❣️പ്രാണസഖി❣️: ഭാഗം 23 || അവസാനിച്ചു
രചന: ആമി
പാറു…. നീ വരുന്നുണ്ടോ.. അതൊ ഞാനും അമ്മയും പോകും ട്ടോ… ദാ വരുന്നു ഏട്ടാ… ഈ സാരീ ഉടുത്തിട്ട് ശരിയാവുന്നില്ല.. ഒന്ന് ഇങ്ങോട്ടു വരോ… ഇവളെ കൊണ്ട് ഞാൻ… കാശി ദേഷ്യത്തിൽ പോകുന്നത് കണ്ടു ചിരിച്ചു കൊണ്ട് ജാനകി അവനോടു പറഞ്ഞു.. ഇനി അതിനെ വഴക്ക് പറയണ്ട… ആ വയറും വച്ചു പറ്റാത്തൊണ്ട… ഓ പിന്നെ ഗർഭിണി ആയവരൊന്നും സാരീ ഉടുക്കില്ലല്ലോ.. അമ്മ വെറുതെ അവളെ മടിച്ചി ആക്കണ്ട… പാർവതി ഗർഭിണി ആണ്.. അവരുടെ പ്രണയത്തിന്റെ അടയാളം അവന്റെ ജീവൻ അവളുടെ വയറ്റിൽ തുടിക്കുന്നുണ്ട്… ഏഴ് മാസം ആയി..
കാശി മുറിയിൽ വരുമ്പോൾ സാരീ ഉടുക്കാൻ കഷ്ട്ടപ്പെടുന്ന പാർവതിയെ കണ്ടു അവൻ ചിരിയോടെ അടുത്ത് പോയി … അവന്റെ ചിരി കണ്ടു അവൾക്കു ദേഷ്യം വന്നു.. എന്തടി…നീ കാണിക്കുന്നത് കണ്ടാൽ തോന്നും നീ മാത്രം ഉള്ളു ഗർഭിണി എന്ന്… എനിക്ക് ഇത് ആദ്യം ആയോണ്ട് ഫസ്റ്റ് എക്സ്പീരിയൻസ് ആണ്… നീ പേടിക്കണ്ട ഡി.. അടുത്തതിന് ഇതൊക്കെ അടുത്തത് ആവുമ്പോൾ നോക്കാലോ.. ദേ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഈ ഞൊറി ഒന്ന് ശരിയാക്കി ത ഏട്ട… കാശി അവൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു… ഞൊറി എല്ലാം ശരിയാക്കി ഉടുത്തു കൊടുത്തു.. എഴുന്നേൽക്കും മുൻപ് അവളുടെ വയറ്റിൽ ഒന്നു ചുംബിച്ചു… എനിക്ക് കുശുമ്പ് തോന്നുണ്ട് ട്ടോ ഏട്ടാ…
നിങ്ങൾക്ക് ഇപ്പൊ എന്നേക്കാൾ ഇഷ്ടം ഇവളോടാ… എന്റെ കുഞ്ഞാറ്റ വന്നിട്ട് വേണം നിന്നെ ഒരു പാടം പഠിപ്പിക്കാൻ അല്ലെ മോളെ.. ഓ അച്ഛനും മോളും ഒന്നായിക്കോ.. ഞാൻ ഒന്നിനും ഇല്ലേ… കള്ള പരിഭവം നടിച്ചു പോകാൻ നിന്ന പാർവതിയുടെ കയ്യിൽ പിടിച്ചു നിർത്തി കാശി അവളെ പുറകിലൂടെ കെട്ടിപ്പിടിച്ചു.. അവളും അവന്റെ നെഞ്ചിൽ പറ്റിചേർന്നു നിന്നു… നീ അല്ലെ ഡി എന്റെ ആദ്യത്തെ പാറു കുട്ടി… പിന്നെ കുഞ്ഞാറ്റ വന്നാലല്ലേ എനിക്ക് നിന്നെ ഒന്ന് ശരിക്ക് കെട്ടിപ്പിടിക്കാൻ പോലും പറ്റു… ഏട്ടാ… മ്മ്… പോവല്ലേ.. അമ്മ കാത്തിരിക്കുന്നു..
. ഓ മനുഷ്യൻ ഒന്ന് റൊമാന്റിക് ആയി വരുമ്പോൾ അപ്പൊ കുളമാക്കും.. നിന്നെ ആരാടി ടീച്ചർ ആക്കിയത്.. ടീച്ചറും റൊമാന്റികും തമ്മിൽ എന്ത് ബന്ധം… ഏറ്റവും റൊമാന്റിക് ആവുന്നത് ടീച്ചേർസ് ആയിരിക്കും..നീ കേട്ടിട്ടില്ലേ… പിന്നെ.. ഒന്ന് പൊയ്ക്ക… ഇപ്പൊ ആയടത്തോളം വെച്ചു എനിക്ക് ഇപ്പൊ ഏഴ് മാസം ആയി… ഇനി ഇതിൽ നിന്നും ഒന്ന് ഫ്രീ ആവട്ടെ.. എന്നിട്ട് മതി റൊമാന്റിക് ഒക്കെ.. അപ്പൊ പാറു.. നമുക്ക് അടുത്ത കുട്ടി മോനെ അല്ലെ… ദേ… എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ പൊയ്ക്കോ.. ദേഷ്യത്തിൽ പോകുന്ന പാർവതിയെ നോക്കി ചിരിച്ചു കൊണ്ട് കാശി നടന്നു..ഇനി അവർ എങ്ങോട്ടാ പോകുന്നത് എന്ന അറിയണ്ടേ.. നിവേദിനും ദേവിക്കും ഒരു കുഞ്ഞു ജനിച്ചു.
. ആദി ശങ്കർ.. ആദി മോന്റെ ചോറൂണ് ആണ് ഇന്ന്.. ഗുരുവായൂർ അമ്പലത്തിൽ വെച്ചു.. പാർവതിയ്ക്ക് യാത്ര പറ്റാത്തത് കൊണ്ട് അവർ അവരുടെ വീട്ടിൽ ആണ് പോകുന്നത്.. സഞ്ജയുമായി എല്ലാ ബന്ധങ്ങളും കാശിയും നിവേദും അവസാനിപ്പിച്ചു.. പിന്നെ ഒരിക്കലും അവർ തമ്മിൽ കണ്ടിട്ടില്ല.. ഋഷി അന്ന് പോയത് ആണ് ബാംഗ്ലൂർ.. പിന്നെ ഈ അടുത്ത് കൂടെ പോയിട്ടില്ല… അങ്ങനെ എല്ലാം കഴിഞ്ഞു രാത്രി ആണ് അവർ തിരിച്ചു എത്തിയത്.. യാത്ര ചെയ്തത് കൊണ്ട് പാർവതിക്ക് നല്ല ക്ഷീണം ഉണ്ടായിരുന്നു.. അവൾ വേഗം തന്നെ കിടന്നു… കാശി ജാനകിയോട് എന്തോ സംസാരിച്ചു ഇരുന്നു പോയി..
മുറിയിൽ ചെല്ലുമ്പോൾ ഒരു വശം ചരിഞ്ഞു കിടന്നു ഒരു കൈ വയറിൽ വെച്ച് കിടക്കുന്ന പാർവതിയെ കണ്ടു അവനു സങ്കടം തോന്നി.. അവളുടെ അടുത്ത് പോയി കിടന്നു അവളെ എടുത്തു അവന്റെ നെഞ്ചിൽ കിടത്തി… നെറുകയിൽ മുത്തി ഒരു കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു… ഏട്ട… ഉറങ്ങിയില്ലേ നീ.. മ്മ് ഹും… എന്തെ.. ഞാൻ പോയാൽ സങ്കടം തോന്നോ… നീ ഇല്ലാത്ത ഒരു നിമിഷം പോലും പറ്റില്ല പെണ്ണെ.. അത് കൊണ്ട് അല്ലെ ഇത്രയും കാലം നിന്റെ വീട്ടിൽ ഒരു ദിവസം പോലും നിൽക്കാൻ അനുവദിക്കാഞ്ഞത്.. പക്ഷെ ഇപ്പൊ അവസ്ഥ അത് അല്ലല്ലോ.. പിന്നെ നിന്റെ അച്ഛൻ ശാട്യം പിടിച്ചില്ലേ മകളുടെ പ്രസവം കഴിഞ്ഞേ വിടു എന്ന്… അതൊക്കെ പെട്ടന്ന് കഴിയും ട്ടോ..
ഞാൻ നമ്മുടെ കുഞ്ഞാറ്റയുമായി പെട്ടന്ന് ഇങ്ങ് വരില്ലേ.. എന്നാലും ഇത്രയും ദിവസം നിന്നെ പിരിഞ്ഞു.. പിന്നെ ഒരു കാര്യം ഞാൻ നിന്നെ അവിടെ വന്നു ഡെയിലി കാണും ട്ടോ.. നിന്റെ തന്ത എന്തെങ്കിലും ചൊറിയാൻ വന്നാൽ ഉണ്ടല്ലോ.. ഇല്ലയെ… പാർവതി അവന്റെ നെഞ്ചിലേക്ക് കൂടുതൽ പറ്റി ചേർന്നു കിടന്നു.. അവരുടെ പ്രണയം ഒരിക്കലും അവസാനിക്കില്ല എന്ന് പറയും പോലെ അവൻ അവളെ പൊതിഞ്ഞു പിടിച്ചു… ഇന്ന് പാർവതിയെ പ്രസവത്തിനു കൊണ്ട് പോകുന്ന ദിവസം ആണ്.. കാശിക്ക് അവളെ പിരിയാൻ ഒട്ടും കഴിയില്ല.. എങ്കിലും മാധവന്റെ നിർബന്ധം കൊണ്ട് മാത്രം ആണ് ഈ ചടങ്ങ്… കുറച്ചു പേരെ ഉള്ളു…
കാശി ഓരോ തിരക്ക് അഭിനയിച്ചു അവളിൽ നിന്നും മാറി നിന്നു.. അവൾക്ക് അവന്റെ പ്രവർതികൾ കണ്ടു കാര്യം മനസ്സിലായിരുന്നു…എല്ലാവരും ഇറങ്ങാൻ നേരം കാശി കുറച്ചു മാറി നിന്നു… ജാനകിയോട് അനുഗ്രഹം വാങ്ങി അവൾ ഇറങ്ങി.. കണ്ണുകൾ തുടച്ചു ചുറ്റും നോക്കി എങ്കിലും കാശി അവിടെ ഒന്നും ഇല്ലായിരുന്നു.. അവൾക്കു നല്ല സങ്കടം തോന്നി.. വണ്ടിയിൽ കയറിയിട്ടും അവനെ കണ്ടില്ല.. കണ്ണുകൾ തുടച്ചു അവൾ ജാനകിയെ നോക്കി… അതിന്റെ അർത്ഥം മനസ്സിലാക്കി അവർ എങ്ങോട്ടാ പോയി.. കുറച്ചു കഴിഞ്ഞു കാശിയെ കൂട്ടി വന്നു… കാശി അവളുടെ അടുത്ത് വന്നു..
അവന്റെ മുഖത്തു നിന്നും വിഷമം മനസ്സിലാക്കാൻ പാർവതിക്ക് കഴിയുമായിരുന്നു.. സീറ്റിൽ ഇരിക്കുന്ന പാർവതിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് കാശി തിരിഞ്ഞു പോയി.. അത് കണ്ടു പാർവതി പൊട്ടി കരഞ്ഞു…വണ്ടിയിൽ നിന്നും മായും വരെ അവളെ നോക്കി കാശി ആ വഴിയിൽ നിന്നു… കാശിയെ പിരിഞ്ഞ വിഷമത്തിൽ ആയിരുന്നു പാർവതി… രാത്രി ഏറെ വൈകിയിട്ടും അവൾക്കു ഉറക്കം വന്നില്ല… അവന്റെ നെഞ്ചിലെ ചൂടിൽ മയങ്ങി ഇപ്പൊ അത് ഇല്ലാതെ പറ്റില്ല എന്നായി.. ഫോൺ വിളിച്ചു നോക്കിയെങ്കിലും അവൻ തിരക്കിൽ ആണെന്ന് പറഞ്ഞു കട്ടാക്കി.. അവൾ ഓരോന്ന് ഓർത്തു കിടക്കുമ്പോൾ ആണ് ഫോൺ അടിച്ചത്..
കാശിയുടെ മുഖം ഫോണിൽ തെളിഞ്ഞതും പാർവതി വേഗം എടുത്തു.. ഇത് എവിടെ ആയിരുന്നു ഇത്രയും നേരം… അതൊക്കെ പറയാം… ആദ്യം എന്റെ മോള് ഈ വാതിലു തുറക്ക്… അതിനു ഞാൻ എന്റെ വീട്ടിൽ അല്ലെ മനുഷ്യ.. അമ്മയോട് പറ.. ഡി പോത്തേ നിന്റെ വീടിന്റെ വാതിൽ തുറക്കാൻ ആണ് പറഞ്ഞത്… അത് എന്തിനാ.. നീ തുറക്ക്… എന്നിട്ട് പറയാം.. പാർവതി പതിയെ എഴുന്നേറ്റു പോയി… എല്ലാവരും കിടന്നിരുന്നു.. അവൾ ഉമ്മറത്തെ വാതിൽ തുറന്നതും മുന്നിൽ നിൽക്കുന്ന കാശിയെ കണ്ടു അന്തം വിട്ടു.. അവൻ അവളെ കണ്ടതും കെട്ടിപിടിച്ചു.. ഡി നീ ഇല്ലാതെ ഉറക്കം വരുന്നില്ല.. അയ്യടാ… ഇനി കുറച്ചു ദിവസം അങ്ങനെ ഉറങ്ങണ്ട…
ഞാനും ഇവിടെ സുഖ നിദ്ര ഒന്നും അല്ല.. എന്നെ അകത്തേക്കു വിളിക്കുന്നില്ലേ… ദേ അച്ഛൻ എങ്ങാനും അറിഞ്ഞാൽ നാണക്കേട് ആണ്.. വേഗം പോകാൻ നോക്ക്.. നിനക്ക് ഇങ്ങോട്ടു വന്നപ്പോൾ തന്നെ എന്നോട് സ്നേഹം ഇല്ല… പെട്ടന്ന് ആണ് ആരോ ലൈറ്റ് ഇട്ടത്.. രണ്ടു പേരും ചുറ്റും നോക്കുമ്പോൾ ഉണ്ട് അവരെ നോക്കി ചിരിച്ചു കൊണ്ട് മാധവൻ നിൽക്കുന്നു.. രണ്ടു പേരും ചമ്മിയ പോലെ നിന്നു… മോളെ എന്താ അവിടെ നിൽക്കുന്നെ.. അകത്തു പോ.. അവനെയും കൊണ്ട് പോ… മാധവൻ കാശിയെ നോക്കാതെ പാർവതിയെ നോക്കി പറഞ്ഞു… അത് കേട്ട് പാർവതി അവനോട് വരാൻ പറഞ്ഞു കൊണ്ട് മുന്നിൽ നടന്നു… കാശി മാധവന്റെ അടുത്ത് എത്തിയതും ഇത് എങ്ങനെ ആണെടാ നിന്നെ കൊണ്ട് സാധിച്ചേ…
എന്ത്.. അല്ല പറഞ്ഞ സമയത്തു തന്നെ അവളെ ഗർഭിണി ആക്കിയില്ലേ… കാശി മനസ്സിലാവാത്തത് പോലെ നിന്നു.. അത് കണ്ടു ചിരിച്ചു കൊണ്ട് മാധവൻ തുടർന്നു… അന്ന് നീ ഇവളെ ഗർഭിണി ആണ് നിന്റെ കൂടെ വിടണം എന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചില്ല എന്നോട് പറഞ്ഞ കള്ളം സത്യം ആക്കാൻ നീ ഇത്രക്കും പ്രവർത്തിക്കും എന്ന്… കാശി മാധവനെ ചമ്മിയ ഒരു ചിരിയോടെ നോക്കി.. പാർവതി മുറിയിൽ നിന്നും അടക്കി ചിരിച്ചു.. കാശിയുടെ പരുങ്ങൽ മനസ്സിലാക്കി മാധവൻ പറഞ്ഞു.. പോയി കിടന്നോ.. പിന്നെ ഈ വരവ് സ്ഥിരം ആണെങ്കിൽ രാത്രി വാതിൽ അടക്കുന്ന ഡ്യൂട്ടി നിനക്ക് ആണ്…
അവനെ നോക്കി ചിരിച്ചു കൊണ്ട് മാധവൻ പോയി.. കാശി വേഗം പാർവതിയുടെ മുറിയിൽ കയറി വാതിൽ അടച്ചു.. അപ്പോൾ ഉണ്ട് വയറിൽ പിടിച്ചു ചിരിക്കുന്ന പാർവതിയെ കണ്ടു കാശി ദേഷ്യത്തിൽ നോക്കി… ഓ നിന്റെ അച്ഛന്റെ തമാശ കേട്ട് ചിരിച്ചത് ആണോ… പിന്നെ.. എന്നാലും എന്റെ അച്ഛൻ എല്ലാം മനസ്സിലാക്കിയില്ലേ… വല്യ കാര്യം…ഒരു കള്ളം സത്യം ആക്കാൻ പെട്ട പാട് എനിക്കെ അറിയൂ.. ഛീ… കാശി അവളെ ചേർത്ത് പിടിച്ചു… പിനീട് അങ്ങോട്ട് കാശി ദിവസവും അവളെ കാണാൻ വരും.. എല്ലാവർക്കും അത് അറിയും… അവരുടെ സ്നേഹം കണ്ടു പലപ്പോഴും മാധവന് പോലും കണ്ണ് നിറഞ്ഞു…
പാർവതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അവന്റെ കുസൃതികൾ കണ്ടു ചിരിക്കുമ്പോൾ മാത്രം ആയിരുന്നു… അല്ലാതെ ഒരു അവസരം കാശി ഉണ്ടാക്കിയില്ല… വയറു വീർത്തു വരുന്തോറും അവൾക്ക് അസ്വസ്ഥതകൾ കൂടെ വന്നു… എങ്കിലും അവൾ നല്ല സന്തോഷത്തിൽ തന്നെ ആയിരുന്നു… അങ്ങനെ ഇന്ന് നമ്മുടെ പാർവതി പ്രസവിച്ചു.. കുഞ്ഞാറ്റയുമായി അവൾ സുഖം ആയി ഇരിക്കുന്നു.. അവളുടെ കൂടെ അവളുടെ പ്രാണൻ അവളുടെ പ്രണയം എല്ലാം ആയ കാശി ഉള്ളപ്പോൾ എന്ത് ഉണ്ടാവാനാ… വരാനിരിക്കുന്ന ഒരുപാട് സന്തോഷങ്ങളുടെ തുടക്കം ആയി അവരുടെ ജീവിതത്തിൽ കുഞ്ഞാറ്റ വന്നിരിക്കുന്നു..
അവർ ജീവിക്കട്ടെ ഒരുപാട് സന്തോഷത്തോടെ പ്രതീക്ഷകളോടെ… ഒരു കയ്യിൽ ജീവനും മറു കയ്യിൽ ജീവിതവും പ്രണയവും കൊണ്ട് കാശി ജീവിക്കട്ടെ… അവസാനിച്ചു എന്ന് പറയുന്നില്ല.. അവർ ജീവിക്കട്ടെ ലെ നമ്മുടെ ഹൃദയത്തിൽ.. ഹൃദയത്തിൽ ഒരു കോണിൽ കാശിയും പാർവതിയും കുഞ്ഞാറ്റയും എല്ലാം ജീവിച്ചോട്ടെ.. അവരെ എടുത്തു കളയണ്ട… ഈ കഥ എഴുതി തുടങ്ങുമ്പോൾ നിങ്ങൾ എല്ലാം എങ്ങനെ സ്വീകരിക്കും എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു..ആദ്യം ആയി എഴുതുന്ന ഒരാൾ എന്ന നിലയ്ക്ക് എനിക്ക് ഒരുപാട് പ്രതീക്ഷകൾ എല്ലാം ഉണ്ടായിരുന്നു.. പക്ഷെ എന്നെ ശരിക്കും ഞെട്ടിച്ചത് നിങ്ങൾ ആണ്..ഞാൻ വിചാരിച്ചതിലും കൂടുതൽ സപ്പോർട്ട്.. സത്യത്തിൽ കിളി പോയ അവസ്ഥ… കഥ ഇല്ലാത്ത ദിവസം മെസ്സേജ് കമന്റ്സ് ഒക്കെ എനിക്ക് ഒരുപാട് സന്തോഷം നൽകി…ലവ് യു മുത്തുമണിസ്.. 😘😘😘