Sunday, April 28, 2024
GULFLATEST NEWS

സുസ്ഥിര വികസനത്തിനായുളള അറബ് സഖ്യത്തിൽ ബഹ്റൈനും

Spread the love

ദുബായ്: സുസ്ഥിര വികസനം ലക്ഷ്യമിട്ട് യു.എ.ഇ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ രൂപീകരിച്ച വ്യാവസായിക സഖ്യത്തിൽ ബഹ്റൈൻ പങ്കാളിയായി. ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റോയിൽ ചേർന്ന സഖ്യരാഷ്ട്രങ്ങളുടെ യോഗത്തിൽ 27,134 കോടി രൂപയുടെ 12 വ്യാവസായിക പദ്ധതികളുടെ സാധ്യതാ പഠനത്തിന് അംഗീകാരം നൽകി.

Thank you for reading this post, don't forget to subscribe!

കൃഷി, വളം, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട 87 പദ്ധതികളുടെ നിർദ്ദേശങ്ങളും യോഗത്തിൽ സമർപ്പിച്ചു. വ്യാവസായിക സഖ്യത്തിലൂടെ ഓരോ രാജ്യവും ലക്ഷ്യമിടുന്നത് ആഭ്യന്തര ഉൽപാദനത്തിൽ 64.56 ലക്ഷം കോടി രൂപയുടെ വർദ്ധനവാണ്. ബഹ്റൈൻ ലയനത്തോടെ, അറബ് സഖ്യം അലുമിനിയം കയറ്റുമതി രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായി മാറി.

ഈ മേഖലയിലെ അലുമിനിയം, ഇരുമ്പയിര് എന്നിവയുടെ ഏറ്റവും വലിയ ഉത്പാദകരാണ് ബഹ്റൈൻ. ബഹ്റൈനിൽ 9,500 കമ്പനികളും 55,000 ജീവനക്കാരും ഈ മേഖലയിൽ 34,323 കോടി രൂപയുടെ വിദേശനിക്ഷേപവുമുണ്ട്.