Thursday, December 26, 2024
Novel

പ്രണയിനി : ഭാഗം 10

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

“യുവ കളക്ടർ ദേവദത്തൻ ഐഎഎസ് യും കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാരുടെയും കല്യാണം അടുത്തമാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു ”

നന്ദു തറഞ്ഞു നിന്നു. പിന്നീട് പതുക്കെ പുഞ്ചിരിക്കാൻ ശ്രമിച്ചു.കിച്ചുവിന് നേർക്ക് തിരിഞ്ഞു. അവളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു.”കിച്ചു ഏട്ടാ എങ്കിലും … ഇങ്ങനെ …. ഇങ്ങനെയൊക്കെ ഗോസിപ്പ് ഉണ്ടാകുമോ. ഇത് വാർത്തയ്ക്ക്…. വേണ്ടി… ഉണ്ടാക്കി .. …പറയുന്നത് ആയിരിക്കില്ലേ”

വാക്കുകൾ അവളുടെ തൊണ്ടയിൽ കുരുങ്ങി കൊണ്ടേയിരുന്നു. ഒരു നിമിഷം കിച്ചുവും എന്താ പറയേണ്ടത് എന്നറിയാതെ നിന്നു. നന്ദു കിച്ചുവിൻറെ കയ്യിൽ പിടിച്ചു.
“ഏട്ടാ എനിക്ക്…. എനിക്ക് …ദേവേട്ടനെ കാണണം …ഇപ്പൊ.. ഇപ്പോ തന്നെ എന്നെ കൂട്ടിക്കൊണ്ടു പോകുമോ”

“പോകാം മോളെ…. പോകാം നമുക്ക്”

അവരെല്ലാവരും തന്നെ ദേവദത്തന്റെ അടുത്തേക്ക് പുറപ്പെട്ടു.
വഴിയിലുടനീളം അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു. കിച്ചു ആവുന്നതും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അകാരണമായ ഒരു ഭയം അവനെ പൊതിഞ്ഞു. അവൻറെ ഉള്ളിലെ പിരിമുറുക്കം ഡ്രൈവിങ്ങിൽ കാണാൻ തുടങ്ങി. കൃഷ്ണവാരിയർ മെല്ലെ മകൻറെ തോളിൽ കൈ വച്ചു. പിന്നീട് ആരും പരസ്പരം ഒന്നും മിണ്ടിയില്ല. കാർ കളക്ടറുടെ വസതിയിലേക്ക് കടക്കും മുന്നേ സെക്യൂരിറ്റി തടഞ്ഞു. തങ്ങൾ ഒരു ഫാമിലി ആണെന്നും ദേവദത്തനെ അറിയിച്ചാൽ മതിയെന്നു പറഞ്ഞു.
“ഓ സാറിൻറെ വിവാഹനിശ്ചയം കൂടാൻ വന്നതായിരിക്കും ഇല്ലേ കാർ മറ്റേ സൈഡിലേക്ക് പാർക്ക് ചെയ്തിട്ടു അകത്തേക്ക് കടന്നൊള്ളു.”

നന്ദുവിന്റെ ഉള്ളിൽ ഒരു ഇടിമുഴക്കം ആയിരുന്നു ആ വാക്കുകൾ സൃഷ്ടിച്ചത്. കാറിൽ നിന്നിറങ്ങാൻ അവളുടെ കാലുകൾക്ക് ശക്തി ഇല്ല എന്ന് തോന്നിപ്പോയി. “എങ്കിലും അറിയണം എനിക്ക് ” അവൾ മനസ്സിൽ ഉറപ്പിച്ചു.

അവരെല്ലാവരും ഉള്ളിലേക്ക് നടന്നു നീങ്ങി. ആ നിമിഷം അവിടെ കണ്ട കാഴ്ച. കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ കൈപിടിച്ച് ബാല മാമാ വാക്ക് ഉറപ്പിക്കുന്നു. തറഞ്ഞു നിന്നതല്ലാതെ ഒരടി മുന്നോട്ടു വയ്ക്കാൻ ആർക്കുമായില്ല. വളരെ കുറച്ചുപേർ മാത്രം ഒതുങ്ങിയ ചടങ്ങ്. അവർ എന്തൊക്കെയോ തമ്മിൽ പറയുന്നു കൈ കൊടുക്കുന്നു. കണ്ണുനീരാൽ കാഴ്ച മങ്ങിയത് കൊണ്ട് അവ്യക്തമായ ചിത്രങ്ങൾ പോലെ എല്ലാം.

വാക്കുറപിച്ച് അതിഥികൾ പുറത്തേക്കിറങ്ങി കൂട്ടത്തിൽ പരിചിതമായ ഒരു മുഖം കണ്ടു.

“കാശി”

അവൻറെ മുഖത്തും എന്താണെന്ന് പറയാൻ കഴിയാത്ത വികാര ഭാവം. പിരിഞ്ഞുപോകുമ്പോൾ കിച്ചുവിനെയും നന്ദുവിനെയും നോക്കി നിന്നു ഒരു നിമിഷം. നന്ദുവിനെ നോക്കിയ അവൻറെ കണ്ണുകളിൽ അവൻ അവളോട് ക്ഷമാപണം പറയുന്നുണ്ടായിരുന്നു. വന്ന അതിഥികൾ എല്ലാവരും തന്നെ പിരിഞ്ഞു പോയതിനു ശേഷമാണ് ഇവർ അകത്തേക്ക് കടന്നത്.

നന്ദുവിന്റെ കണ്ണുകൾ അവളുടെ ദേവേട്ടനെ തേടി കൊണ്ടിരുന്നു. കൃഷ്ണൻ വാരിയറെ കണ്ടപ്പോൾ ബാലൻ ഒന്നും മിണ്ടാൻ ആകാതെ തല കുനിച്ച് നിന്നു. അടുത്ത് നിന്ന സുമിത്രാമ്മയുടെ കണ്ണും പെയ്യാൻ തുടങ്ങി. ആരുമാരും പരസ്പരം ഒന്നും മിണ്ടാൻ ആകാതെ കുറെ നിമിഷങ്ങൾ. ആ നിമിഷത്തെ എല്ലാവരുടെയും മൗനം സൃഷ്ടിച്ചത് വലിയ ഒരു വേദന തന്നെ ആയിരുന്നു. അവർക്ക് ആർക്കും ഇങ്ങനെയൊരു അന്തരീക്ഷം പരിചയം പോലുമില്ല. അപ്പോഴും നന്ദു ദേവനെ തേടുകയായിരുന്നു. ദുർഗ്ഗയുടെ കൈ പിടിച്ചു സ്റ്റയർ ഇറങ്ങി വരുന്ന ദേവദത്തൻ മുന്നിൽ നിൽക്കുന്നവരെ കണ്ടു പകച്ചു നിന്നു.

നന്ദുവിന്റെ മുഖത്തേക്ക് ഒരു നിമിഷം തങ്ങി നിന്നു. കരഞ്ഞു കരഞ്ഞു കൺപോളകൾ വീർത്തിരിക്കുന്നു. വാർത്ത അറിഞ്ഞപ്പോൾ മുതൽ ഒരു തുള്ളി വെള്ളം പോലും അവളുടെ തൊണ്ടയിൽ നിന്നും ഇറങ്ങിയിട്ടില്ല എന്ന് അവളുടെ കണ്ണുകൾ അവനോടു പരിഭവം പറയുംപോലെ.

നന്ദു ദേവദത്തനെ തന്നെ നോക്കി നിന്നു. കുറ്റിതാടികൾ നന്നായി വളർന്ന് നിൽക്കുന്നു. കണ്ണുകൾ കണ്ടാൽ അറിയാം ഉറക്കം നഷ്ടമായി ദിവസങ്ങൾ ആയെന്നു. ഷേവ് ചെയ്യാത്ത മുഖം. ദേവേട്ടൻ ഒരിക്കലും ഇങ്ങനെ നടക്കാറില്ല. കുറച്ചു ക്ഷീണവും ഉണ്ട്.
ദേവദത്തന്റെ കൈ പിടിച്ചു ദുർഗ്ഗയും കൂടെയുണ്ടായിരുന്നു. അവള് നല്ല ചുവപ്പ് പട്ട് സാരി ചുറ്റി നല്ല ഭംഗിയുണ്ട് കാണാൻ. എങ്കിലും കണ്ണുകളിൽ പഴയ തിളക്കം ഇല്ല.അവിടെയും കണ്ണുനീരിന്റെ തിളക്കം ആണ് മുന്നിട്ട് നിൽക്കുന്നത്.

ദേവദത്തൻ സ്റ്റെപ് ഇറങ്ങി വന്നു. നന്ദു പുഞ്ചിരിക്കാൻ ഒരു വിഫലശ്രമം നടത്തി. അപ്പോഴും എല്ലാവരും മൗനത്തെ തന്നെ കൂട്ട് പിടിച്ചു കുറച്ചു നിമിഷങ്ങൾ.

“എന്താ ദത്ത ഞങ്ങൾ കേൾക്കുന്നത്.” കിച്ചു തന്നെ മൗനത്തെ സ്വതന്ത്രമാക്കി തുടങ്ങി.

ദത്തന് കിച്ചുവിനെ നേരിടാനാകാതെ മിഴികൾ പലവഴിക്കും നീങ്ങി വേറെ കാഴ്ചകളെ തിരഞ്ഞു.

“നീ ഇങ്ങനെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കാതെ കാര്യം പറയു ദത്ത”

“കിച്ചു…കേട്ടതൊക്കെ ശരിയാണ് എൻറെ കല്യാണം ഉറപ്പിച്ചു അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാർ”

“ദേവേട്ടാ…”

നന്ദുവിന്റെ ദയനീയമായ ആ വിളി അവൻറെ ഹൃദയത്തിൻറെ ആഴത്തിൽ വരെ എത്തുന്നത് ദേവദത്തൻ അറിഞ്ഞു.

കണ്ണുകൾ നിറഞ്ഞു തൂവി… നെഞ്ചിനുള്ളില്ലെ ശ്വാസം മുട്ടലും വിങ്ങലുകളും കൊണ്ട് ശബ്ദം തൊണ്ടയിൽ തന്നെ നിൽക്കുന്നതായി തോന്നി. അവള് പതിയെ ദേവദത്തന് അരികിലേക്ക് ചെന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി.

പണ്ടും അവളെ അവനിലേക്ക് ആകർഷിച്ച ആ കാന്തികത ഇപ്പൊ അവന്റെ കണ്ണുകൾക്ക് ഇല്ല എന്ന് തോന്നി അവൾക്ക്. പകരം ഓരോ നോട്ടവും അവളോട് മാപ്പിരക്കുന്നത് പോലെ.

“എന്നെ ഒരിക്കലും വേദനിപികില്ല എന്ന് പറഞ്ഞതല്ലേ… എന്നെ ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞതല്ലേ…. എനിക് ഒരുപാട് സ്വപ്നങ്ങൾ തന്നത് അല്ലേ…. എന്നെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് പറഞ്ഞതല്ലേ… എന്നിട്ടിപ്പോൾ എന്നെ വിട്ടു പോവാണോ” നന്ദു പതം പറഞ്ഞു കരഞ്ഞു തുടങ്ങി. വാക്കുകൾ പലപ്പോഴും വിതുംബലിൽ വിറകൊള്ളുന്നുടായിരുന്നു. ദേവദത്തൻ അവളെ നേരിടാൻ ആകാതെ കുമ്പിട്ടു നിന്നു.

“എന്താ ദേവേട്ടാ ഒന്നും മിണ്ടാതെ നിൽക്കുന്ന… പറയൂ …. ഇതൊക്കെ വെറുതെ ആണെന്ന്… എനിക്…എനിക് വട്ട് പിടിക്കുന്ന പോലെ… എന്റെ തലയിലോക്കെ ഒരു പെരുപ്പ് വരുന്നു… ”
നന്ദു ദേവദത്തന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു.

അവൻ ആ കൈകളെ തന്നിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവന് കഴിയുന്നില്ല അത്രയും മുറുകെ എന്നെ കൈവിടല്ലെ എന്ന് പറയുമ്പോലെ നന്ദു പിടിച്ചു വച്ചിരിക്കുന്നു.അവളുടെ കൈ വിടുവിക്കനുള്ള ശക്തി അവനില്ല എന്ന് അവന് തോന്നിപ്പോയി. അപ്പോഴാണ് പുറകെ ഭദ്രയും വരുന്നത് കണ്ടത്. നന്ദു അവരുടെ അടുത്തേക്ക് നീങ്ങി. രണ്ടു പേരുടെയും കയ്യിൽ പിടിച്ചു കൊണ്ട് അവള് പറഞ്ഞു തുടങ്ങി.
“ദേവേട്ടനു എന്നെ വേണ്ടന്നു പറയുന്നു. നിങ്ങളും കൂടി support ആണോ. നിങ്ങളുടെ ഒപ്പം നിൽക്കാൻ എന്നെ കൊണ്ട് മാത്രേ പറ്റൂ എന്ന് പറഞ്ഞിട്ട്…. ഒന്ന് പറയോ ദേവേട്ടനോട് എന്നെ ഉപേക്ഷിക്കല്ലെന്ന്.” നന്ദു തേങ്ങി തേങ്ങി കരയാൻ തുടങ്ങി കൊച്ചു കുട്ടികളെ പോലെ. കിച്ചുവിന് അവള് പറയുന്നതും ചെയ്യുന്നതും കണ്ടിട്ട് സങ്കടം സഹിക്കാൻ ആകുന്നില്ല. ഭദ്രയും അവൾക്കൊപ്പം കരയാൻ തുടങ്ങി. ഒരു നിമിഷം അവരെ നോക്കി നിന്നു. അവള് പിനെയും പിന്നെയും കരയാൻ തുടങ്ങി. കരച്ചിൽ അടക്കി പിടിക്കാൻ ശ്രമിക്കുംതോറും തൊണ്ടയിൽ കനത്ത ഭാരം തോന്നി അവൾക്ക്.

നന്ദു നേരെ സുമിത്രമ്മയുടെ അടുത്തേക്ക് ചെന്നു. അവരുടെ കൈകളിൽ പിടിച്ച് കൊണ്ട് പറഞ്ഞു തുടങ്ങി “ഞാൻ ഇപ്പൊ നല്ല കുട്ടിയ സുമിത്രമ്മേ. ദേവേട്ടന് ഇഷ്ടം ഉള്ളതൊക്കെ ഉണ്ടാക്കാൻ ഞാൻ പഠിച്ചു. ഞാൻ കുസൃതിയും കുറുമ്പും ഒന്നും എടുക്കാതെ നല്ല കുട്ടിയായി ഇവിടുത്തെ അടുക്കളയിൽ ഒരു മൂലയിൽ എങ്കിലും ഞാൻ കഴിഞ്ഞൊള്ളാം. എന്നെ മോളെ പോലെ തന്നെയാണെന്ന് പറയാറില്ലേ… എന്നോട്…എന്നോട്”

സങ്കടനിറഞ്ഞ് വാക്കുകൾ ചിലമ്പിച്ചു തുടങ്ങി. സീതമ്മ പൊട്ടി കരഞ്ഞു താഴെ ഇരുന്നു പോയി. കിച്ചു അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു അവിടെ കണ്ട കസേരയിൽ ഒന്നിൽ ഇരുത്തി. അവർക്ക് തന്റെ മകളുടെ വാക്കുകൾ അസഹനീയമായി.

നന്ദു നേരെ ബാല മാമ്മയുടെ അടുത്ത് ചെന്ന് അയാളുടെ കൈകൾ പിടിച്ചു.” മാമ്മെ … ദേവെട്ടനോട് ഒന്ന് പറയോ..മാമ്മ പറഞ്ഞാൽ കേൾക്കും എന്നെ വേണ്ടാന്നു പറയല്ലേ… എനിക് …. ഞാൻ…ഞാൻ..എന്ത് തെറ്റാ ചെയ്തേ എതെങ്കിലും ഒന്ന് പറയൂ മാമ്മേ…” അതും പറഞ്ഞു അവരുടെ കാലിൽ പിടിച്ചു നന്ദു കരയാൻ തുടങ്ങി. അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു. അവളെ സമാധാനിപ്പിക്കാൻ അയാൾക്ക് വാക്കുകൾ കിട്ടുന്നില്ല. മനസ്സ് പോലും വാക്കുകൾ കൊടുക്കാതെ മൗനം കൊണ്ട് പ്രതിഷേധിക്കുന്ന പോലെ തോന്നി.

അയാള് അവളുടെ തലയിൽ തലോടി നിന്നു. അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നിമിഷം അവൾക്കും തോന്നി അയാളുടെ കണ്ണുകളും ക്ഷമ ചോദിക്കുന്നപോലെ.

അവള് തിരിച്ചു കിച്ചുവിന്റെ അടുത്തേക്ക് ചെന്നു. “ഏട്ടാ ഒന്ന് ദേവെട്ടനോടു പറയൂ… ഞാൻ ഒരു കുസൃതിയും ഒപ്പിക്കില്ല എന്ന്… ” കിച്ചുവിൻെറ നെഞ്ചില് കിടന്നു പൊട്ടി കരയാൻ തുടങ്ങി അവൻ അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്നു. ആ നിമിഷം കിചുവിന്റെ കണ്ണിൽ കണ്ട കോപത്തിന് തന്നെ വെണ്ണീർ ആക്കാനുള്ള ശക്തിയുണ്ടെന്ന് തോന്നിപ്പോയി ദേവന്. പെട്ടന്ന് എന്തോ ഓർത്ത പോലെ നന്ദു കിച്ചുവിന്റ നെഞ്ചില് നിന്നും പിടഞ്ഞു എണീറ്റു. ദേവന്റെ അരികിലേക്ക് ചെന്നു. അവന്റെ നെഞ്ചില് ഷർട്ടിൽ കൂട്ടി പിടിച്ചു കൊണ്ട് ചോദിച്ചു തുടങ്ങി.”എന്താ കാരണം …. പറയൂ… എനിക് അറിയണം… എന്താ കാരണം എന്ന്…. എന്നെ ഇത്രക്കും പറഞ്ഞു പറ്റിക്കാൻ എന്താ കാരണം…ഞാൻ എന്ത് തെറ്റാ ചെയ്തേ… നിങ്ങളെ ജീവനപ്പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത തെറ്റ്….പറ എനിക് അറിയണം…പറയാൻ…” നന്ദു അലറുകയായിരുന്നു. ഒപ്പം അവന്റെ ഷർട്ട് പിടിച്ചു വലിച്ച് ബട്ടൺ എല്ലാം പൊട്ടി.
ദേവദത്തൻ മൗനത്തെ കൂട്ടി നിന്നു. അവന്റെ മൗനം ആണ് നന്ദുവിന് ഭ്രാന്ത് പിടിപ്പിച്ചതും. “ദേവേട്ടാ നിങ്ങളോട് ആണ് ചോദിച്ചത്.” നന്ദു പിന്നെയും അലറി വിളിച്ചു. കിച്ചുവിനു സഹനത്തിന്റെ പരിധി വിട്ടു. അവൻ നന്ദുവിനെ പിടിച്ചു വലിച്ച് കരണം പുകച്ചു ഒരടി കൊടുത്തു. ആ അടിയിൽ നന്ദു നിലത്തേക്ക് വീണുപോയി.

ദേവദത്തൻ അറിയാതെ തന്നെ….അവന്റെ മനസ്സ് അറിയാതെ അവന്റെ കൈകൾ നീണ്ടുപോയി കിച്ചുവിനെ തടയാൻ. പെട്ടന്ന് സ്വയം നിയന്ത്രിച്ചു നിന്നു. ദേവദത്തന്റെ ഉള്ളിൽ അവൻ അലറുകയായിരുന്നു. “എന്റെ നന്ദുട്ടനെ ഒന്നും ചെയ്യല്ലേ…അവളെ വേദനിപ്പിക്കല്ലെ..” മൗനമായി…നിശബ്ദമായി…അലറി വിളിച്ചു കൊണ്ടിരുന്നു ദേവദത്തൻ.

നന്ദു പിന്നെയും കരഞ്ഞു കൊണ്ട് എണീറ്റു നിന്നു. അവള് കൃഷ്ണൻ വാരിയരുടെ അടുത്തേക്ക് ചെന്നു പറഞ്ഞു” അച്ഛ… അച്ചനൊന്ന് പറയൂ ദേവെട്ടനൊട്…എനിക് ദേവേട്ടൻ ഇല്ലാതെ പറ്റില്ല … ഒന്ന് പറയോ”

കൃഷ്ണൻ വാരിയർ മോളുടെ പതം പറഞ്ഞുള്ള നിലവിളിയിൽ ചങ്ക് തകർന്നു നിൽക്കുകയായിരുന്നു. അയാള് അവളുടെ മുടിയിൽ തലോടി സമാധാനിപ്പിച്ചു നിന്നു. “ഞാൻ പറയാം ദേവനോടു”

അയാള് ദേവന്റെ അടുത്തേക്ക് തിരിഞ്ഞു. “ദത്ത…മോനെ… എന്റെ മോള് ഇത്രയധികം ഒന്നിന് വേണ്ടിയും ആഗ്രഹിച്ചിട്ടില്ല. നിന്നേയല്ലാതെ. അവളെ കൈവിടല്ലേ മോനെ…ഞാൻ…ഞാൻ വേണമെങ്കിൽ മോന്റെ കാലു…” വാക്കുകൾ പൂർത്തിയാക്കും മുന്നേ കൃഷ്ണവാരിയർ ദേവദത്തന്റെ കാലു പിടിക്കാൻ തുനിഞ്ഞു. ഇതുകണ്ട ദേവദത്തൻ സ്തംഭിച്ചു അവൻ നിലത്തേക്ക് ഇരുന്നു പോയി. നന്ദു ഓടി വന്നു അച്ഛനെ പിടിച്ചു വലിച്ച് നേർക്ക് നിർത്തി.”അച്ഛൻ എന്താ ഈ കാണിക്കുന്നെ. ”

“അച്ഛന് ഇതെയുള്ളു ഒരു വഴി. അവൻ നിന്നെ വേണ്ടാന്നു പറയുമ്പോ…”

“എന്നെ വേണ്ടാന്നു പറയുമ്പോ എനിക്കും….എനിക്കും വേണ്ട” നന്ദുവിന്റെ ഉറച്ച വാക്കുകൾ. ദേവദത്തൻ പെട്ടന്ന് മുഖം ഉയർത്തി നോക്കി.

കിച്ചു നന്ദുവിനെ ചേർത്ത് പിടിച്ചു. നന്ദു ദേവന് അടുത്തേക്ക് ചെന്നു. താഴെ ഇരുന്ന ദേവന്റെ അടുത്ത് മുട്ട് കുത്തി അവള് നിന്നു. അവന്റെ കണ്ണുകളിലേക്ക് നോക്കി. “ഞാൻ അറിയുന്ന ദേവെട്ടൻ ഒരു വാക്ക് കൊണ്ടുപോലും എന്നെ വേദനിപ്പിക്കില്ലായിരുന്നു. ഇപ്പൊ ഇരിക്കുന്ന ദേവദത്തനെ എനിക് പരിചയം ഇല്ല. ഈ ദേവനേയല്ല ഞാൻ സ്നേഹിച്ചത്. ഞാൻ പോകുകയണ്… ദേവെട്ടന് വേണ്ടി ഞാനും പ്രാർത്ഥിക്കും.” അവള് എഴുനേറ്റു തിരിഞ്ഞു നടക്കാൻ തുടങ്ങി. പെട്ടന്ന് അവന്റെ അടുത്ത് വീണ്ടും ഇരുന്നു. “ഒരു കാരണം ഇല്ലാതെ എന്നെ ഉപേക്ഷിക്കാൻ തയ്യാറാകില്ല എന്ന് എനിക്കറിയാം. ആ കാരണം ഞാൻ അറിയരുത് എന്ന് നിങ്ങളും ആഗ്രഹിക്കുന്നു. അത് എന്ത് തന്നെ ആയാലും ഈ വിവാഹത്തോടെ അതിനു ഒരു പരിഹാരം കാണാൻ കഴിയൂ എങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ദേവേട്ടാ…” അവളുടെ കൈകളിൽ അവന്റെ മുഖം കോരി എടുത്തു നെറുകയിൽ കണ്ണീരാൽ കുതിർന്ന ഒരു ചുംബനം നൽകി. ആ നിമിഷം… ആ ഒരൊറ്റ നിമിഷം ദേവന് പിടിച്ചു നിർത്തിയ സങ്കടം ഒരു വിതുമ്പലിൽ പുറത്തേക്ക് വന്നു. രണ്ടു കൈകളും കൂപ്പി നിന്നു അവളുടെ മുൻപിൽ. ആ കൈകളെ പിടിച്ചു താഴ്ത്തി ഒരു ചെറു ചിരിയോടെ അവള് എഴുനേറ്റു കിച്ചുവിന്റേ അടുത്തേക്ക് ചെന്നു നിന്നു. കിച്ചു അവളുടെ മുഖവും കണ്ണുകളും തുടച്ചു കൊണ്ടിരുന്നു. കണ്ണുനീർ കുതിർന്ന മുഖം വിങ്ങി തുടങ്ങിയിരുന്നു. പതിയെ അവള് കിച്ചുവിനേ നോക്കി ചിരിച്ചു. “നമുക്ക് പോകാം ഡാ ഏട്ടാ… എനിക് വല്ലാതെ വിശക്കുന്നു. ഇപ്പൊ തന്നെ ഇറങ്ങാം”
അച്ഛനെ നോക്കി പറഞ്ഞു”പോകാം അച്ഛ…എനിക് നല്ല വിശപ്പ്…ഒന്നും കഴിച്ചില്ല വരും വഴിയൊക്കെ..വാ പോകാം”
ഒരു നിമിഷം കിചുവിനെ ഭയം വന്നു മൂടി അവളുടെ abnormal ആയുള്ള പെരുമാറ്റത്തിൽ.

അത് മനസ്സിലാക്കിയ പോലെ നന്ദു പറഞ്ഞു. “ഞാൻ ഭ്രാന്ത് പറഞ്ഞത് അല്ല. നല്ല വിശപ്പും ദാഹവും. നമുക്ക് ഇവിടന്ന് പോകാം ഇവിടെ…ഇവിടെ നിൽക്കണ്ട” നന്ദു കൊച്ചു കുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് പറഞ്ഞു. കൃഷ്ണൻ വാരിയർ ബാലന്റെ അരികിലേക്ക് ചെന്നു”ബാല ഞങ്ങൾ പോകുന്നു. പിണക്കം ഒന്നുമില്ല കേട്ടോ.”

അത്ര മാത്രം പറഞ്ഞു കൊണ്ട് വേറെ ആരോടും യാത്ര പറയാൻ തോന്നിയില്ല. അവർ തിരിഞ്ഞു നടക്കാൻ തുടങ്ങി. ഭദ്രയുടെ ഉള്ളിൽ എന്തോ വലിയ ഭാരം പോലെ തോന്നി. തന്നിൽ നിന്നും എന്തോ ഒന്ന് നഷ്ടപ്പെടുന്ന പോലെ..തന്റെ ആത്മാവ് തന്നെ. ആ നഷ്ടം ആലോചിക്കുമ്പോൾ ജീവൻ പോകുന്ന വേദന തോന്നി. അവളുടെ ഉൾമനസ്സു പെട്ടന്ന് പ്രവർത്തിച്ചു. തിരിഞ്ഞു നടന്ന കിച്ചുവിന്റെ കൈകളിൽ ഒരു പിടുത്തം വീണു. അവൻ തിരിഞ്ഞു നോക്കി. “ഭദ്ര”

“എന്നെ കൂടെ കൊണ്ടുപോകുമോ നന്ദേട്ട(കിച്ചു)…ഞാനും വന്നോട്ടെ ”

എല്ലാവരും സ്തംഭിച്ചു നിന്നു പോയി. ദുർഗ്ഗയും ദേവദത്തനും മുഖത്തോട് മുഖം നോക്കി. തങ്ങൾ കേൾക്കാൻ ആഗ്രഹിച്ചത് എന്തോ കേട്ടത് പോലെ.

കുറച്ചു നിമിഷങ്ങൾ ഭദ്രയുടെ കണ്ണുകളിൽ നോക്കിയ കിച്ചു ഒന്നും പറയാതെ തിരിഞ്ഞു നടക്കാൻ തുടങ്ങി.ഭദ്ര തല കുമ്പിട്ടു പോയി. ദുർഗ്ഗയും എന്ത് ചെയ്യുമെന്ന് ആലോചിച്ച്. പെട്ടന്ന് അവള് ഭദ്രയുടെ നേരെ ചീറി കൊണ്ട് പറഞ്ഞു.” നീയെന്തു ഭ്രാന്ത് ആണ് പറയുന്നത് ഭദ്രേ…കിച്ചുവെട്ടൻ നിന്നെ സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ…അങ്ങനെ സ്വീകരിച്ചാൽ അത് ഏട്ടനോടുള്ള പ്രതികാരം തീർക്കാൻ ആകും. നിന്നെ ആ വീടിലെ വെറും വേലക്കരിയെക്കൾ കൊടുക്കുന്ന വിലപോലും നൽകില്ല.” പറഞ്ഞു തീർന്നതും ദുർഗ്ഗയുടെ ചെവി കല്ല് പൊട്ടും പോലുള്ള അടിയായിരുന്നു. കിച്ചു കൈ കുടഞ്ഞു. ചൂണ്ടു വിരൽ കൊണ്ട് വേണ്ട എന്ന് അവളുടെ മുഖത്തേക്ക് നോക്കി നിശബ്ദമായി പറഞ്ഞു. കിച്ചുവിനെ ഇത്രക്കും ദേഷ്യത്തിൽ ആദ്യമായി കാണുകയാണ്.

കിച്ചു കൃഷ്ണൻ വാരിയറെയും സീതമ്മയേയും നോക്കി. അവർ സമ്മതം എന്ന് കണ്ണുകൾ കൊണ്ട് പറഞ്ഞു. അവൻ ഭദ്രയുടെ നേരെ തന്റെ വലതു കൈ നീട്ടി. “ഇൗ നിമിഷം മുതൽ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും ഉപേക്ഷിക്കാൻ തയ്യാർ ആണെങ്കിൽ എന്റെ കൈ പിടിക്കാം”.

ഭദ്ര ഒരു അനുഗ്രഹത്തിനായി സ്വന്തം അച്ഛനെയും അമ്മയെയും നോക്കി. കണ്ണുകൾ കൊണ്ട് അവർ അവൾക്ക് അനുമതി നൽകി. എന്തുകൊണ്ടോ ദത്തനെയും ദുർഗയെയും അവള് നോക്കിയില്ല. അവരെ തിരിഞ്ഞു പോലും നോക്കാതെ ആ പടികൾ ഇറങ്ങി. കിച്ചുവിൻെറ കൈ പിടിച്ചു….. കിച്ചുവിന് ഒപ്പം.

ദത്തനും ദുർഗ്ഗയും തങ്ങൾ കാണാൻ ആഗ്രഹിച്ചത് എന്തോ കണ്ടപോലെ മിഴിനീരോടെ അവർ പോകുന്നത് നോക്കി നിന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

 

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

പ്രണയിനി : ഭാഗം 9