Saturday, April 20, 2024
HEALTHLATEST NEWS

യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ ഉപവകഭേദം യുകെയിലും വ്യാപിക്കുന്നു

Spread the love

ലണ്ടൻ: യുഎസിൽ അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തിന്‍റെ ഉപ വകഭേദമായ ബിഎ.4.6 യുകെയിലും വ്യാപിക്കുന്നതായി സ്ഥിരീകരിച്ചു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) കണക്കനുസരിച്ച്, ഓഗസ്റ്റ് മൂന്നാം വാരത്തിൽ 3.3 ശതമാനം സാംപിളുകളും ബിഎ.4.6 ആണെന്ന് കണ്ടെത്തി. അതിനുശേഷം ഇത് 9 ശതമാനമായി ഉയർന്നു.

Thank you for reading this post, don't forget to subscribe!

സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ കണക്ക് അനുസരിച്ച്, യുഎസിലുടനീളമുള്ള സമീപകാല കേസുകളിൽ 9 ശതമാനത്തിലധികം ബിഎ.4.6 ആണ്. ഈ വകഭേദം മറ്റ് പല രാജ്യങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒമിക്രോണിന്‍റെ ബിഎ.4 വകഭേദത്തിന്‍റെ പിൻഗാമിയാണ് ബിഎ.4.6. 2022 ജനുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ ഇത് ആദ്യമായി കണ്ടെത്തിയത്. അതിനുശേഷം ഇത് ബിഎ.5 വകഭേദത്തിനൊപ്പം ലോകമെമ്പാടും വ്യാപിച്ചു. ഈ വകഭേദം കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകുമെന്ന് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇത് മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യാപനശേഷിയുള്ളതാണ്.