Saturday, January 18, 2025
Novel

ശ്യാമമേഘം : ഭാഗം 24

എഴുത്തുകാരി: പാർവതി പാറു

മൂവന്തിയുടെ അന്ത്യയാമങ്ങളിലിൽ അവർ തിരികേ നടന്നു….. ശ്യാമ മുന്നിലും മനുവും ടോമിയും അവൾക്ക് പുറകിലും …. അരുവിക്കരികിലെ തെങ്ങിൻ തിടമ്പിന് മുന്നിൽ എത്തും തോറും അവളുടെ കാലിന്റെ വേഗത കുറഞ്ഞു….. ഒടുവിൽ അതിനരികിൽ എത്തിയതും അവൾ നടത്തം നിർത്തി…. എന്താ ശ്യാമേ ഞാൻ എടുക്കണ്ടേ…. മനു ഒരു കള്ളച്ചിരിയോടെ ചോദിച്ചു…. വേണ്ട…. അവൾ ദേഷ്യത്തോടെ പറഞ്ഞു ടോമിയുടെ കൈകളിൽ കൈ ചേർത്തു… ടോമി പാലാത്തിന് മുകളിലേക്ക് കയറി..

അവന്റെ കൈയിൽ മുറുകെ പിടിച്ചു ശ്യാമയും അവൾക്കു പുറകിൽ മനുവും… ശ്യാമ പേടിച്ചു പേടിച്ചാണ് ഓരോ കാലടിയും വെക്കുന്നത്.. പുറകിൽ മനു ഉണ്ടെന്ന കാര്യം അവൾക്ക് ഒരു ചെറിയ ധൈര്യം നൽകി… പാലത്തിന്റെ നടുവിൽ എത്തിയതും അവളുടെ കാലുകൾ വഴുതി…. വീഴാൻ ആയും മുൻപ് മനുവിന്റെ കൈകൾ അവളുടെ വയറിൽ ചുറ്റിയിരുന്നു… അപ്പോഴേക്കും ടോമിയും തിരിഞ്ഞു നോക്കി… മനുവിന്റെ നെഞ്ചിൽ അവൻ അവളെ ചേർത്ത് വെച്ചിരുന്നു… അടുത്ത നിമിഷം അവനവളെ പൊക്കി എടുത്തു….

ഞാൻ അപ്പോഴേ പറഞ്ഞതല്ലേ എടുക്കാം എന്ന്.. അപ്പോൾ ഡിമാൻഡ് കാട്ടാൻ നിന്നിട്ടല്ലേ.. പാലം കടന്ന് അവളെ നിലത്തേക്ക് വെച്ചു കൊണ്ട് അവൻ ദേഷ്യത്തിൽ പറഞ്ഞു… അവൾ അവനെ കൂർപ്പിച്ചു നോക്കി മലയിറങ്ങി വീട്ടിലേക്ക് ഓടി… ആ രാത്രി അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല… കണ്ണടച്ചാൽ അവന്റെ മുഖം ആണ്.. ആ കള്ളച്ചിരിയും… കള്ളനോട്ടവും തന്നെ ഓരോ നിമിഷവും കീഴ്പെടുത്തുന്നു… പുറത്ത് മഴ ചാറി തുടങ്ങിയിരുന്നു.. അവൾ എഴുന്നേറ്റ് ജനലരികിൽ ചെന്നു നിന്നു… കൈ പുറത്തേക്കിട്ടു.. മഴത്തുള്ളികൾ അവളുടെ കൈകളെ ചുംബിച്ചു കൊണ്ടിരുന്നു…

അവൾക്ക് ഹൃദയം വല്ലാതെ തുടിക്കുന്നത് പോലെ തോന്നി.. വീണ്ടും ആ മുഖം ഒന്ന് കാണാൻ ഒരു കൊതി…. എവിടെയോ ഇരുന്ന് അവൻ തന്നെ ഒളിഞ്ഞു നോക്കുന്നുണ്ടെന്ന് അവൾക്ക് തോന്നി…. അവളുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…. ആ രാത്രിയിലെ അവളുടെ സ്വപ്നങ്ങളിൽ എല്ലാം അവൻ മാത്രം ആയിരുന്നു.. അതെ.. അവൾ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.. ഏതൊരു പെണ്ണും കാണുന്ന പ്രണയസ്വപ്നങ്ങൾ…. രാവിലെ ആവേശത്തോടെ പാലുമായി ഏലതോട്ടത്തിലൂടെ നടക്കുമ്പോൾ ഹൃദയം അവനെ കാണാൻ വെമ്പുകയായിരുന്നു… മുറ്റത്ത് ബുള്ളറ്റ് കണ്ടില്ല…

രാവിലെ തന്നെ രണ്ടുപേരും എവിടെ പോയി.. അവൾ ഓർത്തു.. അടുക്കളയിൽ കയറി ചായ ഉണ്ടാക്കി രണ്ടുഗ്ലാസിൽ പകർന്നു അവൾ മേശപ്പുറത്ത് വെച്ചു…. ടോമി ഹാളിൽ ഇരുന്ന് മൊബൈലിൽ ആരെയോ വിളിക്കുന്നുണ്ട്…. അവൾ ഒരു ചായ ഗ്ലാസ്സ് അവന് കൊണ്ടു കൊടുത്തു.. തിരിച്ചു നടക്കുമ്പോൾ മനുവിന്റെ മുറിയിലേക്ക് പാളി നോക്കാൻ അവൾ മറന്നില്ല…. അത് കണ്ടപോലെ ടോമി പറഞ്ഞു… ശ്യാമേ… മനു പോയി….. ആ ചായ ഇനി നീ കുടിച്ചോ…. അവൾക്ക് ഹൃദയം തകരുന്ന പോലെ തോന്നി… ഒന്നും പറയാതെ…. അവസാനമായി ഒന്ന് കാണാൻ പോലും ആവാതെ അവൻ തന്റെ കണ്ണിൽ നിന്നും ഇറങ്ങി പോയിരിക്കുന്നു….

പക്ഷെ ഹൃദയത്തിൽ എവിടെയോ ഈ രണ്ടു ദിവസം കൊണ്ട് അവൻ ആഴത്തിൽ പതിഞ്ഞു പോയി… അവൾക്ക് കണ്ണു നിറഞ്ഞു കാഴ്ച മങ്ങി…. എന്തേ ഇത്ര പെട്ടന്ന്… അവൾ ഇടറുന്ന ശബ്ദത്തോടെ ചോദിച്ചു…. അവന്റെ കാര്യം ഒക്കെ അങ്ങനെ ആണ്… ഓരോ സമയത്തും ഓരോ മൂഡ് ആണ്… ഇന്നലെ പാതിരാത്രി എന്നെ വിളിച്ചു ഉണർത്തി പറഞ്ഞു പോവാണെന്ന്… എന്റെ വണ്ടിയും എടുത്തു അപ്പോൾ തന്നെ പോയി… ശ്യാമക്ക് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല.. അവൾ നിറഞ്ഞു തുളുമ്പിയ കണ്ണീർ നിലത്ത് വീഴും മുൻപേ അവിടെ നിന്നും വീട്ടിലേക്ക് ഓടി….മുറിയിൽ കയറി വാതിലടച്ചു…. പോട്ടേ..

എങ്ങോട്ടാച്ചാ പോട്ടേ.. എനിക്ക് എന്താ.. എന്റെ ആരാ… ഞാൻ അയാള്ടെ ആരാ.. പോവുമ്പോ എന്നോട് പറയാൻ… ഞാനൊരു കറുമ്പി… നിറവും ഇല്ല ഭംഗിയും ഇല്ല ഒന്നുല്ല…. വെറുതെ ഓരോന്ന് മോഹിച്ചു… മണ്ടി…. വേണ്ട എനിക്കിനി കാണണ്ട… പൊക്കോട്ടെ എവിടേലും പൊക്കോട്ടെ… അവൾ മുഖം തലയിണയിൽ പൂത്തി വിങ്ങി കരഞ്ഞു… …………… അയ്യോ അതെന്ത് പണിയാ…അയാളിത് എങ്ങോട്ടാ മുങ്ങിയേ…. മേഘ കസേരയിൽ നിന്നും എഴുന്നേറ്റ് ശ്യാമക്ക് അരികിൽ ചെന്നു…. ശ്യാമ അവളെ നോക്കി ചിരിച്ചു…..

ഒരു ഇല ഒട്ടും സങ്കോചിമില്ലാതെ ചില്ലയിൽ നിന്നും അടർന്നുവീഴുന്നത് പോലെ അയാൾ എന്റെ ജീവിതത്തിൽ നിന്നു പിൻവാങ്ങിയെന്ന് എനിക്ക് തോന്നി….. രണ്ടു ദിവസത്തെ പരിജയമേ ഉള്ളൂ… മറക്കാൻ എളുപ്പം ആണെന്ന് സ്വയം മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഞാൻ…. പക്ഷെ ഒരാൾ അരികിൽ ഉണ്ടാവുമ്പോൾ നമ്മൾ അയാളെ എത്ര മോഹിക്കുന്നുവോ അതിലും എത്രയോ ഇരട്ടി സ്നേഹം ആണ് അയാളെ കാണാതിരിക്കുമ്പോൾ എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു….

ഉണർന്നിരിക്കുമ്പോൾ ഓർമകളിലും ഉറങ്ങുമ്പോൾ സ്വപ്നങ്ങളിലും അവനെന്നിൽ നിന്നും പറച്ചെറിയാനാവത്ത വിധം വേരുറക്കുകയായിരുന്നു …. ശ്യാമ മേഘയുടെ തോളിൽ തലവെച്ചു പറഞ്ഞു…. എനിക്ക് മനസിലാവുന്നില്ല ശ്യാമേ…. മനുവിനെ.. സത്യത്തിൽ അവന് നിന്നോട് പ്രണയം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല… എന്തോ അവൻ നിന്നെ യൂസ് ചെയ്യാൻ ശ്രമിച്ച പോലെ… അനി ആസ്വസ്ഥതയോടെ പറഞ്ഞു…. ശ്യാമയുടെ ചുണ്ടിൽ ഒരു മങ്ങിയ ചിരി വിരിഞ്ഞു… എല്ലാവരും അനിയെ പോലെ ആവണം എന്നില്ലല്ലോ… ഓരോ പ്രണയവും വ്യത്യസ്തം ആണ്… ഓരോ പുസ്തകങ്ങൾ പോലെ….

ചിലത് തുടക്കം മുതൽ ഒടുക്കം വരെ മനോഹരം ആയിരിക്കും… ചിലത് തുടക്കത്തിൽ ആകർഷണം തോന്നുമെങ്കിലും വായിച്ചു തീരുമ്പോൾ വെറും ചാവറായി മാറാം… ചിലത് തുടക്കത്തിൽ മോശവും ഒടുക്കം മനോഹരവും ആവാം…. ചിലത് ആദ്യാവസാനം വരെ മോശവും…. ഇതിൽ ഏത് പുസ്തകം ആണ് തന്റെ പ്രണയ പുസ്തകം … മേഘ ചിരിയോടെ ചോദിച്ചു… എന്റെ പ്രണയത്തിന് കണ്ണുന്നീരിന്റെ നനവ് ഉള്ളത് കൊണ്ടാവാം.. വായിച്ചു തീരും മുന്പേ പുസ്തകം മുഴുവൻ ചിത്തല് തിന്ന് പോയത്.. ശ്യാമ പറയുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. കണ്ണൻ ഉണർന്നു കരഞ്ഞു തുടങ്ങിയതും ശ്യാമ കണ്ണു തുടച്ചു മുറിയിലേക്ക് കയറി…

വാതിൽ അടച്ചു …. മേഘ എഴുന്നേറ്റ് അനിക്കരികിൽ ചെന്നിരുന്നു… നീ എന്തിനാ അനി അവളോട് അങ്ങനെ പറഞ്ഞത്… അവളുടെ ഉള്ളിൽ അവൻ മാത്രമേ ഉള്ളൂ.. നമ്മൾ സ്നേഹിക്കുന്നവരെ ആരും ഒന്നും പറയുന്നത് നമുക്ക് സഹിക്കാൻ ആവുമോ …. ഞാൻ പറഞ്ഞതിൽ എന്താ തെറ്റ് മേഘേ… എനിക്കെന്തോ അവനെ ആക്‌സെപ്റ്റ് ചെയ്യാൻ കഴിയുന്നില്ല…. കഥ തുടങ്ങിയിട്ടല്ലേ ഉള്ളൂ… നമുക്ക് നോക്കാം…. എനിക്കെന്തോ ശ്യാമയെ പോലെ അയാളോട് ഒരിഷ്ടം ആണ് തോന്നുന്നത്… അനി അവളെ കൂർപ്പിച്ചു നോക്കി….. ഓ.. നോക്കി പേടിപ്പിക്കണ്ട… ഞാനും ഒരു പെണ്ണാ….

വാക്കുകളേക്കാൾ പെണ്ണിനെ ആകർഷിക്കാൻ ചില നോട്ടങ്ങൾക്ക് കഴിയും… അവന്റെ ഓരോ നോട്ടത്തിലും പ്രണയം ഉണ്ടായിരുന്നു…. നിശബ്ദമായ പ്രണയം… അവനിലെ പ്രണയം ആണ് ആ നോട്ടത്തിലൂടെ അവളുടെ ഹൃദയം മുഴുവൻ അവനെ നിറച്ചത്… മ്മ്.. ആയിരിക്കാം.. പക്ഷെ എന്ത് കൊണ്ട്.. എന്ത് കൊണ്ട് അവന് അവളോട് പ്രണയം തോന്നി… അവൾ പറഞ്ഞതുപോലെ എന്ത് ആണ് അവനെ അവളിലേക്ക് ആകർഷിക്കുന്നത്… പ്രണയം ജനിക്കുന്നത് ആകർഷണത്തിൽ നിന്നാണ് എന്ന് നിന്നോട് ആര് പറഞ്ഞു…. മേഘ ചിരിച്ചു കൊണ്ട് ചോദിച്ചു…. പിന്നെ….?? അനി സംശയത്തോടെ ചോദിച്ചു….

പ്രണയം ജനിക്കുന്നത് ഹൃദയത്തിൽ നിന്നാണ് അനി… ഒരാളെ കാണുമ്പോൾ ഹൃദയം നമ്മളോട് പറയുന്ന ഒരു രഹസ്യം ആണ് പ്രണയം ആയി ജനിക്കുന്നത്…. എന്റെ ഉള്ളിൽ നീ കയറിയതും ഹൃദയം പറഞ്ഞ ആ ഒരു രഹസ്യത്തിൽ നിന്നാണ്… മേഘ അവന്റെ ഇരു തോളിലൂടെയും കൈ ഇട്ട് നെറ്റികൾ തമ്മിൽ മുട്ടിച്ചു കൊണ്ട് പറഞ്ഞു… അപ്പോൾ നിനക്ക് എന്നിൽ ഒരു ആകർഷണവും തോന്നിയിട്ടില്ല… അയ്യടാ… തോന്നാൻ വല്ലതും ഉണ്ടെങ്കിൽ അല്ലേ…. മീശയും ഇല്ല… താടിയും ഇല്ല.. അവൾ കളിയാക്കി… ഓ.. പിന്നെ മീശയും താടിയും ഉണ്ടെങ്കിൽ എല്ലാം ആയല്ലോ…. അനി ദേഷ്യത്തോടെ പറഞ്ഞു…

എല്ലാം ആയില്ല.. എന്നാലും ഒരു പുരുഷൻ ആവുമ്പോൾ… . പുരുഷൻ ആവുമ്പോൾ എന്താ വേണ്ടേ എന്ന് ഒരു മാസം കഴിഞ്ഞാൽ ഞാൻ കാണിച്ചു തരാടി വെള്ളാരം കല്ലേ… അവൻ അവളുടെ കവിളിൽ വലിച്ചു കൊണ്ട് പറഞ്ഞു…. അയ്യേ.. തോന്നിവാസം പറയുന്നോ… ചെ ചെ…. അവൾ അവനിൽ നിന്ന് അകന്നു നിന്നു… ശോ എന്താരു ഡീസന്റ്…. പണ്ട് നീ പ്ലസ് വണ്ണിൽ പഠിക്കുന്ന സമയത്തു വയലിൻ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ഉണ്ടായതൊന്നും ഞാൻ മറന്നിട്ടില്ല… എന്ത്.. എനിക്ക് ഓർമ്മ ഇല്ല… മേഘ കള്ളച്ചിരിയോടെ പറഞ്ഞു… ഇങ്ങ് അടുത്ത് വാ..

ഞാൻ ഓർമ്മിപ്പിച്ചു തരാം…. മേഘ ചിരിച്ചു കൊണ്ട് അവനരികിൽ ചെന്നിരുന്നു… ഡി വെള്ളാരം കല്ലേ…. അന്ന് നീ മനഃപൂർവം നിന്റെ സൈക്കിൾ പഞ്ചർ ആക്കിയതല്ലേ.. എന്റെ ബൈക്കിൽ കയറാൻ…. അവൻ അവളുടെ തോളിലൂടെ കൈ ഇട്ട് ചേർത്ത് പിടിച്ചു… മ്മ്.. അവൾ മൂളി…. എന്നാലും നീ വല്ലാത്ത ദുഷ്ടൻ ആണ്… അന്ന് ആ ഉമ്മ തരുമ്പോൾ നീ പറഞ്ഞത് ഓർക്കുമ്പോൾ ഇന്നും എന്റെ ഹൃദയത്തിൽ ഒരു കുത്തി പറച്ചിൽ ആണ്…. എന്തിന്…. പിന്നല്ലാതെ….എന്തൊരു ഡിമാൻഡ് ആയിരുന്നു.. അന്നൊരു ഉമ്മ തരാൻ.. എത്ര കെഞ്ചിയിട്ടാ ഒരെണ്ണം തന്നത് അതും കൊതി പോലും തീർന്നില്ല..

എന്നിട്ട് ഒരു ഡയലോഗും ഇനി കല്യാണം കഴിഞ്ഞിട്ടേ ഉള്ളൂ എന്ന്… ഓ ദുഷ്ടൻ… അവൾ അവന്റെ കൈയിൽ നുള്ളി… ശ്ശൊഹ്…. മെല്ലെ നുള്ളടി.. അവൻ കൈ വലിച്ചു… ഇതിനൊക്കെ ഉള്ളത് നിനക്ക് ഞാൻ തരാടി വെള്ളാരംകല്ലേ.. എന്റെ താലി നിന്റെ കഴുത്തിൽ ഒന്ന് കയറിക്കോട്ടെ…. മേഘ അവനെ ചേർത്ത് പിടിച്ചു…. അനി… നിന്റെ ഈ മനസ് ആണെനിക്ക് ഇഷ്ടം…. എത്രയൊക്കെ ആയാലും ഒരു നോട്ടം കൊണ്ട് പോലും എന്നിൽ ഒരു കളങ്കം ഉണ്ടാക്കാൻ നിനക്ക് തോന്നിയിട്ടില്ല… നിന്റെ ആ മനസ് മനുവിന് ഇല്ലാതെ പോയല്ലോ…. അനി ചിരിച്ചു…. ശ്യാമ പറഞ്ഞില്ലേ.. എല്ലാ പ്രണയവും വെത്യസ്തമായ അനുഭവങ്ങൾ ആണ് മേഘേ…

ഓരോ കാമുകനും വ്യത്യസ്തരാണ്… ഓരോ കാമുകിയും അസാമാന്യരാണ് … മനുവും അനിയും മേഘയെയും ശ്യാമയെയും പോലെ രണ്ട് വ്യക്തികൾ ആണ്.. അവർക്ക് അവരുടേതായ ഇഷ്ടങ്ങൾ ഉണ്ട് .. താൽപര്യങ്ങൾ ഉണ്ട് .. കാഴ്ചപ്പാടുകൾ ഉണ്ട്… അവന്റെ കണ്ണിലെ ശരി എനിക്ക് തെറ്റാവാം… അതുകൊണ്ടാകാം നിനക്കും ശ്യാമക്കും തോന്നുന്ന യോജിപ്പ് എനിക്ക് അവനോട് തോനാത്തത്…. അപ്പോൾ മനു ശ്യാമയിലേക്ക് തിരികെ വന്നാൽ നമ്മൾ അവളിൽ നിന്നും അകന്നു പോകുമോ അനി…?? മേഘയുടെ ചോദ്യത്തിൽ വേദന ഉണ്ടായിരുന്നു…. ആ ചോദ്യം അനിയേയും ഒന്ന് ഉലച്ചു.. അവളുടെ ഹൃദയത്തിൽ കണ്ണന്റെ മുഖം നിറഞ്ഞു… കണ്ണനെ പിരിയുന്നത് ഓർത്തപ്പോൾ അനിയുടെ ഹൃദയം പിടഞ്ഞു….

🙏🙏 തുടരും..

ശ്യാമമേഘം : ഭാഗം 23