പാർവതി പരിണയം : ഭാഗം 24
എഴുത്തുകാരി: അരുൺ
ഏയ് ഞങ്ങൾ ചുമ്മാതെ ഓരോ കാര്യങ്ങൾ സംസാരിച്ച് നിന്നതാ മനു ഈ ആലോചന മുടക്കാതെ ഇരിക്കാൻ പാർവതി രാത്രി വരെ മനുവിൻറെ കൂടെ തന്നെ ഉണ്ടായിരുന്നു എന്നാലും അവൻ ഇക്കാര്യത്തെക്കുറിച്ച് ഒന്നു ഒന്നും അവളോട് സംസാരിച്ചില്ല രാത്രി പാർവതി റൂമിലേക്ക് വന്നപ്പോൾ മനു അവൾ വരുന്നത് കാത്തിരിക്കുകയായിരുന്നു
നീ എന്തു പണിയാ കാണിച്ചത് ഞാൻ എന്ത് ചെയ്തു നീ ഒന്നും ചെയ്തില്ലേ എന്തിനാ നിൻറെ അനിയത്തിക്ക് കല്യാണ ആലോചന കൊണ്ടുവന്നത് ഞാൻ ആണെന്ന് പറഞ്ഞത് നീ കൊണ്ടുവന്നത് ആണെങ്കിൽ നിൻറെ പേര് പറഞ്ഞാൽ പോരായിരുന്നോ
ഓ അതായിരുന്നോ അത് നിങ്ങളുടെ കൂട്ടുകാരനും എൻറെ അനിയത്തിയും കൂടി പണി തന്നത് എനിക്ക് മാത്രമല്ലല്ലോ നിങ്ങൾക്കും കൂടി അല്ലേ അപ്പോൾ അവർക്കുള്ള പണി കൊടുക്കുമ്പോൾ നിങ്ങളും അതിനകത്തു വേണം അതിനാണ് ആലോചന നിങ്ങളുടെ പേരിൽ ആക്കിയത്
എന്നാലും അത് നിൻറെ അനിയത്തി അല്ലേ എല്ലാ കാര്യവും അറിഞ്ഞിരുന്നു കൊണ്ട് ഇങ്ങനെ ഒരു പണി വേണോ അത് അവൾ അന്ന് ഞാൻ നാട്ടുകാരുടെ മുമ്പിൽ നാണംകെട്ടപ്പോൾ അത് അവൾ ആലോചിച്ചു ഇല്ലല്ലോ അപ്പോൾ ഇതും കുഴപ്പമില്ല എന്നാലും ഒരു എന്നാലും ഇല്ല എൻറെ അനിയത്തിയുടെ കാര്യം ആലോചിച്ച് അല്ലാ ഈ വിഷമം എന്ന് എനിക്കറിയാം
കൂടുതൽ നിന്ന് ആലോചിക്കാതെ പോയി കിടന്ന് ഉറങ്ങ് എന്ന് പറഞ്ഞ പാർവതി പോയി കിടന്നു അത് ശരിയാണ് എന്തിനാ നമ്മൾ വല്ലവരുടെയും കാര്യം ആലോചിച്ച് വിഷമിക്കുന്നത് നമുക്ക് നമ്മുടെ കാര്യം ആലോചിക്കാം എന്ന് പറഞ്ഞ് മനു അവളുടെ കൂടെ പോയി കിടന്നു മോൻ കുറച്ച് അങ്ങോട്ട് മാറി കിടന്ന് ആലോചിച്ചോ
അല്ലെങ്കിൽ മോന് പലതും തോന്നു അത് എന്ത് പറച്ചിൽ ആണ് ആണ് ഉറങ്ങിക്കിടന്ന എന്നെ വിളിച് ഉണർത്തിയിട്ട് ഇപ്പോ ചോറ് ഇല്ല എന്ന് പറയുന്നത് മോൻ ഈ വിഷയത്തിൽ എൻറെ കൂടെ നിൽക്കുമോ അതോ കൂട്ടുകാരൻറെ കൂടെ നിൽക്കുമോ എന്ന് അറിയട്ടെ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം ചോറു തരണമോ അതോ സ്ഥിരമായി പട്ടിണിക്ക് ഇടണമോ എന്ന് പറഞ്ഞ് അവർ തലവഴി പുതപ്പ് എടുത്തിട്ട് തിരിഞ്ഞുകിടന്നു
ഭഗവാനെ ഇത് ഇങ്ങനെ പോവുകയാണെങ്കിൽ ഞാൻ സ്ഥിരമായി കന്യകൻ ആകും എന്നാണല്ലോ തോന്നുന്നത് പിറ്റേന്ന് രാവിലെ മനു എണീക്കുമ്പോൾ പാർവ്വതി തിരിച്ചു വീട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും രണ്ടുപേരും കൂടി എല്ലാവരോടും യാത്ര പറഞ് മനുവിൻറെ വീട്ടിലേക്ക് പോയി
അവിടെ ചെന്നപ്പോൾ തന്നെ മനുവിൻറെ അമ്മ മനുവിനെ അമ്മാവൻറെ വീട്ടിലേക്ക് പറഞ്ഞയച്ചു നിശ്ചയം വീട്ടിൽതന്നെ വച്ച് ആയതുകൊണ്ട് വീട്ടിൽ ഒത്തിരി പരിപാടികൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ പിന്നീടുള്ള ദിവസങ്ങളിൽ മനുവിനെ വീട്ടിലേക്ക് വല്ലപ്പോഴും ഓക്കേ വന്നു പോകാനേ കഴിഞ്ഞുള്ളൂ
നിശ്ചയത്തിന് തലേന്ന് പണികളെല്ലാം കഴിഞ്ഞ് വീട്ടിൽ വന്നു കിടന്നപ്പോഴേക്കും വെളുപ്പാൻകാലം ആയിരുന്നു മൂന്നാല് ദിവസത്തെ നല്ല ക്ഷീണം ഉണ്ടായതുകൊണ്ട് അമ്മ വന്ന് വിളിച്ചപ്പോഴാണ് പിന്നെ മനു ഉണർന്നത് ഇത് എന്ത് ഉറക്കമാണ് നിശ്ചയത്തിന് പോകേണ്ടതല്ലേ നല്ല ക്ഷീണം ഉണ്ടായിരുന്നു വന്നു അതുകൊണ്ട് അങ്ങോട്ട് പോയി അവൾ എന്തേ അമ്മേ നിശ്ചയത്തിന് പോകാനുള്ള ഒരുക്കമാണെന്നും പറഞ്ഞു
നിൻറെ പെങ്ങളും ഭാര്യയും കൂടി രാവിലെ തൊട്ട് നിൻറെ പെങ്ങളുടെ റൂമിൽ ഉണ്ട് എന്ന് പറഞ്ഞു അമ്മയും റൂമിന് പുറത്തേക്ക് പോയി ഭഗവാനേ ഇവൾ എന്തോ ഉദ്ദേശിച്ച ആണാവോ ഒരുങ്ങാൻ ഒക്കെ പോയിരിക്കുന്നത് കയ്യിൽ കിട്ടുന്നത് എന്തെങ്കിലും എടുത്തിട്ട് ഒരു ഭൂതകണ്ണാടിയും എടുത്തു കണ്ണിൽ വച്ച് നടക്കുന്ന അവൾക്ക് ഇന്ന് എന്തുപറ്റി ആവോ എന്നും പറഞ്ഞ് മനു ബാത്റൂമിലേക്ക് പോയി
കുളിയൊക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോൾ കട്ടിലിൽ ഒരു മുണ്ടും ഉടുപ്പും ഇരിപ്പുണ്ടായിരുന്നു ഈ അമ്മാവൻ ഇതൊക്കെ എപ്പോൾ മേടിച്ചു കൊണ്ട് കൊടുത്തു കൊള്ളാല്ലോ ഇളം നീല ഷർട്ടും നീല കരയുള്ള മുണ്ടും അത് എടുത്തു കയ്യിൽ വെച്ചുകൊണ്ട് നിന്നപ്പോഴാണ് മനുവിൻറെ അമ്മ അങ്ങോട്ട് വന്നത് ആ നീ അത് എടുത്തോ അത് എടുക്കണേ എന്ന് പറയാൻ വേണ്ടിയാണ് ഞാൻ ഇപ്പൊ വന്നത്
ഇത് എപ്പോ മേടിച്ചോണ്ട് വന്ന് അമ്മേ അമ്മാവൻ നിൻറെ അമ്മാവൻ മേടിച്ചു കൊണ്ട് തന്നത് തന്നെ സ്വന്തം പെങ്ങൾ ആയ എനിക്കുപോലും അങ്ങേര് ഇതുവരെ ഒരു തുണി മേടിച്ചു തന്നിട്ടില്ല പിന്നല്ലേ നിനക്ക് ഇത് പാർവ്വതി മോള് മേടിച്ചു കൊണ്ട് വന്നതാണ് ആ പിന്നെ നീ പോകല്ലേ ഞങ്ങളും കൂടി വരുന്നുണ്ട് എന്നു പറഞ്ഞ് അമ്മ പുറത്തേക്കു പോയി
ഓഹോ അപ്പോൾ ഭാര്യയുടെ സമ്മാനമാണ് മുണ്ടും ഷർട്ടും ഒക്കെ ഇട്ട് പോയി കണ്ണാടിയുടെ മുന്നിൽ പോയി നിന്നു ആ നമ്മുടെ ഭാര്യയുടെ സെലക്ഷൻ കൊള്ളാല്ലോ വിചാരിച്ചപോലെയല്ല അപ്പം ആള് എന്നു പറഞ്ഞു അവൻ ഹാളിൽ പോയി ഇരുന്നു
തുടരും