സ്മൃതിപദം: ഭാഗം 37

Spread the love

എഴുത്തുകാരി: Jaani Jaani

സന്ദീപ് . രാത്രി സന്ദീപ് ലാപ്ടോപിൽ ഇരുന്ന് എന്തോ വർക്ക്‌ ചെയ്യുമ്പോഴാണ് അച്ചു അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് വിളിച്ചത് . ഇത്രയും ദിവസമായിട്ടും അച്ചു അങ്ങനെ അടുപ്പമൊന്നും കാണിച്ചിട്ടില്ല അതോണ്ട് തന്നെ സന്ദീപ് നെറ്റി ചുളിച്ചു അവളെ നോക്കി തിരക്കിലാണോ . ഹ്മ്മ് ഒരു മെയിൽ അയക്കാനുണ്ട്. എങ്കിൽ അത് കഴിഞ്ഞതിന് ശേഷം സംസാരിക്കാം . അച്ചു വിനയത്തോടെ പറയുന്നത് കേട്ടപ്പോൾ സന്ദീപിന് ആശ്ചര്യമായി അതുകൊണ്ട് തന്നെ അവൻ അവന്റെ ജോലിയൊക്കെ പെട്ടെന്ന് തീർത്തു . അവൻ ജോലി കഴിഞ്ഞു വരുമ്പോഴേക്കും അച്ചു ബാൽക്കണിയിലേ സോഫയിൽ ഇരിപ്പുണ്ട്.

സന്ദീപ് അവളുടെ അടുത്ത് പോയിരുന്നു. അവൻ വന്നത് അറിഞ്ഞിട്ടും അച്ചു നിലാവും നോക്കി ഇരിക്കുകയാണ്. അച്ചു കുറച്ചു കഴിഞ്ഞിട്ടും അച്ചു ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് സന്ദീപ് അവളെ വിളിച്ചു എന്നോട് ദേഷ്യമാണോ അച്ചു സന്ദീപിന്റെ തോളിൽ പതിയെ ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു . അച്ചുവിന്റെ ചോദ്യം കേട്ട് സന്ദീപ്‌ ഞെട്ടിപോയി അവളിൽ നിന്ന് ഈ ഒരു ചോദ്യം പ്രതീക്ഷിച്ചിട്ടേ ഇല്ല ഒപ്പം സന്തോഷവും തോന്നി അത്രക്കും മൃദുലമായാണ് അവള് ചോദിച്ചത്. സന്ദീപ് മറുപടിയൊന്നും പറയാതെ അവളെ നെഞ്ചോട് ചേര്ത്ത പിടിച്ചു. സന്ദീപിന്റെ കണ്ണിലെ തിളക്കം കൂടിയപ്പോൾ അച്ചുവിന്റെ കണ്ണും നിറഞ്ഞു അവന്റെ മനസ്സ് അറിഞ്ഞെന്ന പോലെ .

ഞാൻ ഞാൻ എന്തൊക്കെയോ അറിയാതെ പറഞ്ഞു പോയി എന്നോട് ക്ഷമിക്കുമോ അച്ചു സന്ദീപിന്റെ ടീഷർട്ടിൽ പിടിച്ചു ഒന്നുടെ അവനോട് ചേർന്ന് ഇരുന്നു . നിന്നോട് അല്ലാതെ ആരോടാ എന്റെ അച്ചുമ്മാ ഞാൻ ക്ഷമിക്കുവാ . അവൻ അത് പറഞ്ഞതും അച്ചു അവന്റെ നെഞ്ചിൽ നിന്ന് മാറി അവന്റെ കണ്ണിലേക്കു നോക്കി. സന്ദീപ് അവളെ ഒത്തിരി സ്നേഹം കൂടുമ്പോഴും അല്ലെങ്കിൽ ചേര്ത്ത നിർത്തി ചുംബിക്കുമ്പോഴുമൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. കല്യാണം കഴിഞ്ഞ് ഇത്‌ ആദ്യമാണ് അവന്റെ നാവിൽ നിന്നും കേൾക്കുന്നത്. അത് കേട്ട് സന്തോഷത്തോടെ അച്ചു ഒന്ന് ഉയർന്നു അവന്റെ അധരങ്ങൾ സ്വന്തമാക്കിയിരുന്നു 💙💙💙💙

കണ്ണേട്ടാ കുറച്ചു സമയം കൂടെ . പറ്റില്ല ദേ കുഞ്ഞുസേ വെറുതെ എന്നെ ദേഷ്യംപിടിപ്പിക്കല്ലേ . 5ആം സെമസ്റ്ററിലെ അവസാന പരീക്ഷയാണ് ഇന്ന് ഐഷുവിന്. പരീക്ഷ തുടങ്ങിയത് മുതൽ ഇവിടെ ഇത്‌ പതിവാണ്. കാർത്തിയാണ് ഐഷിവിനെ എന്നും വിളിച്ച എഴുന്നേൽപ്പിക്കുന്നത് അല്ലാത്ത സമയത്ത് ആരും പറയാതെ തന്നെ എഴുന്നേൽക്കുന്ന കുട്ടിയാണ് പക്ഷെ പരീക്ഷ തുടങ്ങിയത് മുതൽ രാവിലെ എഴുന്നേൽക്കാൻ മടിയാണ്. കാർത്തിയാണ് എപ്പോഴും കുത്തി പോക്കുന്നത് അതിന് രാവിലെ തന്നെ അവന്റെ കൈയിൽ നിന്ന് വഴക്ക് കേട്ടാലേ അവൾക്ക് സമാധാനമാവു . കണ്ണേട്ടാ പ്ലീസ്.. അവള് കണ്ണ് തുറക്കാതെ പുതപ്പ് വീണ്ടും മുകളിലേക്ക് വലിച്ചിട്ടു . എന്റെ കുഞ്ഞുസേ നല്ല മോളല്ലേ എഴുന്നേൽക്കേടാ ഇന്നുടെ അല്ലെ രാവിലെ എഴുന്നേറ്റ് പഠിക്കേണ്ടതുള്ളൂ .

അഞ്ചു മണി ആയതല്ലേഉള്ളു ഒരു അര മണിക്കൂർ കൂടി ഉറങ്ങട്ടെ പ്ലീസ് . അവള് കണ്ണ് തുറക്കാതെ തന്നെ പറഞ്ഞു കിടന്നു . ഐഷു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് ഇനി രണ്ട് മൊഡ്യൂൾ കൂടെ നിനക്ക് പഠിക്കാനുണ്ട് അത് ഓർമ വേണം. ഇത്തവണ കാർത്തിയുടെ ശബ്ദം കുറച്ചു കൂടെ ഉയർന്നപ്പോൾ ഐഷു മെല്ലെ കണ്ണ് തുറന്ന് നോക്കി. ദേഷ്യത്തോടെ തന്നെ ഉറ്റു നോക്കുന്ന കാർത്തിയെ കണ്ടതും ഒന്ന് ഇളിച്ചു കൊണ്ട് എഴുന്നേറ്റിരുന്നു . ഇനിയും അവിടെ കുത്തിയിരിക്കാതെ എഴുന്നേറ്റു പോയി ഫ്രഷായി വാ കാർത്തി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു . കണ്ണേട്ടാ.. കാർത്തി പോകാൻ നിന്നതും ഐഷു വീണ്ടും വിളിച്ചു . അവൻ തിരിഞ്ഞു നോക്കിയതും ഐഷു അവളുടെ നെറ്റിയിൽ തൊട്ട് കാണിച്ചു .

അവളുടെ നിഷ്കളങ്കമായ ചിരിയും നോട്ടവുമൊക്കെ കണ്ടപ്പോൾ കാർത്തിയും അവന്റെ ബലം പിടിത്തമൊക്കെ മാറ്റി അവളുടെ അരികിൽ പോയി നെറ്റിയിൽ പതിയെ ചുണ്ടുകൾ അമർത്തി . അവൾക്ക് മോർണിങ് കിസ് കൊടുത്തിട്ടും മുഖം വീർപ്പിച്ചു തന്നെ നിൽക്കുന്നത് കണ്ട് കാർത്തി പുരികം പൊക്കി എന്താണെന്ന് ചോദിച്ചു . ഞാൻ പറഞ്ഞാൽ മാത്രമേ തരു ഇതൊക്കെ പറയാതെ തന്നെ ചെയ്യണം . മുഖം കൂർപ്പിച്ചുള്ള അവളുടെ സംസാരം കേട്ട് കാർത്തി ചിരിച്ചു കൊണ്ട് അവളുടെ തലക്കിട്ട് ഒന്ന് കൊട്ടി . നീ ചോദിച്ചു വാങ്ങുമ്പോഴാണ് എനിക്ക് തരാൻ കൂടുതൽ ആവേശം . അവളുടെ ചെവിയിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു . ഐഷു ആകെ ഒന്ന് തരിച്ചു പോയി. കണ്ണും പൂട്ടി അവിടെ തന്നെ ഏതോ ലോകത്തെന്ന പോലെ ഇരുന്നു .

ഐഷു പോയി ഫ്രഷ് ആയിട്ട വാ കാർത്തിയുടെ അലർച്ച കെട്ടാണ് ഐഷു സ്വപ്ന ലോകത്ത് നിന്ന് ഞെട്ടിയത് . എന്താ . ഐഷു കണ്ണും മിഴിച്ചു അവനെ നോക്കി . അവൻ പറഞ്ഞതൊന്നും ഐഷു കേട്ടില്ലെന്നേ . ഇരുന്ന് സ്വപ്നം കാണാതെ ഫ്രഷ് ആയിട്ട് വന്നു പഠിക്കാൻ ഇരിക്ക് . ആ . അതും പറഞ്ഞു ഐഷു വേഗം ബാത്റൂമിലേക്ക് ഓടി . ഫ്രഷ് ആയി വരുമ്പോഴേക്കും കാർത്തി ബെഡ് ഒക്കെ വൃത്തിയായി വിരിച്ചു വച്ചിട്ടുണ്ട്. ഐഷു വേഗം തന്നെ ബുക്കും എടുത്ത് ഹാളിൽ പോയി ഇരുന്നു അവിടെ സോഫയിൽ കാർത്തിയും ഇരിപ്പുണ്ട്. അവൻ ലൈബ്രറിയിൽ നിന്ന് എടുത്ത ഏതോ ഒരു ബുക്ക് വായിക്കുന്നുണ്ട്. ഇത് ഇനിയും വായിച്ചു കഴിഞ്ഞില്ലേ കണ്ണേട്ടാ . അതും പറഞ്ഞു ഐഷു ഒരു കസേരയിൽ പോയി ഇരുന്നു . ഇല്ലാ . അതെന്താ .

എന്റെ കുഞ്ഞുസിനു പഠിക്കാൻ ഇല്ലേ ആദ്യം പഠിച്ചു തീർക്കാൻ നോക്ക് എന്നിട്ട് ബാക്കി കാര്യങ്ങൾ അന്വേഷിച്ചാൽ മതി കാർത്തി ഒരു താക്കിതോടെ പറഞ്ഞു . ഹ്മ്മ് . അവനെ നോക്കി മുഖവും വീർപ്പിച്ചു പഠിക്കാൻ ഇരുന്നു . കാർത്തി അവളുടെ കളി കണ്ട് ചിരിച്ചിട്ട് വീണ്ടും ബുക്കിലേക്ക് ശ്രദ്ധ തിരിച്ചു . ഒരു ആറു മണിയൊക്കെ കഴിഞ്ഞതിനു ശേഷം ഐഷു വേഗം എഴുന്നേറ്റു ഹാൾ വൃത്തിയാക്കി വിളക്ക് കൊളുത്തി കുറച്ചു സമയം പ്രാർത്ഥിച്ചു . അപ്പോഴേക്കും കാർത്തി അടുക്കളയിൽ പോയി കട്ടനുമായി വരും ഇതാണ് ഇപ്പൊ കുറച്ചു ദിവസമായുള്ള സ്ഥിരം പരിപാടി . അതിന് ശേഷം കാർത്തി രാവിലേക്കുള്ള ഭക്ഷണം തയ്യാറാക്കും ഐഷുവും അൽപ സമയം കഴിയുമ്പോൾ വരും ഏഴര വരെയാണ് അവളുടെ പഠിക്കുന്ന സമയം അതിന് ശേഷം അടുക്കളയിൽ വന്നു കാർത്തിക്ക് ഒപ്പം കൂടും.

ഉച്ചക്കുള്ളതും കൂടെ തയ്യാറാക്കിയിട്ടേ അടുക്കളയിൽ നിന്ന് ഇറങ്ങു. അപ്പോഴേക്കും കാർത്തി കിച്ചുവിനെയും കുത്തി പോക്കും അവന് സ്റ്റഡി ലീവാണ രണ്ടാഴ്ച കഴിഞ്ഞാൽ അവനും പരീക്ഷ തുടങ്ങും. പിന്നെ മൂന്ന് പേരും ഒരുമിച്ചിരുന്നു ആഹാരം കഴിക്കും. കിച്ചു പിന്നെ ഓരോ തമാശയും പറഞ്ഞു ടെൻഷൻ ആയിരിക്കുന്ന ഐഷുവിനെ സമാധാനിപ്പിക്കും . കിച്ചുവിന് ഇപ്പൊ പോകേണ്ടാത്തത് കൊണ്ട് കാർത്തിയാണ് അവളെ രാവിലെ കൊണ്ട് വിടുന്നത് . 💙💙💙💙💙💙💙💙 കിച്ചുവിന്റെയും ഐഷുവിന്റെയും നിർബന്ധം കാരണം സുമയും അനുവും, ഐഷുവിന്റെ പരീക്ഷ കഴിഞ്ഞ് കുറച്ചു ദിവസം വന്ന് നിന്നിരുന്നു.

കിച്ചുവാണ് പിന്നെ പരീക്ഷ തിരക്കിലായത് നല്ലോണം പടിക്കുമെങ്കിലും കോളേജിൽ എത്തിയതിനു ശേഷം കുറച്ചു ഉഴപ്പിലാണ് കക്ഷി അതോണ്ട് തന്നെ ഐഷുവാണ് ഇപ്പൊ അവന്റെ ടീച്ചർ ഇടക്ക് കാർത്തിയും കൂടെ കൂടും മൂന്നു പേരും ബികോം ആണേ . ഏട്ടത്തിയമ്മേ…… എന്തോ കാര്യസാദ്ധ്യമുണ്ടല്ലോ കിച്ചുവെ അവന്റെ ഏട്ടത്തിയമ്മേ എന്നുള്ള ട്യൂൺ കേട്ടപ്പോഴേ ഐഷുവിന് മനസിലായി . ഈ… അതില്ലേ . മുഴുവൻ പല്ലും കാണിച്ചു കൊണ്ട് ഐഷുവിന്റെ അരികിൽ വന്നു നിന്നു . കാര്യം പറ കിച്ചുവെ എനിക്ക് ഇവിടെ ജോലിയുണ്ട് . എന്തായാലും എക്സാം കഴിഞ്ഞ് പൂട്ടിയില്ലേ ഇനി എന്തായാലും ക്രിസ്മസ് ഒക്കെ കഴിഞ്ഞിട്ടല്ലേ കോളേജിൽ പോകേണ്ടതുള്ളൂ . ആ അതിന് .

ഫ്രണ്ട്സ് എല്ലാവരും ഒരു ചെറിയ ട്രിപ്പ്‌ പോകുന്നുണ്ട് ഞാനും പോയിക്കോട്ടെ പ്ലീസ് . ഏത് അന്നത്തെ ആ ഫ്രണ്ട്സിന്റെ കൂടെ തന്നെയാണോ . ഐഷു പച്ചക്കറി മുറിച്ചിട്ട് കൊണ്ട് ചോദിച്ചു . ഏയ്യ് അത് അല്ല ഇത്‌ ഇവിടെ അടുത്തുള്ളവരുടെ കൂടെയാണ് ഇവിടെയുള്ള ക്ലബ്ബിന്റെ വക . എവിടേക്കാണ് . മൂന്നാർ . വലിയ ആൾക്കാരൊക്കെയുണ്ടോ . ആ ഉണ്ട് കിച്ചു സന്തോഷത്തോടെ പറഞ്ഞു . എന്നാ പിന്നെ ഏട്ടനോട് പറഞ്ഞു നോക്ക്. ഞാനോ ഏട്ടത്തിയമ്മ പറ പ്ലീസ് . നിന്റെ ഏട്ടനോട് നിനക്ക് പറയാൻ കഴിയില്ലേ അതിനിടയിൽ ഞാൻ എന്തിനാ . ഏട്ടൻ സമ്മതിക്കില്ല . അതെന്താ സമ്മതിക്കാതെ . ആവോ എനിക്ക് അറിയത്തില്ല കഴിഞ്ഞ കൊല്ലം വരെ സമ്മതിച്ചില്ല . നീ ചെറിയ കുട്ടിയല്ലേ അതോണ്ട് ആയിരിക്കും.

ഈ പൊക്കവും പൊടി മീശയുമുള്ള എന്നെ നോക്കി കുഞ്ഞു കുട്ടിയെന്നൊന്നും പറയല്ലേ ഏട്ടത്തിയമ്മേ കിച്ചു അവളുടെ അരികിൽ പോയി കൊഞ്ചി കൊണ്ട് പറഞ്ഞു . അവസാനം എനിക്ക് വഴക്ക് കേൾക്കുമോ . ഏയ്യ് ഏട്ടത്തിയമ്മ ഏട്ടന്റെ ജീവൻ അല്ലെ വഴക്ക് ഒന്നും പറയില്ല . നീ തന്നെ ഇത്‌ പറയണം നിനക്ക് കിട്ടുന്നത് പോലെ തന്നെ എനിക്കും വഴക്ക് കേൾക്കാറുണ്ടെന്ന് നിനക്ക് അറിയില്ല . പ്ലീസ് പ്ലീസ് എല്ലാ തവണയും ഞാൻ അല്ലെ ചോദിക്കുന്നെ ഇത്തവണ ഏട്ടത്തിയമ്മ ചോദിക്ക് പ്ലീസ് എന്റെ മുത്തല്ലേ . ഹ്മ്മ് വരട്ടെ ഞാൻ ചോദിക്കാം . എന്റെ മുത്താണ് ഐഷുവിന് ഒരു ഫ്ലയിങ് കിസ്സും കൊടുത്ത് കിച്ചു ഓടി . 💙💙💙

സന്ദീപ് . അച്ചു സന്ദീപിന്റെ നെഞ്ചിൽ തല വച്ചു കിടന്നു കൊണ്ട് വിളിച്ചു . ഹ്മ്മ് . നമുക്ക് ഒരു യാത്ര പോയാലോ . വേണോ അവളുടെ മുടി ഒന്ന് ഒതുക്കി നെറ്റിയിൽ ചുണ്ട് ചേര്ത്ത കൊണ്ട് ചോദിച്ചു . ഹ്മ്മ് വേണം കുറച്ചു ദിവസം ഇവിടുന്നൊക്കെ ഒന്ന് മാറി നിൽക്കണം അവന്റെ നെഞ്ചിൽ പതിയെ ചുംബിച്ചു കൊണ്ട് പറഞ്ഞു . ഹണിമൂൺ ആണോ എന്റെ അച്ചുമ്മാ സന്ദീപ് അവളുടെ മേലേ കിടന്ന് കൊണ്ട് ചോദിച്ചു . ഹ്മ്മ് അച്ചു നാണത്തോടെ തലയാട്ടി . എന്റെ അച്ചുമ്മാ നിന്റെ ഈ ഭാവം എനിക്ക് ഒത്തിരി ഇഷ്ടട്ടോ എപ്പോഴെങ്കിലും അല്ലെ കാണാൻ കഴിയു അവളുടെ മൂക്കിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു . നമുക്ക് പോവാട്ടോ അച്ചുമ്മാ നമ്മള് മാത്രമായ ലോകത്തേക്ക് അവളുടെ നെറ്റിയിൽ പതിയെ ചുംബിച്ചു രണ്ട് കണ്ണിലും അവന്റെ സ്നേഹ മുദ്ര പതിപ്പിച്ചു പതിയെ പതിയെ അവൻ അവളിൽ അലിഞ്ഞു ചേർന്നു . 💙💙💙

കണ്ണേട്ടാ…. ഹ്മ്മ് കണ്ണേട്ടാ…. എന്താ ഡാ അതില്ലേ ഹ്മ്മ് ഇവിടെ അടുത്തുള്ള ക്ലബ്ബിന്റെ വക ടൂർ പോകുന്നുണ്ടെന്ന് പറയുന്നത് കേട്ടല്ലോ ആ അവര് എല്ലാ കൊല്ലവും പോകുന്നതാണ് കാർത്തി താല്പര്യമില്ലാതെ പറഞ്ഞു ആണോ . ഹ്മ്മ് അല്ല ഇതിപ്പോ എന്റെ മോളോട് ആരാ പറഞ്ഞെ കിച്ചുവായിരിക്കും അല്ലെ . 😁😁 ആ അവന്റെ വക്കാലത്തും കൊണ്ട് എന്റെ കുഞ്ഞുസ് വരേണ്ട . പാവമല്ലേ അവൻ അവനും ഉണ്ടാവില്ലേ ഓരോ സ്ഥലങ്ങളിൽ പോകണമെന്നൊക്കെ . കാർത്തി ഒന്നും മിണ്ടാൻ പോയില്ല . പേടിയാണോ കണ്ണേട്ടാ . അവൻ ചെറിയ കുട്ടിയല്ലേ ഐഷു . ആ അവൻ കേൾക്കേണ്ട . കോളേജിൽ നിന്നൊക്കെ ടൂർ പോകുമ്പോ കണ്ണേട്ടൻ അവനെ വിടില്ലേ . അത് കോളേജിൽ നിന്നല്ലേ അത് പോലെ തന്നെയല്ലേ ഇതും പിന്നെന്താ . ഹ്മ്മ് ആലോചിക്കാം . ആലോചിച്ചോ എന്നിട്ട് സമ്മതിച്ചാൽ മതി .

ഐഷു കാർത്തിയുടെ മൂക് പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു കണ്ണേട്ടാ….. എന്താണ് കുഞ്ഞുസേ . ഐ ലവ് യൂ . ങേ എന്താ എന്താ പറഞ്ഞെ . കാർത്തി അവളെ പിടിച്ചു അവനോട് ചേര്ത്ത നിർത്തി കൊണ്ട് ചോദിച്ചു . ഇനി പറയില്ല . പറയില്ലേ. അവളെ ഇക്കിളിയാക്കി കൊണ്ടാണ് ചോദ്യം . ആ ഹ കണ്ണേട്ടാ നിർത്തിക്കെ. ഐഷു അവന്റെ കൈ തട്ടി മാറ്റാൻ നോക്കി . ഇല്ല മോളെ നേരത്തെ പറഞ്ഞത് ഒന്ന് കൂടെ പറയാതെ ഞാൻ വിടില്ല . ആ ഞാൻ പറയാം . അത് പറഞ്ഞപ്പോൾ കാർത്തി നിർത്തി അവൻ ഹെഡ് ബോർഡിൽ ചാരി ഇരുന്നു ഐഷുവിനെ ഒന്ന് നോക്കി . അത് കണ്ട ഉടനെ ഐഷു അവന്റെ അരികിലായി നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു . എന്താണെന്ന് അറിയില്ല കണ്ണേട്ടാ എന്റെ മനസ്സ് ഇപ്പൊ കൊതിക്കുന്നത് ഈ ഒരു സാമീപ്യം മാത്രമാണ് എപ്പോഴും ചേർന്ന് .ഇരിക്കാൻ തോന്നുന്നു. ദേ ഈ ഹൃദയമിടപ്പ് കേൾക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം .

ഒന്ന് കൂടെ അവന്റെ നെഞ്ചിലേക്ക് ചെവി ചേര്ത്ത വച്ചു . കണ്ണേട്ടൻ ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ജീവിക്കാൻ കഴിയില്ലാ അത് ഓർക്കാൻ കൂടെ വയ്യാ എന്നും ഈ നെഞ്ചോട് ചേർന്ന് ഇരുന്നാൽ മതി വേറെ ഒന്നും വേണ്ട ഈ സാമീപ്യം അടുത്ത് ഉണ്ടായാൽ മതി ഞാൻ ഹാപ്പിയാണ് . ഈ ജന്മം ഞാൻ ഇത്‌ പോലെ ഇങ്ങനെ എനിക്ക് കിട്ടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കണ്ടിട്ടില്ല സത്യം പറഞ്ഞാൽ കണ്ണേട്ടൻ എന്റെ ജീവിതത്തിൽ വന്നതിന് ശേഷമാണ് എന്റെ സ്വപ്നങ്ങൾക്കൊക്കെ നിറം വച്ചത് ഐഷു പറയുന്നതിനോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു . കുഞ്ഞുസേ ഈ ജന്മം മാത്രമല്ല ഇനിയുള്ള ജന്മങ്ങളും നീ എന്റേത് മാത്രമായിരിക്കും 😘എന്റെ മാത്രം കുഞ്ഞുസ് . 💙💙💙

അങ്ങനെ ഐഷുവും കിച്ചുവും ഒരുപാട് നിർബന്ധം പിടിച്ചപ്പോൾ കാർത്തി അവനെ ടൂർ പോകാൻ സമ്മതിച്ചു. മറ്റന്നാളാണ് അവര് ടൂർ പോകുന്നത്. ഐഷുവും കിച്ചുവും കാർത്തിയും ചേർന്നാണ് അവൻ കൊണ്ട് പോകേണ്ടതൊക്കെ വാങ്ങാൻ പോയത്. അന്ന് രാത്രിയിൽ തന്നെയാണ് സന്ദീപ് കാർത്തിയെ വിളിച്ചത്. അവര് ഇടുക്കിയിലേക്കും കൊടൈക്കനാലിലേക്കും ട്രിപ്പ്‌ പോകുന്നുണ്ട് അവരോടും കൂടെ വരാൻ പറയാൻ വിളിച്ചതാണ്. കാർത്തിക്ക് വലിയ താല്പര്യമൊന്നും ഉണ്ടായില്ല കാരണം ആ അച്ചുവിന്റെ കൂടിയാണല്ലോ പോകേണ്ടത്. പക്ഷെ സന്ദീപിനോട് പെട്ടെന്ന് പറ്റില്ല എന്ന് പറയനും കഴിയില്ലാ . പിന്നെ സന്ദീപ് പറയുന്നത് കേട്ട് കാർത്തിക്ക് അത്ര വിശ്വാസം വന്നില്ല അച്ചു ആള് ആകെ മാറിപ്പോയി ഇപ്പൊ നല്ലൊരു ഭാര്യയും കൂട്ടുകാരിയുമൊക്കെയാണെന്ന് അതുമല്ല അച്ചുവാണ് അവരെ വിളിക്കാൻ പറഞ്ഞതെന്നും. കാർത്തിക്ക് വലിയ വിശ്വാസം ഒന്നും വന്നില്ലെങ്കിലും അവൻ എല്ലാം മൂളി കേട്ടു.

സന്ദീപിനും കാർത്തിയുടെ മൂളലിൽ അവന് താല്പര്യമില്ല എന്ന് മനസ്സിലായിരുന്നു എങ്കിലും അവൻ കാർത്തിയെ നിർബന്ധിച്ചു. കാർത്തി ഐഷുവിനോടും കൂടെ ആലോചിച്ചു തീരുമാനമെടുക്കാം എന്ന് പറഞ്ഞു.. പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചു വരാതിരിക്കരുത് എന്ന് സന്ദീപ് പ്രതേകം പറഞ്ഞിരുന്നു . അന്ന് രാത്രി ഭക്ഷണം കഴിക്കുമ്പോൾ കാർത്തി സന്ദീപ് വിളിച്ച കാര്യം പറഞ്ഞു. ആ പറയുന്നത് പോലെ കല്യാണം കഴിഞ്ഞ് നിങ്ങള് എവിടെയും പോയില്ലല്ലോ . കിച്ചു രണ്ടാളെയും മാറി മാറി നോക്കി പറഞ്ഞു . പക്ഷെ ആ പൂതനയുടെ കൂടെ നിങ്ങള് പോകുന്നതിൽ എനിക്ക് തീരെ താല്പര്യമില്ല . ചേച്ചി മാറിയെന്നല്ലേ സന്ദീപ് ഏട്ടൻ പറഞ്ഞത് . ഐഷുവിന്റെ മറുപടി കേട്ട് കാർത്തി അവളെ തലയുയർത്തി ഒന്ന് നോക്കി . ഹ്മ്മ് ഏട്ടനും കൂടെ ഇല്ലേ അപ്പോൾ പിന്നെ കുഴപ്പമില്ല . കിച്ചു കാർത്തി അധികമൊന്നും പറയാതിരിക്കാൻ വേഗം പറഞ്ഞു . ഹ്മ്മ് ഞാൻ സന്ദീപിനെ വിളിച്ചു പറഞ്ഞോളാം ഞങ്ങളും വരുന്നുണ്ടെന്ന് . കാർത്തി അതും പറഞ്ഞു എഴുന്നേറ്റു …..തുടരും….

സ്മൃതിപദം: ഭാഗം 36

-

-

-

-

-