Friday, January 17, 2025
Novel

ശക്തി: ഭാഗം 19

എഴുത്തുകാരി: ബിജി

ലയ കോൺവെൻറിലേക്ക് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ശക്തിയും ശ്രീദേവിയുമൊക്കെ പോയി വിളിച്ചിട്ടും ലയ അവരോടൊപ്പം വരാൻ കൂട്ടാക്കിയില്ല…… ശക്തിക്കും വാശിയായി…… പിന്നീടവനും കോൺവെൻ്റിലേക്ക് പോയില്ല. ഇതിനിടയിൽ ശക്തിക്കും സ്ഥലം മാറ്റം ആയി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് ചെയ്യണം…..’ ചെയ്തു തീർക്കാനുള്ള വർക്കുകളുടെ തിരക്കിലായിരുന്നു അവൻ……. ഇതിനിടയിൽ ലയ വക്കീൽ മുഖാന്തിരം ശക്തിക്ക് ഡിവോഴ്സിനു വേണ്ടിയുള്ള നോട്ടീസ് അയച്ചു……!!

കളക്ട്രേറ്റിലെ വിസിറ്റേഴ്സ് ലിസ്റ്റിൽ രാഗലയ എന്നു പേരു കണ്ടതും ഡിവോഴ്സ് നോട്ടീസ് ലഭിച്ചതിനു ശേഷം ആദ്യ കൂടികാഴ്ച. ലയ കയറിവന്നതും ശക്തിയുടെ മുഖം ഗൗരവമായി…… കൂടെ കോൺവെൻ്റിലെ സിസ്റ്റേഴ്സും……. ശക്തി അവരോട് ഇരിക്കാൻ പറഞ്ഞു……. എന്താണ് നിങ്ങൾ വന്നതിൻ്റെ ഉദ്ദേശം…… ശക്തി ലയയെ ശ്രദ്ധിക്കുന്നതേയില്ലായിരുന്നു. അവളെ തീർത്തും അവഗണിച്ചു. എവിടുന്നാണ് നിങ്ങളൊക്കെ…..? എന്താ നിങ്ങളുടെയൊക്കെ പേര്…..? കളക്ടർ പണി തുടങ്ങി….. ലയ മനസ്സിൽ പറഞ്ഞു.

അവൾക്ക് അവനെ നേരിടുന്നതിൽ ഒരു സങ്കോചവും തോന്നിയില്ല. ലയ ഉടൻ അവളുടെ കൈയ്യിലിരുന്ന നിവേദനം നല്കിക്കൊണ്ടു പറഞ്ഞു. സർ….. കോൺവെൻ്റിനടുത്തായി മാലിന്യം തള്ളുന്നു. ഭിന്ന ശേഷിയുള്ള കുട്ടികളും ആരോരുമില്ലാത്ത കുറേ ജന്മങ്ങളും അവിടെയുണ്ട്. അതു പറഞ്ഞത് ശക്തിയുടെ കണ്ണുകളിൽ നോക്കി കൊണ്ടായിരുന്നു…..!! നിങ്ങൾ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയതിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കാം……! എങ്കിൽ ശരീ….വീണ്ടും കാണാം ലയയെ നോക്കാതെ സിസ്റ്റേഴ്സിനോട് പറഞ്ഞു……. ശക്തി അപ്പോൾ തന്നെ അനിരുദ്ധിനെ വിളിപ്പിച്ചു…..

അനിരുദ്ധ് ശക്തിയുടെ ക്യാബിനിൽ കയറിയപ്പോൾ ലയയെക്കണ്ട് പുഞ്ചിരിച്ചു. ലയയും വിളറിയ പുഞ്ചിരി തിരികെ നല്കി…. എങ്കിലും അവളുടെ മുഖത്തെ കടുപ്പം അനിരുദ്ധ് പ്രത്യേകം ശ്രദ്ധിച്ചു… കളക്‌ട്രേറ്റിലേക്കും റൊമാൻസ് വ്യാപിപ്പിച്ചോ…..? കാക്കി ചോദിച്ചതും അനിരുദ്ധ്…… ശക്തി മുരണ്ടു….. താൻ ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടല്ലേ…. ശക്തിയുടെ കോപം ജ്വലിക്കുന്ന മുഖം… ലയയുടെ മുറുക്കം ഇതെല്ലാം കണ്ട് അനിരുദ്ധ് ഉറപ്പിച്ചു.ഇവർ തമ്മിൽ എന്തോ പ്രശ്നമുണ്ട് പിന്നെയവൻ ഒന്നും മിണ്ടിയില്ല.

ദാ ഈ മാഡത്തിൻ്റെ നിവേദനമാണ്….. അന്വേഷിച്ച് റിപ്പോർട്ടു തരണം. ശക്തി അനിരുദ്ധിനോടു പറഞ്ഞു……? ശ്ക്തിയുടെ ക്യാബിൻ തുറന്നു പുറത്തു പോകുമ്പോൾ ലയ ശ്വാസം വിട്ട് ഒന്നു കിതച്ചു. തൻ്റെ ജീവൻ ആരൊ പറിച്ചെറിയും പോലെ….. ഇതു താൻ സ്വയം വരുത്തിയ വിധിയാണ്. ഇനിയാർക്കും തൻ്റെ ജീവിതത്തിൽ സ്ഥാനമില്ല ഈ അനാഥയെ ചുമക്കേണ്ട ബാധ്യത കളക്ടർ ശ്രീശക്തിക്കില്ല….. തൻ്റെ തീരുമാനത്തെ ഊട്ടീ ഉറപ്പിക്കും പോലെ പിറുപിറുത്തോണ്ട് സിസ്റ്റേഴ്സിനേയും കൂട്ടി കള്ക്ട്രേറ്റിന് പുറത്തേക്ക് നടന്നു…….!!

ലയ പോയതും ശക്തി….. മാനസികവ്യഥയോടെ ചെയറിലേക്ക് ചാരി……. ലയ എന്ന വ്യക്തിത്വത്തോട് എന്നും ബഹുമാനമായിരുന്നു…. തൻ്റെ നിലനിൽപ്പിനേക്കാളുപരി സമൂഹത്തിലെ ഓരോ പ്രശ്നങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അവളിലെ നൻമയെ തിരിച്ചറിഞ്ഞു. താൻ നൊമ്പരപ്പെടുത്തിയിട്ടുണ്ട്….. പക്ഷേ ഒരു കാര്യവുമില്ലാതെ ഡിവോഴ്സ്‌ നോട്ടീസയക്കുക . എന്താണവളുടെ പ്രശ്‌നമെന്ന് തുറന്നു പറയാതെങ്ങനെ അറിയാനാണ്. അറിഞ്ഞു കൊണ്ട് ഒരു ദ്രോഹവും അവളോട് ചെയ്തിട്ടില്ല……!!

ശക്തി ലയയുടെ പ്രശ്നങ്ങളൊന്നും അറിഞ്ഞിരുന്നില്ല…. രുദ്രനും ഭാമയും വിഷമിക്കുമല്ലോന്നോർത്ത് ഡിവോഴ്സ് നോട്ടീസിൻ്റെ കാര്യം അവരോടും പറഞ്ഞില്ല. രുദ്രനച്ഛന് അറിയാമായിരിക്കും ലയയുടെ പ്രശ്നമെന്തെന്ന്…..ചോദിച്ചറിയണം പക്ഷേ എൻ്റെ ഭാഗത്ത് ഒരു തെറ്റുമില്ലെന്ന് നൂറ് ശതമാനം ഉറപ്പുണ്ട്. ഞാനായിട്ട് അവളുടെ പുറകേ പോകില്ല. വാശിയല്ല…… അവൾ സ്വയം എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. അതല്ല ശരിയെന്ന്…… മനസ്സിലാക്കി തിരികെ വരട്ടെ…….!! ശക്തിക്ക് സ്ഥലംമാറ്റം പ്രമാണിച്ച് ക്വാർട്ടേഴ്സ് ഒഴിവാക്കണം…… ശക്തി തൻ്റെ സാധനങ്ങളെല്ലാം പാക് ചെയ്തു……

അപ്പോഴാണ് ലയയുടെ സാധനങ്ങളെ കുറിച്ച് ചിന്തിച്ചത്. അപ്പോൾ തന്നെ അവൻ അവളെ വിളിച്ചു. പക്ഷേ ലയ കോൾ എടുത്തില്ല പുല്ല്…… അവളുടെ വിചാരം അവളുടെ കാലുപിടിക്കാൻ വിളിക്കുന്നതാണ് എന്നായിരിക്കും. ശക്തി മെസ്സേജ് അയച്ചു. സാധനങ്ങളൊക്കെ എടുത്തിട്ടു പോകാൻ…….! മെസ്സേജ് കണ്ടതും ലയയ്ക്ക് കണ്ണു നിറഞ്ഞു. അല്ലെങ്കിലും അവനെയോർത്ത് ഞാനെന്തിനാ വിഷമിക്കുന്നത്. എങ്കിലും അവൻ സാധനങ്ങളെല്ലാം എടുത്തിട്ടു പോകാൻ പറഞ്ഞല്ലോ. അല്ലെങ്കിലും അവനെ കുറ്റം പറയാൻ പറ്റുമോ……

ഒരു തെറ്റും ചെയ്യാത്തവനെതിരെ ഗാർഹിക പീഡനം ആരോപിച്ചോണ്ട് ഡിവോഴ്സ് നോട്ടിസ് അയച്ചവളെ വിളിച്ചിരുത്തി പൂജിക്കില്ലല്ലോ…..!! ലയ അടുത്ത ദിവസം തന്നെ ശക്തിയുടെ ക്വാർട്ടേഴ്സിലേക്ക് തിരിച്ചു. ക്വാർട്ടേഴ്‌സിൻ്റെ സെക്യൂരിറ്റി അവളെ കണ്ട് ഭവ്യതയോടെ പുഞ്ചിരിച്ചു. സാർ അകത്തുണ്ട്….. അവൾ തലയാട്ടിക്കൊണ്ട് ഉള്ളിലേക്ക് പോയി…… ശ്രീദേവി അമ്മയെ അകത്ത് കണ്ടില്ല. അവൾ ബെഡ്റൂമിലേക്ക് കടന്നതും…… തങ്ങളുടെ ബെഡ്ഡിൽ ഒരു പെണ്ണ് കിടന്നുറങ്ങുന്നു…… ലയ അമ്പരന്നു……..

ഇവിടെ ഈ മുറിയിൽ…… ഇതാരാണ്…… ബാത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടു…… ശക്തി അതിനുള്ളിലാണെന്ന് മനസ്സിലായി……!! എത്രയൊക്കെ ശക്തിയെ ഒഴിവാക്കാൻ നോക്കിയാലും മിഴിവോടെയവൻ ഉൾത്തടത്തിൽ തെളിയുന്നതിൻ്റെ പ്രതിഫലനമെന്നോണം അവളുടെ മിഴികൾ ഈറനണിഞ്ഞു…!! അവൾക്ക് അത്യാവശ്യം വേണ്ടതുമാത്രമെടുത്തവൾ അവിടുന്നിറങ്ങി……. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ആരാടി…… ആ ചുള്ളൻ …… എന്നാ…. സ്റ്റൈൽ ആണ്…….. മിക്കവാറും ഈ കല്യാണ ചടങ്ങ് കഴിയുമ്പോഴേക്കും ആ ചുന്ദരനെ വലവീശിയിരിക്കും……. അതോ……. അതാണ് ശ്രീശക്തി IAS ……..!

ശക്തിയെ കുറിച്ച് പറയുന്നതു കേട്ടാണ് ലയ അങ്ങോട്ട് നോക്കിയത്. രണ്ട് പെൺകുട്ടികൾ…. ഒരാളിൽ പ്രണയഭാവം…… അവര് നോക്കുന്നിടത്തേക്ക് നോക്കിയപ്പോൾ ……. കളക്ടർ ചെങ്കല്ല് കളർ ഷർട്ടും അതേ കരയുള്ള മുണ്ടും……. കൂടെ ഒരു പെണ്ണും അന്ന് ക്വാർട്ടേഴ്സിൽ ബെഡ്റൂമിൽ ഉറങ്ങികിടന്നവൾ. ശക്തിയുടെയടുത്ത് ഭയങ്കര സ്വാതന്ത്യം കാട്ടുന്നുണ്ട്. ശക്തിയാണേൽ അവളോട് ഭയങ്കരവർത്തമാനം ഇയാൾക്ക് വാ തുറന്ന് ചിരിക്കാനൊക്കെ അറിയുമോ…… അല്ല….. ഇതൊക്കെ ഞാനെന്തിനാ ശ്രദ്ധിക്കുന്നത്…….

ഇനി എന്തു കാണിച്ചാലും ഒരു പ്രശ്നവുമില്ല…..!! താലികെട്ടുമ്പോഴുള്ള വാദ്യമേളങ്ങളാണ് ലയയെ ചിന്തയിൽ നിന്നുണർത്തിയത്……. നീലുവിൻ്റെ കഴുത്തിൽ കാക്കി താലികെട്ടുന്നു…….. അങ്ങനെ തല്ലു തല്ലുകൂടലിൻ്റേയും പിണക്കങ്ങളുടേയും ഇണക്കങ്ങളുടേയും അവസാനം കാക്കി തൻ്റെ തെമ്മാടി പ്പെണ്ണിനെ സ്വന്തമാക്കി….. റിസപ്ഷനും എല്ലാവരും പാട്ടും ഡാൻസുമായി തകർക്കുമ്പോൾ ഇതിലൊന്നും ഇടപെടാതെ ലയ വെറുതെ ഇതെല്ലാം നോക്കിയിരുന്നു….!! ശക്തി മൈക്കെടുത്ത് പാടാൻ തുടങ്ങിയപ്പോൾ ലയയിൽ വിറയൽ ഉണ്ടായി…… അവൾ വേഗം പുറത്തേക്കു പോകാൻ തുനിഞ്ഞപ്പോൾ ജഗൻ തടഞ്ഞു…….

ലോകതോൽവിയാണല്ലോ നീ….!! ആ നിൽക്കുന്നയാളുടെ സ്ഥാനത്ത് ഞാനാണെങ്കിൽ നിൻ്റെ മുപ്പത്തിരണ്ട് പല്ലും അടിച്ചു താഴെയിട്ടേനെ…. എന്നു വച്ച് ആ മനുഷ്യന് അടിക്കാൻ അറിയാഞ്ഞിട്ടല്ല…… നിൻ്റെ വ്യക്തിത്വത്തിനെ അത്രയേറെ റെസ്പെക്ട് ചെയ്യുന്നതു കൊണ്ടാണ്….!! ചിലർക്ക് വിവരം കൂടീയാലും കുഴപ്പമാ…… അവൻ രോഷത്തോടെ മുരണ്ടു….. അളമുട്ടിയാൽ ചേരയും കടിക്കും എന്നൊരു ചൊല്ലുണ്ട്…..മോളത് ഇടയ്ക്ക് ഓർക്കുന്നത് നല്ലതാ….. ജഗൻ കൂട്ടിച്ചേർത്തു…….!! ലയ ഒന്നിലും പ്രതികരിക്കാതെ അടുത്തു കണ്ട ചെയറിലേക്ക് ഇരുന്നു…….. ജഗൻ്റെ കൂടെ പല്ലവിയെ കണ്ടപ്പോൾ ലയയ്ക്ക് സന്തോഷമായി…. ലയയുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് ശക്തി സ്റ്റേജിൽ പാടി തുടങ്ങിയിരുന്നു……!!

🎶ആത്മാവിൻ പുസ്‌തകത്താളിൽ
ഒരു മയിൽപ്പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു
വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്‌മറഞ്ഞു
കണ്ണീർ കൈവഴിയിൽ
ഓർമ്മകൾ ഇടറി വിണു

കഥയറിയാതിന്നു സൂര്യൻ
സ്വർ‌ണ്ണത്താമരയെ കൈവെടിഞ്ഞു അറിയാതെ ആരുമറിയാതെചിരിതൂ‍കും താരകളറിയാതെ
അമ്പിളിയറിയാതെ ഇളംതെന്നലറിയാതെ
യാമിനിയിൽ ദേവൻ മയങ്ങി🎶

പാടുമ്പോൾ ഒരു വേള അവൻ്റെ കണ്ണു നനഞ്ഞുവോ……. ! എങ്കിലും ലയ ഇരിക്കുന്ന ഭാഗത്തേക്ക് അവൻ നോക്കിയില്ല……. ശക്തി സ്റ്റേജിൽ നിന്നിറങ്ങിയതും അനിരുദ്ധിനോടും നീലുവിനോടും എന്തോ സംസാരിച്ചിട്ട് ധൃതിയിൽ പുറത്തേക്ക് പോയി….. കൂടെ ആ പെണ്ണും……!! ലയ നിർവികാരയായിരിക്കുമ്പോൾ അവൾക്കു നേരേ പാഞ്ഞു വരുന്ന ചില രൂക്ഷ നോട്ടങ്ങളെപാടേ അവഗണിച്ചു…….! നീലു….. ആഹാ…..ലയത്തമ്പുരാട്ടി ഒടുക്കത്തെ ഭാവാഭിനയമാണല്ലോ…..? എന്താ നിങ്ങളു തമ്മിൽ പ്രശ്നം……

ശക്തി ചേട്ടൻ്റെ മുഖംകാണുമ്പോഴേ അറിയാം വിഷയം ഗൗരവമാണെന്ന്……. ആ മനുഷ്യൻ ഇവിടെ നിന്ന് ഉരുകുന്നത് കണ്ടു നില്ക്കാൻ കഴിഞ്ഞില്ല……. ശരിയാ……. ശക്തിക്ക് നൊന്തപ്പോൾ എല്ലാർക്കും പൊള്ളി….ലയയ്‌ക്കല്ലെ ആരുമില്ലാത്തത്…… ലയയുടെ മനസ്സ് കല്ലാണല്ലോ അവിടെ യാതൊരു വികാരങ്ങൾക്കും സ്ഥാനമില്ലല്ലോ…..!! ലയയുടെ ശബ്ദമുയർന്നു. റിസപ്ഷനു പങ്കെടുത്ത ചിലർ ശബ്ദം കേട്ടോണ്ട് അങ്ങോട്ട് ശ്രദ്ധിക്കുന്നുമുണ്ട്……! അവളനുഭവിക്കുന്ന മാനസീക സംഘർഷം വിളിച്ചോതും വിധം….. കണ്ണൊക്കെ ചുവന്ന്…… മുഖവും കഴുത്തും വിയർത്ത്…. . കൈ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു……

അവളാകെ തകർന്നിരുന്നു…… അനാഥത്വം അവളുടെ സ്ഥായിയായ സ്വഭാവത്തെ പോലും മാറ്റിമറിച്ചിരുന്നു……. അപകർഷതാബോധമാണോ…… അതോ തനിക്കിതൊന്നും അർഹിക്കുന്നില്ലെന്നോ……. അവൾ ഓടിയൊളിക്കാൻ ആഗ്രഹിക്കുന്നു ചില ബന്ധങ്ങളുടെ ബന്ധനങ്ങളിൽ നിന്ന്….!!! ചിലർക്ക് നിസ്സാരമെന്നു തോന്നാം….. ഈ കുരുക്കുകളെല്ലാം എന്നെ ശ്വാസം മുട്ടിക്കുകയാണ്…… കെട്ടിയാടിയ വേഷങ്ങൾ തൻ്റെ നേരെ കൊഞ്ഞനം കുത്തുന്നു. ആരെയും കാണണ്ട…… ഇനിയൊരു കൂട്ടിച്ചേർക്കലും ആഗ്രഹിക്കുന്നില്ല. ഈ ജന്മം ഇങ്ങനെ ഒടുങ്ങിത്തീരട്ടെ……..

ഉറക്കെ കരയാനാകാതെ…… കൊടുങ്കാറ്റു വീശുന്ന മനസ്സിനെ കടിഞ്ഞാണിടാനാകാതെ അവളുടെ കണ്ണിൽ നിന്നുതിർന്ന വീണ കണ്ണിരിൽ അവളനുഭവിക്കുന്ന വേദനയുടെ ചൂടും ചൂരും ഉണ്ടായിരുന്നു……!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 കരിനീല കളർ ചുരിദാർ അണിഞ്ഞ് നീലു കൈയ്യും വീശി മൂളിപ്പാട്ടും പാടി മണിയറയിലേക്ക് നടന്നു.

🎶തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ തിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ
തിരുവില്വാമലയിൽ നേദിച്ചു കൊണ്ടുവരും ഇളനീർക്കുടമിന്നുടയ്‌ക്കും ഞാൻ തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടീ നിന്റെതിങ്കളാഴ്‌ച നൊയമ്പിന്നു മുടക്കും ഞാൻ……..🎶

നീലു റൂമിലേക്ക് കാലു കുത്തിയപ്പോൾ കേട്ടു…… കാക്കിയുടെ കാളരാഗം…. അതും ഈ പാട്ട്…… എന്തൊരു പ്രഹസനമാണ് കാക്കി ഇത്…… !! നീലു ചോദിച്ചു. ആദ്യരാത്രി ബെഡ് റൂമിലേക്ക് വന്നവളെ കണ്ടതും കാക്കി ഞെട്ടി. അവൻ്റെ സങ്കല്പ്പം…… എല്ലാം തുലച്ചല്ലോ…… സാമദ്രോഹി….. കാക്കി മുരണ്ടു…..!! സെറ്റും മുണ്ടും ഉടുത്ത് തലനിറയെ മുല്ലപ്പൂവും കണ്ണിൽ നിറയെ കരിയും സീമന്തരേഖയിലെ ചുവപ്പും പ്രതീക്ഷിച്ച കാക്കി….. ഈ പറക്കും തളികയിലെ ബസന്തിയെപ്പോലെ നീലു ഇളിക്കുന്നതു കണ്ട്….. എവിടെടി സെറ്റും മുണ്ടും….. എവിടെ പാല്……!

കാക്കി ദയനീയമായി ചോദിച്ചു…… ഓ…… പിന്നേ….. കാലത്ത് 7 മണിക്ക് ടിപ്പറിന് ലോഡ് അടിക്കും മാതിരി പുട്ടിയും വാരി തേപ്പിച്ച് ‘ഉള്ള ഉണക്കവാലുമുടിയിൽ ഏച്ചുകെട്ടിയ പത്തു മുഴം തിരുപ്പനും കുറേ മുല്ലപ്പൂവും ……’ അഞ്ചൂറ് സ്ലൈഡ് അവളുമാര് തലയിൽ അടിച്ചു കേറ്റിയിട്ടുണ്ട്…… കാലത്തു വീട്ടീന്ന് പത്തു നൂറ് പിന്നു കുത്തിയ സാരി കാക്കി മണ്ഡപത്തിൽ വച്ച് മന്ത്രകോടി തന്നപ്പോൾ….. ഊരിയിട്ട് ഉടുക്കാൻ പെട്ട പാട്…… വീണ്ടും ഊരലും ഉടുക്കലും…… സദ്യ കഴിക്കാൻ സെറ്റും മുണ്ടും അതുടുത്തില്ലേൽ വയറ്റിലോട്ട് ഇറങ്ങില്ലേ……

അതിൻ്റെയിടയിൽ കാലു പിടിത്തവും എന്നെക്കൊണ്ടൊന്നും മേലേ….. നീലു തളർന്നതു പോലെ ഇടുപ്പിന് കൈയ്യും കുത്തി നിന്നു…!! ടോ….. ഈ പാലും സെറ്റും മുണ്ടുമൊക്ക സിനിമയിലൊക്കെയുള്ളു……. യഥാർത്ഥ ലൈഫിൽ ഇത്രയൊക്കെ ഉള്ളു. നീലുവിൻ്റെ ഗ്യാപ്പില്ലാത്ത നെടുനീളൻ ഡയലോഗ്സിൽ കാക്കി വിരണ്ടു….!! അറ്റ്ലീസ്റ്റ് കുറച്ചു നാണമെങ്കിലും…… അത്രയെങ്കിലും പ്രതീക്ഷിച്ചു പോയി അതു തെറ്റാണോ…..?? എടി…. പുല്ലേ എത്ര രാത്രികളിൽ ഫസ്റ്റ് നൈറ്റിൽ. സെറ്റുടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ….. നീ എൻ്റെ നെഞ്ചോട് ചേരുന്നതു സ്വപ്നം കണ്ടിട്ടുണ്ട്……!!

ബോധമുള്ള ഒന്നിനേയും എൻ്റെ കണ്ണിൽ കാണിച്ചു തന്നില്ലല്ലോ എൻ്റെ കൃഷ്ണാ….കാക്കി നെഞ്ചിൽ കൈവെച്ചു….!! കാക്കിക്കെന്താ പ്രശ്നം…… നാണത്തോടെ വരണം അല്ലേ…… എവിടുന്ന്….. നീലു എത്ര ശ്രമിച്ചിട്ടും നാണം എഴയലോക്കത്ത് വന്നില്ല….. ആവശ്യത്തിന് ഒരു കാര്യവും വരില്ല…. നീലു താടിക്ക് കൈയ്യും കൊടുത്ത് ആലോചിച്ചു. അവളുടെ നില്പ്പും….. ഭാവവും കുറുമ്പും…..അവൻ ആസ്വദിച്ചു കൊണ്ട് അവളുടെ ഇടുപ്പിലൂടെ കൈയ്യിട്ട് തന്നിലേക്ക് ചേർത്തു. അവൾ വെപ്രാളപ്പെട്ട് അവനെ നോക്കിയതും അവൻ ഒന്നു കൂടി അവളെ തന്നിലേക്ക് ചേർത്ത് ഇറുകെ പുണർന്നു…….

നീലുവിൻ്റെ ഹൃദയമിടുപ്പ് ഉയർന്നു. അവളുടെ മുഖം ചുവന്നിരുന്നു…. അവളുടെ മുഖം കൈക്കുമ്പിളിലെടുത്തപ്പോൾ അവളുടെ മിഴികൾ പിടഞ്ഞു…… അവളുടെ ചോരത്തുടിപ്പോടെ കൂമ്പിയ മുഖം കണ്ടതും അവളുടെ കാത് മെല്ലെ കടിച്ചു കൊണ്ടവൻ പറഞ്ഞു. നിൻ്റെ കവിളിലെ ചോപ്പിനോടും പ്രണയമാണ്….!!!! വാടിയ താമരത്തണ്ടു പോലെ കുറുകിക്കൊണ്ടവൾ കാക്കിയുടെ നെഞ്ചിലേ രോമങ്ങളുടെ ഇടയിലേക്ക് മുഖം പൂഴ്ത്തി…… തൻ്റെ പെണ്ണിൻ്റെ ഇടുപ്പിൻ്റെ മാർദ്ധവങ്ങളിൽ അവൻ്റെ കരസ്പർശനം മുറുകി കൊണ്ടിരുന്നു……. അവൻ്റെ ചുണ്ടുകൾ അവളിൽ അലഞ്ഞു….. കൊണ്ടേയിരിന്നു.

അവളുടെ ഉടലിലെ ഓരോ വല്ലരികളിലേയും തേൻ നുകരുമ്പോൾ അവളും നിർവ്വചിക്കാനാവാത്ത അനുഭൂതികളുടെ ആഴങ്ങളിലേക്ക് കൂപ്പൂ കുത്തിയിരുന്നു. ശ്വാസനിശ്വാസങ്ങളുടെ ഉച്ഛസ്ഥായിയിൽ….. അവരൊന്നായി……. നിർഗളം ഒഴുകുന്ന പുഴപോലെ അവരുടെ പ്രണയവും പ്രവഹിച്ചുകൊണ്ടേയിരുന്നു……!!! 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 ശക്തിക്ക് കെങ്കേമമായ യാത്ര അയപ്പാണ് സഹപ്രവർത്തകർ നല്കിയത്……. ശക്തി രാഗലയത്തിൽ എത്തി എല്ലാവരോടും യാത്ര പറഞ്ഞു…… എന്തോ ഒരു ഉൾപ്രേരണയുടെ പേരിൽ ശക്തി കാർ കോൺവെൻറിലേക്ക് വിട്ടു……

സുഖമില്ലാതിരിക്കുന്ന മദറിനെ കണ്ട് ആശിർവാദം വാങ്ങി….!! നീണ്ട വരാന്തയിലൂടെ നടക്കുമ്പോഴാണ് ലയ ഒരു വയസ്സുതോന്നിക്കുന്ന ഒരു പെൺകുട്ടിയെ മാറോട് ചേർത്ത് ഉറക്കുന്നത് കണ്ടത്…..!! രുദ്രൻ പറഞ്ഞ് എല്ലാ കാര്യങ്ങളും ശക്തി അറിഞ്ഞിരുന്നു…… ലയ ആണോന്നു പോലും സംശയിക്കും അത്രയ്ക്ക് ക്ഷീണിച്ച് അവളെ കണ്ടപ്പോൾ എന്തോ നെഞ്ചിൽ ചോര കിനിയുന്നു…..! അവൻ അവളുടെ അടുത്തേക്ക് പോകാതെ തിരിഞ്ഞു നടന്നു. പ്രണയത്തിൻ്റെ പുകച്ചിൽ അവൻ്റെ നെഞ്ച് അനുഭവിക്കുന്നുണ്ടായിരുന്നു…..!!

ശക്തി കോറിഡോറിൽ നിന്ന് കാറിനടുത്തേക്ക് പോകുമ്പോഴാണ് ലയ അവനെ കാണുന്നത്…… അവനെ കണ്ടതും വേർതിരിച്ചറിയാനാകാത്ത വികാരങ്ങൾ അവളിൽ തെളിഞ്ഞു. കാറിൽ കയറിപ്പോകുന്ന ശക്തിയെ നോക്കി നിന്നു…….!! തന്നിലും പ്രണയം നിറയുമെന്ന് മനസ്സിലാക്കി തന്നവൻ….. ഒരു നോട്ടം കൊണ്ടു പോലും തന്നെ തരളിതയാക്കിയവൻ…….. അവൻ്റെ നെഞ്ചോരം ചേർന്നാൽ ഈ ലോകം വിസ്മൃതിയിലാകുമെന്ന് മനസ്സിലാക്കി തന്നവൻ …… തന്നിലെ പെണ്ണിനെ പൂർണ്ണതയിലാക്കിയവൻ…… ഇപ്പോഴി കാണുന്ന രാഗലയ വെറും ജഡമാണ് ശക്തി…… ഇനിയൊരിക്കലും കാണാതിരിക്കടെ ……. നിന്നോർമ്മകൾ എന്നിൽ മരിക്കട്ടെ

തുടരും ബിജി

ശക്തി: ഭാഗം 18