Thursday, December 19, 2024
Novel

❣️പ്രാണസഖി❣️: ഭാഗം 13

രചന: ആമി

കാശി എല്ലാം നഷ്ട്ടപ്പെട്ടവനെ പോലെ നിന്നു… ഒരു നിമിഷം മുന്നേ എങ്കിൽ താൻ സ്വപ്നം കണ്ടത് പോലെ അവളോട്‌ എന്റെ മനസ്സ് തുറന്നിരുന്നെങ്കിൽ അവൾ പോകില്ലായിരുന്നു… നഷ്ടപ്പെടുമ്പോൾ ആണ് കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള വില അറിയുന്നത്… മൂന്നു ദിവസം കൊണ്ട് തന്നെ പാർവതിയുണ്ടാക്കിയ മാറ്റം ചെറുത് അല്ല… പാറു എനിക്ക് വേണം നിന്നെ… ഒരു ദിവസം കൊണ്ട് ഇട്ടിട്ട് പോകാൻ നിനക്ക് കഴിയില്ല.. ഇതിന് പിന്നിൽ ഋഷി തന്നെ ആയിരിക്കും… അവന്റെ മുഖം മൂടി നിനക്ക് മുന്നിൽ ഞാൻ തുറന്നു കാണിക്കും… മനസ്സിൽ പറഞ്ഞു ഉറപ്പിച്ചത് പോലെ കാശി എഴുന്നേറ്റു…

പാർവതി വീട്ടിൽ അവളുടെ അച്ഛനോടും അമ്മയോടും എല്ലാം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു…ജാനകിയുടെ കൂടെ വീട്ടിൽ ചെന്നു കയറുമ്പോൾ അവൾക്ക് പേടി ഉണ്ടായിരുന്നു… അവരെ രണ്ടു പേരെയും കണ്ടു മാധവനും സുമിത്രയും പരസ്പരം നോക്കി… അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം… ഞാൻ നിങ്ങളോട് പറഞ്ഞത് എല്ലാം കള്ളം ആണ്… എന്താ എന്ന ഭാവത്തിൽ എല്ലാവരും അവളെ നോക്കി… അവൾ പറയാൻ പോകുന്നത് എന്താവും എന്നുള്ളതിൽ ഏറ്റവും ആശങ്ക ഋഷിക്ക് ആയിരുന്നു.. കാശി ഏട്ടനും ഞാനും പ്രണയിച്ചു വിവാഹം കഴിച്ചത് അല്ല…

പ്രണയിച്ചിരുന്നു പണ്ട്.. പക്ഷെ ഇപ്പൊ ഇല്ല… ഈ വിവാഹം നടന്നത് എന്റ സമ്മതം പോലും ചോദിക്കാതെ… ഉണ്ടായത് മുഴുവൻ പറഞ്ഞു കൊണ്ട് പാർവതി നിലത്തു ഇരുന്നു കരഞ്ഞു… എല്ലാം നഷ്ട്ടപ്പെട്ടവളെ പോലെ അലറി അവൾ.. മാധവനും സുമിത്രയും സ്വന്തം മകളുടെ അവസ്ഥ ഓർത്തു വിലപിച്ചു… ജാനകിക്കും അത് പുതിയ അറിവ് ആയിരുന്നു… അവരുടെ കണ്ണുകളും നിറഞ്ഞു… ഏട്ടന് എന്നോട് ഒരിക്കൽ എങ്കിലും സ്നേഹം ഉണ്ടാവും എന്ന് കരുതി… പക്ഷെ ഈ മൂന്നു ദിവസം കൊണ്ട് തന്നെ എനിക്ക് മനസിലായി ഒരിക്കലും അദ്ദേഹത്തിന്റെ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാവാൻ പോകുന്നില്ല എന്ന്..

എത്ര സ്നേഹിച്ചിട്ടും എന്നെ മനസിലാക്കിയില്ല… പാർവതി കരഞ്ഞു കൊണ്ട് മുറിയിലേക്ക് ഓടി പോയി… അവിടെ നിന്നവരുടെ എല്ലാം കണ്ണുകൾ നിറഞ്ഞു… പക്ഷെ ഋഷി മനസ്സിൽ കണക്കു കൂട്ടുകയായിരുന്നു… അവന്റെ ചുണ്ടിൽ നിഗൂഢമായ ഒരു പുഞ്ചിരി വിരിഞ്ഞു… സുമിത്ര സോഫയിൽ ഇരുന്നു കണ്ണീർ വാർത്തു… ജാനകി എങ്ങനെ അവരെ ആശ്വാസിപ്പിക്കണം എന്നറിയാതെ അവരുടെ അടുത്ത് തന്നെ ഇരുന്നു… മാധവൻ മനസ്സിൽ ഉറച്ച തീരുമാനങ്ങൾ എടുക്കുകയായിരുന്നു… എന്നാൽ ഋഷി പാർവതി തനിക്കു സ്വന്തം ആവാൻ പോകുന്ന ചിന്തയിൽ മാത്രം ആയിരുന്നു…

മുറ്റത്തു ഒരു ബൈക്കിന്റെ ശബ്ദം കേട്ട് എല്ലാവരും അങ്ങോട്ട്‌ നോക്കി… ബൈക്കിൽ വരുന്ന കാശിയെ കണ്ടതും എല്ലാവർക്കും ദേഷ്യം നുരഞ്ഞു പൊന്തി… ഋഷി ഇനി അവിടെ നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്തു മനസ്സിൽ ചിരിച്ചു… ബൈക്കിൽ നിന്നും ഇറങ്ങി കാശി മുണ്ട് മടക്കി കുത്തി ഷർട്ടിന്റെ കൈകൾ മുകളിലേക്ക് കയറ്റി വെച്ചു അകത്തേക്ക് നടന്നു… ഉമ്മറത്തു എത്തിയതും മാധവൻ അവന്റെ മുന്നിൽ കയറി നിന്നു… ഇവിടെ നിന്റെ ആരും ഇല്ല… എന്റെ മോളുടെ ജീവിതം നശിപ്പിച്ചിട്ട്… ഞാൻ വന്നത് ആരെ കാണാൻ ആണോ അവളെ കണ്ടിട്ടേ ഞാൻ പോകൂ.. മാധവനെ വലതു കൈ കൊണ്ട് മാറ്റി അവൻ അകത്തു കയറി..അവന്റെ ഉറച്ച ശബ്ദത്തിൽ ഉള്ള വാക്കുകൾ തന്നെ അവനോടു എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് അവർക്ക് തോന്നി..

.കാശിയുടെ കാലുകൾ പാർവതിയുടെ മുറിയുടെ അടുത്തേക്ക് ചലിച്ചു… പെട്ടന്ന് ഋഷി അവനു മുന്നിൽ കയറി നിന്നു… അവൾക്ക് നിന്നെ കാണുന്നത് പോലും ഇഷ്ടം അല്ല.. പിന്നെയും എന്തിനാ ഡാ പട്ടിയെ പോലെ വരുന്നേ… അതിനു മറുപടി കൊടുത്തത് കാശിയുടെ കൈകൾ ആയിരുന്നു… അടി കിട്ടിയ കവിളിൽ പിടിച്ചു കൊണ്ട് ഋഷി അവനെ പകയോടെ നോക്കി… അവൾ എന്റെ ഭാര്യ ആണെങ്കിൽ ഞാൻ കാണും എനിക്ക് പറയാൻ ഉള്ളത് പറയും… ആൺ ആണെങ്കിൽ തടുക്കെടാ… കാശി ഉച്ചത്തിൽ അലറി.. അവന്റെ മുഖത്തെ ദേഷ്യം കണ്ടു ഋഷി പുറകോട്ട് മാറി നിന്നു…

ഋഷിയെ രൂക്ഷമായി നോക്കി കൊണ്ട് കാശി പാർവതിയുടെ മുറിയിൽ കടന്നു വാതിൽ അടച്ചു കുറ്റി ഇട്ടു.. കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുകയായിരുന്നു പാറു.. വാതിൽ അടയ്ക്കുന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വാതിലിൽ ചാരി കൈകൾ കെട്ടി നിൽക്കുന്ന കാശിയെ ആണ്… പാർവതി വേഗം എഴുന്നേറ്റു..കാശി അവളുടെ അടുത്തേക്ക് വന്നു… പാർവതി അവിടെ തന്നെ അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ നിന്നു… പാറു…. കാശി ആർദ്രമായി അവളെ വിളിച്ചു…അവൾ നോക്കിയില്ല.. പകരം കണ്ണുകൾ നിറഞ്ഞു… അവളുടെ മുഖം കൈകൾ കൊണ്ട് കോരി എടുത്തു നെറ്റിയിൽ ചുംബിച്ചു.. ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ അടഞ്ഞു..

ആ നിമിഷം അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു… നീ എന്റെ ജീവൻ ആണ്… ഇത്രയും വർഷം കഴിഞ്ഞു നമ്മൾ കണ്ടു മുട്ടി ഒരുമിച്ചു… പക്ഷെ എന്റെ ഉള്ളിലെ തെറ്റിധരണ കൊണ്ട് വീണ്ടും… അവൻ പറയുന്നത് എല്ലാം കണ്ണുകൾ അടച്ചു കൊണ്ട് അവൾ കേട്ടു.. അവളുടെ നിറഞ്ഞു വരുന്ന കണ്ണുകൾ തുടച്ചു കൊണ്ട് കാശി അവളെ വരി പുണർന്നു… അവളും ഒരു തേങ്ങലോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു… എനിക്ക് നീ ഇല്ലാതെ പറ്റില്ലെടി… എന്റെ ദേഷ്യവും വാശിയും എല്ലാം ഞാൻ നിന്നോട് അല്ലാതെ വേറെ ആരോട് കാണിക്കും… ഡി എന്റെ കൂടെ വരില്ലേ നീ… അവസാന വാക്കുകൾ കേട്ടതും പാറു അവനിൽ നിന്നും അടർന്നു മാറി…

അവന്റെ നോട്ടം നേരിടാൻ കഴിയാതെ അവൾ തിരിഞ്ഞു നിന്നു… ഇല്ല… ഞാൻ വരില്ല… ഉറച്ച ശബ്ദത്തിൽ പാർവതി പറഞ്ഞു.. കാശി അവളുടെ മുന്നിൽ പോയി നിന്നു… ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ്… നിന്റെ സമ്മതം ഇല്ലാതെ നിന്റെ കഴുത്തിൽ താലി കെട്ടി… നിന്റെ എല്ലാം ഞാൻ അനുവാദം പോലും ചോദിക്കാതെ… പക്ഷെ നീ എന്റെ ആണെന്നുള്ള അവകാശത്തിൽ ആയിരുന്നു… അല്ലാതെ നിന്നോട് സ്നേഹം ഇല്ലാത്തത് കൊണ്ട് അല്ല പാറു… എനിക്ക് ഒന്നും കേൾക്കാൻ താല്പര്യം ഇല്ല… നിങ്ങൾ പോണം… കാശി യാചന നിറഞ്ഞ മിഴികളോടെ അവളെ നോക്കി…

പക്ഷെ പാറു മുഖം തിരിഞ്ഞു നിന്നു… അവനെ നോക്കാതെ അവൾ ജനലിൽ പിടിച്ചു നിന്നു… നീ എന്നെ എത്ര ആട്ടി വിട്ടാലും എനിക്ക് കാണണം എന്ന് തോന്നുമ്പോൾ ഞാൻ വരും.. അത്രയും പറഞ്ഞു കൊണ്ട് കാശി വാതിൽ തുറക്കാൻ തുടങ്ങിയതും അവൻ ഒന്ന് നിന്നു… വീണ്ടും അവളുടെ അടുത്ത് ചെന്നു നിന്നു അവനു നേരെ അവളെ തിരിച്ചു നിർത്തി… ഞാൻ കാത്തിരിക്കും… ഇത്രയും വർഷം കാത്തിരുന്ന എനിക്ക് ഈ കാത്തിരിപ്പ് അത്ര പ്രശ്നം അല്ല.. പിന്നെ ഇടയ്ക്ക് എനിക്ക് തോന്നുമ്പോൾ താ ഇത് പോലെയും… അവൻ പറഞ്ഞു നിർത്തിയതും അവളുടെ കവിളിൽ പിടിച്ചു അവളുടെ ചുണ്ടുകൾ അവന്റെ ചുണ്ടോട് ചേർത്ത്…

പകച്ചു പോയ പാർവതി അവന്റെ കയ്യിൽ മുറുകെ പിടിച്ചു.. അവളുടെ കണ്ണീരിന്റെ ഉപ്പുരസം അവന്റെ വായിൽ അലിഞ്ഞു ചേർന്നതും അവളിൽ നിന്നും പിടി വിട്ടു… അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ മുറി വിട്ടു പോയി… പാർവതി അപ്പോളും അതെ നിൽപ്പ് തന്നെ ആയിരുന്നു… ജനലിൽ കൂടി ബൈക്കിൽ കയറി പോകുന്ന കാശിയെ അവൾ നോക്കി നിന്നു… ബൈക്ക് തിരിച്ചു കൊണ്ട് കാശി അവളെ നോക്കി ഉമ്മ തരുന്നത് പോലെ ചുണ്ടുകൾ കാട്ടി.. അവൾ വേഗം നോട്ടം മാറ്റി മാറി നിന്നു… കാശി ചിരിച്ചു കൊണ്ട് ബൈക്കിൽ പോയി.. കാശി പോയതും മുറിയിൽ ഋഷി വന്നു…

പാർവതി ആകെ തളർന്നു പോയിരുന്നു… ഋഷി കിട്ടിയ അവസരം മുതലെടുക്കാൻ ആയിരുന്നു വന്നത്… പാറു… എനിക്ക് നിന്നോട്… ഋഷി പ്ലീസ്… എന്റെ അവസ്ഥ ആർക്കും അറിയില്ല… എനിക്ക് കുറച്ചു നേരം ഒറ്റയ്ക്ക് ഇരിക്കണം… പിന്നെ ഒന്നും പറയാതെ ഋഷി പുറത്തു പോയി… പാർവതി ഉരുകുകയായിരുന്നു… ഏതാണ് സത്യം കള്ളം എന്ന് അറിയാതെ.. അവൾ അറിഞ്ഞ കാര്യങ്ങൾ അവൾ ഉള്ളിൽ തന്നെ വച്ചു.. കാശി മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചിരുന്നു…

അന്ന് അവൻ എവിടെയും പോയില്ല… വീട്ടിൽ തന്നെ ഇരുന്നു… മനസ്സിൽ പാർവതിയുടെ ഓർമ്മകൾ താലോലിച്ചു കൊണ്ട്… സഞ്ജയും നിവേദും മാറി മാറി വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല… രാവിലെ കാശി കുളിച്ചു റെഡി ആയി… കവി മുണ്ടും കറുപ് ഷർട്ടും ഇട്ടു കൊണ്ട് അവൻ കണ്ണാടിയ്ക്ക് മുന്നിൽ പോയി നിന്നു… മീശയും താടിയും ഒതുക്കി വെച്ചു…ചുണ്ടിൽ ചെറു ചിരിയോടെ അവൻ നടന്നു… പെട്ടന്ന് നിന്ന് വീണ്ടും തിരിച്ചു കണ്ണാടിയ്ക്ക് മുന്നിൽ വന്നു… മീശ പിരിച്ചു വെച്ച് അവൻ അവനെ ഒന്ന് കൂടെ നോക്കി .. നിന്നെ കിട്ടാൻ വേണ്ടി പഴയ കാശി ആവാനും ഞാൻ തയ്യാർ ആണ് പാറു….

മനസ്സിൽ പറഞ്ഞു കൊണ്ട് കാശി ഇറങ്ങി… കുറച്ചു ദിവസം സ്കൂളിൽ പോകുന്നില്ല എന്ന് കരുതിയ പാർവതി വീട്ടിൽ ഇരുന്നാൽ ആകെ വിഷമം ആവും എന്ന് കരുതി സ്കൂളിൽ പോകാൻ തീരുമാനിച്ചു… സുമിത്ര കുറെ പോകണ്ട എന്ന് പറഞ്ഞെങ്കിലും അവൾ കേട്ടില്ല… ഋഷി കൊണ്ടാകാം എന്ന് പറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു… ദേവിയെ വിളിച്ചു അവളും ഉണ്ടെന്നു പറഞ്ഞു… ദേവി അവളോട്‌ ഒന്നും ചോദിച്ചില്ല .. അവളുടെ മനസ്സിൽ ഉള്ളത് എന്നായാലും അവൾ പറയും എന്ന് ദേവിക്ക് അറിയാം… അവളെ പഴയ പോലെ ആക്കാൻ വേണ്ടി ദേവി ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു…

ടൗണിൽ ബസ് ഇറങ്ങി ദേവിയോട് യാത്ര പറഞ്ഞു പാർവതി നടന്നു… സ്കൂളിന്റെ അടുത്ത് എത്താൻ ആയതും അവൾ കണ്ടു ബൈക്കിൽ ചാരി ഇരുന്നു സിഗരറ്റ് വലിക്കുന്ന കാശിയെ… അവനെ കണ്ടതും അവളുടെ കാലുകളുടെ ചലനം നിലച്ചു… അവനെ നേരിടാൻ തനിക്കു കഴിയില്ല എന്ന് തോന്നി അവൾക്… അവൻ കാണാതെ സ്കൂളിന്റെ പുറകിൽ ഉള്ള ഗേറ്റ് വഴി പാർവതി അകത്തു പ്രവേശിച്ചു… പെട്ടന്ന് ആരോ അവളുടെ കയ്യിൽ പിടിച്ചു… തിരിഞ്ഞു നോക്കുമ്പോൾ കാശി ആയിരുന്നു…. എന്റെ കയ്യിൽ നിന്നും നീ ഈ ജന്മം രക്ഷപ്പെടില്ല മോളെ… പാർവതി അവന്റെ കൈകൾ തട്ടി മാറ്റി ദേഷ്യത്തിൽ നടന്നു…

കാശിയും അവൾക്ക് ഒപ്പം നടന്നു… നിനക്ക് എന്നെ കാണുന്നത് പോലും ഇഷ്ടം അല്ല എന്ന് അറിയാം…പക്ഷെ എനിക്ക് എന്റെ മുത്തിനെ കാണാതെ ഇരിക്കാൻ പറ്റണ്ടേ… പാർവതി ദേഷ്യത്തിൽ അവനെ നോക്കി കണ്ണുരുട്ടി… നീ ഇനി എവിടെ പോയാലും ഈ കെട്ട്യോൻ കൂടെ കാണും… നിന്റെ പഴയ കാശിയെ പോലെ… പാർവതി ഒന്നും കേൾക്കാത്തത് പോലെ നടന്നു… അവൾ സ്റ്റാഫ് റൂമിൽ കയറാൻ തുടങ്ങിയതും കാശി പുറകിൽ നിന്നും വിളിച്ചു പറഞ്ഞു… ഐ ലവ് യു പാറു ടീച്ചറേ…. അത് കേട്ട് അവളോടൊപ്പം അവിടെ ഉണ്ടായിരുന്ന കുട്ടികളും സ്റ്റാഫും ഞെട്ടി… കാശി ഒരു കള്ളച്ചിരിയോടെ അവളെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് കാശി പോയി… അവൾ ചുറ്റും തന്നെ നോക്കുന്ന കണ്ണുകൾ കണ്ടു വിയർത്തു….….……. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…