Friday, April 26, 2024
LATEST NEWS

റെക്കോർഡ് ഇടിവിൽ രൂപ; ഒരു യുഎസ് ഡോളറിന് 80.2850 എന്ന നിലയിൽ

Spread the love

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി യുഎസ് ഫെഡറൽ റിസർവ് നിരക്കുകൾ ഉയർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇന്ന് റെക്കോർഡ് ഇടിവിൽ. യുഎസ് ഡോളറിന് 80.2850 എന്ന നിലയിലാണ് രൂപയുടെ മൂല്യം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഒരു യുഎസ് ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

Thank you for reading this post, don't forget to subscribe!

 യുഎസ് ഫെഡറൽ റിസർവ് തുടർച്ചയായ മൂന്നാം തവണയാണ് പലിശ നിരക്ക് കുത്തനെ ഉയർത്തുന്നത്. പണപ്പെരുപ്പം കുറയ്ക്കുന്നതിനായി നിരക്ക് വർധനവ് ആവർത്തിക്കുകയാണ്. പണപ്പെരുപ്പത്തിനെതിരായ പോരാട്ടം യുഎസ് സമ്പദ്‌വ്യവസ്ഥയെ ബുദ്ധിമുട്ടിക്കുകയാണെന്ന് പറയാം.