❣️പ്രാണസഖി❣️: ഭാഗം 21
രചന: ആമി
ഇവിടെ നിന്നും നിനക്ക് രക്ഷപ്പെടാൻ കഴിയില്ല പാർവതി.. വാതിൽ ലോക്ക് ആയിരുന്നു.. അത് തുറക്കാൻ ശ്രമിക്കുന്ന പാർവതിയെ നോക്കി സഞ്ജയ് പറഞ്ഞു.. അപ്പോളേക്കും സഞ്ജയ് പാർവതിയുടെ അടുത്ത് എത്തിയിരുന്നു… പ്ലീസ് സഞ്ജയ്..എനിക്ക് പോണം… പോകാം.. പക്ഷെ എന്റെ ഒരു ചെറിയ ആഗ്രഹം ഉണ്ട്… അത് നീ സമ്മതിക്കണം.. സഞ്ജയുടെ നോട്ടവും സംസാരവും കണ്ടു പാർവതിക്ക് ദേഷ്യവും അറപ്പും തോന്നി.. അവനിൽ നിന്നും മുഖം വെട്ടി തിരിച്ചു കൊണ്ട് പാർവതി പുറകിലേക്ക് മാറി നിന്നു.. സഞ്ജയ് പതിയെ അവളുടെ കയ്യിൽ പിടിച്ചു.. അത് കണ്ടു ദേഷ്യം കൊണ്ട് പാർവതി അവനിൽ നിന്നും ബലമായി പിടി വിടുവിച്ചു… നീ എന്നെ തൊടില്ല സഞ്ജയ്..
നീ അവൻ വരും എന്ന ധൈര്യത്തിൽ ആണോ ഡി ചിലക്കുന്നേ.. അവൻ വരില്ല.. ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്ക് അവനെ ഞങ്ങൾ പറഞ്ഞു വിട്ടു .. പാർവതി ഞെട്ടി തിരിഞ്ഞു അവനെ നോക്കി.. അവന്റെ മുഖത്തെ ഭാവത്തിൽ നിന്നും തന്നെ അവൻ പറഞ്ഞതിലെ പൊരുൾ അവൾക്കു മനസ്സിലായിരുന്നു.. കാശിക്ക് എന്തെങ്കിലും സംഭവിച്ചെങ്കിൽ.. ഉള്ളിലെ ധൈര്യം എല്ലാം ചോർന്നു പോകും പോലെ തോന്നി.. നീ ഒന്ന് സഹകരിച്ചാൽ ഞങ്ങൾ അവനെ ഒന്നും ചെയ്യില്ല.. മോള് വാശിക്ക് ആണെങ്കിൽ അവന്റെ ശവം പോലും കാണില്ല നീ… ഇല്ല..എന്റെ ശവത്തിൽ അല്ലാതെ നീ എന്നെ തൊടില്ല.. പാർവതി ദേഷ്യം കൊണ്ട് വിറക്കുകയും ഒപ്പം കാശിക്ക് എന്ത് പറ്റി എന്നുള്ള സങ്കടം കണ്ണിൽ നിറഞ്ഞു തൂവുകയും ചെയ്തു…
പുന്നാര മോളെ.. ആ …..മോനെ നീ ജീവനോടെ കാണില്ല..അവൻ എന്റെ ആത്മാർത്ഥ കൂട്ടുകാരൻ ഒക്കെ തന്നെയാ.. പക്ഷെ അവൻ നിന്നെ വേണം എന്ന് പറഞ്ഞപ്പോൾ എനിക്ക് അവനോടു ദേഷ്യം തോന്നി… നിന്നെ കണ്ട ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് നിന്നോട് ഇഷ്ടം തോന്നിയത… പക്ഷെ അപ്പോളേക്കും അവന്റെ പെണ്ണ് ആണ് നീ എന്ന് പറഞ്ഞു അവന്റെ പ്രണയവും സ്നേഹവും എല്ലാം അങ്ങ് ഒലിപ്പിച്ചു തന്നു.. നിന്റെ കഴുത്തിൽ അവൻ താലി കെട്ടുമ്പോൾ അവനെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും ഞാൻ പിടിച്ചു നിന്നു…നിന്നോട് അവന്റെ വീട്ടിൽ പോകാൻ നിവേദ് പറയുമ്പോളും ക്ഷമിച്ചു നിന്നു.. ഒരു അവസരം എനിക്ക് നിന്നെ കിട്ടാൻ കാത്തിരുന്നു..
എല്ലാം കഴിഞ്ഞു നിങ്ങളെ പിരിക്കാൻ വേണ്ടി ആ ഫോട്ടോ എല്ലാം നിനക്ക് അയച്ചു തന്ന് നീ പോയി എന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞാൻ ആണ്.. പക്ഷെ വീണ്ടും നിങ്ങൾ ഒരുമിച്ചു.. ഇനിയും എനിക്ക് കാത്തിരിക്കാൻ കഴിയില്ല പാർവതി…നിന്നെ എനിക്ക് വേണം.. ഒരു ദിവസം എങ്കിലും എന്റെ ഭാര്യ ആയി നീ ഇവിടെ വേണം… ചീ… സ്വന്തം കൂട്ടുകാരന്റെ പെണ്ണിനെ ഇങ്ങനെ കാണാൻ എങ്ങനെ കഴിഞ്ഞു നിനക്ക്.. അതിനു വേണ്ടി ആണോ നീ ഋഷിയെ കൊണ്ട് എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്… ഋഷിയുടെ ഉള്ളിലും നീ ഉണ്ടല്ലോ.. അപ്പൊ പിന്നെ ഞങ്ങൾ തുല്യ ദുഖിതർ അല്ലെ..
അപ്പൊ ഞങ്ങൾ അങ്ങ് ഒരുമിച്ചു നിന്നു.. അവൻ ഇപ്പൊ വരും.. അപ്പോളേക്കും നീ എന്നെ ഒന്ന് സ്നേഹിക്കണം… എന്റെ കാശി ഈ ഭൂമിയിൽ ജീവനോടെ എവിടെ എങ്കിലും ഉണ്ടെങ്കിൽ നീ എന്നെ തൊടില്ല… അത്രയും വിശ്വാസം ആണോ നിനക്ക് അവനെ… അതെ.. ഈ കഴുത്തിൽ കിടക്കുന്നത് അയാളുടെ താലി ആണ്… എന്റെ മോളെ എന്ന കേട്ടോ നീ.. അവൻ ഇപ്പൊ പരലോകത്തു എത്തി കാണും.. എന്റെ കൈ കൊണ്ട് അവൻ വീഴുന്നത് കണ്ടാണ് ഞാൻ വന്നത്.. അവിടെ നിന്നും അവനെ ആരും രക്ഷിക്കില്ല.. ഇനി അവൻ ഇവിടെ വരണം എങ്കിൽ തന്നെ ഒരുപാട് സമയം എടുക്കും.
അപ്പോളേക്കും ഞാൻ വിചാരിച്ചത് ഞാൻ നേടിയിരിക്കും… സഞ്ജയ് ഒരു വഷളൻ ചിരിയോടെ അവൾക്കു നേരെ അടുത്തു.. പാർവതി പേടിയോടെ പുറകിലേക്ക് ചുവടുകൾ വെച്ചു… സഞ്ജയ് അടുത്ത് എത്തിയതും പാർവതി കണ്ണുകൾ അടച്ചു നിന്നു.. കാശിക്ക് ഒന്നും സംഭവിക്കല്ലേ എന്ന് മനമുരുകി പ്രാർത്ഥിച്ചു കൊണ്ട് അവൾ അനങ്ങിയില്ല… ഒരു ശബ്ദം കേട്ടത് കൊണ്ട് പാർവതി പതിയെ കണ്ണുകൾ തുറന്നു…അപ്പോൾ ആണ് നിലത്തു കിടക്കുന്ന സഞ്ജയേ അവൾ കണ്ടത്.. അവൾ പ്രതീക്ഷയോടെ വാതിലിനു അടുത്തേക്ക് നോക്കുമ്പോൾ ചോര ഒലിക്കുന്ന തലയിൽ ഒരു തുണി കൊണ്ട് കെട്ടി വെച്ചു കാശി.. പക്ഷെ പാർവതിയുടെ നോട്ടം ചെന്നത് കാശിയുടെ കയ്യിൽ പിടയുന്ന ഋഷിയിൽ ആയിരുന്നു..
മൂക്കിൽ നിന്നും ചോര ഒളിക്കുന്ന ഋഷിയുടെ കഴുത്തിൽ പിടിച്ചു നിർത്തിയിരിക്കയിരുന്നു കാശി.. പാർവതി കാശിയുടെ അടുത്തേക്ക് ഓടി ചെന്നതും കാശി അവളോട് നിൽക്കാൻ വേണ്ടി കൈ കാണിച്ചു.. പാർവതി നിരാശയോടെ നിന്നു… ഋഷിയെ സഞ്ജയുടെ അടുത്തേക്ക് വലിച്ചു ഇട്ടു കൊണ്ട് കാശി അവിടെ ഉള്ള ഒരു ചെയറിൽ ഇരുന്നു.. കാശിയെ കണ്ടു പേടിച്ചിരുന്നു സഞ്ജയ്.. പക്ഷെ അത് പുറത്തു കാണിക്കാതെ ഇരുന്നു.. നിനക്ക് ഇവളെ വേണമെങ്കിൽ എന്നോട് ഒന്ന് പറഞ്ഞാൽ പോരായിരുന്നോ ഡാ.. വെറുതെ ഈ ഋഷിയെ ഒക്കെ ബുദ്ധിമുട്ടച്ചു.. ഞാൻ തരില്ലേ നിനക്ക്…
കാശി കാല് കൊണ്ട് സഞ്ജയുടെ നെഞ്ചിൽ ചവിട്ടി.. സഞ്ജയ് പുറകിലേക്ക് പോയതും അവന്റെ ഷർട്ടിൽ പിടിച്ചു കാശി അവനിലേക് തന്നെ അടുപ്പിച്ചു… ഡാ ……മോനെ… എന്റെ പെണ്ണിനെ നീ മോഹിച്ചു എന്ന് അറിഞ്ഞ നിമിഷം നിന്നെ തീർക്കാൻ അറിയാൻ പാടില്ലാന്നിട്ടല്ല… നിന്നെ ഒക്കെ കൊന്നു ജയിലിൽ പോകാൻ എനിക്ക് മനസ്സ് ഇല്ല… ആ ഫോട്ടോ നിന്റെ പണി ആണെന്ന് അറിഞ്ഞ നിമിഷം നിവേദ് പറഞ്ഞത് ആണ് നിന്നെ വന്നോന്നു കാണാൻ.. ഞാൻ ഇത് വരെ അത് ചെയ്യാതെ ഇരുന്നത് നീ എവിടെ വരെ പോകും നോക്കാൻ ആയിരുന്നു.. നീ എന്റെ പെണ്ണിനെ തോടും അല്ലെ ഡാ… കാശി അവന്റെ കൈ പിടിച്ചു തിരിച്ചു..
ഒരു നിലവിളിയോടെ സഞ്ജയ് നിലത്തു കിടന്നു പുളഞ്ഞു.. കാശി ഇരുന്ന കസേര എടുത്തു അവന്റെ കാലിലേക്ക് ആഞ്ഞു തല്ലി.. ഇതെല്ലാം കണ്ടു പാർവതി പേടിച്ചു നിന്നു.. തന്റെ അരിശം തീരും വരെ തല്ലി കാശി അവനെ പിടിച്ചു തള്ളി പാർവതിയുടെ അടുത്ത് വന്നു… അവന്റെ നെഞ്ചിൽ ചായാൻ തുണിഞ്ഞ അവളെ അവൻ തടഞ്ഞു.. പിന്നെ അവളുടെ കവിളിൽ ഒരടി കൊടുത്തു… ആരെങ്കിലും ഞാൻ ചത്തു എന്ന് പറഞ്ഞാൽ അപ്പൊ കൂടെ പൊയ്ക്കോളണം… അത് ഋഷി… ഇപ്പൊ കണ്ടില്ലേ നിന്റെ ഋഷിയുടെ ശരിക്കുള്ള മുഖം.. ഞാൻ ഒരു നിമിഷം വൈകി ഇരുനെങ്കിലോ കാണാമായിരുന്നു… ഒന്നും സംഭവിക്കില്ല… എനിക്ക് അറിയാം നിങ്ങൾ വരും എന്ന്…
ഓഹ് വാചകമടിക്ക് ഒരു കുറവും ഇല്ല… പാർവതിയെ വാരി പുണർന്നു കൊണ്ട് കാശി അവളുടെ നെറ്റിയിൽ ചുംബിച്ചു… തലയിൽ ഏറ്റ മുറിവിന്റെ വേദന കൊണ്ട് കാശിക്ക് ഒരു തല കറക്കം പോലെ തോന്നി.. അവൻ വേഗം പാർവതിയെ കൊണ്ട് അവിടെ നിന്നും ഇറങ്ങി.. പോരുന്ന പോക്കിൽ പാർവതി ഋഷിയെ നോക്കി… നിന്നെ ഏറ്റവും വിശ്വസിച്ചത് ഞാൻ ആയിരുന്നു.. ഇനി നിന്നെ കണ്ടു പോകരുത്.. അവന്റെ മുഖത്തെ തല്ലി പാർവതി കാശിക്ക് ഒപ്പം പോയി… ഋഷിയുടെ കാറിൽ ആയിരുന്നു അവരു പോയത്.. നേരെ പോയി ഹോസ്പിറ്റലിൽ.. കാശിയുടെ മുറിവിൽ ഡ്രസ്സ് ചെയ്തു.. പാർവതി മുറിക്ക് വെളിയിൽ നിൽക്കായിരുന്നു..
അവന്റെ മുറിവിൽ മരുന്ന് വെച്ചു വേറെ ഒരു മുറിയിൽ ആക്കി… പാർവതി അവന്റെ അടുത്ത് തന്നെ ഇരുന്നു.. കാശിയുടെ കയ്യിൽ കൈ കോർത്തു കൊണ്ട് അവൾ ഇരുന്നു.. പെട്ടന്ന് ആണ് മാധവൻ അങ്ങോട്ട് വന്നത്.. അയാളെ കണ്ടു പാർവതി എഴുന്നേറ്റു.. കാശി കാണാത്തതു പോലെ കിടന്നു… നീ കാരണം എന്റെ കുട്ടി വീണ്ടും കണ്ണീർ കുടിച്ചു.. ഇനി നിന്നെ അവൾക്ക് ഭർത്താവ് ആയി വേണ്ട.. ഇത്രയും പെട്ടന്ന് ഈ ബന്ധം ഞാൻ അവസാനിപ്പിക്കും… അച്ഛാ.. എന്തൊക്കെ ആണ് പറയുന്നത്…. മിണ്ടരുത് നീ.. ഒട്ടൊന്ന് അല്ലെ കരുതി ലാളിച്ചു വഷളാക്കി.. മതി ഇന്നത്തോടെ നിർത്തിക്കോ ഇവന്റെ കൂടെ ഉള്ള അടുപ്പം..
ഇനി ഞാൻ തീരുമാനിക്കും എല്ലാം.. നീ അനുസരിക്കും.. നീ ഇപ്പൊ എന്റെ കൂടെ പോരണം… പാർവതി നിരാശയോടെ കാശിയെ നോക്കി.. കാശി പോകാൻ വേണ്ടി ആഗ്യം കാണിച്ചു.. അവൾക്കു അവന്റെ അടുത്ത് നിന്നു പോകാൻ ഒരു ആഗ്രഹവും ഇല്ലായിരുന്നു… പാർവതിയിടെ കൈ പിടിച്ചു മാധവൻ നടക്കുമ്പോൾ അവളുടെ നോട്ടം മുഴുവൻ കാശിയിൽ ആയിരുന്നു.. കാശി നിരാശയോടെ നോക്കി കിടന്നു… പാർവതി ഓട്ടോയിൽ കയറുമ്പോൾ കണ്ടു നിവേദും ദേവിയും വരുന്നത്.. കാശി ഒറ്റയ്ക്ക് അല്ല എന്നൊരു സമാധാനം ഉണ്ടായി അവൾക്ക്…
മാധവനോട് ഉള്ള ദേഷ്യം കൊണ്ട് പാർവതി രണ്ടു ദിവസം മുറിയിൽ തന്നെ ഇരുന്നു.. ഇപ്പോൾ എങ്കിലും ജാനകി നിർബന്ധിച്ചാൽ കുറച്ചു ഭക്ഷണം കഴിക്കും.. കാശി ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആകുന്ന ദിവസം ആയിരുന്നു അന്ന്… കാശി നേരെ വന്നത് പാർവതിയുടെ വീട്ടിൽ ആയിരുന്നു.. അവനെ കണ്ടു മാധവൻ ദേഷ്യം കൊണ്ട് വിറച്ചു.. കാശി അതൊന്നും നോക്കാതെ സോഫയിൽ ഇരുന്നു . കാശിയുടെ ബൈക്ക് വരുന്നത് കണ്ടു പാർവതി അവന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു.. പക്ഷെ അവൻ പാർവതിയെ നോക്കിയില്ല… നിനക്ക് എന്ത് വേണം… ഡിവോഴ്സ് പേപ്പർ അങ്ങോട്ട് അയക്കും… ഞാൻ വന്നത് നിങ്ങളുടെ മകളെ കൊണ്ട് പോവാൻ അല്ല…
എന്റെ കുഞ്ഞിനെ കൊണ്ട് പോവാൻ ആണ്… അവൻ പറയുന്നത് കേട്ട് എല്ലാവരും അന്തം വിട്ടു നിന്നു.. ഒപ്പം പാർവതിയും.. മനസ്സിലായില്ലേ… നിങ്ങളുടെ മകളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനെ എനിക്ക് വേണം എന്ന്… അത് കേട്ടതും മാധവനും സുമിത്രയും ജാനകിയും ഒരുപോലെ അവളെ നോക്കി.. പാർവതി ആണെങ്കിൽ ഇതൊക്കെ എപ്പോ എന്ന രീതിയിൽ കാശിയെയും………. (തുടരും )