീസ് ……”

ഞാൻ കൈകൂപ്പി പറഞ്ഞതും…പുള്ളി ചമ്മി തല താഴ്ത്തി ഇരുന്നു കഴിക്കാൻ തുടങ്ങി…അത് കണ്ടപ്പോൾ ജോസെഫ അങ്കിളിനും എനിക്കും ചിരി പൊട്ടി…പിന്ന അപ്പനും കൂടി. അത് കൂട്ട ചിരിയായി മാറി.

എബിയെ ഞാൻ പിന്നെ പലപ്പോഴും പള്ളിയിൽ വെച്ച് കാണാറുണ്ടായിരുന്നു.

പിന്നീട് ഞാനവനെ ശ്രദ്ധിക്കാൻ തുടങ്ങി…അവൻ ഞങ്ങളുടെ ഇടവകയിലെ ആയിരുന്നു…അവിടത്തെ വലിയ പേരുകേട്ട കുടുംബത്തിലെ ഇളയ പുത്രനായിരുന്നു.

അവന്റെ വല്യ ചേട്ടന്മാരും അവനും തമ്മിൽ ഒരുപാട് പ്രായ വ്യെത്യാസമുണ്ടായിരുന്നു…അവന്റെ അപ്പൻ ചാക്കോ കുരിശിങ്കൽ എല്ലാപേരും ബഹുമാനിക്കുന്ന അല്ലെങ്കിൽ ബഹുമാനം സ്വയം പിടിച്ചു വാങ്ങും എന്ന് നിഷ്ഠയുള്ള ഒരു മനുഷ്യൻ…..’

അമ്മ ഒരു നല്ല സ്ത്രീ ആയിരുന്നു എന്നെനിക്കു തോന്നി….പേര് അന്ന് എനിക്കറിയില്ലായിരുന്നു…ഇന്നറിയാം മോളി ആന്റി…..അന്ന് മുതൽ അവൻ എന്നെയും ഞാൻ അവനെയും ശ്രദ്ധിക്കാൻ തുടങ്ങി….

ഞാൻ അവനെ കാണുമ്പോഴൊക്കെ കണ്ണുരുട്ടാൻ മറന്നില്ല……അവൻ ആദ്യമൊക്കെ നന്നായി പരുങ്ങുമായിരുന്നു…പക്ഷേ വളരുംതോറും ആ പരുങ്ങൽ മാറി…അവനും കട്ടയ്ക്കു തന്നെ എന്നെ തിരിച്ചു കണ്ണുരുട്ടാൻ ആരംഭിച്ചു..ഞാനും കട്ടയ്ക്കു കണ്ണുരുട്ടി പോന്നു….

ഒടുവിൽ പത്താം ക്ലാസ് റിസൾട്ടും വന്നു….എനിക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു….ഞാൻ വലിയ ബുജി ഒന്നുമല്ലാട്ടോ…അപ്പന്റെ കൂടെ റബര് കാടുകൾ കയറിറങ്ങി….അന്ന് ഞങ്ങൾക്ക് ഫാം ഉണ്ടായിരുന്നു….

കുറെ കോഴികളും…താറാവുകളും …അപ്പൻന്റെ വൃദ്ധ സദനത്തിലെ അപ്പാപ്പന്മാരും ഒക്കെ ആയി ഞാൻ വളരെ തിരക്കായിരുന്നു….ഇടയ്ക്കു ഇടയ്ക്കുള്ള ഒരു നേരമ്പോക്ക് ആയിരുന്നു പഠനം…..

പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് അപ്പൻ ഒരു തീരുമാനം അങ് എടുത്തു…..എന്നെ ഒരു ഡോക്ടർ ആക്കുക…..സൗജന്യമായി ചികിത്സാ ചെയ്യുന്ന ഒരു സാധുക്കളുടെ ഡോക്ടർ…..

“അപ്പ……അത് വേണോ………?” ഞാൻ സംശയത്തോടെ ചോദിച്ചു.

“വേണം…….. അത് എന്റെ ആഗ്രഹമാന് സാൻട്ര ……..നമ്മൾ ജീവിക്കുമ്പോ……ഒരാളെങ്കിലും നമ്മളുടെ തണൽ അനുഭവിച്ചിരിക്കണം……”

പക്ഷേ എന്റെ മനസ്സിൽ നിറഞ്ഞതു എടുത്താൽ പൊങ്ങാത്ത എൻട്രൻസ് സിലബസും …രക്തവും ശവശരീരങ്ങളും ഒക്കെയാ……

എന്തായാലും അപ്പൻ ഇപ്പൊഴേ പറഞ്ഞത് നന്നായി…….ഒന്ന് തയ്യാറാവാൻ രണ്ടു വർഷമെങ്കിലും ഉണ്ടല്ലോ……

അങ്ങനെ ഞാനിതുവരെ പഠിച്ചിരുന്നത് പെൺകുട്ടികൾ മാത്രമുള്ള സ്കൂളിലായിരുന്നു……കന്യാസ്ത്രീകളുടെ സ്കൂൾ…

അവിടെ നിന്ന് എന്നെ മാറ്റി എൻട്രൻസ് കോച്ചിങ് സെന്റർ അടുത്തുള്ള ഒരു സ്കൂളിലേക്ക് മാറ്റി…ആൺകുട്ടികളും പെൺകുട്ടികളും ഉള്ള സ്കൂൾ……ആദ്യ ദിവസത്തെ അപ്പന്റെ ഉപദേശം…..

“സാൻട്ര …..മോളെ അപ്പന് വിശ്വാസമാണ്……. അത് മറക്കരുത്……..”

“ഞാൻ ശ്രമിക്കാം അപ്പാ ….” ഞാനാണ് ……നിഷ്കു ഭാവത്തിലങ്ങു തട്ടി വിട്ടു.

“സാൻഡി ……അപ്പനിട്ടു പണിയോ ” അപ്പൻ നെഞ്ചത്ത് കൈവെച്ചു അതെ ഭാവത്തിൽ പറഞ്ഞു……

“ഒന്ന് പോ അപ്പ…….”

അങ്ങനെ എൻട്രൻസ് കോച്ചിങ് തുടങ്ങി…….അവിടെ എബിയും ഉണ്ടായിരുന്നു….പണ്ടത്തെ എബിയൊന്നുമല്ല….ഒന്നുകൂടെ സുന്ദരനായിട്ടുണ്ട്…നല്ല പൊക്കവും മീശയും ഒക്കെ വന്നിട്ടുണ്ട്…..

പിന്നെ പെമ്പിള്ളാരുടെ രോമാഞ്ചമാണ് അവൻ എന്ന് ഞാൻ മനസ്സിലാക്കി… പക്ഷേ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പുച്ഛം വാരിവിതറി…..സ്കൂൾ ആരംഭിച്ചപ്പോഴും അവസ്ഥ ഇത് തന്നെ …ഞാനും അവനും ഒരു ക്ലാസ്സിൽ…..

അവൻ ഹീറോ…ഞാൻ ആ ക്ലാസ്സിൽ ഉണ്ടോ എന്നുള്ളത് അവന്റെ മുഖത്തു നിന്ന് വ്യെക്തമാണ്..ഞാനുള്ള ദിവസം ഭയങ്കര ബഹളം ആയിരിക്കും…. എന്നെ ശ്രദ്ധിക്കുന്നേയില്ല എന്ന്

എന്നെ അറിയിക്കുക………പിന്നെ അവൻ ഭയങ്കര ബുദ്ധിമാനായിരുന്നു….ഒരുപാട് നേരം ക്ലാസ് ശ്രദ്ധിക്കേണ്ട കാര്യം ഒന്നും അവനില്ല……ആൻസർ ഒക്കെ പടപടാന്നു വരും….. എന്റെ അവസ്ഥ അങ്ങനല്ലാട്ടോ …..

ഞാനും കണക്കും ജീവശാസ്ത്രവും രസതന്ത്രവും ഒക്കെയായി നന്നായി പണി പെട്ടു. എന്റെ അപ്പന്റെ ഒരു മോഹം……സൗജന്യ ഡോക്ടർ അത്രേ….പക്ഷേ അങ്ങനെ എല്ലാം ശോകമായിരുന്നില്ല…..

ആ ക്ളാസ്സിലെ കുട്ടികൾ എല്ലാം നേരത്തെ അവിടെ ഉണ്ടായിരുന്നവരായിരുന്നു….അതുകൊണ്ടു തന്നെ അവർ തമ്മിൽ നല്ല ഒരു ബന്ധം ഉണ്ടായിരുന്നു…ഞാൻ ഇടയ്ക്കു വന്നത് കൊണ്ടും എനിക്ക് അവിടെ ഒരു നല്ല ബന്ധം സ്ഥാപിച്ചു എടുക്കാൻ കഴിഞ്ഞില്ല….

പക്ഷേ അവിടെ പെൺകുട്ടികളും ആൺകുട്ടികളും തമ്മിൽ ഒരു ശീത സമരം ഉണ്ടായിരുന്നു…കാര്യം മറ്റൊന്നുമല്ല…പെൺകുട്ടികൾ ക്കു ഉച്ചയ്ക്ക് കഴിക്കാൻ ഒന്നുമില്ലാ ….ഉച്ചയ്ക്ക് മുന്നേ അവരുടെ ടിഫിനുകൾ കാലിയാവുന്നു………

ഇതൊന്നുമറിയാതെ പാവം ഞാൻ തലേദിവസം രാത്രി കഷ്ടപ്പെട്ട് ഉണ്ടാക്കി കൊണ്ട് വന്ന ബീഫ് കറി …രാവിലെ ഉണ്ടാക്കിയ ചപ്പാത്തി എല്ലാം കാലി ….. അപ്പോഴാണ് ഞാൻ ചുറ്റുള്ളവരെ നോക്കുന്നെ…..എല്ലാരും ഇതേ അവസ്ഥ…..

ചിലരാണെൽ വെറും ചോറ് കഴിക്കുന്നു….മുട്ട പൊരിച്ചതും മീൻ പൊരിച്ചതും എല്ലാം അവന്മാർ തട്ടി……. എന്നിട്ടു അവന്മാർക്ക് പുച്ഛവും കളിയാക്കലും ചിരിയും……എബി മുന്നിലുണ്ട്….ഒരു കുലുക്കവുമില്ല…ഇത് കുറച്ചു ദിവസം സഹിച്ചു…കുറച്ചധികം ഫുഡ് കൊണ്ട് വന്നു നോക്കി…..അപ്പോഴും ഒരു രക്ഷയുമില്ല…..

പിന്നെ ഞാൻ ഒരു സംഘാടകയായി…എല്ലാരോടും പറഞ്ഞു മുട്ട പൊരിച്ചതിലും മീൻ പൊരിച്ചതിലും ബീഫിലും ചിക്കനിലും എരി അങ്ങ് കൂട്ടാൻ……അവന്മാർ ഓടണം…….അവളുമാർ കട്ടയ്ക്കു കൂടെ നിന്ന്…

എനിക്ക് കുറച്ചു ദിവസത്തെ പകയാണെങ്കിൽ അവളുമാർക്കു വര്ഷങ്ങളുടെ കുടിപ്പക ഉണ്ടായിരുന്നു തീർക്കാൻ…….രണ്ടേ രണ്ടു ദിവസം കൊണ്ട് അവന്മാർ മര്യാദ രാമൻ മാരായി …അമ്മാതിരി ഓട്ടമായിരുന്നു എബിയും കൂട്ടരും എന്റെ ഒരുകിലോ ബീഫ് റോസ്റ്റും ചപ്പാത്തിയും മോഷ്ടിച്ച് തിന്നിട്ടു ഓടിയത്…

അവന്മാർക്ക് തിന്നാനും പറ്റീല..കാൽ കിലോയോളം മുളക് പൊടിയാനേ ഇട്ടതു..രണ്ടു ദിവസം പാവങ്ങൾ വയറു സുഖമില്ലാതെ അവധിയുമെടുത്തു…ഇതേ വിദ്യ തന്നെ അപ്പുറത്തെ ക്ലാസ്സിലെ പെൺകുട്ടികളും ചെയ്തു….

ഒരു മാസം കൊണ്ട് എല്ലാ ചെക്കന്മാരും അവരവരുടെ ഭക്ഷണത്തെ കഴിക്കാൻ തുടങ്ങി….മോഷണം നിറുത്തി അന്തസ്സോടെ ചോദിച്ചു പങ്കിട്ടു കഴിക്കാൻ തുടങ്ങി…..

എന്റെ ബീഫ് ഉലത്തിയത് അങ്ങ് ക്ലിക് ആയി…..പിന്നെ അവർ എന്നും എന്നോട് വന്നു ചോദിക്കാൻ തുടങ്ങി….ഞാനും അപ്പനും കൂടി നല്ലോണം ഉണ്ടാക്കി കൊടുത്തു…എന്റെ പാത്രം തുറക്കുമ്പോൾ ഒരു ബഹളമാണ്……എല്ലാരും വരും ഒരാളൊഴികെ……ആളെ അറിയാലോ……

ദിവസങ്ങൾ കടന്നു പോയി …..പ്ലസ് ഒന്നു കഴിഞ്ഞു…എബിക്ക് വലിയ മാറ്റമൊന്നുമുണ്ടായില്ല…എനിക്കും….ഞാനും മിണ്ടാൻ പോയില്ല…പിന്നെ തുറിച്ചു നോട്ടം ഞങ്ങൾ രണ്ടു പേരും അവസാനിപ്പിച്ചു…..

പിന്നെ മറ്റു പെൺകുട്ടികൾ എബിയെ വായി നോക്കുമ്പോ എനിക്കവനോട് കുറച്ചു അസൂയയും വന്നു……അത്രയ്ക്ക് സുന്ദരനാണ്……ഞാനാണെങ്കിലോ……ഒരു സാധാരണ കുട്ടി…ആരെക്കെയോ എന്നെ നോക്കുന്നുണ്ട്…..ഒന്നും കൊള്ളില്ല….

എനിക്കവൻമാരെ കാണുമ്പോ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും…പിന്നെ പെൺകുട്ടികൾ മാത്രം പഠിച്ച സ്കൂളിൽ നിന്ന് വന്നത് കൊണ്ട് എനിക്ക് ഈ കാര്യത്തിൽ ഒക്കെ ഭയങ്കര പേടിയായിരുന്നു…ആണ്കുട്ടികളോട് സംസാരിക്കാനും ഒരല്പം ബുദ്ധിമുട്ടുണ്ടായിരുന്നു…പക്ഷേ എന്നെ കാണുന്നവർക്കു അതൊന്നും മനസ്സിലാവില്ലാട്ടോ.

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു…ഞാൻ ഒരു കാര്യം ശ്രദ്ധിക്കാൻ തുടങ്ങി…ഞാൻ സ്കൂളിൽ സൈക്കിളിൽ ആണ് പോയി വന്നിരുന്നത്……സ്കൂൾ ബസ് ഉണ്ടായിരുന്നു കൊച്ചു കുട്ടികൾക്ക്……

ബസ്സിലെ കണ്ടക്ടർ അങ്കിൾ….അയാൾക്ക് ഒരു കള്ള ലക്ഷണം ഞാൻ ശ്രദ്ധിച്ചിരുന്നു…..പ്രത്യേകിച്ചും കൊച്ചു കുട്ടികളോടുള്ള അയാളുടെ രീതി…അത് കണ്ടു പിടിക്കാൻ എനിക്കൊരവസരവും വന്നു…….

പക്ഷേ അതിലൂടെ ഞാൻ എബിയെ അറിയാൻ തുടങ്ങുകയായിരുന്നു.ആ സംഭവം ..എന്റെ മനസ്സിലെ എബിക്ക് ഒരു പുതിയ ഭാവം നൽകും എന്ന് അന്ന് എനിക്കറിയില്ലായിരുന്നു. ഇന്നും ആ ഭാവം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്…..

(കാത്തിരിക്കണംട്ടോ )

കമന്റ്സ് ഇടുന്ന ചങ്കുകളെ ഒരുപാട് സ്നേഹം ……

ലൈക് ചെയ്യുന്ന കൂട്ടുകാരെ നന്ദി ….

ഫ്ലാഷ് ബാക് തുടങ്ങീട്ടുണ്ട് ……………….കാത്തിരുന്നു വായിക്കുന്നവരോട് ഒരുപാട് നന്ദി.

ഇസ സാം

തൈരും ബീഫും: ഭാഗം 1

തൈരും ബീഫും: ഭാഗം 2

തൈരും ബീഫും: ഭാഗം 3