Saturday, April 27, 2024
LATEST NEWS

മുകേഷ് അംബാനിയുടെ തട്ടകത്തിലേക്ക് കടന്നുകയറാൻ രാധാകൃഷ്ണൻ ധാമനി

Spread the love

മുംബൈ: ഇന്ത്യൻ ശതകോടിശ്വരൻ രാധാകൃഷ്ണൻ ധാമനിയുടെ ഉടമസ്ഥതയിലുള്ള ഡിമാർട്ട് സൂപ്പർമാർക്കറ്റ് ചെയിൻ സ്റ്റോറുകളുടെ എണ്ണം വലിയ രീതിയിൽ വർദ്ധിപ്പിക്കുന്നു. അഞ്ചിരട്ടിയായാണ് സ്റ്റോറുകൾ വർധിപ്പിക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റീടെയിൽ കടന്നുചെന്ന മേഖലയിലാണ് ധാമനിയും കണ്ണുവെക്കുന്നത്.

Thank you for reading this post, don't forget to subscribe!

നിലവിലുള്ള 284 സ്റ്റോറുകളിൽ നിന്ന് 1,500 സ്റ്റോറുകളായി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അവന്യൂ സൂപ്പർമാർക്കറ്റ് സിഇഒ നെവില്ല നുറോൻഹ പറഞ്ഞു. എന്നിരുന്നാലും, പുതിയ സൂപ്പർമാർക്കറ്റുകൾ എത്രകാലം കൊണ്ട് തുറക്കുമെന്നതിനെക്കുറിച്ചോ ചെലവിനെക്കുറിച്ചോ അദ്ദേഹം പ്രതികരിച്ചില്ല. അടുത്ത 20 വർഷത്തേക്ക് ഇന്ത്യൻ റീട്ടെയിൽ വിപണിയെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം മാർച്ചിൽ ഡിമാർട്ട് 50 സ്റ്റോറുകൾ തുറന്നിരുന്നു. കുറഞ്ഞ ലാഭമുള്ള സൂപ്പർമാർക്കറ്റുകളെ ലാഭത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങളും ഡിമാർട്ട് ആരംഭിച്ചിട്ടുണ്ട്. 2017 ൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ഡിമാർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. അതിനുശേഷം, കമ്പനിയുടെ ഓഹരികളുടെ വില 1,370 ശതമാനം വർദ്ധിച്ചു. നിലവിൽ 22.1 ബില്യൺ ഡോളറാണ് ധാമനിയുടെ ആസ്തി.