Sunday, April 28, 2024
LATEST NEWSSPORTS

ഇന്ത്യക്ക് മുന്നിൽ ഒളിംപിക്സ് വിലക്കും? അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ മുന്നറിയിപ്പ്

Spread the love

ലോസാൻ: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് പിന്നാലെ ഇന്ത്യൻ ഒളിംപിക്‌ കമ്മിറ്റിയും (ഐഒസി) വിലക്ക് ഭീഷണിയിൽ. എഐഎഫ്എഫിന് സമാനമായി, ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനും (ഐഒഎ) ഭരണപരവും തിരഞ്ഞെടുപ്പ്പരവുമായ തർക്കങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിച്ചില്ലെങ്കിൽ ഡിസംബറോടെ ഇന്ത്യൻ ഒളിംപിക്‌ അസോസിയേഷനെ (ഐഒഎ) ഒളിംപിക്‌സ് മത്സരങ്ങളിൽ നിന്ന് വിലക്കിയേക്കുമെന്ന് അന്താരാഷ്ട്ര ഒളിംപിക്‌ കമ്മിറ്റി (ഐഒസി) വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.

Thank you for reading this post, don't forget to subscribe!

കഴിഞ്ഞ ഡിസംബറിലാണ് ഐഒഎ തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ദേശീയ സ്പോർട്സ് കോഡ് നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങൾക്കനുസൃതമായി ഭരണഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തതോടെയാണ് തിരഞ്ഞെടുപ്പ് സ്തംഭിച്ചത്. 

ഡിസംബർ സെഷനിൽ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ഐഒഎ നിരോധിക്കുമെന്നും ഐഒസി മുന്നറിയിപ്പ് നൽകി. വിലക്ക് വന്നാൽ അത് ഇന്ത്യൻ കായിക താരങ്ങളെ സാരമായി ബാധിക്കും. ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇന്ത്യൻ അത്ലറ്റുകൾക്ക് വിലക്കേർപ്പെടുത്തും. ഐ.ഒ.എയ്ക്കുള്ള ധനസഹായവും ഐ.ഒ.സി തടയും.