Thursday, December 19, 2024
Novel

സൂര്യതേജസ്സ് : ഭാഗം 3

നോവൽ
******
എഴുത്തുകാരി: ബിജി

ഇനി ഇവിടെ നിന്നാൽ കരഞ്ഞു പോകുമെന്നറിയാം.
മുന്താണിതലപ്പു കൊണ്ട് മുഖം അമർത്തി തുടച്ച് വേഗത്തിൽ തലകുനിച്ചു നടന്നു പിടിച്ചു നിർത്താൻ പറ്റാത്തവണ്ണം കണ്ണുനീർ ഒഴുകികൊണ്ടിരുന്നു……..

ആരുടെയോ ദേഹത്തു തട്ടി കല്യാണി വീഴാൻ പോയി
ആ കൈകൾ അവളെ വീഴാതെ ചേർത്തു പിടിച്ചു. തലയുയർത്തി നോക്കിയതും
സ്വര്യൻ….

താൻ അവൻ്റെ നെഞ്ചോട് മുഖം ചേർത്തു വച്ചിരിക്കുന്നു. ഒറ്റ സെക്കൻഡിൽ സ്ഥലകാലബോധം വന്നു

“വിടടോ എന്നെ ….ഇയാളെന്താ പെണ്ണുങ്ങളു വീഴുമ്പോൾ മാത്രം പിടിക്കാനായി റെഡി ആയിട്ടങ്ങു നില്ക്കുവാണല്ലോ….”

“ദാ അതാണ് കറക്റ്റ്… ഞാനെന്തിനാ വീഴാൻ പോകുന്നവളെ വെറുതെ ശല്യപ്പെടുത്തുന്നെ പോയീ വീണേച്ചും വാ…..”

അവൻ ചേർത്തു പിടിച്ചിരുന്ന കൈവിട്ട് ഒരു തള്ളുകുടി കൊടുത്തു കല്യാണി പുറകോട്ട് വേച്ചു വീണു….
വീണപ്പോൾ കൈമുട്ട് കല്ലിൽ കൊണ്ട് മുറിഞ്ഞ് ചോര കിനിയാൻ തുടങ്ങി

എങ്ങനുണ്ടാരുന്നു??

സൂര്യൻ താടിയുഴിഞ്ഞ് ചോദിച്ചു??….

കൈമുട്ടിലെ വേദനയും കൂടി ആയപ്പോൾ ദേഷ്യത്തിൻ്റെ പാരമ്യതയിൽ ആയിരുന്നു കല്യാണി

എന്താടാ കാലാ……..
കരഞ്ഞോണ്ടു വന്നവളാ ഇപ്പോ കണ്ടോ അവളുടെ തനികൊണം സ്വര്യൻ മനസ്സിലോർത്തു.

ചിരിച്ചോണ്ടു പറഞ്ഞു
“അല്ല വീഴ്ച ആസ്വദിക്കാൻ പോയതല്ലേ എങ്ങനുണ്ടാരുന്നു…..”

ഈ പണ്ടാരത്തെ ഇന്നലെ കണ്ടതു മുതൽ അംഗഭംഗം ആണല്ലോ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവൻ്റെയൊരു ആക്കിയ കിണി
കല്യാണി ക്ഷമയുടെ നെല്ലിപ്പലകയും അവൻ്റെ ചിരിയിൽ തകർന്നിരുന്നു.

അവിടെ കിടന്ന കരിങ്കല്ലിൻ്റ ചീളെടുത്ത് അവനേ നോക്കി ഒരേറു കൊടുത്തു
സൂര്യൻ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും ഇടതേപുരികത്തിന് മുകളിൽ കൊണ്ടു.

“ആ……
സൂര്യൻ അലറിക്കൊണ്ട് കൈ കൊണ്ട് അവിടം പൊത്തിപ്പിടിച്ചു.
രക്തം അവൻ്റെ കൈവിരലുകൾക്കിടയിലൂടെ ഒഴുകാൻ തുടങ്ങി

സൂര്യന് ഒരു മരവിപ്പ് പോലെ തോന്നി
തലയ്ക്കൊരു മിന്നൽ തല ചുറ്റുന്ന പോലെ സൂര്യൻ്റെ നെറ്റിയിൽ ചോര കണ്ടതും കല്യാണി ഭയന്നു അവൾ വേഗം എഴുന്നേറ്റു

വേച്ചു വീഴാൻ പോയ അവനെ പിടിച്ച് ആൽത്തറയിൽ ഇരുത്തി
“വിടെടി വടയക്ഷി
പിടിക്കാൻ വന്നിരിക്കുന്നു….”

ഒന്നും മിണ്ടാതെ മുന്താണിത്തലപ്പും കൊണ്ട് അവൻ്റെ നെറ്റി പൊത്തിപ്പിടിച്ചു.അവളുടെ കണ്ണ് എന്തിനെന്നറിയാതെ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.

അവനും അവളെ സാകൂതം നോക്കുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടി തനിക്കു വേണ്ടി കരയുക
ചോര ഒലിപ്പിച്ചിരുന്നാലെന്താ വായിനോട്ടത്തിനു മാത്രം ഒരു കുറവും കാണിക്കരുത്

അവളുടെ സംസാരമാണ് ഇത്രയും നേരം അവളെ നോക്കിയിരിക്കുവാണെന്ന് ആലോചിച്ചത്
ചളിപ്പുമറയ്ക്കാനെന്നവണ്ണം പറഞ്ഞു

സൂര്യൻ ഒരുപാടെണ്ണത്തിനെ കണ്ടിട്ടുള്ളതാ നല്ല കിടിലം പീസൂകളെ ഇവിടെയും വിദേശത്തും ഒക്കെ നിന്നെ കണ്ടിട്ട് എന്തു തോന്നാനാ ദാരിദ്ര്യം..

“ഇയാളെ ഇന്നു ഞാൻ….
പോട്ടെ നെറ്റിയിലെ മുറിവ് മാറട്ടെ ബാക്കി അപ്പോൾ കൊടുക്കാം ആത്മയാണ്…..”

അവൾ മുന്താണിയിൽ നിന്ന് കുറച്ചു കീറിയെടുത്ത് നെറ്റിയിലെ മുറിവ് കെട്ടി വച്ചു……

“ഇയാളു വന്നേ രക്തം നില്ക്കുന്നില്ല ഹോസ്പിറ്റലിൽ പോകാം….”

“പോടി പുല്ലേ കല്ലെറിഞ്ഞ് വീഴ്ത്തിയിട്ട് സ്നേഹിക്കാൻ വന്നേക്കുന്നു…..”
“എൻ്റെ മണ്ടയ്ക്ക് ഒട്ടാൻ വല്ല ഉദ്ദേശവും ഉണ്ടെങ്കിൽ നടക്കില്ല മോളേ ഇത് ആളു വേറെയാ….”

യ്യോ കണ്ടേച്ചാലും വേണ്ടുവില്ല ഒണക്ക കാമദേവൻ…….”
“തൻ്റെയൊക്കെ കഴുത്തിൽ കുരുങ്ങുന്നതിന് പകരം കഴുത്തിലൊരു കയറിടുന്നതാ…..”

“നിനക്ക് പിന്നെ ആണുങ്ങളെ വഞ്ചിച്ച് നല്ല എക്സ്പീരിയൻസ് ആണല്ലോ……”
അവളുടെ മനസ്സൊന്നു വിങ്ങി കണ്ണു നിറഞ്ഞു

“ഇല്ല ഇവൻ്റെയൊക്കെ മുന്നിൽ കരയാൻ പാടില്ല അവൾ ഫോണെടുത്ത് അനീഷിനെ വിളിച്ചു.
മുഖം മുഴുവൻ രക്തം നിറഞ്ഞിരിക്കുന്ന സൂര്യനെ കണ്ടു അനീഷ് ഞെട്ടി

സൂര്യന് തലച്ചുറ്റുന്നതു പോലെ തോന്നി

ബോധം മറയുമ്പോൾ അതീവ വേദനയോടെ തന്നെ ചേർത്തുപിടിക്കുന്ന കല്യാണിയുടെ മുഖമാണ് അവസാനം കണ്ടത്.

സൂര്യൻ്റ ഓട്ടോയിൽ തന്നെ അനീഷ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി തൻ്റെ മടിയിൽ കിടന്നവനെ പറ്റി ആലോചിക്കുകയായിരുന്നു രണ്ടു ദിവസത്തെ പരിചയം

കണ്ടപ്പോൾ മുതൽ കടി പിടി എപ്പോൾ കണ്ടാലും എന്തെങ്കിലും ഉടക്കു കൊണ്ടുവരും’

ഒരു പരിചയവും ഇല്ലാത്ത തന്നെ കുറിച്ച് പറയുന്ന വാക്കുകൾ കേൾക്കുമ്പോൾ നെഞ്ചു വല്ലാതെ നുറുങ്ങുന്നു.

നീ ആരാ എന്തിന് എൻ്റെ വഴിയിൽ ഇടിച്ചുകയറുന്നു

നീ എന്തിനെൻ്റെ ഹൃദയത്തെ മുറിവേൽപ്പിക്കുന്നു.

ഓട്ടോ വളവു തിരിഞ്ഞപ്പോൾ അവളുടെ വയറിലേക്ക് സൂര്യൻ്റെ മുഖം അമർന്നു
എന്തിനെന്നറിയാത്ത വിറയൽ അവളിൽ ഉത്ഭവിച്ചു.

അവൻ മയക്കത്തിൽ നിന്ന് ഉണർന്നു.

കല്യാണിയുടെ മടിയിൽ കിടക്കുകയാണെന്ന് മനസ്സിലായതും
അവൻ ചാടി എഴുന്നേറ്റു.

ടീ …. കോപ്പേ നാണമില്ലേടീ നീനക്ക് ആണുങ്ങളെ വലവീശിപ്പിടിക്കാൻ ഇറങ്ങിയേക്കുവാണോടീ

വലവീശാൻ പറ്റിയ ഉരുപ്പടി

വയ്യാങ്കിലെന്താ നാക്ക്……. അമ്മോ ഇതിനെയൊക്കെ സഹിക്കുന്നവർക്ക് ഓസ്കാറിന് അപ്പുറം വല്ല പുരസ്കാരം ഉണ്ടേൽ അതു കൊടുക്കണം’

എന്തോ പറയാൻ വാ തുറന്നതും സൂര്യന് വല്ലാത്തൊരു തളർച്ച അനുഭവപ്പെട്ടു അവൻ അവളെയൊന്നു നോക്കി ‘അവൻ അവൾക്കും വല്ലാതെ വേദനിച്ചു.താൻ കാരണമാണല്ലോ ഈ വേദനകളെല്ലാം അവളുടെ കണ്ണുകളിൽ അവനെ കുറിച്ചോർത്തുള്ള വേവലാതിനിറഞ്ഞു

‘നെറ്റിയിലെ മുറിവ് സ്റ്റിച്ചിട്ടു ബ്ലഡ് ലോസായതിൻ്റേയാ തല ചുറ്റലും ക്ഷീണവും ഡ്രിപ്പിട്ടു കിടത്തി ഡ്രിപ്പ് കഴിഞ്ഞാൽ പോകാം തലയനക്കാതെ സൂക്ഷിക്കണമെന്നും പറഞ്ഞു.
ട്രിപ്പിട്ടതിനാൽ ക്ഷീണത്തിൽ സൂര്യൻ ഉറങ്ങി

കല്യാണി പൊയ്ക്കൊള്ളു ഞാനിവിടെ നിന്നു കൊള്ളാം അനീഷ് പറഞ്ഞു
സാരമില്ല ട്രിപ്പ് കഴിയട്ടെ
സേതുനാഥ് സാറും ഭാര്യയുമെത്തി

മുറിവുമായി തളർന്നുറങ്ങുന്ന അവനെ കണ്ടപ്പോൾ ആ അമ്മസങ്കടത്താൽ തേങ്ങി.

അവൻ്റെ നെറുകയിൽ തലോടി

അപ്പോഴാ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി മിന്നി മാഞ്ഞു.

“എത്ര നാളായി സേതു വേട്ടാ ഞാനെൻ്റെ മോൻ്റെ അടുത്തിരുന്നിട്ട്……”
“ദാ സേതുവേട്ടാ ഞാൻ തൊട്ടപ്പോൾ അവൻ പുഞ്ചിരിച്ചു…….”

“എന്നെ അമ്മേന്നു വിളിച്ചു കേൾക്കാൻ കൊതിയാകുന്നു എന്തിനാ തേജൂ അമ്മയോടു പിണങ്ങുന്നെ അവർ പരിസരബോധം നഷ്ടപ്പെട്ടവളെപ്പോലെ പൊട്ടിപൊട്ടി കരഞ്ഞു……”

“”വിഷമിക്കാതെ മാഡം എല്ലാം ശരിയാകും കല്യാണി അവരുടെ തോളിൽ കൈയ്യ മർത്തി അപ്പോഴവർ ചുറ്റും നോക്കിയിട്ട് വേഗം രണ്ടും കൈയ്യാലും മുഖം അമർത്തി തുടച്ചു.
എവിടുന്ന് ഒന്നും…. ഒന്നും ശരിയാവില്ല……””

സൂര്യൻ ഉണർന്നതും അടുത്തിരിക്കുന്ന അമ്മയെ കണ്ടതും ആദ്യം അന്ധാളിച്ചു
അവൻ ചുറ്റും നോക്കിയപ്പോൾ അച്ഛനെ കൂടി കണ്ടപ്പോൾ സർവ്വനിയന്ത്രണവും വിട്ടു.
“ഇപ്പോഴിറങ്ങി പൊയ്ക്കോണം കാണരുത്”
“തേജൂ മോനേ….

അവർ സാരിത്തലപ്പ് വായിലമർത്തിപ്പിടിച്ച് കരഞ്ഞു
പറഞ്ഞു വിടല്ലേടാ അമ്മയെ

നാശം….. ഞാൻ പോകുവാ അവൻ ചാടിയെഴുന്നേറ്റു

“താനെന്താടോ ഈ കാണിക്കുന്നെ ട്രിപ്പിൻ്റെ നീഡിൽ ഇട്ടിരുന്ന കൈയ്യിൽ ബലത്തിൽ കല്യാണി പിടിച്ചു.

അടങ്ങി കിടന്നോ അല്ലേ ഡോക്ടറോട് സെഡെഷൻ നല്കാൻ പറയും…”

ടീ പുല്ലെ നീയാണ് ഇവരെ വരുത്തിയത് അല്ലേ….

ആണെടോ എന്താ ഹോസ്പിറ്റലാകുമ്പോൾ പലരും വരും താൻ നോക്കണ്ട….

അവൻ അവളെ രോഷത്തോടെ കണ്ണുരുട്ടി കാണിച്ചു
അവളത് മൈൻഡ് ചെയ്യാതിരുന്നു.

ടി കോപ്പേ ഇവിടെ നിന്നെഴുന്നേക്കട്ടെ നിൻ്റെ അന്ത്യം എൻ്റെ കൈ കൊണ്ടായിരിക്കും….
വേഗം വരണെ ഞാൻ കാത്തിരിക്കാം ചാകാനായിട്ട്
ദേഷ്യം കൊണ്ട് സൂര്യൻ്റെ മുഖം ചുവന്നു.

പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം കണ്ണടച്ച് കിടന്നു.

ഇവരുടെ യുദ്ധം കണ്ട് സേതുനാഥും ഭാര്യയും പകച്ചു പോയി.

കല്യാണി അവരെ നോക്കി നന്നായി ഇളിച്ചു.

എന്നിട്ട് അവരെ റൂമിന് പുറത്തോട്ട് കൂട്ടിട്ട് പോയി
സാറെ ഒന്നും തോന്നരുതേ സാറിൻ്റെ മകനോട് മയത്തിൽ പറഞ്ഞാലോ കരഞ്ഞു കാണിച്ചാലോ ഒന്നും നടക്കില്ല ഇപ്പോൾ കണ്ടില്ലേ പമ്മി കിടക്കുന്നേ

എടി കാന്താരി നീ ആളു കൊള്ളാല്ലോ നീലാംബരി സന്തോഷത്തോടെ ചിരിച്ചു.

സാറും മാഡവും പൊയ്ക്കൊള്ളു
ഞാനിവിടെ ഉണ്ടാകും….

മോളെന്തിനാ ബുദ്ധിമുട്ടുന്നെ
ബുദ്ധിമുട്ടാതെ പറ്റുമോ ആളെ ഈ പരുവത്തിലാക്കിയത് ഞാനല്ലേ ആത്മയാണ് പുറത്ത് പറഞ്ഞിട്ട് വെറുതെ എന്തിനാ ഉള്ള കഞ്ഞിയിൽ പാറ്റയെ ഇടുന്നത്.
സാരമില്ല മാഡം ഞാനിവിടെ നിന്നു കൊള്ളാം

എങ്ങനെയാ കല്യാണി നിന്നോട് നന്ദി പറയേണ്ടത് സേതുനാഥ് അവളെ നോക്കി.

അയ്യോ ഒന്നും വേണ്ട സാർ
‘ഞാനാ ഇതിനൊക്കെ കാരണമെന്നറിഞ്ഞാൽ നന്ദിക്കു പകരം നല്ല തലോടൽ കിട്ടിയേനെ കല്യാണിക്ക് ആത്മഗതിച്ചു മതിയായി

സാറും മാഡവും യാത്രയായി
ടീ പുല്ലെ അവറ്റകള് പോയോ
കുറേ നേരമായല്ലോ പുല്ല് മരമെന്നൊക്കെ വിളിക്കുന്നു
കല്യാണി അതാണെൻ്റെ പേര്

പേരുവിളിക്കാനോ ചക്കരേന്നു വിളിക്കട്ടെ
സൂര്യൻ്റെ മുഖത്ത് പുശ്ചം
തന്നെ ആക്കിയതാണെന്ന് മനസ്സിലായി

ഒന്നും മിണ്ടാതെ നിന്ന അനീഷനോട്
ഈ മാരണത്തെ ഒന്നു പറഞ്ഞു വിടെടാ

ഇവളുടെ ഒടുക്കത്തെ സംസാരം കാരണം തലവേദനിക്കുന്നു.

കല്യാണി ഒന്നും മിണ്ടാൻ പോയില്ല
രാവിലെ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞതു കൊണ്ടു ഭാഗ്യം ട്രിപ്പ് ഏകദേശം തീരാറായിരിക്കുന്നു.

അവൾ സൂര്യനെ ഒന്നു നോക്കി അവൻ അവളെതന്നെ നോക്കിയിരിക്കുകയായിരുന്നു.

അവൻ പെട്ടെന്ന് ദൃഷ്ടി മാറ്റി.

ട്രിപ്പ് തീർന്നു. സൂര്യനേയും കൊണ്ട് ഡോക്ടറുടെ റൂമിൽ ചെന്നു താൻ നന്നായി മദ്യപിക്കുമല്ലേ
കണ്ട പാടേ ഡോക്ടർ ചോദിച്ചു കല്യാണി ഒന്നു ഭയന്നു സൂര്യനെ പാളി നോക്കി മുഖം ചുവന്നിരിക്കുന്നു.

തൻ്റെ കാര്യം ഓർത്ത് ഭാര്യ എത്രമാത്രം വിഷമിക്കുന്നു എന്നറിയുവോ കല്യാണിയെ നോക്കി ഡോക്ടർ അതു പറയുമ്പോൾ രണ്ടും പുക പോയ അവസ്ഥയിലായിരുന്നു..

കുട്ടികളായില്ല അല്ലേ കല്യാണിയോട് ഡോക്ടർ ചോദിച്ചു.

ഇഷ്ടമില്ലാത്ത ഫുഡ് കഴിക്കാൻ പറയുമ്പോൾ വേണ്ടെന്ന് തലയാട്ടുന്നതു പോലെ യാന്ത്രികമായി തലയാട്ടി ഇല്ലെന്നാണോ ഉണ്ടെന്നാണോ കല്യാണിക്കു പോലും നിശ്ചയമില്ല

അതാ ഞാൻ പറഞ്ഞത് താമസിക്കണ്ട കേട്ടോ കുട്ടി വരുമ്പോൾ ഒരു ഉത്തരവാദിത്വമൊക്കെ വരും താൻ അതോടെ മദ്യപാനമൊക്കെ ഉപേക്ഷിച്ചേക്കണം ഇപ്പോൾ പൊയ്ക്കൊള്ളു ടാബ് ലെറ്റ്സ് കണ്ടിന്യൂ ചെയ്തോളു .

കല്യാണി അരിശത്തോടെ വെളിയിലിറങ്ങി കൈ കൊണ്ട് തലയ്ക്ക് അടിച്ചു.

ടീ മറുതേ അപ്പോഴെങ്ങനാ കാര്യങ്ങൾ
വച്ചു താമസിപ്പിക്കണ്ട
ഞാൻ റെഡിയാ നമ്മുക്കങ്ങു പൂണ്ടു വിളയാടിയാലോ
പോടാ മരപ്പട്ടി തൻ്റെ വിളച്ചിൽ കൈയ്യിൽ വച്ചാൽ മതി
അനീഷേ ഞാൻ പോകുവാ സൂര്യനെ ഒന്നു നോക്കാതെ കൂടി മൂന്നോട്ട് നടന്നു.

പാവമാ ചേട്ടാ….. കല്യാണി ഭർത്താവിൽ നിന്ന് ഒരു പാട് ക്രൂരതകൾ അനുഭവിച്ചതാ.

സൂര്യൻ് ഒന്നും മിണ്ടിയില്ല എങ്കിലും അവൾ പോകുന്നത് നോക്കി നിന്നു.

അത്രയേറെ ദുരനുഭവങ്ങൾ ഉണ്ടായിട്ടും തളരാതെ പിടിച്ചു നിന്നു. കൈ വിട്ടു പോകുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിരുന്നു.

സ്വന്തം കിടപ്പറയിൽ ഭർത്താവിനെ വേറൊരു പെണ്ണിൻ്റെ ഒപ്പം കണ്ടാൽ ആത്മാഭിമാനം ഉള്ള ഏതെങ്കിലും സ്ത്രീക്ക് സഹിക്കാക്കാൻ പറ്റുന്ന കാര്യമാണോ അവളിറങ്ങി അവിടുന്ന്.

സൂര്യന് അത്ഭുതമായി നരന്തുപോലൊരു പെൺകൊച്ച് യാതനയുടെ കൊടുമുടിയിൽ നിന്നും അവൾ തിരിച്ചു വന്നിരിക്കുന്നു.

താനോ ദിവസത്തിന് ദിവസം പടുകുഴിയിൽ വീണു കൊണ്ടിരിക്കുന്നു.

ഇതിൽ നിന്നൊരു മടക്കം പുതുവെട്ടം തനിക്കുണ്ടാകുമോ

അനീഷ് അവനെ വീട്ടിൽ എത്തിച്ചു. സ്വന്തം വീട്ടീലല്ല.

സ്വന്തം വീട്ടിൽ നിന്ന് കുറച്ചകലെ അവൻ ഒരു വീടു വാങ്ങിയിട്ടുണ്ട് അവിടെ ഇറക്കിവിട്ടു.

കല്യാണി വീട്ടിലെത്തിയുടൻ കുളിച്ചു
അമ്മയോടും കാത്തുവിനോടും വിവരങ്ങൾ പറഞ്ഞു.

സുമംഗല ദേഷ്യത്തിൽ ആയിരുന്നു സുധകറിൻ്റെ ആലോചന കല്യാണി നിരാകരിച്ചതിൽ.

നിനെക്കെന്തിൻ്റെ കേടാ പെണ്ണേ
സുധാകറിന് എന്തിൻ്റെ കുറവാ
വടക്കേതിലെ സന്ധ്യയെ കണ്ടു പഠിക്ക് നിൻ്റെ കൂട്ടുകാരി ആയിരുന്നല്ലോ ദാ അവളിപ്പം പേറിനു വന്നിരിക്കുന്നു.

എൻ്റെ അമ്മേ ഒന്നു നിർത്തു കാത്തു പറഞ്ഞു

എൻ്റെ ചേച്ചി ചെയ്തതിൽ എന്താ തെറ്റ് ചേച്ചിയുടെ മനസ്സ് ഒന്നു ശരിയാവട്ടെ വെറുതെ നിർബന്ധിക്കാതെ
ഒരനുഭവം ഉണ്ടായിട്ടും പഠിച്ചില്ല.

കല്യാണി ഒന്നും മിണ്ടിയില്ല.

ഡൈവോഴ്സായി വന്ന നാളു മുതൽ കേൾക്കുന്നതാ.

തന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാ ഇങ്ങനെ പെരുമാറുന്നത്.

പക്ഷേ തന്നെയൊന്നു മനസ്സിലാക്കണ്ടേ അവളുടെ കണ്ണുനിറഞ്ഞു.

പതിവു പോലെ തന്നെ സൂപ്പർ മാർക്കറ്റും വീടുമായി ഒരാഴ്ച കാലം പിന്നിട്ടു.

ആ ദിവസങ്ങളിലൊക്കെയും വഴിയോരങ്ങളിൽ ലൂസിഫറിനെ അവളുടെ കണ്ണുകൾ തേടി

ഇയാളെ കണ്ടിട്ട് ഒരാഴ്ചയായല്ലോ ഇയാളിതെവിടെപ്പോയി അന്നു ഹോസ്പിറ്റലിൽ വച്ച് കണ്ടതാണ്

ശ്ശെടാ ഞാനെന്തിനാ അയാളെ കറിച്ചോർക്കുന്നെ ആ തെണ്ടി എനിക്ക് ഉപദ്രവമേ ചെയ്തിട്ടുള്ളു.

അല്ല എന്നാലും ഞാൻ കാരണമല്ലേ അയാളുടെ നെറ്റിമുറിഞ്ഞത്
അല്ലാതെ അയാളെപ്പറ്റി അറിഞ്ഞിട്ട് എനിക്കൊരു കുന്തവും ഇല്ല
അയാളെവിടെ പോയി തുലഞ്ഞാലും എനിക്കെന്താ

എന്നിട്ടും മടിച്ച് മടിച്ച് സേതുനാഥ് സാറിനോട് ചോദിച്ചു. സാറിനും അറിയില്ലെന്നായിരുന്നു മറുപടി ആ പാവത്തിൻ്റെ കണ്ണു നിറഞ്ഞിരുന്നു.

അന്നു വൈകുന്നേരം ബസിൽ വീട്ടിലേക്കു പോകുമ്പോൾ കുറച്ചു ദൂരം ചെന്നപ്പോൾ ബ്ലോക്കുകാരണം വണ്ടി നിർത്തി കിളി ഇറങ്ങി തിരക്കിയപ്പോൾ അടി നടക്കുനതാണെന്നു പറഞ്ഞു

കല്യാണി അങ്ങോട്ടു നോക്കിയപ്പോൾ സൂര്യനെ കണ്ടു ദേഹത്തൊക്കെ അഴുക്കുപുരണ്ട് ആരോടൊക്കെയോ വഴക്കു കൂടുന്നു.

അവനെ ആരെക്കൊയൊ തല്ലി താഴെയിട്ടു ചവിട്ടുന്നുണ്ട് ഒന്നും ഓർക്കാതെ കല്യാണി ബസിൽ നിന്ന് ഇറങ്ങി അങ്ങോട്ട് ഓടി

പ്ലീസ് ആരും ഉപദ്രവിക്കരുത് അവൻ്റെ ചുണ്ടും കൈമുട്ടും ഒക്കെ പൊട്ടിയിരുന്നു.

എന്തിനെന്നറിയാതെ കല്യാണിയുടെ കണ്ണുനിറഞ്ഞു
പോടീ നീ ആരാടി എൻ്റെ കാര്യത്തിൽ ഇടപെടാൻ

അവിടെ കൂടി നിന്ന ചെറുപ്പക്കാരോട് ആക്രോശിച്ചു വരിനെടാ ചുണയുള്ളവൻമാരാണേൽ വന്ന് സൂര്യനെ തല്ലെടാ

അവൻ വെല്ലുവിളിച്ചോണ്ടിരുന്നു

കിട്ടിയതൊന്നും പോരാ കല്യാണി പിറുപിറുത്തു.

ചേച്ചിയെ ഇയാളെ കൂട്ടീട്ടു പോ ഇല്ലേൽ പൊടി പോലും കിട്ടില്ല പറഞ്ഞേക്കാം
തന്നെ തുറിച്ചു നോക്കുന്ന ആൾക്കാരെ കണ്ടപ്പോൾ കല്യാണിക്ക് നാണക്കേട് തോന്നി

അവളൊരു ഓട്ടോ വിളിച്ചു കയറ് അവനോട് നിർദ്ധേശിച്ചു
പിന്നേ നീ പറയുമ്പോൾ തുള്ളാനിരിക്കുവല്ലേ സൂര്യൻ

കയറുന്നുണ്ടോ എനിക്ക് വീട്ടിൽ പോകാനുള്ളതാ
നീ പോടി ഞാനെന്താ നിൻ്റെ കെട്ടിയവനോ നീ പറയുന്നതു കേൾക്കാൻ

ഞാനിപ്പം സാറിനെ വിളിക്കും അവൾ ഫോണെടുത്തു മാരണം അവൻ ഓട്ടോയിൽ കയറി കൂടെ അവളും അമ്മയുടെ അടുത്തേക്ക് പോയാലോ എന്നാ നിൻ്റെ അന്ത്യം എൻ്റെ കൈ കൊണ്ടായിരിക്കും അവൻ്റെ വീട്ടിലേക്ക് വണ്ടി വിട്ടു.

അതി മനോഹരമായ വീടായിരുന്നു.

പർണ്ണശാല കൊള്ളാലോ ഉഗ്രൻ
ഓടു കൊണ്ടുമേഞ്ഞ വീട് ചുറ്റും വരാന്ത നിറയെ ചെടികൾ ധാരാളം വൃക്ഷങ്ങൾക്കു നടുവിൽ അസ്സൽ പർണ്ണശാല തന്നെ മനം കുളിർപ്പിക്കുന്ന അന്തരീക്ഷം

എന്താടി വാ പൊളിച്ചു നിക്കുന്നേ
നിനക്ക് പൊയ്ക്കുടെ
നല്ല ഭംഗിയുണ്ട് ഈ വീടും സ്ഥലവും
അവളറിയാതെ പറഞ്ഞു
ടീ നീ ആരെ ഓർത്തോണ്ടു നിക്കുവാടി പാതിരാത്രിയായാലും വീട്ടിൽ പോകാതെ കുറ്റീം പറിച്ച് ഇറങ്ങിക്കോളും

അതേ ചുണ്ടൊക്കെ മുറിഞ്ഞിട്ടുണ്ട് മരുന്നു വെക്കണേ
പോടി കോപ്പേ അവളു മരുന്നുവയ്ക്കാൻ പഠിപ്പിക്കുന്നു.

ടോ തല്ലുകൊള്ളി ഇതൊക്കെ തൻ്റെ അഭിനയമല്ലേ അവാർഡ് തനിക്ക് തന്നെ
ഭരത് സൂര്യതേജസ്സ്…

തുടരും

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2