Thursday, January 23, 2025
LATEST NEWSSPORTS

ടി20 റാങ്കിങ്; 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കോഹ്ലി 15ആം സ്ഥാനത്ത്

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ വൻ കുതിപ്പാണ് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി നടത്തിയത്. ഏഷ്യാ കപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷം കോഹ്ലി 14 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. ഏറെക്കാലമായി ഫോമിലില്ലാത്ത കോഹ്ലി 29-ാം സ്ഥാനത്തുനിന്നാണ് 15-ാം സ്ഥാനത്തേക്ക് ഉയർന്നത്.

ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ വിരാട് കോഹ്ലി രണ്ടാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങൾ കളിച്ച കോഹ്ലി 92 ശരാശരിയിൽ 276 റൺസാണ് നേടിയത്. അദ്ദേഹത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 147 ആണ്. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ സൂപ്പർ ഫോർ മത്സരത്തിലാണ് കോഹ്ലി സെഞ്ച്വറി നേടിയത്. 56 ശരാശരിയും 117 സ്ട്രൈക്ക് റേറ്റും സഹിതം 281 റൺസെടുത്ത പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ ആണ് ഏഷ്യാ കപ്പിൽ ഏറ്റവുമധികം റൺസ് നേടിയത്. റിസ്വാൻ തന്നെയാണ് റാങ്കിംഗിൽ ഒന്നാമത്. എയ്ഡൻ മാർക്രം (ദക്ഷിണാഫ്രിക്ക), ബാബർ അസം (പാകിസ്താൻ), സൂര്യകുമാർ യാദവ് (ഇന്ത്യ) എന്നിവർ അടുത്ത സ്ഥാനങ്ങളിലുണ്ട്.