Friday, January 17, 2025
Novel

പ്രണയം : ഭാഗം 3

എഴുത്തുകാരി: അതുല്യ കെ.എസ്‌

” ആ കുറച്ചു മാറ്റങ്ങൾ ഒക്കെ ഉണ്ട്……………………… പിന്നെ അമ്മാവനും അമ്മായിയും എവിടെ……….? സുഖമായിരിക്കുന്നോ അവര്…………” ” അതെ അവർ സുഖമായിരിക്കുന്നു………………….. രാവിലെ തന്നെ രണ്ടുപേരും പോയി………………….” “നന്ദുവേട്ടൻ ഇന്ന് പോയില്ലേ………………..? “ഇല്ല ഇന്ന് ലീവ് ആണ്. ബോറടിച്ച് ഇരുന്നപ്പോഴാണ് നിന്നെ വിളിച്ച് പറ്റിക്കാം എന്ന് കരുതിയത്. എന്നാലും എന്റെ ശബ്ദം കേട്ടിട്ട് പോലും നിനക്ക് മനസ്സിലായില്ലല്ലോ…?” “അത് കുറേ വർഷമായില്ലേ ഏട്ടാ അതുകൊണ്ടാണ്……………….” ” പുറത്തു ആരോ വന്നിട്ടുണ്ട് ഞാൻ പിന്നെ വിളിക്കാം.. ” “ഒക്കെ ശരി ഏട്ടാ…………………….” നന്ദൻ.. എല്ലാ കുട്ടികൾക്കും നന്ദേട്ടൻ …

കുടുംബത്തിലെ ഏതൊരു കാര്യത്തിനും നന്ദൻ മുന്നിലുണ്ടാകും .. എല്ലാവർക്കും പ്രിയപ്പെട്ടവൻ.. കുറേ പെങ്ങമ്മാരുടെ ഒറ്റ ഏട്ടൻ. ഇപ്പോൾ അവർ അമേരിക്കയിലാണ്.. അച്ഛനും അമ്മയും നന്ദനും .അച്ഛനും അമ്മയും നന്ദനും അടങ്ങുന്ന ഒരു കൊച്ചു കുടുംബം.നന്ദൻ ബി ടെക് പഠനത്തിനു ശേഷം അമേരിക്കയിലേക്ക് വണ്ടി കയറി. ഇപ്പോൾ അവിടെ ഒരു സാമ്രാജ്യം തന്നെ ഇപ്പോൾ നന്ദന്റെ കൈപ്പിടിയിലാണ്. ഒരു മൾട്ടിനാഷണൽ കമ്പനിയുടെ തലപ്പത്തുള്ള വ്യക്തി. കൂടാതെ തുടങ്ങി വച്ചിരിക്കുന്ന മൂന്നു പുതിയ സംരംഭങ്ങൾ.

നന്ദൻ വലിയ നിലയിൽ എത്തിയതോടെ അച്ഛനെയും അമ്മയെയും അമേരിക്കയിലേക്ക് കൊണ്ടുപോയി. എത്ര വലിയ നിലയിൽ എത്തിയാലും ഇപ്പോഴും നന്ദനു പ്രിയം സ്വന്തം നാടും വീടും ഒക്കെ തന്നെയാണ്. അവർ നാട്ടിലേക്ക് തിരിച്ചു വരികയാണ് എന്ന് അറിഞ്ഞാൽ ഇവിടെ ഉത്സവം തന്നെ ആയിരിക്കും ഉണ്ടാവുക. രാത്രിയും നന്ദൻ വിളിച്ചു.അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. “അപ്പൊ ഇനി ഏട്ടൻ ഇങ്ങോട്ടേക്ക് വന്നാൽ തിരിച്ച് അമേരിക്കയിലേക്ക് പോകില്ല അല്ലേ ?” “അത് ഗീതു ഇപ്പോൾ അങ്ങനെയാണ് തീരുമാനിച്ചിരിക്കുന്നത്………………” “അപ്പോൾ ചേട്ടാ കമ്പനികളോ……….” ” അതൊക്കെ നമുക്ക് വീട്ടിൽ നിന്നും ചെയ്യാമല്ലോ…… എല്ലാത്തിനും മുന്നിൽ നിന്നു കൊടുത്താൽ മതി… ചെയ്യാൻ ഒരുപാട് പേരുണ്ട്.

അവരെയൊക്കെ ഒരുമിച്ച് നിർത്തുക എന്നതാണ് ഞാൻ ചെയ്യുന്നത്.. എന്റെ കമ്പനി നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. അമേരിക്കയിലേക്ക് ചെന്നപ്പോൾ ഒന്ന് പച്ചപിടിക്കാൻ ഒരുപാട് ഞാൻ ബുദ്ധിമുട്ടുണ്ട്.. അതുകൊണ്ടുതന്നെ കമ്പനികൾ ഞാൻ ഒരിക്കലും വിട്ടു കളയില്ല. പിന്നെ എന്തൊക്കെയുണ്ട്……….? ഞാൻ മാത്രം സംസാരിക്കുന്നു………. കല്യാണ പ്രായം ഒക്കെ ആയില്ലേ ?… ഇവിടെ നിന്നെ കുറിച്ച് പറയാൻ നൂറുനാവാണ്… ഇപ്പൊ നാട്ടിലേക്ക് വരുന്നതിന് കാരണം കൂടി ഉണ്ട്..” “അത് എന്താണ്? പറയു …. നന്ദുവേട്ടാ…….” “അത് കല്യാണ കാര്യമാണ്.. ഇങ്ങനെയൊക്കെ നടന്നാൽ പോരല്ലോ…….. ഇനിയൊരു പ്രാണസഖി കൂടി വേണ്ടേ ?” “ആഹാ കല്യാണ പ്രായം ഒക്കെ ആയോ……………………………..” “ആയി എന്ന് ഒക്കെയാണ് അച്ഛനും അമ്മയും പറയുന്നത്…………………….” “ആഹാ അപ്പൊ വൈകാതെ ഒരു കല്യാണം കൂടാല്ലോ………………………….” ” ഉം…………പിന്നെ പറയൂ നിന്റെ മനസ്സിൽ ആരെങ്കിലും കയറിക്കൂടിയിട്ടുണ്ടോ……………?”

“ഏയ് അങ്ങനെയൊന്നുമില്ല………………………” അനന്തുവിന്റെ കാര്യം നന്ദനോട് പറയാൻ അവൾക്കു പേടിയായിരുന്നു.. ” ആഹാ നല്ല കുട്ടി ആണല്ലേ………………………….” “ഉം അതെ……………………………….” അവരുടെ സംസാരം മണിക്കൂറുകളോളം നീണ്ടു….. ഒരു ചേട്ടന്റെ വാത്സല്യം നന്ദുവിൽ നിന്നും കിട്ടുന്നതായി ഗീതുവിന് തോന്നി. ദിവസങ്ങൾ കടന്നു പോയി അവരുടെ സംസാരവും കൂടിക്കൂടി വന്നു.. അടുത്ത ദിവസം പാർവതി അവളെ തിരക്കി വീട്ടിൽ വന്നു…. അവളുടെ അച്ഛനോട് സംസാരിച്ചു.. അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്ന് പാർവതിയും അച്ഛനും ഗീതുവിനോട് പറഞ്ഞില്ല.. അടുത്ത ദിവസം കോളേജിൽ വരും എന്ന് ഉറപ്പു നൽകി അവൾ പാർവതിയെ പറഞ്ഞയച്ചു. അടുത്ത ദിവസം അവൾ പാർവതിയുടെ കൂടെ കോളേജിലേക്ക് പോയി.. കോളേജിലെ ഓരോ രംഗങ്ങൾ കണ്ട് അവൾ അത്ഭുതപ്പെട്ടു..

കോളേജ് മതിലുകളിൽ ആകെ അഞ്ജലിയുടെയും അനന്തുവിന്റെ യും ഫോട്ടോകൾ പതിപ്പിച്ചു വെച്ചിരിക്കുന്നു… “എന്താ പാറു ഇത്…. നീ വരാത്ത ദിവസം ഇവിടെ കുറെ കാര്യങ്ങൾ സംഭവിച്ചു.. ആരാലും പറയാൻ മടിക്കുന്ന കാര്യങ്ങൾ.. എല്ലാവരും പറയുന്നത് നമ്മളാണ് ഈ ഫോട്ടോകൾ ഇവിടെ പതിപ്പിച്ചിരിക്കുന്നത് എന്നാണ്.. അഞ്ജലി അങ്ങനെ പറഞ്ഞുണ്ടാക്കി…” “എന്തിനുവേണ്ടി….?.. അവൾ എന്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്തത്..” ” അറിയില്ല… ഇപ്പോൾ കോളേജും ടീച്ചേഴ്സും അനന്തുവും എല്ലാവരും നമ്മൾക്ക് എതിരാണ്….” ” നീ എവിടെയായിരുന്നു… ഇതെല്ലാം പുറത്തു നിന്ന് കണ്ട രസിക്കുകയായിരുന്നോ നീ … എന്നെ വിട്ടേക്ക്…. അഞ്ജലി…..അവൾ …. നിന്നോട് എന്ത് തെറ്റാണ് ചെയ്തത്… വേണ്ടാന്ന് ഞാൻ നൂറുവട്ടം നിന്നോട് പറഞ്ഞതാണ്.. നീ ഇത്രയും തരം താഴ്ന്നു എന്ന് ഞാൻ അറിഞ്ഞില്ല..

നിന്നോട് സൗഹൃദത്തിൽ ആയതാണ് ഞാൻ ചെയ്ത തെറ്റ്… ഇനി വേണ്ട നിന്റെ കണ്മുന്നിൽ പോലും കണ്ടുപോകരുത്…………ഇഷ്ടമായിരുന്നു….. അത് തുറന്നു പറയണം എന്ന് വിചാരിച്ചിരുന്നു.. പക്ഷേ നിന്നെപ്പോലെ ഒരു പെണ്ണിനെ ഇനി എനിക്ക് സ്നേഹിക്കാൻ കഴിയില്ല.” അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. ” അനന്തു ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല…നീ എന്നെ ഒന്ന് മനസിലാക്കു………..” “മനസ്സിലാക്കിയ അത്രേം മതി…… ഒന്ന് പോയി തരാവോ….?? …………..” “ഞാൻ പോയേക്കാം.. പക്ഷെ നിന്റെ അഞ്ജലി ഉണ്ടാലോ… അവളെ നീ സൂക്ഷിച്ചോ… ഒരിക്കൽ നീ എന്നെ ഇങ്ങനെ പറഞ്ഞതോർത്തു കരയും……………..” “ഒന്ന് പോടീ… ഇതും കൂടി നീ അറിഞ്ഞോ… ഞാൻ അഞ്ജലിയെ തന്നെ കെട്ടും…………….”

അനന്തു അവളുടെ മുഖത്തേയ്ക്കു നോക്കി പറഞ്ഞു . ഇതും കൂടി കേട്ടപ്പോൾ അവളുടെ നെഞ്ചിനുള്ളിൽ ഒരു പാറകല്ലു വന്നു വീഴുന്ന വേദന ആണ് ഉണ്ടായത്. എന്ത് കേൾക്കരുതെന്ന് ആഗ്രഹിച്ചുവോ അത് തന്നെ കേൾക്കേണ്ടി വന്നു. “ഗീതുവിനെ പ്രിൻസിപ്പൽ വിളിക്കുന്നു….. പെട്ടെന്ന് ചെല്ലണം എന്ന് പറഞ്ഞു..” ആൾ കൂട്ടത്തിൽ നിന്നും ഒരു ശബ്‌ദം ഉയർന്നു വന്നു..അതെ അഞ്ജലി..അവളുടെ മുഖത്ത് ഒരു ജയിച്ച ഭാവം.. “വേഗം ചെല്ല്..നിനക്ക് ഉള്ളത് വാങ്ങിക്ക്……” “ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..അഞ്ജലി വരൂ………….” “ഞാൻ വരാം നീ പൊയ്ക്കോ അനന്തു ..എനിക്ക് വേണ്ടി ഇത്ര ഒക്കെ ഉപകാരം ചെയ്ത ഇവളോട് എനിക്ക് രണ്ട് കാര്യങ്ങൾ സംസാരിക്കണം……………..” “എനിക്ക് ഇനിയും ഇവളുടെ മുഖം കണ്ട് കൊണ്ട് നില്കാൻ കഴിയില്ല..വെറുത്തു പോയി ഞാൻ……..”

“വേണ്ടെടാ നീ കാണണ്ട…നീ പോ…………………..” അഞ്ജലി അനന്തുവിനോട് പറഞ്ഞു . “ഗീതു…………..നീ വരുന്നുണ്ടോ ……ഇനിയും എനിക്ക് ഇതൊന്നും കേട്ടുകൊണ്ട് നില്കാൻ കഴിയില്ല” പാർവതി അവളുടെ കൈ പിടിച്ച് വലിച്ചു.. ഗീതുവിന്റെ കണ്ണിൽ നിന്നും ഈ വട്ടം കണ്ണീർ വന്നില്ല… കണ്ണീർ പോലും സ്നേഹിക്കുന്നവർക്ക് വേണ്ടിയെ പൊഴിക്കാവൂ.ഗീതുവും പാർവതിയും ഓഫീസിനെ ലക്ഷ്യമാക്കി നടന്നു “അങ്ങനെ അങ്ങ് പോയാലോ മക്കളെ ……….ഒന്നു നിന്നെ ..” അഞ്ജലി അവരുടെ പുറകെ തന്നെ ഉണ്ടായിരുന്നു.. “നീയൊക്കെ എന്താ എന്നെ പറ്റി വിചാരിച്ചത്…….? ഞാൻ നിനക്കൊക്കെ വേണ്ടി താഴ്ന്നു തരുമെന്നോ….? ഇപ്പോൾ അനന്തുവിന്റെ വായിൽ നിന്നു തന്നെ സത്യങ്ങൾ കേട്ടല്ലോ ? നിനക്ക് സന്തോഷമായി കാണുമല്ലോ? എനിക്കറിയാം നിനക്ക് സന്തോഷം ആയി എന്ന് .

പിന്നെ അനന്തു , ഉണ്ടല്ലോ അവനോട് എനിക്ക് തിരികെ പ്രേമം ആണെന്ന് നീ വിശ്വസിച്ചോ….? പാവം അനന്തു അവനും വിശ്വസിച്ചു.പക്ഷേ എനിക്കല്ലേ അറിയൂ…. ചുമ്മാ നാടകം ആണെന്ന് …. നിന്നിലേക്ക് അടുക്കുന്ന ഒന്നിനെയും ഞാൻ വെറുതെ വിടില്ല. നശിപ്പിക്കും ഞാൻ ഓരോന്നായി…….. പിന്നെ എന്താണ് അറിയേണ്ടത്…… ഈ പോസ്റ്റർ ഇവിടെ ആരാ പതിപ്പിച്ചത് എന്ന് അറിയണോ..? അതെ ഞാൻ തന്നെയാണ്………………..” ” നീ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് എനിക്കറിയില്ല… എന്നാൽ ഇതിനുള്ള ഉത്തരം നിനക്ക് ഞാൻ പിന്നെ തരാം. ഇത്രയും കാലം കൂടെ നടന്നിട്ടും അനന്തുവിന് എന്നെക്കാൾ വിശ്വാസം നിന്നെയാണ്.. അതെ, അത് നിന്റെ വിജയം തന്നെയാണ്.. പക്ഷേ ഒരിക്കൽ നീ എല്ലാത്തിനെയും മുന്നിൽ മുട്ടു മടക്കേണ്ട അവസ്ഥ ഉണ്ടാവും.. കാലം നിനക്കായി കരുതി വയ്ക്കും നോക്കിക്കോ…..”

“നീയൊന്നു വരുന്നുണ്ടോ ഗീതു ഇങ്ങനെയുള്ള പിശാചുക്കളോട് ഒന്നു സംസാരിച്ചിട്ട് കാര്യമില്ല ..നമ്മൾ കുടെ ചീത്ത ആവുകയുള്ളൂ…..” കോളേജിലെ കുട്ടികൾ അവളെ കാണുമ്പോൾ അകന്നകന്നു പോകുന്നു പരിചയമുള്ളവർക്ക് ഉള്ളവർ പോലും പരിചയമില്ലാത്ത ഭാവം നടിക്കുന്നു.ഗീതു ആരോടും ഒന്നും മിണ്ടാൻ പോയില്ല. ” മെയ് ഐ കം ഇൻ സർ………” “എസ് കം ഇൻ……………..” ” വാ മക്കളെ വാ. ഞാൻ അച്ചടക്കത്തോടു കൂടി കൊണ്ടുപോകുന്ന ഒരു കോളേജിനെ ആണ് നീ ഈ അവസ്ഥയിൽ ആക്കിയിരിക്കുന്നത്.. കോളേജിൽ വന്നാൽ പഠിച്ചിട്ടു പോണം അല്ലാതെ ഇങ്ങനെയുള്ള ആഭാസങ്ങൾ ചെയ്യാനല്ല നിന്റെ അച്ഛനും അമ്മയും ഒക്കെ കോളേജിലേക്ക് വിട്ടിരിക്കുന്നത്….

എന്തായാലും ഇത്രയും ചെയ്ത സ്ഥിതിക്ക്, 14 ദിവസം മോള് പോയി വീട്ടിൽ ഇരിക്കൂ . കോളേജ് മുഴുവൻ പോസ്റ്റർ ഒട്ടിച്ചതല്ലേ നല്ല ക്ഷീണം കാണും .” ” സർ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അഞ്ജലി ആണ് ഇതൊക്കെ ചെയ്തത്………………..” “അവൾ എന്തിനാണ് അവളുടെ ഫോട്ടോ പോസ്റ്റർ അടിക്കുന്നത് ? അവൾ ആണ് ഇത് ചെയ്തതെന്നതിന് തെളിവ് ഉണ്ടോ നിന്റെ കയ്യിൽ………….?” “തെളിവ്…………………തെളിവ് എന്റെ കയ്യിൽ ഇല്ല .പക്ഷേ ഒരിക്കൽ അതിന്റെ തെളിവുകളുമായി ഞാൻ സാറിനെ മുന്നിൽ വരും അന്ന് സാർ എന്നെ സസ്പെൻഡ് ചെയ്തതിൽ പശ്ചാത്തപിക്കും…. അഞ്ജലിയെ കൊണ്ടുതന്നെ അവളുടെ തെറ്റുകൾ ഞാൻ സാറിനെ മുന്നിൽ പറയിപ്പിക്കും………”

(തുടരും )

പ്രണയം : ഭാഗം 1

പ്രണയം : ഭാഗം 2