Wednesday, January 22, 2025
Novel

പാർവതി പരിണയം : ഭാഗം 4

എഴുത്തുകാരി: ‌അരുൺ

പിന്നെ ഇന്നലെ അവളുടെ അച്ഛനും അമ്മയും ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് കല്യാണത്തിന് സമ്മതിപ്പിച്ചത്
അതുകൊണ്ടൊക്കെ അവള് മുട്ടൻ കലിപ്പിലാണ് എന്നാണ് അവളുടെ അനിയത്തി എന്നോട് പറഞ്ഞത്
ഇതെല്ലാം കേട്ടതോടെ മനുവിന് ഉള്ള കിളികൾ എല്ലാം തെക്കും വടക്കും പറന്നിരുന്നു
ഡാ മനു എന്നാ ഞാൻ പോട്ടെ കഴിഞ്ഞതെല്ലാം കഴിഞ്ഞു നീ ഇനി അതിനെക്കുറിച്ച് ആലോചിക്കേണ്ട

അപ്പോൾ ഒരു അടിപൊളി വിവാഹ ജീവിതം ആശംസിക്കുന്നു
അതിന് മനു യാന്ത്രികമായി ഒന്ന് മൂളുക മാത്രമേ ചെയ്തോളൂ
കിരൺ പോയിക്കഴിഞ്ഞു അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അവൻറെ മനസ്സ് മുഴുവൻ അടിപൊളി വിവാഹ ജീവിതം എല്ലാം പൊളിഞ്ഞല്ലേ എന്തെല്ലാം പ്രതീക്ഷകളായിരുന്നു ഒരു പാവം സുന്ദരി കൊച്ചിനെ കല്യാണം കഴിക്കണം ഇതുവരെ വരെ പ്രേമിക്കാൻ പറ്റാത്ത വിഷമം എല്ലാം കല്യാണം കഴിഞ്ഞ് അവളെ പ്രേമിച്ച് തീർക്കണം എന്തെല്ലാം ആഗ്രഹമായിരുന്നു
ഇതിപ്പോൾ ഭർത്താവ് ആണെന്നും പറഞ്ഞ് അവിടെ ചെന്നാൽ അവളെന്നെ പഞ്ഞിക്കിടുന്ന ലക്ഷണം ആണല്ലോ കാണുന്നത് പിന്നെയാണ് പ്രേമം

എന്നാലും എൻറെ ഭഗവാനെ ഇതു വല്ലാത്ത ചതിയായിപ്പോയി.
എന്നും പറഞ്ഞു അവൻ വീട്ടിനകത്തേക്ക് പോയി
വീട്ടിനകത്തേക്ക് ചെന്നപ്പോൾ നേരത്തെ മതിലിന് മുകളിലൂടെ എത്തി വലിഞ്ഞു നോക്കിയ ചേച്ചിമാർ എല്ലാം വീട്ടിനകത്ത് ഉണ്ട്
കല്യാണ പെണ്ണിനെ കാണാനും ബാക്കി കഥയും കൂടി കേൾക്കാനും ഇറങ്ങിയതാണ്

അതിനൊത്ത് അമ്മ ഞാനും പാർവതിയും തമ്മിൽ അഞ്ചു കൊല്ലമായി പ്രേമമാണെന്ന് ഒക്കെ വെച്ച് അടിക്കുന്നുണ്ട്
മനുവിന് അമ്മയെ നല്ല വൃത്തിക്ക് അറിയാവുന്നത് കൊണ്ട് അവന് അത് വലിയ കാര്യമായി തോന്നിയില്ല
പക്ഷേ അമ്മയുടെ അടുത്ത് ഇരിക്കുന്ന പാർവതിക്ക് ഇതെല്ലാം കേട്ട് അവളുടെ കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് ചാടും എന്ന അവസ്ഥയിലായിരുന്നു

മനു അങ്ങോട്ട് കേറി വരുന്നത് കണ്ടതോടെ പാർവതി മനുവിനെ രൂക്ഷമായി ഒന്ന് നോക്കി
മനുവിന് കിരൺ പറഞ്ഞതാണ് അപ്പോൾ മനസ്സിൽ വന്നത്
പിന്നെ അവിടെ നിൽക്കാൻ മനുവിന് തോന്നിയതേയില്ല
അവൻ നേരെ റൂമിലേക്ക് പോയി
റൂമിൽ പോയി ഒന്ന് ഫ്രഷായി തിരിച്ചുവന്നപ്പോൾ പരദൂഷണ കമ്മറ്റിക്കാർ എല്ലാം പോയിരുന്നു

എങ്കിലും കല്യാണ പെണ്ണിനെ കാണാൻ കുറെ ആൾക്കാർ വന്നു കൊണ്ടിരിക്കുന്നു
മനു നേരെ സിറ്റൗട്ടിൽ പോയിരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ മനുവിനെ പെങ്ങൾ മീനാക്ഷി അങ്ങോട്ട് വന്നു.

എന്നാലും നീ എങ്ങനെ ഒപ്പിച്ചു ഇങ്ങനെ ഒരു കൊച്ചിനെ അതും ഒരു സ്കൂൾ ടീച്ചർ
മനു മീനാക്ഷിയെ ഒന്ന് സൂക്ഷിച്ച് നോക്കി
നീ എന്നെ നോക്കി പേടിപ്പിക്കണ്ട ഒരു വാക്ക് നീ എൻറെ അടുത്ത് പറഞ്ഞിരുന്നെങ്കിൽ ഞാൻ നടത്തി തരത്തിലായിരുന്നോ
നീ ഒന്ന് എണീറ്റ് പോയെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ
ഉള്ളതെല്ലാം കാണിച്ചു വെച്ചിട്ട് എന്നോട് ചൂടായി മതിയല്ലോ

എന്നും പറഞ്ഞ് മീനാക്ഷി അകത്തേക്ക് പോയി
കുറച്ചുനേരം കഴിഞ്ഞ് എല്ലാവരും പോയി കഴിഞ്ഞപ്പോൾ അമ്മ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു
ഭക്ഷണം കഴിക്കാൻ വന്നപ്പോൾ മനുവിനും പാർവതിക്കും അടുത്തടുത്താണ് ഭക്ഷണം വിളമ്പിയത്
രണ്ടുപേരും അടുത്തടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കുമ്പോഴും മനു പാർവതിയുടെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു

അതുകൊണ്ട് പെട്ടെന്ന് തന്നെ നെ നെ ഭക്ഷണം കഴിച്ച് മനു നേരെ റൂമിലേക്ക് പോയി
മനു റൂമിൽ ഇരിക്കുമ്പോൾ നടന്ന കാര്യങ്ങളെല്ലാം എങ്ങനെ പാർവ്വതിയെ എങ്ങനെ പറഞ് മനസ്സിലാക്കും എന്നതിനെക്കുറിച്ച് ആയിരുന്നു അവൻറെ ചിന്ത മുഴുവൻ

തുടരും

പാർവതി പരിണയം : ഭാഗം 1

പാർവതി പരിണയം : ഭാഗം 2

പാർവതി പരിണയം : ഭാഗം 3