Sunday, December 22, 2024
Novel

ശക്തി: ഭാഗം 11

എഴുത്തുകാരി: ബിജി

ലയയ്ക്ക് അവൻ നല്ല സുഹൃത്തും വെൽവിഷറും ആണ് പക്ഷേ ജഗതീശിൽ അത് പ്രണയമായി വളർന്നു. ചീത്ത കൂട്ടുകെട്ടിൽ നടന്നിരുന്ന ജഗതീശ് ലയയെ കണ്ടതിൽ പിന്നെ നല്ലൊരു മനുഷ്യനായി മാറി…..!!! സ്റ്റീരിയോയിൽ ഒഴുകുന്ന ഗാനത്തിനൊപ്പം ജഗന്റെ ചുണ്ടുകളും ചലിച്ചു….

🎶ആഴിത്തിരമാല പോലെ കാത്തു നിന്നെയേല്‍ക്കാം.. പീലിചെറുതൂവല്‍ വീശി കാറ്റിലാടി നീങ്ങാം .. കനിയേ ഇനിയെന്‍ കനവിതളായ് നീ വാ … നിധിയേ മടിയില്‍ പുതുമലരായ് വാ ..വാ പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍- മഴയായി പെയ്തെടീ .. ആരീരാരം ഇടറല്ലേ മണിമുത്തേ കണ്മണീ….. 🎶

എപ്പോഴും കണ്ണുകളിൽ സൗമ്യത പുലർത്തുന്ന നനുത്ത പുഞ്ചിരിയാൽ തന്നിൽ നിറയുന്ന ലയ എന്ന പെൺകൊടിയേ മനസ്സിൽ ആവാഹിക്കുമ്പോഴും ജഗന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..!! വില്ലയിൽ ചെന്നു കയറിയതും കണ്ട കാഴ്ച മൂടി പുതച്ച് കിടന്നുറങ്ങുന്ന പല്ലവിയേയാണ്… ഇതു കാണുമ്പോൾ നീലുവിനെയാണ് ഓർമ്മ വരുന്നത് നട്ടുച്ച നേരത്തും ബോംബിട്ടാൽ അറിയാത്ത വിധമുള്ള ഉറക്കം കണ്ടപ്പോൾ ലയ ചിരിച്ചു പോയി….!! കോളേജിലെ ഫസ്റ്റ്ഡേയിൽ കൂടെ കൂടിയ സാധനമാണ്.

കോളേജാകെ കന്നട മയം ഇംഗ്ലീഷുകൊണ്ട് അഡ്ജസ്റ്റ് ചെയ്യാം എങ്കിലും മാതൃഭാഷയുടെ വില അറിയണമെങ്കിൽ സ്വന്തം നാട്ടിൽ നിന്ന് മാറി നിക്കണം അപ്പോഴാണ്…. മലയാളത്തിൽ അഡാറ് തെറി പറയുന്ന ഈ മുതലിനെ കണ്ടത്…. ഞാനവളുടെ ചീത്തവിളിയിൽ ചെവിപൊത്തി പുശ്ചത്തോടെ നോക്കി…. കക്ഷി ചീത്തവിളിച്ച മുതലുകളാണേൽ ഇളിച്ചോണ്ടു നില്ക്കുന്നു….! മെല്ലെ എന്റെയടുത്ത് വന്ന് ചമ്മിയ ചിരിയോടെ ചോദിച്ചു മലയാളി ആണല്ലേ….!!!

ഞാൻ തലയാട്ടിയതും ജാഡകൾ ഇങ്ങനെ സ്വന്തം ഭാഷയിൽ നാലു പറഞ്ഞപോൾ ഒരു സുഖം അത്രമാത്രം….!! ഞാൻ പല്ലവി ത്രിശൂരാണ് രാജ്യം അങ്ങനെ കൂടിയ സാധനം അങ്ങനെ വില്ലയിൽ വരെ ഒപ്പമാണ് താമസം ഇപ്പോഴത്തെ കക്ഷിയുടെ ജീവിത ലക്ഷ്യം ജഗനെ എങ്ങനെ കുപ്പിയിലാക്കാമെന്നാണ് പാവമാണ് അവനെന്നു വച്ചാൽ പ്രാണൻ കളയും .അവനോ ഇവളെ കണ്ടാൽ പ്രേതത്തെ കണ്ടപോലെയാ…..!!! ഈ സമയം ലയയുടെ ഫോണിൽ ഒരു കോൾ വന്നു… ഹലോ പറഞ്ഞിട്ടും മറുവശത്ത് ഒരനക്കവും ഇല്ല….!!

🎶രാത്രിമഴ പെയ്തു തോര്‍ന്ന നേരം രാത്രിമഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ക്കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്‌തന്തികളില്‍ പടര്‍ന്ന നേരം കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം വാതിലിന്‍ ചാരെ ചിലച്ച നേരം ഒരു മാത്ര വെറുതെ നിനച്ചു പോയി അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചു പോയി ഒരു മാത്ര വെറുതേ നിനച്ചു പോയി🎶

ഒരു പുരുഷ ശബ്ദം അതി മനോഹരമായി പാടുകയാണ് പാടി തീർന്നതും കുറച്ചുനേരം മൗനമായി തുടർന്നു… പിന്നെ കോൾ കട്ടായി….!! ലയ അക്ഷരാത്ഥത്തിൽ ആ പാട്ടിൽ ലയിച്ചു പോയി…!! ആരായിരിക്കും…. ഇങ്ങനെയൊരു കോൾ വിളിച്ച് ആരാന്നു പോലും പറയാതെ ഒരു മെലോഡിയസ് സോങ് ആലപിച്ചത്… എന്തിനു വേണ്ടി…!! പെട്ടെന്നവളുടെ ചിന്തയിൽ ശക്തി കടന്നുവന്നു… ആ ബ്രൗൺ നിറമുള്ള കണ്ണുകൾ ഓർമ്മയിൽ വന്നതും അവളൊന്നു വെപ്രാളപ്പെട്ടു…!!

ഇനി ശക്തിയാണോ…. ഈ പാട്ടിന് പിന്നിൽ….!! ഏയ്…!! അതിന് യാതൊരു ചാൻസും ഇല്ല…!! ആ കലിപ്പൻ ചീള് കേസുമായി എന്നെ ഇംബ്രസ് ചെയ്യാൻ ഇറങ്ങത്തില്ല…!! അവൾ മെല്ലെ കഴുത്തിൽ പറ്റിച്ചേർന്നു കിടന്ന ചെയിൻ കൂർത്തിക്കുള്ളിൽ നിന്ന് പുറത്തെടുത്തു….!! ഈ താലി കെട്ടുമ്പോൾ പോലും മിസ്റ്റർ ശക്തി ഗൗരവത്തിലായിരുന്നു…. അതോർത്തതും ലയ ഉറക്കെ ചിരിച്ചു പോയി…!! ചിരി കേട്ടിട്ടാണോ എന്തോ പല്ലവി ഉണർന്നു കണ്ണും തിരുമ്മി എഴുന്നേറ്റു… ഓ… എത്തിയോ…?? എന്തിനാ കെട്ടിയെടുത്തത്….!

ഒന്നു പറഞ്ഞിട്ടു പൊയ്ക്കൂടാരുന്നോ….!! നിന്റെ ഹൃദയ തുടിപ്പിനെ എനിക്കൊന്നു കാണാൻ കൂടി കഴിഞ്ഞില്ല. ഇവിടെ സെലിബ്രേഷന് അർമാദിക്കാം എന്നു വിചാരിച്ചപ്പോൾ നാട്ടിൽ പോകേണ്ടി വന്നു…. നാട്ടീൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയോന്ന് പേടിച്ച് വിറച്ച് ചെന്നപ്പോൾ എന്നെ കുരുക്കാനുള്ള കയറുമായി നില്കുന്ന അപ്പൻ… പല്ലവി അരിശത്തോടെ പറഞ്ഞു ആഹാ…. യമണ്ടൻ പണിയായി പോയല്ലോ ലയ ചിരിച്ചു ഞാനിവിടെ ഒരു കാട്ടുപോത്തിന്റെ പുറകേയാണെന്ന് പറയാൻ പറ്റുമോ…!!

ജഗനാടി എന്നെ ഇവിടെ കൊണ്ടു വിട്ടത്.!! ലയ പറഞ്ഞതും…. പല്ലവി വിഷാദ കുഞ്ചുവായി….!! ടി പുല്ലേ എന്നെ ഒന്നു വിളിക്കാരുന്നില്ലേ ദർശന പുണ്യമെങ്കിലും കിട്ടിയേനെ മ്മ്മ്….!!! അങ്ങോട്ട് ചെന്നേച്ചാലും മതി…. ദർശനം എന്നും പറഞ്ഞ് എന്റെ കൊച്ചേ ജഗൻ വീഴണമെങ്കിൽ നീ നന്നായി ബുദ്ധിമുട്ടും…!! അതും പറഞ്ഞ് ലയ ഫ്രഷാകാനായി പോയി…!

വൈകുന്നേരം ലയയ്ക്ക് ജഗൻ്റെ കോളുണ്ടായിരുന്നു അത്യാവശ്യമായി കാണണമെന്നു പറഞ്ഞു അവൻ വില്ലയിലോട്ട് വന്നേക്കാം എന്നു പറഞ്ഞു ജഗൻ വരുന്നെന്ന് അറിഞ്ഞതും പാവം പല്ലവി പുട്ടിയൊക്കെ വാരിതേച്ച് ഹെവി വർക്കുള്ള ഒരു റെഡ് കളർ ഗൗണും അതിനു ചേരുന്ന വലിയ ഇയർ റിങ്ങ്സും ഇട്ട് റെഡിയായി അവനെയും കാത്ത് നിന്നു…….!!!!! ജഗൻ വന്നതും പല്ലവിയെ കണ്ടതും മുഖം ഇരുണ്ടു. എന്തോന്നു കോലമിത് ജഗൻ ആത്മഗതിച്ചു. മെറൂണും ബ്ലാക്കും കോമ്പിനേഷനായ ചെക്ക് ഷർട്ടും ബ്ലൂ ജീൻസുമാണ് ജഗൻ ധരിച്ചിരുന്നത്.

ഞെരിപ്പ് ….. പല്ലവി….യുടെ ആത്മഗതം കുറച്ച് ഉറക്കെയായിപ്പോയി…. വായിനോക്കി കഴിഞ്ഞെങ്കിൽ ലയയെ ഒന്നു വിളിക്ക് ജഗൻ മുരണ്ടു ….. ഞാനെത്തി ജഗൻ …..ലയ അങ്ങോട്ടേക്ക് വേഗം വന്നു. ഒരു സിമ്പിൾ വൈറ്റ് കോട്ടൻ ചുരിദാറാ യിരുന്നു അവളുടെ വേഷം അവളെക്കണ്ടതും ജഗൻ്റെ കണ്ണുകൾ തിളങ്ങി. വാ നമുക്കൊന്ന് പുറത്ത് പോകാം എന്നിട്ട് സംസാരിക്കാം ജഗൻ്റെ കാർ നിന്നത് ഒരു പാർക്കിലായിരുന്നു ജഗനൊപ്പം അവർ പാർക്കിലെ തിരക്കില്ലാത്ത ഭാഗത്തേക്ക് നടന്നു ജഗനൊരു കോൾ വന്നപ്പോൾ അതെടുത്തു.

ഹാ …. ശരി ഇവിടുണ്ട് … ഓക്കെ വെയിറ്റ് ചെയ്യാം ജഗൻ ആരോടോ സംസാരിച്ചിട്ട് കോൾ കട്ട് ചെയ്തു. എന്താണ് ജഗൻ … എന്താണ് കാര്യം …. ലയ ചോദിച്ചു. തൊഴിലാളികളുടെ പ്രശ്‌നത്തിന് ഒരു തീരുമാനം ഉണ്ടാക്കാൻ ഇനിയും വൈകിക്കേണ്ട. സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടു വരണം….. അപ്പോഴേക്കും ജഗന് കോളു വന്നു അവൻ പുറത്തേക്കു പോയി തിരികെ വന്നപ്പോൾ കൂടെ ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ലയേ ഇത് ആദർശ് ….. മീഡിയയിൽ നിന്നാണ്.

ഫാക്ടറി വിഷയം ജനം അറിയണം നമുക്ക് അവിടം വരെ പോകാം ആദർശ് അവരുടെ കുറച്ച് കൊളീഗ്സുമായി അവിടേക്ക് എത്തിക്കോളും ….. ജഗൻ്റെ വണ്ടിയിൽ തന്നെ ഫാക്ടറി തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് പോയി. പുറമ്പോക്കിൽ പഴകിയ തുണികളാലും ചാക്കിനാലും മറച്ച് വെച്ചിരിക്കുന്നു. അതുപോല കുറേയെണ്ണം കുഞ്ഞു മക്കളെ നിലത്ത് ചാക്കിൽ കിടത്തിയിരിക്കുന്നു. ഗർഭിണികൾ വൃദ്ധർ അങ്ങനെ നിരവധി ആളുകൾ ഒരു നേരത്തിന് ആഹാരം പോലുമില്ലാതെ…….

കുട്ടികളൊക്കെ എല്ലുന്തി കണ്ണുകളൊക്കെ കുഴിയിലാണ്ട് തളർന്ന് കിടക്കുന്നു … പട്ടിണി കോലങ്ങളായ അമ്മമാരുടെ മാറിൽ പാൽ ചുരത്താനില്ലാത്തതിനാൽ അലമുറയിടുന്ന പിഞ്ചു കുഞ്ഞുങ്ങൾ കൂടാതെ ചാലിൽ നിന്നുള്ള മലിന ജലത്താലുള്ള സാംക്രമിക രോഗങ്ങൾ. എങ്ങും വേദനിക്കുന്ന മുഖങ്ങൾ മാത്രം ഒരു രാഷ്ട്രീയ പാർട്ടികളും തിരിഞ്ഞു നോക്കാതെ പുഴുക്കളെപ്പോലെ ഒടുങ്ങാനായി കുറേ ജന്മങ്ങൾ…… ലയയും ജഗനും ചെയ്യുന്ന സഹായങ്ങളല്ലാതെ അവർക്കൊന്നും ലഭിക്കുന്നില്ലായിരുന്നു. …. എത്രകണ്ട് നമ്മുക്ക് ചെയ്യാൻ കഴിയും ലയയുടെ കണ്ണിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകി.

ആയുഷ്കാലം മുഴുവൻ എല്ലു നുറുങ്ങി ഫാക്ടറിയിൽ വിയർപ്പൊഴുക്കിയവർ ഇന്ന് കറിവേപ്പില…… ലയ രോഷം കൊണ്ടു. മീഡിയ വഴി തൊഴിലാളികളുടെ ജീവിതം പുറംലോകമറിഞ്ഞു.കൂടാതെ ലയയുടെ നേതൃത്വത്തിൽ സമരവും ജാഥകളും സംഘടിപ്പിച്ചു.ഇതൊക്കെ കർണ്ണാടകയുടെ ഭരണ സിരാ കേന്ദ്രങ്ങളിലും ചർച്ചയായി….. വിധാൻസഭയിൽ (നിയമ സഭ) പ്രതിപക്ഷം ഈ പ്രശ്നം രൂക്ഷമാക്കി അവസാനം ഫാക്ടറി തൊഴിലാളികൾക്ക് നീതി ലഭിച്ചു. അവർക്ക് പുനരധിവാസവും തൊഴിലും ലഭിച്ചു. ജഗനേയും ലയയേയും അവർ കെട്ടിപ്പിടിച്ച് തങ്ങളുടെ സ്നേഹാദരവ് അറിയിച്ചു. വൃദ്ധജനങ്ങൾ ലയയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.

ആറു മാസങ്ങൾക്കു ശേഷം ലയ നാട്ടിലേക്ക് പോകുകയാണ്. രുദ്രൻ വിളിച്ചു എത്രയും പെട്ടെന്ന് വീട്ടിലെത്താൻ പറഞ്ഞു. എന്താണെന്നു ചോദിച്ചിട്ട് രുദ്രൻ ഒന്നും പറഞ്ഞില്ല. ശ്രീദേവി അമ്മയ്ക്ക് സുഖമില്ലാതെയായോ ലയ അതോർത്ത് ശരിക്കും വേദനിച്ചു. ഈശ്വരാ ആർക്കും ആപത്തൊന്നും വരുത്തല്ലേ …… ഇനി ശക്തിയെങ്ങാനും വന്നോ …. എവിടുന്ന് ഇടയ്ക്ക് ശ്രീദേവി അമ്മയെ കാണാനായി നാട്ടിൽ ശക്തി വന്നിരുന്നു. താൻ ആരുമല്ലല്ലോ …. പിന്നെന്തിന് തന്നെ വന്നു കാണണം. ലയയുടെ മിഴികൾ ഈറനായി…… എന്താണെന്ന് അറിയാത്തതിലുള്ള ഉത്കണ്ടo അവളിൽ നിറഞ്ഞു.

മെല്ലെയവൾ സീറ്റിലേക്ക് ചാരിയിരുന്നു. അവളുടെ ചിന്തകളിൽ ഇളം ബ്രൗൺ നിറമുള്ള കണ്ണുകളുടെ കലിപ്പ് ഇടം പിടിച്ചു. നനുത്ത പുഞ്ചിരി അവളറിയാതെ അവളുടെ മുഖത്ത് തത്തിക്കളിച്ചു…… രാഗലയത്തിൽ പെട്ടെന്ന് എത്താൻ മനസ്സ് കുതിച്ചു. ഗേറ്റ് കടന്ന് അകത്തു ചെല്ലുമ്പോൾ ഗാർഡൻ ഏരിയായിൽ നീലുവിൻ്റെ ഉറക്കെയുള്ള സംസാരം കേൾക്കാം ലയ അങ്ങോട്ടേക്കു നടന്നു. ആ കാഴ്ച അവളെ അത്ഭുതപരതന്ത്രയാക്കി ….. ശ്രീദേവി അമ്മ ഭാമയുടെ കൈ പിടിച്ച് മെല്ലെ നടക്കുന്നു. മുഖത്ത് നല്ല തെളിച്ചം ശരീരമാകെ നല്ല മാറ്റം ലയയുടെ കണ്ണുനിറഞ്ഞു. അമ്മേന്ന് വിളിച്ച് അവൾ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു.

മോള് ….ഇങ്ങ് വന്നോ …. ശ്രീദേവി അവളെ ചേർത്ത് പിടിച്ച് നെറുകയിൽ മുത്തി. ….. ഭയങ്കര സന്തോഷം …… ലയ മനസ്സുനിറഞ്ഞ് ചിരിച്ചു. …… അമ്മയുടെ കലിപ്പൻ അറിഞ്ഞോ …. അറിഞ്ഞെങ്കിൽ ട്രെയിനിങ്ങും വേണ്ടാന്നു വച്ചിട്ടിങ്ങു പോരും ലയ കുസൃതിയാൽ ചിരിച്ചു. മ്മ്മ് ….. അതു ശരിയാ…..ആരൊക്കെ എന്തൊക്കെ അറിയാൻ കിടക്കുന്നുവോ നീലു കൊള്ളിച്ചു പറഞ്ഞു. മോള് യാത്ര ചെയ്ത് ക്ഷീണിച്ചു വന്നതല്ലേ …….. പോയി ഫ്രഷായിട്ടു വാ ….. ഞങ്ങൾക്ക് ഒരു റൗണ്ട് നടത്തം കൂടീയുണ്ട് ഭാമ പറഞ്ഞു.

ശരി ..അമ്മേ….. ലയ തൻ്റെ മുറിയിലേക്ക് പോയി ……. പരിചിതമായ സൗരഭ്യം അവളെ തഴുകി …. ശക്തി അടുത്തുള്ളപ്പോൾ അനുഭവപ്പെടാറുള്ള സ്മെൽ …… എവിടുന്ന് ചെക്കനിപ്പോൾ തീവ്രമായ പരിശീലനത്തിലായിരിക്കും …… അതിനിടയിൽ നമ്മളെയൊക്കെ ഓർക്കാൻ എവിടുന്ന് നേരം.ലയ നെടുവീർപ്പെട്ടു. തലയിലെ ക്ലിപ്പൂരി ….. ഡോർ ലോക്ക് ചെയ്തിട്ടു ടോപ്പൂരി …… ആ സമയം ബാത്റൂം ഡോർ തുറന്ന് ശക്തി ഇറങ്ങി വന്നതും ഒരുമിച്ച് . ….. ലയ അവനെ കണ്ടതും ആ ബ്രൗൺ കളർ കണ്ണിൽ കുരുങ്ങി മിഴി മാറ്റാതെ നോക്കി നിന്നു. ശക്തിയും സ്തബ്ധനായി ….. ഞൊടി നേരം കൊണ്ടവൻ തൻ്റെ കൈയ്യിലിരുന്ന ടവൽ എടുത്തവളുടെ ദേഹത്ത് മൂടീ .

വേഗം ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ലയയ്ക്ക് പെട്ടെന്നാണ് ബോധം തിരിച്ചു വന്നത്….. അയ്യേ …. നശിച്ചു …… എല്ലാം നശിച്ചു. കുറേ മാസങ്ങൾക്കു ശേഷം കണ്ട കാഴ്ച്ച കൊള്ളാം നാണക്കേടായല്ലോ ……. ട്രെയിനിങ്ങിൻ്റെയാണോ ആളാകെ മാറി എക്സിക്യൂട്ടീവ് ലുക്കായിട്ടുണ്ട്. കണ്ണുകളിൽ തിളക്കം വർദ്ധിച്ചു.ഗൗരവത്തിനു മാത്രം ഒരു കുറവും ഇല്ല. ടേബിളിലിരുന്ന ഫോണിൻ്റെ റിങ് ടോൺകേട്ടാണ് ലയ അങ്ങോട്ട് ശ്രദ്ധിച്ചത്.ശക്തിയുടെ ഫോണാണ് വർഷിണി കോളിങ് …..ഇതാരാണാവോ ഈ കുരിശ് …..

കൂടെ ട്രെയിനിങ്ങിന് ഉള്ളതാവും ….. ആ …. എന്നതേലും ആകട്ടെ ….. ലയ ഫ്രഷാകാനായിപ്പോയി ….. പിന്നെ ശക്തിയുടെ മുന്നിൽ ചെന്നു ചാടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. താഴെ ഇറങ്ങി ചെല്ലുമ്പോൾ രുദ്രനും ശക്തിയും കൊണ്ടു പിടിച്ച സംസാരത്തിലാണ്. ട്രെയിനിങ്ങിനെ കുറിച്ചാണെന്ന് മനസ്സിലായി ലയയെ കണ്ടതും രുദ്രൻ വിളിച്ചു. ലയ ഓടിച്ചെന്ന് അച്ഛനെ കെട്ടിപ്പിടിച്ചു. ത്സാൻസി റാണി ….. വന്നല്ലോ …. നീ ബാംഗ്ലൂർ ഓരോ കുരുത്തക്കേട് ഒപ്പിക്കുമ്പോൾ ദാ എനിക്ക് ഈ മുതല് ഒരു സമാധാനവും തന്നിട്ടില്ല. ഫാക്ടറി കേസു വന്നപ്പോൾ അവളോട് സൂക്ഷിക്കാൻ പറയണമെന്നും പറഞ്ഞ് ഇവനെന്നെ ഒരു രാത്രി ഉറക്കിയിട്ടില്ല…

ശക്തി ഒന്നു പതറി വേറെ എവിടേക്കോ നോക്കി നിന്നു. …. ലയ അന്തം വിട്ടു കലിപ്പൻ തന്നെ കുറിച്ച് അന്വേഷിച്ചെന്നോ …. തനിക്കെന്തെങ്കിലും പറ്റുമോന്ന് ഭയന്നുവെന്നോ ….. ലയയുടെ കണ്ണു നിറഞ്ഞു. അവൾ വേഗം തൻ്റെ മുറിയിലേക്ക് നടന്നു. ….. വല്ലാത്തൊരു പരവേശം അവളിൽ തിങ്ങി …… രാത്രി ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ പോലും ലയയ്ക്ക് അവനെ നേരിടാൻ കഴിഞ്ഞില്ല ശക്തിയുടെ കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു. ആ മിഴികളുടെ പിടച്ചിൽ അവൻ ആസ്വദിക്കുകയായിരുന്നു അവൻ്റെ ചുണ്ടിൽ അപൂർവ്വമായി വിരിയുന്ന കുഞ്ഞു പുഞ്ചിരി നിഴലിച്ചു.

രാത്രി കിടക്കാനായി ചെന്നപ്പോഴായിരുന്നു അടുത്ത രസം ശക്തി ലയയുടെ മുറിയിൽ കിടന്നാൽ മതിയെന്നു ഭാമ പറഞ്ഞു. അതു കേട്ട ലയ സ്ഥലകാലബോധമില്ലാത്തതു പോലെയായി…. നീലു അsക്കി ചിരിച്ചു. ലയ വേഗം മുകളിൽ റൂമിലേക്ക് പോയി … ശക്തിയും എന്തു ചെയ്യണമെന്നറിയാതെ കുറച്ചു നേരം നിന്നു.പിന്നെ ലയയുടെ റൂമിലേക്ക് നടന്നു. ….. ശക്തി വന്നതും കട്ടിലിൽ വേപൂഥോടെയിരുന്ന ലയ എഴുന്നേറ്റു.

താൻ കിടന്നോ ഞാൻ പുറത്ത് ബാൽക്കണിയിൽ കിടന്നോളാം ശക്തി പറഞ്ഞു. വേണ്ട… ഇവിടെ കിടന്നോളൂ …… ഞാൻ ഒതുങ്ങി കിടന്നോളാം ലയ പറഞ്ഞു. ശക്തിക്ക് ചിരി വന്നു. അവനത് പുറത്ത് കാട്ടാതിരുന്നു ശക്തിയും ബെഡ്ഡിന് ഒരരികിലായി കിടന്നു. എന്തോ കുറേ നാളുകൾക്കു ശേഷം ലയ സുഖമായി ഉറങ്ങി ……. അവൾ ഉറങ്ങിയതറിഞ്ഞതും….. തൻ്റെ പ്രാണനരികിലേക്ക് ശക്തി ചേർന്നു കിടന്നു അവളുടെ നെറ്റിയിൽ മെല്ലെയൊന്നു ചുംബിച്ചു. അവളുടെ വയറിനു മീതേ കൈവച്ച് അവളിലേക്ക് ചേർന്ന് കിടന്നു.

തുടരും ബിജി

ശക്തി: ഭാഗം 10