Monday, April 29, 2024
LATEST NEWSTECHNOLOGY

ഒല ഇലക്ട്രിക് നേപ്പാളിലേക്കും; ഔദ്യോഗിക പ്രഖ്യാപനമെത്തി

Spread the love

ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ഒല ഇലക്ട്രിക് നേപ്പാളിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ, മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഇന്ത്യ ആസ്ഥാനമായുള്ള നിരവധി ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ പട്ടികയിൽ ഒല ഇലക്ട്രിക്കും ചേർന്നു. ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാളാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ എസ് 1, എസ് 1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകൾ നേപ്പാൾ വിപണിയിൽ ഉടൻ അവതരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തതിന് ശേഷം ഒല സ്കൂട്ടറുകൾ ലഭിക്കുന്ന ആദ്യ രാജ്യമായി നേപ്പാൾ മാറും. 

Thank you for reading this post, don't forget to subscribe!

ഇവി വിപ്ലവത്തിന് തുടക്കമിട്ടതിലൂടെ ഇന്ത്യ ഒല എസ് 1 സ്കൂട്ടറുകളെ ഇഷ്ടപ്പെട്ടുവെന്ന് അഗർവാൾ ട്വിറ്ററിൽ കുറിച്ചു. ഇപ്പോൾ വാഹനത്തെആഗോളമായി എടുക്കുകയാണെന്നും 2022 അവസാനത്തോടെ നേപ്പാളിലെ ഉപഭോക്താക്കൾ വിപ്ലവത്തിൽ പങ്കാളികളാകുമെന്നും ഒല സിഇഒ പറഞ്ഞു. ലാറ്റിനമേരിക്ക (ലാറ്റം), അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ), യൂറോപ്യൻ യൂണിയൻ (ഇയു) എന്നിവിടങ്ങളിലേക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ കയറ്റുമതി ചെയ്യാനും ഒല ഇലക്ട്രിക് ആഗ്രഹിക്കുന്നുവെന്ന് അഗർവാൾ കൂട്ടിച്ചേർത്തു.