❣️പ്രാണസഖി❣️: ഭാഗം 8
രചന: ആമി
എന്ത് ചെയ്യണം എന്നറിയാതെ കാശി കുഴഞ്ഞു…. ഒരു നേരത്തെ തമാശയ്ക്ക് വേണ്ടി താൻ അവളെ ഇട്ട് പോകാൻ പാടില്ലായിരുന്നു എന്നവന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു….. എന്തോ പ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവനു…. പെട്ടന്ന് ഫോൺ അടിക്കുന്ന ശബ്ദം കേട്ട് കാശി ഫോൺ എടുത്തു നോക്കി…. അറിയാത്ത നമ്പർ ആയിരുന്നു… അവൻ കുറച്ചു പേടിയോടെ ആണ് ഫോൺ ചെവിയിൽ വെച്ചത്…. അരുതാത്ത ഒന്നും സംഭവിക്കല്ലേ എന്ന് പ്രാർത്ഥിച്ചു…. എടൊ കെട്ട്യോനെ…. ഞാൻ വീട്ടിൽ എത്തി…. എന്നെ നോക്കി അവിടെ തന്നെ നിൽക്കാതെ വേഗം വീട്ടിൽ വരാൻ നോക്ക്….
പാർവതിയുടെ ശബ്ദം കേട്ടതും അവനു ആശ്വാസം ആയി… പക്ഷെ അത് ദേഷ്യം ആയി പുറത്തു വന്നു… നീ എങ്ങനെ ആനേടി അവിടെ എത്തിയെ…. പറന്നു വന്നു… പിന്നെ ഒന്നും പറയാതെ അവൾ ഫോൺ കട്ടാക്കി… കാശി സമാദാനത്തോടെ ശ്വാസം നേരെ വിട്ടു…അവളുടെ അടുത്തേക്ക് പോകാൻ അവനും കൊതി ആയി… അത്ര മാത്രം അവളെ താൻ സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുമ്പോളും അവന്റെ മനസ് അത് സമ്മതിച്ചില്ല…. യാത്രയിൽ ആണ് അവന്റെ മനസ്സിൽ മറ്റൊരു കാര്യം വന്നത്….
പാറു വിളിച്ച നമ്പർ അവൻ എവിടെയോ കണ്ടിട്ടുണ്ടെന്ന്… വണ്ടി നിർത്തി കാശി ഫോൺ എടുത്തു നോക്കി…. അതെ അവന്റെ സംശയം ശരിയായിരുന്നു… അവന്റെ നമ്പർ തന്നെ…. അപ്പൊ പാർവതി അവന്റെ കൂടെ ആണോ…. മനസ്സിൽ ഈ ചോദ്യം വന്നതും വണ്ടി പാഞ്ഞതും ഒരുമിച്ചു ആയിരുന്നു…. അവളുടെ വീടിന്റെ മുന്നിൽ എത്തുമ്പോൾ അവനു അവളെ ഒന്ന് കണ്ടാൽ മതി എന്നായിരുന്നു… ഉമ്മറത്തു ഇരിക്കുന്ന ആളുകളെ ഒന്നും നോക്കാതെ അവൻ അകത്തു കയറി പാറുവിനെ വിളിച്ചു….
പാറു…. അവന്റെ വിളി കേട്ട് അടുക്കളയിൽ നിന്നും പാറു ഓടി വന്നു…തന്റെ മുന്നിൽ നിൽക്കുന്ന കാശിയുടെ കോലം കണ്ടു അവൾക്ക് പേടി തോന്നി… പറയാതെ വന്നത് കൊണ്ട് തന്നോട് ദേഷ്യം കാണിക്കാൻ ആവും വിളിച്ചത് എന്ന് അവൾക്ക് അറിയാമായിരുന്നു… പാറുവിനെ കണ്ടതും കാശി ഓടി ചെന്ന് കെട്ടിപിടിച്ചു… വലിഞ്ഞു മുറുകുന്ന അവന്റെ കൈകൾക്കുള്ളിൽ കിടന്നു അവൾക്ക് ശ്വാസം മുട്ടുമ്പോളും അവളും അവനെ ഇറുകെ പുണർന്നിരുന്നു…. പരിസരം പോലും നോക്കാതെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു….
ഇതെല്ലാം കണ്ടു അവിടെ ഉള്ള ഒരാള്ക്ക് മാത്രം കണ്ണിൽ പക എരിയുന്നുണ്ടായിരുന്നു… അതിന്റെ ഫലം എന്നോണം കയ്യിലെ പേപ്പർ ചുരുട്ടി കൂട്ടി…. താൻ എന്താ ചെയ്യുന്നത് എന്ന് ബോധം വന്ന കാശി ചുറ്റും നോക്കി…. പിന്നെ വേഗം തന്നെ അവളെ വിട്ടു മാറി നിന്നു… പാറുവിനു ഒരു ചമ്മൽ ഉണ്ടായി…. അപ്പോളാണ് തങ്ങളെ വീക്ഷിക്കുന്ന ആ കണ്ണുകളെ കാശി കണ്ടതും…. അവയെ വീറോടെ അവനും നോക്കി…. ഇവൻ വരുമ്പോൾ മോള് വഴിയിൽ നിൽക്കുന്നത് കണ്ടപ്പോൾ ഇവന്റെ കൂടെ പോന്നു…
മോന് വണ്ടി ശരിയാക്കാൻ പോയി എന്ന് പറഞ്ഞപ്പോൾ…. മാധവൻ പറയുമ്പോളും കാശിയുടെ കണ്ണ് അവനിൽ തന്നെ ആയിരുന്നു… പാറു വേഗം തന്നെ അവിടുന്ന് സ്ഥലം വിട്ടിരുന്നു… ഇതാണ് നമ്മുടെ പാറുവിന്റെ ചെക്കൻ… കാശി…. അയാൾക്ക് കാശിയെ പരിചയപ്പെടുത്തി… അവൻ കാശിയെ നോക്കി ചിരിച്ചു… അത് പരിഹാസം കലരുന്നത് കാശി അറിഞ്ഞിരുന്നു… കാശി ഇത് എന്റെ പെങ്ങളുടെ മോന് ഋഷി…. കാശി അവനെ നോക്കിയും ഒന്ന് ചിരിച്ചു… അതിന്റെ അർത്ഥം അവനു മനസിലായില്ല… കാത്തിരിക്കുന്ന ദിവസങ്ങൾ അടുത്ത് വരുന്നതായി കാശിക്ക്….
ഋഷിയെ ഒന്ന് കൂടെ രൂക്ഷമായി നോക്കി കാശി ഫോൺ എടുത്തു കൊണ്ട് പുറത്തു പോയി…. ഋഷി എരിയുന്ന കനലോടെ അവനും നിന്നു…. പുറത്തു ഫോണിൽ സംസാരിച്ചു നിൽക്കുന്ന കാശിയുടെ പുറകിൽ വന്നു പാർവതി വിളിച്ചു… കാശി അവളെ നോക്കാതെ തന്നെ നിന്നു… കുറെ നേരം കഴിഞ്ഞിട്ടും കാശി നോക്കാത്തത് കണ്ടപ്പോൾ പാറു അവന്റെ മുന്നിൽ കയറി നിന്നു… അപ്പോളും അവളെ ശ്രദ്ധിക്കാതെ ഫോണിൽ സംസാരിച്ചു കൊണ്ട് അവനും നിന്നു…. ഫോൺ വെക്കുന്നത് വരെ അങ്ങനെ തന്നെ…. എന്താടി…. നിന്റെ ഉണ്ടക്കണ്ണും കാണിച്ചു നിൽക്കുന്നത്..
. ഇതാ ചായ… ഇത്രയും നേരം ഇത് തരാൻ വേണ്ടി നിന്നത്… പോയി നിന്റെ മുറചെക്കന് കൊടുക്ക്… മോളെ കൊണ്ട് ഇത്രയും ദൂരം വന്നത് അല്ലെ… ക്ഷീണം കാണും… അവനു ഞാൻ കൊടുത്തു… അത് കേട്ടതും കാശിക്ക് ദേഷ്യം വന്നു… അവളുടെ വീട് ആയതു കൊണ്ട് പിടിച്ചു നിന്നു…അവിടെ വെച്ച് ഒരു വഴക്ക് വേണ്ടെന്നു കരുതി അവൻ ചായ വാങ്ങാൻ വേണ്ടി കൈ നീട്ടിയതും പാറു അത് ഒറ്റവലിക്ക് കുടിച്ചു…. അത് കണ്ടു കാശി അന്തം വിട്ടു നിന്നു… ചായ ചൂട് പോയി… ഇനി പോയി ചൂടാക്കി വീണ്ടും കൊണ്ട് വന്നു തരാൻ എനിക്ക് വയ്യ… അത് കൊണ്ട് മോന് ഇപ്പൊ കുടിക്കേണ്ട…
ഡീ…. കാശി ദേഷ്യത്തിൽ വിളിച്ചതും പാറു ഓടി…. ഇത് കണ്ടു കൊണ്ടാണ് ഋഷി അങ്ങോട്ട് വന്നത്…. ഋഷിയുടെ വരവു കണ്ടു കാശി പാറു പോയ വഴിയിൽ തന്നെ നോക്കി നിന്നു…. എന്താടോ…. കെട്ടിയെ പെണ്ണിനെ വഴിയിൽ ഉപേക്ഷിച്ചു പോകുന്നത് ചെറ്റത്തരം അല്ലെ… അത് നോക്കി നടക്കുന്ന നിന്നെ പോലുള്ള കോഴികൾ ഉണ്ടെന്ന് അറിയില്ലായിരുന്നു… ഡാ…. ഋഷി കൈ നീട്ടി വന്നതും കാശിയുടെ നോട്ടം കണ്ടു അവൻ പിന്മാറി… പണ്ട് ഞാൻ നിനക്ക് ഒന്ന് തന്നതിന്റെ പാട് ഇപ്പോളും ഉണ്ടല്ലോ ആ നെറ്റിയിൽ… ഇനിയും പാടുകളുടെ എണ്ണം കൂട്ടണോ…. ഋഷി നെറ്റിയിൽ തടവി കാശിയെ നോക്കി…
കാശി മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കയ്യ് മടക്കി വെച്ച്…. അവന്റെ അടുത്ത് വന്നു ചെവിയിൽ പറഞ്ഞു… ഇന്നലെ രാത്രി അവളെ എന്റെ കൂടെ ആയിരുന്നു…. നിനക്ക് അറിയാലോ എനിക്ക് അവളോട് ഉള്ള സ്നേഹം… അങ്ങനെ ഉള്ളപ്പോൾ അവളെ ഞാൻ വെറുതെ വിടും എന്ന് നിനക്ക് തോന്നുന്നുണ്ടോ….എല്ലാം കൊണ്ടും അവൾ എന്റെ ആണ്… അത് കൊണ്ട് ഒലിപ്പിച്ചു നടക്കാതെ പോകാൻ നോക്ക് ചെക്കാ…. മീശ പിരിച്ചു വെച്ച് അവനെ ഉഴിഞ്ഞു നോക്കി കാശി അകത്തു പോയി… ഋഷി അപ്പോളും ആ വരവിൽ ചെയ്തു തീർക്കാൻ ഉള്ള കാര്യങ്ങൾ ഓർത്തു ചിരിക്കായിരുന്നു….
പാർവതി മുറിയിൽ ചെല്ലുമ്പോൾ കാശി കട്ടിലിൽ കിടന്നു സിഗരറ്റ് വലിക്കായിരുന്നു… അവൾ അവന്റെ കയ്യിൽ നിന്നും അത് തട്ടി ഇട്ടു…. ഇവിടെ ഇതൊന്നും പറ്റില്ല… എനിക്ക് ഇഷ്ടം ഉള്ളത ഞാൻ ചെയ്യും… അത് മംഗലശേരി വീട്ടില്… ഇത് എന്റെ വീട് എന്റെ റൂം… ഓഹോ… ഇവിടെ വന്നപ്പോൾ നാവിനു കുറച്ചു നീളം കൂടിയോ… എന്റെ നാവിന്റെ നീളം നോക്കാതെ പോയി കുളിക്കാൻ നോക്ക്… പിന്നെ ഇവിടെ പുറത്തു ആണ് കുളിമുറി… നീയും വാ…. അയ്യേ… ഞാൻ അത്തരക്കാരി അല്ല… ഡി കളിക്കല്ലേ… എനിക്ക് സ്ഥലം അറിയില്ല… ഒന്ന് കാണിച്ചു തരാൻ ആണ്…. പാറുവിനു പുറകിൽ ആയി കാശി നടന്നു…
കുളി മുറിയിൽ അവനെ ആക്കി അവൾ അകത്തു വന്നു… പിന്നെ ഫോൺ എടുത്തു ദേവിയെ വിളിച്ചു…. സംസാരിച്ചു സമയം പോയത് പാറു അറിഞ്ഞിരുന്നില്ല…. അവസാനം ഫോൺ കട്ടാക്കി തിരിഞ്ഞു നിന്നതും വാതിൽ അടച്ചു അതിൽ ചാരി നിൽക്കുന്ന കാശിയെ കണ്ടു അവളുടെ സകല കിളികളും പോയി… ഇത്രയും നേരം കാശിയുടെ കുറ്റം മുഴുവൻ പറഞ്ഞത് കേട്ട് കാണുമെന്നു അവന്റെ മുഖം കണ്ടപ്പോൾ തന്നെ അവൾക് മനസിലായി… ഇനി രക്ഷ ഇല്ലെന്നും മനസിലായി… അവളുടെ അടുത്തേക്ക് അവൻ പതിയെ ചുവടുകൾ വെച്ച്….
അവന്റെ കണ്ണുകളുടെ കാന്തികതയിൽ വീണു പോവുമെന്ന് ആ നിമിഷം അവൾക്ക് തോന്നി…അവസാനം ചുമരിൽ തട്ടി നിന്നു… അവളുടെ ഇരു വശങ്ങളിലും കൈകൾ വച്ചു കാശി അവളെ തന്നെ നോക്കി…. അവളുടെ ദേഹത്തോട് കൂടുതൽ ചേർന്ന് നിന്നു…. എ… എന്താ…… വിറയൽ പുറത്തു കാണിക്കാതെ പാർവതി ചോദിച്ചു… അപ്പോളും അവന്റെ നോട്ടം അവളുടെ ചുണ്ടിൽ തന്നെ ആയിരുന്നു…. നീ എന്താ ഈ മൂക്കുത്തി കളയാഞ്ഞത്… ഒട്ടും പ്രതീക്ഷിക്കാതെ അവനിൽ നിന്നും ആ ചോദ്യം കേട്ടതിന്റെ ഞെട്ടൽ അവളിൽ ഉണ്ടായി…. അങ്ങനെ വേണം തോന്നുമ്പോൾ സ്നേഹിക്കാനും വേണ്ട തോന്നുമ്പോൾ ഉപേക്ഷിച്ചു പോകാനും എനിക്ക് കഴിയില്ല…
എനിക്ക് ഇഷ്ട്ടപ്പെട്ടത് എന്നും എനിക്ക് ഇഷ്ടം തന്നെ ആയിരിക്കും… അവന്റെ കണ്ണുകളിൽ നോക്കി വീറോടെ അവൾ പറഞ്ഞു… ഒപ്പം കണ്ണുകളിൽ കണ്ണുനീർ ഉരുണ്ട് കൂടി… അങ്ങനെ ആണെങ്കിൽ സ്നേഹിച്ചതിനെ ചതിച്ചത എന്തിനു…എല്ലാ വാക്കും തെറ്റിച്ചു നീ അവന്റെ കൂടെ പോയത് എന്തിനാ… ഏട്ടാ… അന്നത്തെ സാഹചര്യം ഒന്ന് ആലോചിച്ചു നോക്ക്… എനിക്ക് വെറും പതിനഞ്ചു വയസ്സ് ഉള്ളു…. അന്ന് എങ്ങനെ ഞാൻ കൂടെ വരും…. അവൻ പറഞ്ഞത് കൊണ്ട് മാത്രം… അല്ലെങ്കിൽ കൂടെ വന്നില്ലെങ്കിൽ കൂടി നീ എന്നെ തള്ളി പറയില്ല… നിങ്ങളെ വിചാരം എനിക്ക് ഋഷിയോട് പ്രേമം ആണെന്ന് ആണോ…
പിന്നെ ഇല്ലാതെ… അവന്റെ കയ്യും പിടിച്ചു അല്ലെ എന്റെ മുന്നിലൂടെ നീ പോയത്… അത് കേട്ടതും പാറുവിനു ദേഷ്യം വന്നു… ഇത്ര സ്നേഹിച്ചിട്ടും തന്നെ മനസിലാക്കുന്നില്ലല്ലോ എന്നോർത്ത്…. അവനോടു എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല… എല്ലാം സമയം ആകുമ്പോൾ തെളിഞ്ഞോളും എന്ന കരുതി അവൾ സമദാനിച്ചു…. എന്താ സത്യം പറഞ്ഞപ്പോൾ നിന്റെ നാവ് എവിടെ… എനിക്ക് നിങ്ങളൊട് സംസാരിക്കാൻ തീരെ താല്പര്യം ഇല്ല… മാറി നിന്നെ… പക്ഷെ എനിക്ക് നല്ല താല്പര്യം ഉണ്ട്… അവൾ കാശിയെ മുഖം കൂർപ്പിച്ചു നോക്കിയതും കാശി അവൾക്ക് നേരെ തല കുടഞ്ഞു…
മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് തെറിച്ചു… പാറു മുഖം ചരിച്ചു നിന്നു… അവളുടെ ചുണ്ടിലും മൂക്കുത്തിയിലും എല്ലാം തിളങ്ങി നിൽക്കുന്ന വെള്ളതുള്ളികൾ കണ്ടു അവ ചുണ്ടുകൾ കൊണ്ട് ഒപ്പിയെടുക്കാൻ അവനു തോന്നി… ഒരു നിമിഷം പാറുവിന്റെ കാശി ആവാനും… രണ്ടു പേരുടെയും നോട്ടങ്ങൾ തമ്മിൽ ഉണ്ടാക്കുമ്പോൾ എല്ലാം ഉള്ളിൽ ഒന്നാകാൻ കൊതിച്ചു കൊണ്ടേ ഇരുന്നു…. അവളുടെ ചുണ്ടിലെ വെള്ളം കാശി കൈ കൊണ്ട് പതിയെ തുടച്ചു… പാറു കണ്ണടച്ച് നിന്നു… അവളുടെ ചുണ്ടിലൂടെ കൈ ചലിപ്പിച്ചു കൊണ്ടേ ഇരുന്നു..ഒപ്പം അവയെ ലക്ഷ്യം വെച്ച് അവന്റെ ചുണ്ടുകൾ അടുത്തു..………. (തുടരും )