Sunday, April 28, 2024
GULFLATEST NEWS

ഒമാന്‍ സുല്‍ത്താന്‍ ജര്‍മ്മനിയില്‍; മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം

Spread the love

മസ്‌കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ജർമ്മനിയിൽ എത്തി. ബെർലിനിലെത്തിയ സുൽത്താൻ ഹൈതം ബിൻ താരിഖിനെ ജർമ്മനിയിലെ ഫെഡറൽ റിപ്പബ്ലിക്ക് ചാൻസലർ ഒലാഫ് ഷോൾസ് സ്വീകരിച്ചു.

Thank you for reading this post, don't forget to subscribe!

പിന്നീട് ഇരുവരും പ്രത്യേക കൂടിക്കാഴ്ച നടത്തി. ഊർജ്ജ മേഖലയിലെ സഹകരണ പ്രഖ്യാപനത്തിൽ ഒമാനും ജർമനിയും ഒപ്പുവെച്ചു. സാങ്കേതിക വിജ്ഞാനം, ബന്ധപ്പെട്ട സംയോജിത സംവിധാനങ്ങൾ , സ്മാർട്ട് ശൃംഖലകൾ എന്നിവയുടെ കൈമാറ്റത്തിന് ഈ ധാരണ ഉപകരിക്കും. ജർമ്മൻ വ്യവസായികളുമായും ജർമ്മൻ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുമായും ഒമാൻ ഭരണാധികാരി കൂടിക്കാഴ്ച നടത്തി.