Wednesday, January 22, 2025
Novel

സ്മൃതിപദം: ഭാഗം 36

എഴുത്തുകാരി: Jaani Jaani

അവൻ മിണ്ടില്ല തെറ്റാണെന്ന് അവന് തന്നെ അറിയാം കുടിച്ചതും പോരാഞ് അവിടെ കിടന്ന് തല്ല് ഉണ്ടാക്കിയിട്ടാണ് മഹാൻ വന്നു നിൽക്കുന്നത് നീ ഒറ്റൊരാളാണ് ഇവനെ ഇങ്ങനെ വഷളാക്കിയത് ഐഷുവിനോട് അത്രയും പറഞ്ഞു കാർത്തി പോയി . കിച്ചു മെല്ലെ തല ഉയർത്തി ഐഷുവിനെ നോക്കി, ഐഷു അപ്പോഴും കാർത്തി പറഞ്ഞതിൽ തരിച്ചു നിൽക്കുകയാണ് കിച്ചു ഒരിക്കലും ഇങ്ങനെ ഒരു പ്രവർത്തി ചെയ്യും എന്ന് അവളും വിചാരിച്ചില്ല . ഐഷു ഒരു നിമിഷം കിച്ചുവിനെ നോക്കി അവൻ കണ്ണും നിറച്ചു ഐഷുവിനെ നോക്കി നിൽക്കുകയാണ് അത് കണ്ടപ്പോൾ ഐഷുവിന്റെ നെഞ്ച് ഒന്ന് പിടഞ്ഞെങ്കിലും അവനിൽ നിന്ന് മുഖം തിരിച്ചു സോഫയിൽ പോയി ഇരുന്നു.

കാർത്തി ഇനി ഇപ്പോഴേ ഒന്നും വാതിൽ തുറക്കില്ല എന്ന് ഐഷുവിന് മനസിലായി കാരണം അത്രയും ദേഷ്യമുള്ളത് കൊണ്ടാണ് അവൻ വാതിൽ ലോക്ക് ചെയ്തത് . ഏട്ടത്തിയമ്മേ കിച്ചു ഐഷുവിന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്നു വിളിച്ചു ഐഷു അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കണ്ണ് അടച്ചിരുന്നു. കിച്ചു സംസാരിക്കുമ്പോൾ സെന്റർ ഫ്രഷിന്റെ മണം വന്നപ്പോൾ തന്നെ ഐഷുവിന് മനസിലായി കുടിച്ചത് മനസിലാകാതിരിക്കാൻ എടുത്ത് കഴിച്ചതാണെന്ന് . എന്നെ ഒന്ന് നോക്ക് ഏട്ടത്തിയമ്മേ പ്ലീസ് എന്നിട്ടും ഐഷു കണ്ണ് തുറന്ന് അവനെ നോക്കിയില്ല ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം ഇനി ഞാൻ ഒരിക്കലും കുടിക്കില്ല ഇത്തവണ അറിയാതെ പറ്റിപോയതാ കിച്ചു അവളുടെ കാൽ പിടിച്ചു കൊണ്ട് പറഞ്ഞു .

ഐഷു ഒന്ന് ഞെട്ടി അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കി എന്നിട്ടും കിച്ചു അവളുടെ കാലിൽ നിന്ന് പിടി വിട്ടില്ല കിച്ചു എന്താ ഈ കാണിക്കുന്നേ കാലിൽ നിന്ന് കൈ എടുക്ക് ഐഷു അവനോട് പറഞ്ഞെങ്കിലും കിച്ചു വിട്ടില്ല അതോണ്ട് അവള് ഒന്നും പറയാതെ വീണ്ടും സോഫയിൽ ചാരി ഇരുന്നു ഒന്ന് എന്നോട് മിണ്ടുമോ പ്ലീസ് കിച്ചു ഒരു എങ്ങലോടെ ചോദിച്ചു കൊണ്ട് അവളുടെ മടിയിൽ തല വച്ചു . ഐഷുവിനും അവന്റെ സങ്കടം കണ്ട് മനസ്സ് നോവുന്നുണ്ടായിരുന്നു ഐഷു പതിയെ അവന്റെ തലമുടിയിൽ തലോടി. കിച്ചു അത് അറിഞ്ഞെന്നോണം മടിയിൽ നിന്ന് തല ഉയർത്തി ഐഷുവിനെ നോക്കി.

ഐഷുവിന്റെ കണ്ണിലെ നീർ തിളക്കം കണ്ടപ്പോൾ കിച്ചുവിന് മനസിലായി അവളും കരയുകയാണെന്ന്, ഏട്ടന്റെ അവസ്ഥയും മറിച്ചാവില്ല എന്ന് അവന് അറിയാം കുടിക്കാനാണോ കിച്ചുവെ നീ സ്പെഷ്യൽ ക്ലാസ്സുണ്ടെന്ന് പറഞ്ഞു എന്റെ കൂടെ വരാതിരുന്നത് കിച്ചു ഐഷുവിനെ നോക്കി അല്ല എന്ന് തലയാട്ടി . ക്ലാസ്സ്‌ ഉണ്ടായിരുന്നു പക്ഷെ ഒരു പത്തു മിനിറ്റ് വരെ മാത്രം നീ എന്നോട് ഒരു മണിക്കൂർ എന്നല്ലേ പറഞ്ഞത് ഐഷു ഇപ്പ്രാവശ്യം കുറച്ചു കടുപ്പത്തോടെയാണ് ചോദിച്ചത് .

ഞങ്ങളോട ടീച്ചറും അങ്ങനെയാണ് പറഞ്ഞത് പക്ഷേ ടീച്ചർക്ക് പെട്ടെന്ന് എന്തോ അത്യാവശ്യം വന്നത് കൊണ്ട് പത്തു മിനിറ്റ് കഴിഞ്ഞ ഉടനെ വിട്ടു പിന്നെ എന്താ നീ അപ്പോൾ തന്നെ വീട്ടിലേക്ക് വരാഞ്ഞത് അത് കൂട്ടുകാർ നിർബന്ധിച്ചപ്പോൾ കിച്ചു പറയാൻ കഴിയാതെ അവളെ നോക്കി . കിച്ചു കൂട്ടുകെട്ട് ഒക്കെ നല്ലതാണ് വേണ്ട എന്നൊന്നും ഞാൻ പറയില്ല പക്ഷെ നീ നിന്റെ പ്രായം കൂടെ ഒന്ന് നോക്കണം ഇത്ര ചെറുതിലെ ബാറിലൊക്കെ പോകുവാ എന്ന് വച്ചാൽ അത് വിചാരിച്ചു വലുതായിട്ട് പോയിക്കോ എന്നല്ല ഒരു താക്കീതോടെ ഐഷു പറഞ്ഞു നിർത്തി എനിക്ക് അറിയില്ലായിരുന്നു ഏട്ടത്തിയമ്മേ അവര് ഒന്ന് കറങ്ങിയിട്ട് വരാമെന്ന് പറഞ്ഞത് കൊണ്ടാണ് ബാറിലേക്ക് പോകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല .

കൂടെ പോയി എന്നുള്ളത് ശെരി തന്നെ നീ എന്തിനാ കുടിച്ചത് അത് അവരൊക്കെ നിർബന്ധിച്ചപ്പോൾ . നിർബന്ധിച്ചാൽ നീ എന്തും ചെയ്യുമോ ആദ്യം വേണ്ടത് സ്വന്തമായ ഒരു നിലപാടാണ് നോ പറയേണ്ട സ്ഥലത്തു അത് പറയുക തന്നെ വേണം അല്ലാതെ മറ്റുള്ളവരുടെ വാക്കും കേട്ട് . ഞാൻ പറഞ്ഞതാ എനിക്ക് വേണ്ട എന്ന് പക്ഷെ അവര് പറഞ്ഞു ആണ്കുട്ടികളായാൽ കുറച്ചു കള്ള് ഒക്കെ കുടിക്കണം ഇതൊന്നും ഇല്ലാതായാൽ ആണാണെന്ന് പറഞ്ഞിട്ട് എന്താ കാര്യമെന്ന് പറഞ്ഞു അവര് കളിയാക്കിയപ്പോൾ . ഓ കളിയാക്കിയപ്പോൾ ആ വാശിക്ക് എടുത്ത് കുടിച്ചു അല്ലെ ഇതാണ് ഞാൻ പറഞ്ഞത് സ്വന്തമായി ഒരു നിലപാട് വേണമെന്ന് കള്ള് കുടിച്ചിട്ട് അല്ല ആണാണെന്ന് തെളിയിക്കേണ്ടത് സ്വന്തം നിലപാടിൽ ഉറച്ചു നിന്നിട്ടാണ് ഐഷു ശബ്ദം ഉയർത്തിയാണ് അവനോട് ദേഷ്യപ്പെട്ടത് .

അത് ഞാൻ കിച്ചു ഞാൻ ഒരിക്കലും നിന്റെ കൂട്ടുകാരെ കുറ്റം പറയില്ല നിന്നെ മാത്രമേ പറയു കരണമെന്താണെന്നോ മറ്റുള്ളവരുടെ വാക്കും കേട്ട് തുള്ളുന്നത് നീയാണ് നീ വേണ്ട എന്ന് പറഞ്ഞിട്ടും അവര് നിന്നെ കളിയാക്കിയപ്പോൾ നീ കള്ള് കുടിക്കുകയല്ല വേണ്ടത് അതിനുള്ള മറുപടി അവർക്ക് കൊടുക്കണമായിരുന്നു അത് നീ ചെയ്തോ ഇല്ലല്ലോ അപ്പോൾ ഇവിടെ നീ മാത്രമാണ് തെറ്റ്കാരൻ ഐഷുവിൽ നിന്ന് കിച്ചു ഒരിക്കലും ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല അത്രക്കും ദേഷ്യത്തോടെയാണ് ഐഷു ഓരോന്നും പറയുന്നത് . കിച്ചു, ഐഷു പറയുന്നതൊക്കെ കേട്ട് സങ്കടത്തോടെ അവളെ നോക്കാതെ തലയും താഴ്ത്തി ഇരുന്നു .

ഇനി ഇനി ഞാൻ കുടിക്കില്ല ഏട്ടത്തിയമ്മേ എന്നെ എന്നെ വെറുക്കല്ലേ ഏട്ടത്തിയമ്മേ എന്നോട് ഒന്ന് ക്ഷമിക്ക് പ്ലീസ് കിച്ചു അവളുടെ കാലിൽ വീണ്ടും ചുറ്റി പിടിച്ചു അവളുടെ മടിയിൽ തല വച്ചു കൊണ്ട് കരഞ്ഞു പറഞ്ഞു . ഐഷുവും കരയുകയിരുന്നു അവന് താൻ അത്രമേൽ പ്രിയപ്പെട്ടതാണെന്ന് അവൾക്ക് അറിയാം അവളുടെ ചെറിയ അവഗണന പോലും അവന് സഹിക്കാനും കഴിയില്ലാ. ഐഷു കിച്ചുവിന് അമ്മയെ പോലെ തന്നെയാണ് അല്ല അവന് അമ്മ തന്നെയാണ് ഐഷു അവൾക്കും അവൻ മകന്റെ സ്ഥാനത്തു തന്നെയാണ്. എന്തിനാ കിച്ചു നീ അവിടുന്ന് അടി ഉണ്ടാക്കിയത് ഇത്തവണ അവളുടെ ശബ്ദം നേർത്തിരുന്നു .

ഞാൻ അല്ല ഏട്ടത്തിയമ്മേ ഞാൻ അല്ല അടിയുണ്ടാക്കിയത് പിന്നെ ഏട്ടൻ പറയുന്നതോ . ഏട്ടനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ് കുടിച്ചു എന്നുള്ളത് നേരാണ് പക്ഷെ ഞാൻ ആരെയും അടിച്ചിട്ടില്ല എന്റെ കൂടെ ഉണ്ടായ രണ്ട് കൂട്ടുകാർ തമ്മിലാണ് അടി ഇട്ടത് ഞാൻ ഞാൻ അവരെ പിടിച്ചു മാറ്റുകയാ ചെയ്തതാ കരഞ്ഞു കൊണ്ടാണ് കിച്ചു അത്രയും പറഞ്ഞത് . ഐഷു അവന്റെ മുടിയിൽ തലോടി കൊണ്ടിരുന്നു. നീ തന്നെയല്ലേ കിച്ചു ഒരിക്കെ എന്നോട് പറഞ്ഞത് ഏട്ടൻ കുടിക്കുന്നത് നിനക്ക് ഇഷ്ടമല്ല എന്ന് ആ നീയാണ് ഇന്ന് പറ്റിപോയി ഏട്ടത്തിയമ്മേ ഇനി ഞാൻ ഒരിക്കലും കുടിക്കില്ല പ്രോമിസ് ഐഷുവിന്റെ കൈയിൽ പിടിച്ചു സത്യം ചെയ്തു . ഐഷു അവന്റെ കണ്ണുകൾ തുടച്ചു കൊടുത്തു.

സാരില്ല പോട്ടെ ഇനി അതൊന്നും ഓർത്തു വിഷമിക്കേണ്ട എന്റെ മോന്റെ നല്ലതിന് വേണ്ടിയിട്ട് അല്ലെ ഏട്ടൻ ദേഷ്യപ്പെട്ടത് മോൻ അങ്ങനെ ചെയ്യുമെന്ന ഏട്ടൻ ഒരിക്കലും വിചാരിച്ചു കാണില്ല അതാണ് ഏട്ടന് സങ്കടവും ദേഷ്യവുമൊക്കെ വന്നത് ഞാൻ ഞാൻ കാരണം ഏട്ടത്തിയമ്മക്കും വഴക്ക് കിട്ടിയല്ലേ . അത് കണ്ണേട്ടന്റെ വിഷമം കൊണ്ട് പറഞ്ഞതാ അല്ലാതെ മനസ്സിൽ ഒന്നും വിചാരിച്ചു കാണില്ല ഇപ്പൊ തന്നെ അവിടെ ഇരുന്ന് പറഞ്ഞു പോയതിനും നിന്നെ തല്ലാൻ പോയതിനുമൊക്കെ ഓർത്തു വിഷമിക്കുന്നുണ്ടാവും .

നീ അല്ലെ ഏട്ടന്റെ ജീവൻ നിന്നെ കുറിച്ച് ആരോ ഒരാള് മോശം പറഞ്ഞപ്പോൾ എത്ര നൊന്ത് കാണും ആ മനസ്സ് ഒന്ന് ആലോചിച്ചു നോക്ക് മറ്റുള്ളവർ നിന്നെ കുറ്റപ്പെടുത്തിയും മോശക്കാരൻ ആക്കുന്നതും നിന്റെ ഏട്ടന് സഹിക്കാൻ കഴിയോ കിച്ചു ഇല്ല എന്ന് നിറ കണ്ണുകളോടെ തലയാട്ടി . ആ അതാണ് ഏട്ടന് അത്രയും ദേഷ്യം വന്നത് ചോദിച്ചു മനസിലാക്കുന്നത് മുന്നേ നിന്നെ തല്ലാൻ കൈയിൽ ഓങ്ങിയത് ആ ഒരു കാരണം കൊണ്ട് മാത്രമാണ് . ഞാൻ കാരണം എന്റെ ഏട്ടനും നാണംകെട്ടു അല്ലെ . ഐഷു ഒന്നും പറയാതെ അവന്റെ കണ്ണീർ തുടച്ചു കൊടുത്ത് നെറ്റിയിൽ വാത്സല്യത്തോടെ ചുംബിച്ചു നിന്റെ ഏട്ടൻ മാത്രമല്ല അച്ഛനും കൂടിയല്ലേ അത് നിന്നെ ഏട്ടന് അറിയാം അതോണ്ട് എന്റെ കിച്ചൂട്ടൻ വിഷമിക്കേണ്ട ഈ ദേഷ്യമൊക്കെ നമുക്ക് മാറ്റാം . എന്നോട് ക്ഷമിക്കുമായിരിക്കും അല്ലെ .

എന്റെ മോനോട് അല്ലാതെ വേറെ ആരോടാ ക്ഷമിക്കുക . ഹ്മ്മ് കിച്ചു നിലത്തു നിന്ന് എഴുന്നേറ്റ് കാർത്തിയുടെ മുറിയിലെ ഡോറിലേക്ക് നോക്കി അത് അടച്ചു കിടക്കുകയാണ് . ആദ്യം എന്റെ കുട്ടി പോയി ഈ മുഖമൊക്കെ ഒന്ന് കഴുകി ഫ്രഷായി വാ അപ്പോഴേക്കും നിന്റെ ഏട്ടന്റെ കുളിയൊക്കെ കഴിഞ്ഞു ഡോർ തുറക്കും . ഹ്മ്മ് ഡോറിൽ ചാരി നിന്ന കാർത്തിക്കും അപ്പോഴാണ് ആശ്വാസമായത് ഇത്രയും സമയം കിച്ചുവും ഐഷുവും പറഞ്ഞതൊക്കെ അവനും കേൾക്കുന്നുണ്ടായിരുന്നു.

തനിക്ക് ഒരിക്കലും ഇത്രയും ക്ഷമ ഉണ്ടാവില്ല എന്ന് അവന് അറിയാം. ഐഷുവിന്റെ ഓരോ വാക്കുകളും അവനിലും സങ്കടം ഉണർത്തി, ഐഷു അവനെ എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസിലാക്കി പക്ഷെ താൻ എന്താ ചെയ്തത് അവൻ കുടിച്ചു വന്നതിന് അവളെയാണ് കുറ്റപ്പെടുത്തിയത് അത് മനപ്പൂർവമല്ല അവള് ഇടക്ക് വന്നു പിടിച്ചു മാറ്റിയത് കൊണ്ടുള്ള ദേഷ്യത്തിൽ പറഞ്ഞതാണ് . അമ്മ ഇല്ലാത്തത് ഒരു കുറവ് തന്നെയാണ് അമ്മ ഉണ്ടായിരുന്നെങ്കിൽ താനും ഇങ്ങനെ കുടിക്കുമായിരുന്നില്ല, ആ സമയം ഇങ്ങനെ ഉപദേശിക്കാൻ പോലും ആരും ഉണ്ടായില്ല എന്നതാണ് സത്യം. ഐഷു ഇപ്പൊ കിച്ചുവിന് അമ്മ തന്നെയാണ് അവനെ ശകാരിക്കാനും വഴക്ക് പറയാനുമൊക്കെയുള്ള അവകാശമുണ്ട്, എന്തായാലും തന്നെ പോലെ അവൻ ആകില്ല എന്ന് കാർത്തിക്കും ഉറപ്പായി,

കിച്ചുവിന്റെ പ്രായത്തിൽ മദ്യത്തിന് അടിമപ്പെട്ടാൽ അതില് നിന്നൊരു തിരിച്ചു പോക്ക് കുറച്ചു പ്രയാസമേറിയതാണെന്ന് കാർത്തിക്ക് നന്നായി അറിയാം. കിച്ചുവിന്റെ പ്രായത്തിൽ തന്നെ ഉപദേശിക്കാനും പറഞ്ഞു മനസിലാക്കി തരാനും ആരുമുണ്ടായില്ല അല്ല ഉണ്ടായവരും പറഞ്ഞു തന്നില്ല എന്നതാണ് സത്യം എല്ലാവർക്കും അവനവന്റെ കാര്യം മാത്രം കാർത്തിയുടെ ചിന്തകൾ പലവഴിക്കും സഞ്ചരിക്കാൻ തുടങ്ങി . കുഞ്ഞുസേ എന്റെ ഭാഗ്യമാണ് നീ നീ എനിക്കും എന്നുമൊരു അത്ഭുതമാണ് പെണ്ണെ കണ്ണിൽ നനവ് പടരുന്നുണ്ടെങ്കിലും കാർത്തിയുടെ ചുണ്ടിൽ നേരിയ ഒരു ചിരിയുണ്ട്. കുളിച്ചു വന്നതിന് ശേഷം കാർത്തി ഡോർ ഓപ്പൺ ചെയ്ത് വച്ച മുടി വാരാൻ തുടങ്ങി ഡോർ തുറന്നു കിടക്കുന്നത് കണ്ട് കിച്ചു ഒരു പേടിയോടെയാണ് അകത്തു കയറിയത് ആദ്യം കേറാൻ ഒന്ന് മടിച്ചെങ്കിലും ഐഷു അവനെ തള്ളി വിട്ടു .

കാർത്തി ബെഡിൽ കണ്ണിന് കുറുകെ കൈ വച്ചു കിടക്കുകയാണ് . ഏട്ടാ കിച്ചു കാർത്തിയുടെ കാലിന്റെ ഭാഗത്തു വന്നിരുന്നു അവന്റെ കാലിൽ പിടിച്ചു കൊണ്ട് വിളിച്ചു കാർത്തി കൈ മാറ്റി കിച്ചുവിനെ ഒന്ന് നോക്കി . ഇനി ഇനി ഞാൻ ഇങ്ങനെയൊന്നും ചെയ്യില്ല ഏട്ടാ പറയുന്നതിനൊപ്പം അവന്റെ കണ്ണുകളും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു . അറിയാതെ അറിയാതെ പറ്റിപ്പോയതാ ഏട്ടാ ഇനി ഞാൻ ചെയ്യില്ല സത്യം എന്നോട് മിണ്ടാതിരിക്കല്ലേ ഏട്ടാ അത് പറഞ്ഞു കഴിയുമ്പോഴേക്കും കാർത്തി കിച്ചുവിനെ മുറുകെ പുണർന്നിരുന്നു . ഇനി കരയല്ലേ കിച്ചൂട്ടാ നീ കരയുമ്പോൾ വേദനിക്കുന്നത് എനിക്ക് അല്ലെ എന്റെ മോൻ അങ്ങനെയൊക്കെ ചെയ്‌തെന്ന് പെട്ടെന്ന് കേട്ടപ്പോൾ ഏട്ടന് നിയന്ത്രണം നഷ്ടപ്പെട്ടു പോയി അതാ ദേഷ്യമാണോ ഏട്ടനോട് .

എന്തിന് ഏട്ടൻ വഴക്ക് പറഞ്ഞത് എന്റെ നല്ലതിന് വേണ്ടിയിട്ട് അല്ലെ എന്നെ തല്ലാനും വഴക്ക് പറയാനും ഏട്ടന് അല്ലാതെ മറ്റാര്ക്കാ അവകാശം കരച്ചിലിനിടയിലും അവൻ പറഞ്ഞൊപ്പിച്ചു . മതിയെടാ കരഞ്ഞത് ദേ നോക്കിക്കേ കിച്ചുവിന്റെ മുഖം പിടിച്ചുയർത്തി അവന്റെ നെറുകയിൽ ചുണ്ട് അമർത്തി പിന്നെ ഇനി കുടിക്കാൻ തോന്നുമ്പോൾ ഏട്ടനോട് പറഞ്ഞാൽ മതി ഒരു പെഗ് ഞാൻ തരാം കാർത്തി കണ്ണിറുക്കി കൊണ്ട് കള്ള ചിരിയോടെ പറഞ്ഞു . ആഹാ എന്ത് നല്ല ഏട്ടൻ ഐഷു ദേഷ്യത്തോടെ റൂമിലേക്ക് കേറി വന്നു . ഏയ്യ് ഇനി ഞാൻ കുടിക്കില്ല ഏട്ടാ ഏട്ടത്തിയമ്മക്ക് സത്യം ചെയ്തിട്ടുണ്ട് ആ എന്നാ പിന്നെ വേണ്ട കാർത്തി അവന്റെ തോളിലൂടെ കൈ ഇട്ട് ഐഷുവിനെ നോക്കി മീശ പിരിച്ചു .

വാ ഭക്ഷണം കഴിക്കാം ഐഷു അതും പറഞ്ഞു പോയി . . ഏട്ടാ . എന്താ ടാ . സോറി . അത് മറന്നേക്ക് ഇനി അതിനെ പറ്റി ഓർത്തു സങ്കടപ്പെടേണ്ട ഏട്ടന് ദേഷ്യമില്ല വാ ചോറ് കഴിക്കാം ഇല്ലെങ്കിൽ നിന്റെ ഏട്ടത്തിയമ്മ പട്ടിണിക്ക് ഇട്ടാലോ . എന്റെ ഏട്ടത്തിയമ്മ ഒരിക്കലും അങ്ങനെ ചെയ്യില്ലട്ടോ കിച്ചു കാർത്തിയുടെ വയറിൽ ഒരു കുത്ത് കൊടുത്തു കോണ്ട് പറഞ്ഞു ആ അല്ലേലും നിനക്ക് ഇപ്പൊ ഏട്ടത്തിയമ്മ കഴിഞ്ഞാൽ അല്ലെ ഞാൻ ഉള്ളു കാർത്തി കള്ള പരിഭവത്തോടെ പറഞ്ഞു . ആ അതും ശെരിയാണ് കിച്ചു വേഗം ഓടി ഡൈനിങ്ങ് ഹാളിൽ ഇരുന്നു . ഡാ.. . കാർത്തിയും അവന് പിന്നാലെ വന്നിരുന്നു . കിച്ചുവിന് ചോറ് വിളമ്പി കൊടുത്തതും അവൻ ആ പാത്രം ഐഷുവിന് നേരെ നീക്കി വച്ചു . .

ഐഷു അവനെ എന്താണെന്നുള്ള ഭാവത്തിൽ നോക്കി . എനിക്ക് വാരി തരുമോ കിച്ചു അവളുടെ മുഖത്തു നോക്കാതെയാണ് ചോദിച്ചത് കുറച്ചു കഴിഞ്ഞിട്ടും ഐഷുവിന്റെ മറുപടി ഒന്നും കേൾക്കാത്തപ്പോൾ കിച്ചു മുഖം ഉയർത്തി നോക്കി ഐഷു അപ്പോഴേക്കും ഒരു ഉരുള ചോറ് അവന് നീട്ടിയിരുന്നു കിച്ചു നിറഞ്ഞ മനസ്സോടെ അവളുടെ കൈയിൽ നിന്നും കഴിച്ചു. അടുത്ത ഉരുള കിച്ചുവിന് മുന്നേ കാർത്തി വായിലാക്കിയിരുന്നു. പിന്നെ ഏട്ടനും അനിയനും മത്സരിച്ചാണ് ഐഷുവിന്റെ കൈയിൽ നിന്നും വാങ്ങിയത്. ഐഷു സന്തോഷത്തോടെയാണ് അവർക്ക് രണ്ട് പേർക്കും കൊടുത്തത്.

കിച്ചുവിന്റെ മുഖത്തു പുഞ്ചിരിയുണ്ടെങ്കിലും അവൻ ഉള്ളിൽ കരയുകയായിരുന്നു, ഇതുവരെ അനുഭവിക്കാത്ത ഒരുപാട് കൊതിച്ച ആഗ്രഹം സഫലമായത് ഓർത്തു. കാർത്തിക്കും അവന്റെ മനസ്സിലുള്ളത് മനസിലായിരുന്നു . കിച്ചുവും കാർത്തിയും കൂടിയാണ് അവസാനം ഐഷുവിനെ ഊട്ടിയത് എപ്പോഴും കഴിക്കുന്നതിനേക്കാൾ അധികം അവളും കഴിച്ചു. വയറു നിറയുന്നതിനേക്കാൾ അവളുടെ മനസ്സാണ് നിറഞ്ഞത് . കുഞ്ഞുസേ കാർത്തിയുടെ കൈയിൽ തല വച്ചു കിടക്കുകയാണ് ഐഷു ഹ്മ്മ് . പരിഭവമുണ്ടോ . എന്തിന്. അവള് അവന് നേരെ തിരിഞ്ഞു കിടന്നു ചോദിച്ചു . നീ കാരണമാണെന്ന് പറഞ്ഞതിന് . ഇല്ല . അതെന്താ . ഓ എനിക്ക് പരിഭവമില്ലാത്തതാണോ കണ്ണേട്ടന്റെ പ്രശ്‌നം .

അത് അല്ല കുഞ്ഞുസേ എങ്ങനെയായാലും ഒരു കുഞ്ഞു ദേഷ്യമെങ്കിലും ഉണ്ടാവില്ലേ . ഇല്ലല്ലോ എന്റെ കണ്ണേട്ടാ ഏട്ടൻ അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും എന്ന് എനിക്ക് നന്നായി അറിയാം അതിന് ഞാൻ എന്തിനാ ദേഷ്യപ്പെടുന്നെ . അവളുടെ സംസാരം കേട്ട് കാർത്തിക്ക് ചിരിയാണ് വന്നത് .ഒന്നുമില്ലെന്റെ പൊട്ടികാളി . അങ്ങനെ വിളിച്ചത് കേട്ട് ഐഷു അവന്റെ നെഞ്ചിൽ പല്ലുകൾ അമർത്തി . ആ.. ഇനി അങ്ങനെ വിളിക്കോ . എങ്ങനെ അവൻ നെഞ്ചിൽ തടവി കൊണ്ട് കള്ള ചിരിയോടെ ചോദിച്ചു . ദേ അഭിനയിക്കേണ്ടട്ടോ നേരത്തെ വിളിച്ചത് ഇനി വിളിക്കേണ്ട ഓ പൊട്ടികാളി എന്ന് വിളിക്കേണ്ട എന്നാണോ പൊട്ടികാളി പറയുന്നേ കണ്ണേട്ടാ…. അവള് ചിണുങ്ങി കൊണ്ട് നെഞ്ചിൽ മുഖം പൂഴ്ത്തി .

കാർത്തി ചിരിയോടെ അവളുടെ മുടിയിൽ തലോടി അവിടെ ചുംബിച്ചു കണ്ണേട്ടാ…. ഹ്മ്മ് കണ്ണേട്ടാ… ഹ്മ്മ് . കാർത്തിയുടെ മനസ്സിൽ എന്തൊക്കെയോ അലട്ടുന്നുണ്ട് എന്ന് ഐഷുവിന് തോന്നി അവൻ ഈ ലോകത്തൊന്നും ആയിരുന്നില്ല എന്താ കണ്ണേട്ടാ ആലോചിക്കുന്നേ അവള് കാർത്തിയുടെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ചോദിച്ചു . ഒന്നുമില്ല ടാ എൻറെ കുഞ്ഞുസ് ഇപ്പൊ ഉറങ്ങിക്കോ സമയം കുറെയായി എന്തേലും പ്രശ്നമുണ്ടോ ഏട്ടാ . എന്ത് ഒന്നുമില്ല ടാ കള്ളം പറയേണ്ട ഈ മുഖം കണ്ടാൽ എനിക്ക് മനസിലാവും കിച്ചുവിനെ പറ്റി ആലോചിച്ചതാണ് . ഇനി അത് ഓർക്കേണ്ട മറന്നേക്ക് . ഹ്മ്മ് . എന്ന ഉറങ്ങാം . ഹാ . ഐഷുവിനെ നെഞ്ചോട് ചേര്ത്ത കാർത്തി കിടന്നെങ്കിലും അവന് ഉറക്കം വന്നില്ല.

എന്തൊക്കെയോ മനസ്സിൽ നീറി പുകയുന്നുണ്ട്, ആരെയൊക്കെയോ നഷ്ടപ്പെടാൻ പോകുന്നത് പോലൊരു തോന്നൽ. കാർത്തിക്ക് അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല, ഐഷു ഉറങ്ങിയെന്നു മനസിലായപ്പോൾ കിച്ചുവിന്റെ റൂമിലേക്ക് പോയി . അവനെ കണ്ടപ്പോഴാണ് കാർത്തിക്ക് ആശ്വാസമായത് അവന്റെ മുടിയിൽ തലോടെ നെറ്റിയിൽ ചുംബിച്ചു അവന് നന്നായി പുതച്ചു കൊടുത്ത് ഐഷുവിന്റെ അരികിൽ വന്നു കിടന്നു….തുടരും….

സ്മൃതിപദം: ഭാഗം 35