Thursday, December 19, 2024
Novel

പാർവതി : ഭാഗം 7

നോവൽ
എഴുത്തുകാരി: ദേവിക എസ്

ഈ ചുറ്റുപാട് മുഴുവനായി ഒരു മനുഷ്യ ജീവി ആയി താൻ മാത്രമേ ഉള്ളൂ എന്ന് മഹേഷിന് മനസ്സിലായി.കുറച്ചു കുടി മുൻപോട്ട് നടന്നപ്പോൾ നീളമുള്ള എന്തിലോ അവന്റെ കാലു തട്ടി.മഹേഷ് ഞെട്ടി ഫ്ലാഷ് അടിച്ചു നോക്കി.ഏതോ ഒരു മരത്തിന്റെ വേരാണ്. അവൻ പെട്ടന്ന് ചിന്തിച്ചു മുകളിലേക്ക് നോക്കി..അതേ ആൽമരം തന്നെ.നൂറ്റാണ്ടുകൾ പഴക്കമുണ്ട് എന്ന് തോന്നിക്കുന്ന വലിയ ഒരു മരം.ഇരുട്ടിൽ അത്ര വ്യക്തമല്ലെങ്കിലും അതിന്റെ ഭീമാകാരത്വം അവന് മനസ്സിലായി.മഹി കത്തുന്ന ഹൃദയത്തോടെ അതിനടുത്തേക്ക് നടന്നു.പെട്ടെന്നവൻ കണ്ടു താഴെ കത്തുന്ന നിലവിളക്ക് വീണു കിടക്കുന്നു.എന്നാലും തിരി അണഞ്ഞിട്ടില്ല.നനയാതിരിക്കാൻ പാകത്തിൽ ആൽമരത്തിന്റെ വലിയൊരു ഇല അതിന്റെ മുകളിൽ വീണിരിക്കുന്നു.അതിനു കുറച്ച് അപ്പുറത്തായി താഴെ വീണ് ബോധം കേട്ട് കിടക്കുന്നു പാറൂട്ടി.അവൻ ഓടി ചെന്ന് അവളെ താങ്ങി എഴുന്നേൽപ്പിച്ചു.അവളുടെ തല തന്റെ മടിയിൽ വച്ച് മഹി അവളെ കുലുക്കി വിളിച്ചു.

” മോളെ പാറൂട്ടി …മോളെ.”

അപ്പോൾ അവൾ ഒന്ന് മൂളി
” ഉം”

അവൻ അവളെ ഇരുകൈകളിലും വാരി എടുത്ത് നടന്നു.അവൻ അവളെ സ്പർശിച്ച ഓരോ സമയത്തും അവന് ഷോക്ക് അടിച്ച ഒരു അവസ്ഥയും അവ്യക്തമായ ചില ഓർമകളും മനസ്സിൽ വന്നു മൂടുന്ന പോലെ തോന്നി.

” അയ്യോ…..മോളെ…” അവളുടെ അമ്മ നിലവിളിച്ചുകൊണ്ട് ഓടി വന്നു.

” കണ്ണുതുറക്ക് മോളെ ” അവർ കരയാൻ തുടങ്ങി.

അപ്പോഴേക്കും അഗസ്റ്റിനും ദേവനും അവിടെ ഓടി എത്തി.

” എന്താ പറ്റിയെ മഹി.”

” ഒന്നും ഇല്ലാന്ന് തോന്നുന്നു .ബോധം പോയിട്ടുണ്ട് പേടിച്ചിട്ട് ആവും. ആട്ടെ ശരൺ എവിടെ.. അവനെ ഞാൻ പകുതി കഴിഞ്ഞ് കണ്ടില്ലടാ ..”

” ഉം അവൻ ഇവിടെ ഉണ്ട്…ഞങ്ങളും നിങ്ങൾക്ക് പുറകെ വന്നിരുന്നു.അവൻ അവിടെ വീണുകിടക്കുണ്ടായിരുന്നു. കാല് ഒന്ന് ഉളുക്കിയതാ ചെറുതായി പൊയിട്ടും ഉണ്ട്.

” പാറൂട്ടിയോ അവൾക് എന്താടാ പട്ടിയെ..”
അരുൺ ജിജ്ഞാസയോടെ ചോദിച്ചു. മഹിക്ക് ആ ചോദ്യയത്തിന്റെ അർഥം മനസ്സിലായി.

” അവളെ ആല്മരത്തിന് കീഴെ വീണുകിടക്കുന്നതായി കണ്ടതാ..”.

അപ്പോഴേക്കും മന്ത്രോച്ചാരണം മതിയാക്കി പൂജാരി പുറത്തേക്ക് വന്നു.

പാറൂട്ടി കണ്ണുതുറന്നിരുന്നു.

” എന്താ പറ്റിയത് മോളെ ” അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു.

” അറിയില്ല അമ്മേ.. ഒന്നും ഓർമയില്ല.ദേവി വിഗ്രഹം പ്രീതിഷ്ഠിച്ച് തിരിഞ്ഞപ്പോഴാണ് വലിയ ഇടിയും മിന്നലും വന്നത്….അപ്പോൾ ഞാൻ വല്ലാതെ ഭയന്ന് പോയി…പിന്നെ….പിന്നെ എനിക്കൊന്നും ഓർമയില്ലമ്മെ..”

” സാരില്ല്യ…ആട്ടെ കുട്ട്യേ ആരാ ഇവിടെ എത്തിച്ചത്.”

മഹേഷ് മുൻപോട്ട് വന്നു. അവനെ കണ്ട് പൂജാരി ഞെട്ടി.

“കുട്ടി ചേമ്പകശ്ശേരി ഇല്ലത്തെ അല്ലെ…”

” അതേ..”

” ന്റെ ദേവീ കുട്ടി ഈ കന്യകയെ എങ്ങനെയാ കൊണ്ട് വന്നത്.”

മഹേഷിന് ദേഷ്യം വന്നു.രക്ഷിച്ചില്ലേൽ അവിടന്ന് വല്ലതും പട്ടിയേനെ അപ്പോഴാണ് …കന്യക…പെൺകുട്ടിന്ന് പറഞ്ഞ പോരെ ഹും…

” അവൾക്ക് ബോധം ഉണ്ടായിരുന്നില്ല തിരുമേനി അതുകൊണ്ട് താങ്ങി പിടിച്ച കൊണ്ട് വന്നേ..”

പൂജാരി വീണ്ടും ഞെട്ടി. ” അനർതഥയില്ലോ ദേവി..കന്യകക്ക് ഒരു പുരുഷ സ്പർശം പ്രഥമരാത്രിയിൽ തന്നെ…അതും ചെമ്പകശ്ശേരി ഇല്ലാത്തെ….”
പൂജാരി വീണ്ടും എന്തൊക്കെയോ പറഞ്ഞ് അകത്തേക്ക് പോയി.അല്പസമായത്തിന് ശേഷം തിരിച്ചു വന്ന് പാർവതിയുടെ ദേഹം മുഴുവൻ പുണ്യാഹവും ഭസ്മവും തെളിച്ചു.

” ശെരിക്കും പാർവതിയും നീയും തമ്മിൽ എന്താടാ പ്രൊബ്ലo. ചെമ്പകശ്ശേരി ഇല്ലാത്തിൽ എന്താ”
അഗസ്റ്റിൻ അവന്റെ സംശയം ചോദിച്ചു.

” ആ എനിക്ക് എങ്ങനെ അറിയാനാ…ഇയാൾ കാണുമ്പോൾ ഒകെ എന്റെ ഇല്ലം ചോദിക്കും , അതുകേട്ട് ഞെട്ടും ഞാൻ എന്തക്കാനാ.

” അച്ഛൻ നമ്പൂരി ഇങ് വര്യ..”

പൂജാരി വിളിച്ചു ശേഷം അവർ ഇരുവരും രഹസ്യമായി കുറച്ചു നേരം സംസാരിച്ചു.സംഗതി എന്താണെന്ന് ആർക്കും മനസ്സിലായില്ല.അച്ഛൻ നമ്പൂതിരി തിരിച്ചുവന്ന് അൽപനേരം മഹേഷിനെ നോക്കി നിന്നു.

” ഇനി പേടിക്കാൻ ഒന്നൂല്യ എല്ലാരും ഭക്ഷണം കഴിച്ച് കിടന്നോളൂ.”

മഹേഷിന് എതിരെ ഇരുന്നാണ് പാർവതി ഭക്ഷണം കഴിക്കുന്നത്.അറിയാതെ തന്നെ അവളുടെ കണ്ണുകളിലേക്ക് തന്റെ കണ്ണ്കൾ വ്യതിചലിക്കുന്നതും ഏതോ വികാരം വന്ന് തന്നെ പൊതിയുന്നതും അവൻ അറിഞ്ഞു.പാർവതി അവനെ നോക്കി പുഞ്ചിരിച്ചു.അപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.അവന് ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല.
ഇതിനിടയിൽ അരുണും അവളെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു.
മഹി വേഗം ഭക്ഷണം മതിയാക്കി എഴുന്നേറ്റു.

” അയ്യോ ഏട്ടൻ ഒന്നും കഴിച്ചില്ല.”

” മതി പാറൂട്ടി.”മഹേഷ് എഴുന്നേറ്റു പോയി.

ആ രാത്രി നിദ്രദേവി അവനെ തിരിഞ്ഞ് നോക്കിയില്ല.ഒരുപാട് ദുരോഹതകളും വികരങ്ങളും അവന്റെ മനസ്സിൽ അലയടിച്ചു.പാറൂട്ടിയുടെ മുഖം എവിടെയോ കണ്ടു മറന്നത് പോലെ തോന്നിയത്, പൂജാസമയത്ത് തന്നെ അവളുടെ കാഴ്ച്ചയിൽ നിന്നും പുറത്താക്കിയത്, പൂജാരിയുടെ രഹസ്യം പറച്ചിൽ, അവളുടെ കണ്ണുകളിൽ നോക്കുമ്പോൾ തനിക്ക് അനുഭവപ്പെടുന്ന എന്തോ ഒന്ന്…, ഏറ്റവും ഒടുവിൽ ഇന്ന് അവളെ എടുത്തോണ്ട് വന്നപ്പോൾ ഒരു സ്വപ്നത്തിൽ എന്നപോലെ തന്റെ മുന്നിൽ ദൃശ്യമായ കാഴ്ചകൾ ,, എല്ലാറ്റിനും എന്തോ ദുരൂഹത ഉണ്ട്.ഇവയൊക്കെ തമ്മിൽ എന്തോ ബന്ധം ഉണ്ട്.അത് കണ്ടു പിടിക്കണം.അവൻ അടുത്ത് കിടന്ന അഗസ്റ്റിനെ പിടിച്ച് എഴുന്നേൽപ്പിച്ചു.

” എടാ ഒന്ന് എഴുന്നേറ്റെ.. ഒരു കാര്യം പറയട്ടെ..”

” എന്താഡാ ഞാൻ ഇവിടെ കിടന്ന് ഉറങ്ങുന്നത് നീ കാണുന്നില്ലേ….”

കാര്യങ്ങൾ ഒക്കെ അവനോട് പറഞ്ഞപ്പോൾ അഗസ്റ്റിൻ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു.

” ഹ ഹ എന്റെ മഹി നിനക്ക് ഭ്രാന്താണ്… നിനക്കും അവളൂടെ പ്രണയം തോന്നി അല്ലെ അതിന്റെ ഭ്രാന്താണ്.”

” അല്ലാഡാ…..ഇന്ന് ഞാൻ കണ്ട കാഴ്ചകൾ …തീ കത്തുന്നത് ഒരു പെൺ കുട്ടി ഓടി തീയിലേക് ചാടുന്നത്…ഹോ എനിക്ക്…”

” ഒന്ന് പോയെ മഹി ..നീ സ്വപ്നം കണ്ടതിന് ഞാൻ എന്ത് ചെയ്യാനാ..നീ വീണ്ടും ഒന്നൂടി സ്വപ്നം കണ്ട നോക്ക് …ഇനി എന്നെ വിളികല്ലേ പ്ലീസ്…”

അവനോട് പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് മനസ്സിലായി അവനെ ഉറങ്ങാൻ മഹി ജനാലക്ക് അടുത്ത് പോയി നോക്കി.
കരിവള കൈകൾ ഉണ്ടോ ഇല്ല…അവിടെ വെളിച്ചം പോലും ഇല്ല.

പിറ്റേന്ന് രാവിലേ ഒരു മനസ്സമാധാനത്തിന് കാമറയും എടുത്ത് കുളകടവിൽ പോയപ്പോയി.

” മഹിയേട്ടാ….” പർവതിയാണ് . അവൻ ഒന്ന് ഭയന്നു

” ആ പാറൂട്ടിയോ എങ്ങനെ ഉണ്ട് ക്ഷീണം ഒക്കെ മാറിയോ..”

” ഇപ്പോ കുഴപ്പമില്ല ഏട്ടാ..പിന്നെ എന്നെ രക്ഷിച്ചത് ഏട്ടൻ ആണല്ലേ…നന്ദി ഉണ്ട് ട്ടോ…”

” ഏയ് അതൊക്കെ എന്തിനാ …ആട്ടെ ശെരിക്കുo എന്താ സംഭവിച്ചത്…”

” ഒന്നും ഓർമ്മയില്ല പ്രതിഷ്ഠിച്ച് തിരിഞ്ഞതാ…അപ്പോൾ ഉണ്ടായ ഇടിയെ ഞാൻ കെട്ടുള്ളൂ…പിന്നെ കണ്ണുതുറകുമ്പോൾ ഇവിടാണ്.”

” ഒന്നും പാറ്റിയില്ലലോ സാരില്യ..”

” ആം ഏട്ടന് ഫോട്ടോഗ്രാഫിയിൽ നല്ല ക്രെസ് ആണല്ലേ..”

” ഏയ് അങ്ങനെ ഒന്നുല്ലാ.. അത് എന്റെ ഒരു വീക്നെസ് ആണ്.”

” എടുത്ത ഫോട്ടോ ഒകെ എനിക്ക് കാണിച്ച് തരുമോ..”

” ഓ അതിനെന്താ അവർ ഇരുവരും കുളക്കടവിൽ ഇരുന്നു.അവൻ കാണിച്ചു കൊടുത്ത ഫോട്ടോസ് കണ്ട് അവൾ അത്ഭുതപ്പെട്ടു.

” ചേട്ടൻ കൊള്ളാം ട്ടോ..”

” താങ്കയു എന്നാലും തന്റെ അത്രയും സകലകല വല്ലഭവൻ അല്ല ട്ടോ ഞാൻ ”

” എനിക്കിപ്പൊ എന്തുണ്ടായിട്ടെന്താ ” ചിരിച്ചു കൊണ്ടാണ് അവൾ പറഞ്ഞതെങ്കിലും അതിലെ വേദന അവൻ മനസ്സിലാക്കി.
തന്റെ കൂടെ വരുന്നൊന്ന് അവളോട് ചോദിച്ചാലോ…ഏയ് അതെന്തു മണ്ടത്തരാ…അല്ലേൽ ചോദിക്കാം..അവൻ ചോദിക്കാൻ ഉറച്ചു.

” ഒരു കാര്യം ചോദിച്ചോട്ടെ പാറൂട്ടി”

” മുഖവുര ഒകെ എന്തിനാ ഏട്ടൻ പറ..”

കുളപ്പടവിൽ അവളുടെ സമീപം അവൻ ഇരിക്കുന്നത് വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. ഇളംകാറ്റിൽ അവന്റെ മുഖത്തെ തഴുകി പറക്കുന്ന അവളുടെ മുടിയും ഒകെ ഒരു ഫിലിം പ്രണയരംഗത്തിന് യോജിച്ചതായിരുന്നു.

” കുട്ടി കുട്ട്യേ കണ്ട മുതൽ ഓർക്കുവാ..ഈ മുഖം ഞാൻ ഇന്നല്ലാ കണ്ടത് അതിനു മുൻപ് എവിടെയോ എപ്പോഴോ ഞാൻ കണ്ടിരിക്കുന്നു അറിഞ്ഞിരുന്നു.ബട്ട് എവിടെ ആണെന്ന് ഒരു പിടിയും ഇല്ല.

” ഉവ്വോ…ഏട്ടൻ വന്നപ്പോൾ ഞാനും ചിന്തിക്കുവാ..ഏ ട്ടനെയുo ഞാൻ കണ്ടപോലെ അത് എവിടാണെന്ന്. തോന്നലവും അല്ലേൽ ശരൺ ഏട്ടന്റെ കൂടെ ഫോട്ടോയിൽ ആവുo എന്നാ ഞാൻ വിചാരിച്ചെ.”

ഇത് കേട്ട് മഹേഷ് ഞെട്ടി.

” അല്ല ഏട്ടൻ എന്തോ ചോദിക്കാൻ വന്നുലോ…”

” ആ അതെന്താന്ന് വച്ചാൽ …ഒന്നും തോന്നരുത് എനിക്കിത് ചോദിക്കാതിരിക്കാൻ വയ്യ.അത്….കുട്ടിയുടെ കഴിവുകൾ ഒന്നും കളയാതെ…വരുന്നോ എന്റെ കൂടെ..”

പറഞ്ഞു തീരും മുൻപേ അവൾ അവന്റെ വായ പൊത്തി പിടിച്ചു.

“അയ്യോ അരുത്…അങ്ങനെ ഓന്നും പറയരുത്.ദേവി കോപം ഉണ്ടാവും.

” ദേവി കോപിക്കും എന്നാ പേടി കൊണ്ട് മാത്രണോ”

” അത്..ഏട്ടൻ എനിക്ക് ശരൺ ഏട്ടനെ പോലെ തന്നെ.നല്ലൊരു വ്യക്തി ആണ് ഏട്ടൻ.ഈ ജന്മം ഏട്ടന്റെ വാത്സല്യം അനുഭവിക്കാൻ എനിക്ക് യോഗം ഇല്ല.

” പാറൂട്ടി…” അവൻ വേദനയോടെ വിളിച്ചു.

” ഏട്ടന്റെ നല്ല മനസ്സാണ് ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നത് പക്ഷെ എനിക്ക് വയ്യ ഏട്ടാ…എന്റെ ചേച്ചിയെ പോലെ…അവൾ മുഖം പൊത്തി കരഞ്ഞു എന്നാൽ ഞാൻ പോട്ടെ വീട്ടിൽ അന്വേഷിക്കും.”

മഹേഷിന് ഒന്നും പറയാൻ കഴിഞ്ഞില്ല.

” ഉം..ഞങ്ങൾ നാളെ രാവിലെ തിരിച്ചു പോവും..”

” ഉം ” പാർവതി അവന്റെ മുഖം നോക്കാതെ ഒന്ന് മൂളി.അവൾ അവിടെ നിന്നും ഓടി പോയി.
മഹേഷ് അവിടെ നിന്ന് പൊട്ടി കരഞ്ഞു.

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

പാർവതി : ഭാഗം 1

പാർവതി : ഭാഗം 2

പാർവതി : ഭാഗം 3

പാർവതി : ഭാഗം 4

പാർവതി : ഭാഗം 5

പാർവതി : ഭാഗം 6