Wednesday, January 22, 2025
Novel

ശ്യാമമേഘം : ഭാഗം 7

എഴുത്തുകാരി: പാർവതി പാറു

അനിക്ക് അവളോട് വല്ലാത്ത ബഹുമാനം തോന്നി.. എത്ര പെട്ടന്നാണ് അവൾ സ്വയം തന്നെ ആ ധൈര്യം നേടി എടുത്തത്… കുറച്ചു മുൻപ് അലമുറയിട്ട് കരഞ്ഞവൾ ആണ് തനിക്ക് മുന്നിൽ നിൽക്കുന്നതെന്ന് വിശ്വസിക്കാൻ അനിക്ക് ബുദ്ധിമുട്ട് തോന്നി… ആയിരം കൈവഴികളായ് വികാരങ്ങളെ ഒഴുക്കി കളയാൻ കഴിയുന്ന ഒരു തെളിനീർ ഉറവ പോലെ ആണ് ഓരോ പെണ്ണിന്റെയും മനസ്.. അവൻ ഓർത്തു.. ശ്യാമ ഒരു അരണയെ പോലെ ആണ്…

എത്ര പെട്ടന്നാണ് ഭാവം മാറിയത്.. ശ്യാമ ചിരിച്ചു…. എല്ലാ പെണ്ണുകളും അരണയെ പോലെ അല്ലേ… സന്ദർഭങ്ങൾക്ക് അനുസരിച്ച് നിറം മാറാനും… നിമിഷങ്ങൾ കൊണ്ട് എല്ലാം മാറക്കാനും… അവർക്കല്ലാതെ ആർക്ക് കഴിയും… പെണ്ണുങ്ങൾക്ക് ഓർമ ശക്തി ആണിനേക്കാൾ കൂടുതൽ ആണെന്നാണ് എനിക്ക് തോന്നുന്നത്… ആയിരിക്കാം…. പക്ഷെ പുരുഷനേക്കാൾ വേദനകൾ മറക്കാൻ പെണ്ണിനല്ലേ കഴിയൂ… അവളെ ചീത്ത പറഞ്ഞാലും.. കളിയാക്കിയാലും….

കുറ്റം പറഞ്ഞാലും അവളതൊക്കെ ഉള്ളിന്റെ ഉള്ളിൽ കുഴിച്ചിടും… ആ.. പിന്നീട് അതവിടെ കിടന്ന്.. വേരുറച്ചു വളർന്ന് വലിയൊരു മരവും ആവും അല്ലേ… അനി അൽപ്പം കളിയോടെ പറഞ്ഞു… മ്മ്… അതെ.. പക്ഷെ ആ മരം അവൾക്ക് മാത്രമേ കാണാനാവൂ.. അതിൽ നിന്നും പൊഴിയുന്ന കായ്കളും പൂക്കളും അവൾക്ക് മാത്രം അവകാശപ്പെത്താവും… ശ്യാമയുടെ വാക്കുകൾക്ക് വല്ലാത്ത ശക്തി ഉള്ളത് പോലെ അനിക്ക് തോന്നി… താനൊരു ഫെമിനിസ്റ്റ് ആണോ… അനി അൽപ്പം ഗൗരവത്തോടെ ചോദിച്ചു…. ഒരിക്കലും അല്ല..

ഞാനൊരു പെണ്ണ് മാത്രം ആണ്… വികാരങ്ങളും.. വിചാരങ്ങളും ഉള്ള പെണ്ണ്… അനി അവളുടെ മുഖത്തേക്ക് തന്നെ നോക്കി… ആ കറുത്ത് ഇരുണ്ട മുഖത്തിന് വളരെ ഐശ്വര്യം ഉണ്ടായിരുന്നു… കണ്ണുകൾക്ക് ജീവൻ ഇല്ലെന്ന് ഒരിക്കലും തോന്നുന്നില്ല… സദാ ആ കൃഷ്ണമണികൾ ചലിച്ചുകൊണ്ടിരിക്കുന്നു… എന്താ തന്റെ പേര്… അവന്റെ മൗനം ഭേദിച്ചു കൊണ്ട് ശ്യാമ ചോദിച്ചു… അനിരുദ്ധ്…. മ്മ്… വേറെ ഒന്നും ചോദിക്കാൻ ഇല്ലേ… അനി ചോദിച്ചു…

ചോദിക്കണം എന്നുണ്ട്… പക്ഷെ എന്നെ കുറിച്ചു വല്ലതും ചോദിച്ചാലോ…എനിക്ക് ഉത്തരങ്ങൾ നൽകിയാൽ തിരിച്ചു തരാൻ ഞാനും ബാധ്യസ്ഥ അല്ലേ… പക്ഷെ ഞാൻ ഉത്തരം തരില്ല… എനിക്ക് തന്റെ ഉത്തരങ്ങൾ വേണ്ട… ചോദ്യങ്ങൾ മതി എങ്കിലോ… എന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഞാൻ തന്നെ കണ്ടുപിടിച്ചോളാം.. അനി എഴുന്നേറ്റു പുറത്തേക്ക് നടന്നു…. ശ്യാമ ചുമരിലേക്ക് ചാരി… അവൻ പോയത് അവൾ അകക്കണ്ണുകൊണ്ട് കണ്ടു.. അവന് അവൾ ഒരു മുഖം നൽകി..

എപ്പോഴും ചുണ്ടുകളിൽ ചിരിയുള്ള ഒരു പൊടിമീശക്കാരന്റെ മുഖം… അവന്റെ മുഖത്തിന് വല്ലാത്ത ഒരു നിഷ്കളങ്കത അവൾ നൽകി… അവൾ ഇതുവരെ ഒരു പുരുഷനിലും കാണാത്ത നിഷ്കളങ്കത… …….. അന്ന് രാത്രി മേഘ വിളിച്ചപ്പോൾ അനി ശ്യാമയെ കുറിച്ച് ഒരുപാട് സംസാരിച്ചു…. എനിക്ക് മനസിലാകുന്നില്ല മേഘ.. ശ്യാമയെ… അവളുടെ സംസാരം മറ്റു പെൺകുട്ടികളെ പോലെ അല്ല…. എന്നെ പോലെ അല്ല എന്ന് പറ അനി..

നീ എന്നോടല്ലാതെ മറ്റേത് പെണ്കുട്ടിയോടാണ് സ്വാതത്രത്തോടെ സംസാരിച്ചിട്ടുള്ളത്…. അതെ.. അവൾ നിന്നെ പോലെ അല്ല… നിന്റെ വാക്കുകളിലെ കുറുമ്പും കുസൃതിയും ഒന്നും അവളിലില്ല… പകരം ഒരുതരം നിർവികാരത ആണ്…. പ്രായത്തിൽ കവിഞ്ഞ പക്വത…. നമ്മുടെ പക്വത നിർണ്ണയിക്കുന്നത് നമ്മളുടെ ജീവിതം അല്ലേ.. സാഹചര്യങ്ങൾ അല്ലേ… എല്ലാവരും വളരുന്ന ചുറ്റുപാടുകൾ ഒരു പോലെ ആവില്ലല്ലോ..

ആ വെത്യാസം നമ്മുടെ സ്വഭാവത്തിലും ചിന്താഗതിയിലും ഉണ്ടാവും… അതുപോട്ടെ… അനി.. എന്താണ് നിന്റെ അടുത്ത സ്റ്റെപ്… എന്ത് സ്റ്റെപ്പ്.. നാളെ ഞാൻ പോലീസ് സ്റ്റേഷനിൽ പോയി എല്ലാം പറയുന്നു.. അവളെ അവർക്ക് ഹാൻഡ് ഓവർ ചെയുന്നു.. ബാക്കി അവർ നോക്കട്ടെ… ശരി.. പക്ഷെ അതിന് മുൻപ് നീ ഒന്ന് ശ്യാമയെ പോയി കാണണം… കാര്യങ്ങൾ പറയണം.. ഒരുപക്ഷെ അവൾക്ക് എന്തെങ്കിലും നിന്നോട് പറയാൻ ഉണ്ടെങ്കിലോ… .. മേഘേ ഞാനോ.. എനിക്ക് വയ്യ…

എന്തോ അവളോട് സംസാരിക്കുമ്പോൾ എനിക്ക് എന്തൊക്കെയോ ഫീൽ ചെയ്യുന്നു.. എന്ത് ഫീലിംഗ്.. കോപ്പ് ആണ് .. ഏതായാലും എനിക്ക് അതോർത്ത് ഒരു ടെൻഷനും ഇല്ല… നീ പോടാ… മേഘ അങ്ങനെആണ്… അവൾക്കെല്ലാം നിസ്സാരം ആണ്…. എല്ലാം ഒരേ ഓളത്തിൽ സ്വീകരിക്കാൻ ആണ് അവൾക്കിഷ്ടം.. അവളെന്നെ പുഴക്ക് ഏതു കോരിച്ചൊരിയുന്ന മഴയിലും ഏത് കൊടും വരൾച്ചയിലും ഒരേ ഒഴുക്കേ ഉള്ളൂ.. ഒരേ ലക്ഷ്യമേ ഉള്ളൂ.. …… പിറ്റേന്ന്… ആശുപത്രിയിൽ ചെല്ലുമ്പോൾ കിടക്കയിൽ ശ്യാമ ഇല്ലായിരുന്നു..

അൽപ്പം കഴിഞ്ഞപ്പോൾ ബാത്റൂമിലെ വാതിൽ തുറന്ന് അവൾ പുറത്തേക്ക് ഇറങ്ങി വലത് കൈ ചുമരിൽ വെച്ച് ശ്രദ്ധയോടെ അവൾ ചുവടുകൾ അളന്നു… അഞ്ചടി വെച്ച് അവൾ തിരിഞ്ഞു നിന്നു ഇടതു കൈ നീട്ടി കട്ടിലിന്റെ അറ്റത്ത് തൊട്ടു.. കൃത്യമായി രണ്ടടി വെച്ച് അവൾ കട്ടിലിലേക്ക് ഇരുന്നു.. അവളുടെ ചലനങ്ങൾ അത്ഭുതത്തോടെ നോക്കുകയായിരുന്നു അനി.. ഇന്നലെ കാഴ്ച നഷ്ടപ്പെട്ട ഒരാളുടെ പേടിയോ പരിഭ്രാന്തിയോ അവളിലില്ല.. തികച്ചും നിസ്സാരമായി അവൾ ആ അന്ധതയെ കൈകാര്യം ചെയ്യുന്ന പോലെ അവന് തോന്നി…

അനിരുദ്ധ് എപ്പോൾ വന്നു… കട്ടിലിലേക്ക് കാലുകൾ കയറ്റി വെച്ച് അവൾ ചോദിച്ചു.. ഞാൻ.. ഞാൻ വന്നത് താനെങ്ങനെ അറിഞ്ഞു… ഇതിനുള്ള മറുപടി ഞാൻ ഇന്നലെ തന്നില്ലേ …. ആ ഗന്ധം…ഒട്ടും പരിചയം ഇല്ലാത്ത ഗന്ധം.. അനിക്ക് അവളുടെ ആ കഴിവ് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉള്ളത് പോലെ തോന്നി… അവൾക്ക് കണ്ണ് കാണും എന്ന് അവന് സംശയം ഉദിച്ചു… അവനത് പുറത്ത് കാണിക്കാതെ അവൾക്കരികിൽ ഇരുന്നു. ഞാൻ പോലീസിൽ അറിയിക്കാൻ പോവുകയാണ്..

ഇനി തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവർക്കേ സാധിക്കൂ താൻ എന്നോട് ഒന്നും പറയുന്നില്ല… തന്റെ പേരല്ലാതെ… അതിന് കാരണം ഉണ്ട്… ഒരു പേരല്ലാതെ എനിക്ക് സ്വന്തം ആയി മറ്റൊന്നും ഇപ്പോൾ ഇല്ല… കാഴ്ച പോലും നഷ്ടപ്പെട്ടവൾ അല്ലേ.. ഇപ്പോൾ ഇല്ലെന്ന് പറഞ്ഞാൽ മുൻപ് ഉണ്ടായിരുന്നോ… അവൻ സംശയത്തോടെ നോക്കി… ഉണ്ടായിരുന്നു.. ഒരു കുടുംബം ഉണ്ടായിരുന്നു.. അപ്പോൾ ഇപ്പോൾ.. കൂടുമ്പോൾ ഇമ്പം ഉള്ളതല്ലേ കുടുംബം… എന്റെ കുടുംബത്തോട് എനിക്കുണ്ടായിരുന്ന ആ ഇമ്പം നഷ്ട്ടമായി…. ശ്യാമേ..

എനിക്ക് തന്റെ ഭാഷ പലപ്പോഴും മനസിലാവുന്നില്ല… മനുഷ്യന് മനസിലാവുന്നത് പോലെ പറയൂ… എന്നോട് ചോദ്യങ്ങൾ ചോദിക്കില്ലെന്ന് ഇന്നലെ പറഞ്ഞത് അനിരുദ്ധ് മറന്നു പോയോ… അനിക്ക് അവളുടെ സംസാരം കേട്ട് ദേഷ്യം വന്നു… അവൻ തിടുക്കത്തിൽ മുറി വിട്ട് ഇറങ്ങി.. അവൻ പോയെന്ന് മനസിലായപ്പോൾ.. അവളുടെ ചുണ്ടിൽ നിർവികാരമായ ഒരു ചിരി വിരിഞ്ഞു… അവൾ ഒന്നും പറയുന്നില്ല.. ഡോക്ടർ… ഇനി അവളെ കൊണ്ട് പറയിപ്പിക്കാൻ പൊലീസിന് തന്നെയേ കഴിയൂ…

ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ടു എന്ന് പറഞ്ഞു ഞാൻ ഒരു പെറ്റിഷൻ ഫയൽ ചെയ്യുകയാണ്… അവർ… ചോദിച്ചാലും അവൾ ഒന്നും പറയും എന്ന് തോന്നുന്നില്ല അനി… അവൾക്ക് പുറത്ത് പറയാൻ സാധിക്കാത്ത എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.. അല്ലെങ്കിൽ അത് മറ്റൊരാളോട് പറയാൻ അവൾ ഇഷ്ടപ്പെടുന്നില്ല… ഡോക്ടർ ഗൗരവത്തോടെ പറഞ്ഞു… അവളുടെ ഇഷ്ടക്കേടൊക്കെ പോലീസ് തീർത്തോളും… രണ്ടെണ്ണം കിട്ടിയാൽ അവൾ താനേ പറഞ്ഞോളും.. അനിയുടെ വാക്കുകളിൽ ആദ്യമായി ദേഷ്യം നിറഞ്ഞു….

അങ്ങനെ പൊലീസിന് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ പറ്റിയ ഒരു അവസ്ഥ അല്ല ശ്യാമയുടേത്… എന്താ അവൾക്ക് കണ്ണ് കാണാത്തത് കൊണ്ടാണോ… അതും ഒരു കാരണം ആണ് …. അതിലുപരി അവൾക്കുള്ളിൽ മറ്റൊരു ജീവൻ തുടിക്കുന്നുണ്ട് എന്നത് കൊണ്ട്.. വാട്ട്‌.. അനി സംശയത്തോടെ നോക്കി.. അതെ അനി.. ശ്യാമ അൽമോസ്റ്റ് ടു മന്ത് പ്രെഗ്നന്റ് ആണ്… അനിക്ക് ഇടിവെട്ടേറ്റത്‌ പോലെ തോന്നി.. ഇത്രയും നേരം അവളോട് തോന്നിയ ദേഷ്യം മുഴുവൻ ഒരു നിമിഷം കൊണ്ട് വറ്റി ഇല്ലാതായി… അവളിലെ ആ ശോഭ വീണ്ടും അവളിലേക്കെത്തുന്നത് അവൻ അറിഞ്ഞു തുടരും…

ശ്യാമയെ ഒരു ശത്രു ആയി കാണരുത് എന്നൊരു അപേക്ഷ ഉണ്ട്.. 🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 6