പ്രിയനുരാഗം – ഭാഗം 1
നോവൽ
എഴുത്തുകാരി: ഐഷണി മഹാദേവ്
“വണ്ടി അങ്ങോട്ട് സൈഡ് ആക്കി തീർത്തിക്കോളൂ ” പോലീസ് കോൺസ്റ്റബിൾ പറഞ്ഞതനുസരിച് ഒരു റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ ബൈക്ക് നിർത്തി അതിൽ നിന്നും ഗൗതം ഇറങ്ങി .
ഹെൽമെറ്റ് അഴിച്ചു ജീപ്പിൽ ചാരി നിൽക്കുന്ന എസ് ഐ യുടെ അടുത്തേക്ക് ചെന്നു .
എസ് ഐ ലൈസൻസും വണ്ടിയുടെ ബുക്കും പേപ്പറും എടുക്കാൻ പറഞ്ഞു . ഗൗതം അതെല്ലാം എസ് ഐ യുടെ കയ്യിലേക്ക് കൊടുത്തു .
“ഗൗതം കൃഷ്ണ ” എസ് ഐ ലൈസൻസ് നോക്കി വായിച്ചുകൊണ്ട് അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി .മുഖത്തു യാതൊരു ഭാവവ്യത്യാസവുമില്ലാതെ അവൻ “അതെ “എന്ന് പറഞ്ഞു .
” ഈ നട്ടപ്പാതിരയ്ക്ക് എങ്ങോട്ടാണ് ? റൈഡർ ആയിരിക്കും ! ഒറ്റക്കെ ഉള്ളോ ?” എസ് ഐ ചോദിച്ചു .
“ഒറ്റക്കാണ് .. പാലക്കാട്ടേക്ക് ” ഗൗതം പറഞ്ഞു .
“ഉം ബുക്കും പേപ്പറും ഒക്കെ ഓക്കേ ആണ് .പൊക്കോ .” എസ് ഐ പറഞ്ഞു . അവനും “ഓക്കേ ” എന്ന് പറഞ്ഞു ഹെൽമെറ്റ് വെച്ചു വണ്ടി എടുത്തു .
ദേ ദിവനാണ് നുമ്മ പറഞ്ഞ അല്ല പറയാൻ പോവുന്ന നടൻ . പാലക്കാട് ഒരു ഉൾഗ്രാമത്തിൽ നിന്നും വന്നു കോഴിക്കോട് താമസം ആയ കൃഷ്ണപ്രസാദിന്റെയും സഹധർമ്മിണി സാവിത്രിയുടെയും രണ്ടാണ്മക്കളിൽ മൂത്ത സന്താനം ‘ഗൗതം കൃഷണ ‘ എന്ന അവരുടെ കണ്ണൻ .
ഇപ്പൊ B – tech മെക്കാനിക്കൽ എഞ്ചിനീയറിംഗ് കഴിഞ്ഞു 1 വർഷം ജോലി ചെയ്ത് കോഴിക്കോട് ഒരു പ്രമുഖ കോളേജിൽ എം ബി എ ചെയ്യുന്നു . ആള് മഹചൂടനാണ് .
പക്ഷെ ഈ കലിപ്പനു കാന്താരി ഒന്നും ഇല്ല്യ .. പേരിൽ കൃഷ്ണനൊക്കെ ഉണ്ടെങ്കിലും ഗൗതമിനു പ്രണയം , വിവാഹം എന്നതിനോടൊന്നും താല്പര്യം ഇല്ല്യ .
തനിച്ചുള്ള യാത്രകളോട് ആണ് പ്രണയം എന്നാണ് അവൻ പറയാറ് .ഗൗതമിനെ കുറിച്ച് ബാക്കി വഴിയേ അറിയാം .
———————————————–
ഏകദേശം 6 മണി കഴിഞ്ഞപ്പോൾ അവൻ ഒരു അമ്പലമുറ്റത്ത് എത്തി . ഗൂഗിൾ മാപ് ഓഫ് ചെയിതു ഫോൺ പോക്കറ്റിലേക്ക് ഇട്ടു അവൻ ബൈക്കിൽ നിന്ന് ഇറങ്ങി ചുറ്റും ഒന്ന് നോക്കി .
‘അമ്മയും അച്ഛനും എപ്പോഴും അവരുടെ നാടിനെ കുറിച്ച് പറയുമ്പോൾ 100 ആവൃത്തി പറഞ്ഞു കേട്ടിട്ടുണ്ട് ഈ അമ്പലത്തിനെ കുറിച്ചു .
പ്രേമിച്ചു നടക്കുമ്പോൾ ഇതാണ് അവരുടെ മീറ്റിംഗ് പോയിന്റ് .
അവസാനം എല്ലാരേം ധിക്കരിച്ചു അമ്മയെ ഇറക്കി കൊണ്ട് വന്നു താലി കെട്ടിയത് ഈ അമ്പലത്തിൽ വെച്ചാണ് .
അമ്പലത്തിനകത്തേക്ക് എന്തായാലും കയറുന്നില്യ പുറത്തുള്ള ഈ വിശ്വാൽസ് ഒക്കെ ഷൂട്ട് ചെയ്തു അവരെ കൊണ്ട് പോയി കാണിച്ചു സർപ്രൈസ് കൊടുക്കണം .അമ്മക്കു ഇപ്പോഴും പേടിയാണ് ഇങ്ങോട്ട് വരാൻ .അമ്പലത്തിൽ ആളുകൾ വരുന്നുണ്ട് .
ജാക്കറ്റും ഗ്ലൗസും ഒക്കെ ഇട്ടു നിൽക്കുന്ന തന്നെ കണ്ടാവും എല്ലാവരും വല്ലാത്ത നോട്ടം .
ഇവരൊന്നും മനുഷ്യനെ കണ്ടിട്ടില്ല്യേ .. ‘ ഗൗതം മനസ്സിൽ ഓർത്തു .അവൻ ജാക്കറ്റും മറ്റും ഊരി വെച്ച് അമ്പലക്കുളത്തിൽ ചെന്ന് മുഖം കഴുകി .
ക്യാമറയും എടുത്ത് ഇതൊക്കെ ഷൂട്ട് ചെയിതു കൊണ്ട് നടന്നു. നല്ല പഴകളമുള്ള അമ്പലമാണ് .. ചുറ്റമ്പലത്തിനു ചുറ്റുമുള്ള മതിലിൽ പോലും ചിത്രപ്പണികളുണ്ട് .
അതൊക്കെ പകർത്തി അമ്പലത്തിന്റെ പിറകുവശത്തെ നടയിൽ എത്തിയപ്പോൾ ആണ് നല്ല ഭംഗിയായി കൊത്തുപണികൾ ചെയിത വാതിൽ ശ്രദ്ധിച്ചത് .
വാതിൽ അടഞ്ഞു കിടക്കുകയാണ് .അവൻ അതൊക്കെ ക്യാമെറയിൽ പകർത്തുകയായിരുന്നു .
ആ വാതിൽ തുറന്നു വരുന്നത് കണ്ടാണ് ക്യാമെറയിൽ നിന്ന് കണ്ണെടുത്ത് അങ്ങോട്ട് നോക്കിയത് .. അപ്പോഴും ക്യാമറ റെക്കോർഡ് ആയിക്കൊണ്ടിരുന്നു.
ഗൗതമിന്റെ കണ്ണുകൾ വിടർന്നു .
വെളുത്ത് മെലിഞ്ഞു പർപ്പിൾ കളർ പാട്ടുപാവാട ഇട്ടു ഇടതൂർന്ന മുടി അഴിച്ചിട്ട് ഭംഗിയായി കണ്ണെഴുതി പൊട്ടും തൊട്ടു നിൽക്കുന്ന ഒരു പെൺകുട്ടി .
തിരുനെറ്റിയിൽ ചന്ദനം . കഴുത്തിൽ ഒരു മുല്ലമൊട്ടു മാലയുടെ നെക്‌ലേസ് . ഒരു കല്ലുവെച്ച ജിമ്മിക്കി കമ്മൽ . നീണ്ട കൈകളിൽ ഓരോ സ്വർണവള .
ആ പെണ്കുട്ടിയുടെ കണ്ണുകളിലേക്കും ചുണ്ടിനു താഴെയുള്ള കറുത്ത മറുകിലേക്കും നോക്കി നിൽക്കുകയായിരുന്നു ഗൗതം.
അവൻ കുറച്ചു നിമിഷത്തേക്ക് സ്വയം മറന്നു പോയി .
അവളും അവനെ നോക്കി നിൽക്കുകയായിരുന്നു .
ബ്ലൂ പാച്ച് വർക്ക് ഉള്ള ജീൻ കറുപ്പ് കളർ ഫുൾ സ്ലീവ് ടി ഷർട്ട് .കട്ട താടിയും മീശയും .നല്ലവണ്ണം വളർത്തിയ മുടി .വെളുത്ത നിറം .
വെൽ മൈന്റൈൻഡ് ബോഡി .
ഗൗതമിന്റെ കിളികളൊക്കെ പറന്നുപോയ ലക്ഷണമാണ് .
“ഇതെന്താണ് കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതോ !” പെട്ടന്ന് അവന്റെ നാവിൽ ലാലേട്ടന്റെ ഡയലോഗ് ആണ് വന്നത് .അതാ പെൺകുട്ടി കേൾക്കുകയും ചെയിതു . ആ ഡയലോഗ് ആണ് അവളെ ഉണർത്തിയത് .
“അതെ അല്ലാന്നു തോന്നാൻ മാഷ്ക്ക് ഭഗവതിയെ നേരിട്ട് കണ്ട പരിചയമൊന്നുമില്ലല്ലോ ”
അവളും അതെ നാണയത്തിൽ തിരിച്ചു പറഞ്ഞു .
ഗൗതം തന്റെ പറന്നു പോയ കിളികളെ കൂട്ടിൽ കേറ്റുന്ന തിരക്കിലായിരുന്നു അപ്പോഴേക്കും
“വഴീന്ന് മാറി നിൽക്കേടോ വായിനോക്കി ” എന്നും പറഞ്ഞു കൂർപ്പിച്ചു നോക്കീട്ടു അവളങ്ങു പോയി .
ഗൗതം കിളികളെ ഒക്കെ കൂട്ടിലാക്കി തിരിഞ്ഞു നോക്കുമ്പോഴേക്കും ആട് കിടന്നിടത്ത് പൂട പോലും ഇല്ല്യ .
പെട്ടന്നാണ് ഗൗതമിനു ഒരു പെണ്ണിനെ കണ്ടാണോ താൻ ഈ നിൽപ്പുനിന്നത് എന്ന ബോധം വന്നത് .തനിക്കു ഇത് എന്ത് പറ്റി .
അവൻ സ്വയം ചോദിച്ചു . ‘അവളെന്നെ വായിനോക്കിന്ന് വിളിച്ചിട്ടല്ലേ പോയത് .
ആ എന്തേലും ആവട്ടെ അവളെ ഞാൻ ഇനി കാണാൻ പോലും പോവുന്നില്ല്യ പിന്നിപ്പോ എന്താ .
കൂടുതൽ ആലോചിച്ചു തല പുകയിക്കണ്ട ‘ അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് ബാക്കി കൂടെ ഷൂട്ട് ചെയ്ത് അവിടന്ന് പുറപ്പെട്ടു .
കോളേജ് വെക്കേഷൻ തുടങ്ങിയപ്പോൾ ചുമ്മാ ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ് ഗൗതം. മുന്നാറിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോവുമ്പോൾ പെട്ടന്ന് തോന്നിയതാണ് ഈ അമ്പലത്തിലേക്ക് പോയാലോന്ന് .അങ്ങനെ വന്നതാണ് .
ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ റോഡ് സൈഡിലെ ഒരു ഹോട്ടലിൽ നിർത്തി ഓർഡർ കൊടുത്തു വെയിറ്റ് ചെയ്യുന്ന ടൈമിൽ ക്യാമറ എടുത്ത് അമ്പലത്തിലെ വിശ്വാൽസ് നോക്കുവായിരുന്നു ഗൗതം . ഹോട്ടലിന്റെ മുന്നിലെ ഗ്ലാസ് ചുവരുകൾക്ക് അടുത്തായിരുന്നു ഗൗതം ഇരുന്നത് .
അവിടെ ഇരുന്നാൽ പുറത്തേക്ക് നല്ലവണ്ണം കാണാൻ കഴിയും . . ആ പെൺകുട്ടിയെ നോക്കി ഇരിക്കുമ്പോൾ ആണ് പുറത്തു ഒരു റോയൽ എൻഫീൽഡ് ഹിമാലയൻ വന്നു നിർത്തിയത് അതിൽ നിന്നും ഹെൽമെറ്റ് അഴിച്ചു ഇറങ്ങിയ ആളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി ..
‘ഇത് അവളല്ലേ !രാവിലെ അമ്പലത്തിൽ വെച്ച് കണ്ട പെണ്ണ് .’ കൈയ്യിലിരുന്ന ക്യാമറ സ്‌ക്രീനിലേക്കും അവളെയും ഗൗതം മാറി മാറി നോക്കി .
അകത്തേക്ക് കയറിയ പെൺകുട്ടി തന്റെ നോട്ടം കണ്ടു എന്നറിഞ്ഞപ്പോൾ ഗൗതം വേഗം മുഖം തിരിച്ചു .
അവള് ചിറഞ്ഞൊന്നു നോക്കിയിട്ട് പോവുന്നത് ഗൗതം ഒളികണ്ണിട്ട് കണ്ടിരുന്നു .
‘നേരത്തെ കണ്ടപ്പോ വിചാരിച്ചത് ഒരു നാട്ടിൻപുറത്തുകാരി കുട്ടി .
ഇതിപ്പോ ആ ലുക്ക് ഒന്നും അല്ല . അടിമുടി മാറി പോയി . .ബ്ലാക്ക് കളർ ആംഗിൾ ലെങ്ത് ജീൻ & ബ്രൗൺ കളർ ജാക്കറ്റ് .മുടി ബാക്ക് ബൺ ചെയ്ത് കെട്ടി വെച്ചിരിക്കുന്നു .മുഖത്തു ഒരു പൊട്ടുപോലും ഇല്ല്യ .ഇനി എനിക്ക് തോന്നിയതാവുമോ . ‘ഗൗതം ചിന്തിച്ചു .
അപ്പോഴേക്കും ഫുഡ് വന്നിരുന്നു .’ഇതെപ്പോ കൊണ്ട് വന്ന് വെച്ചു .ആദ്യം ഫുഡ് എന്നിട്ട് ബാക്കിയൊക്കെ അല്ലേലും അവളാരായാൽ തനിക്ക് എന്താ .’ അതും മനസ്സിൽ പറഞ്ഞ് ഗൗതം ഫുഡ് കഴിക്കാൻ തുടങ്ങി .
ഫുഡ് കഴിച്ചു കഴിഞ്ഞത് പോലും ഗൗതം അറിഞ്ഞില്ല്യ .’തിരിഞ്ഞു നോക്കിയാലോ തന്റെ മുന്നിലെ സീറ്റിൽ ഒന്നും കാണുന്നില്ല്യ അപ്പോൾ പുറകിൽ ആയിരിക്കും .
അല്ലേൽ വേണ്ട അവള് കണ്ടാൽ നാണക്കേടാവും . കൈകഴുകാൻ പോവുമ്പോൾ നോക്കാം .’ അതും ചിന്തിച്ചു അവൻ എഴുന്നേറ്റു ഹാൻഡ് വാഷ് ഏരിയ ലക്ഷ്യമാക്കി നടന്നു .
അവസാനത്തെ ടേബിളിൽ ടേബിളിൽ അവളിരുന്നു കഴിക്കുന്നുണ്ട് .’അതെ അവള് തന്നെയാണ് .ലുക്ക് മാത്രമാണ് മാറിയത് .
ചുണ്ടിനു താഴെയുള്ള കറുത്ത മറുക് വ്യക്തമായി കാണാനുണ്ട് .’ അവൻ ഉറപ്പിച്ചു .
കൈകഴുകി വന്നു പിന്നെയും ഗൗതം അവളെ നോക്കിയതും അവളും അവനെ നോക്കി .പിന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൻ ബൈക്കിൽ കയറി .
അവൻ പാർക്ക് ചെയിത അവളുടെ ബൈക്കിലേക്ക് ഒന്ന് നോക്കി ‘കർണാടക രെജിസ്ട്രേഷൻ വണ്ടിയാണ് . കണ്ടാൽ ഒരു 17 വയസൊക്കെയേ തോന്നു .
ഇതിനു ലൈസൻസ് ഒക്കെ ഉണ്ടോ ആവോ .അല്ല എനിക്കിത് എന്താ ഞാൻ എന്തിനാ ഈ പെണ്ണിനെ കുറിച്ചൊക്കെ ആലോചിക്കുന്നേ . വേഗം പോകാം .ഇനിയും ഇവിടെ നിന്നാൽ ശെരിയാവില്ല്യ .’ ഗൗതം ഇതും പറഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി .
തുടരും
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.