പാർവതി പരിണയം : ഭാഗം 18
എഴുത്തുകാരി: അരുൺ
മനു അവൻ ഉടുത്തിരിക്കുന്ന ഇന്ന് മുണ്ടും ഷർട്ടും കണ്ട് അവനുതന്നെ നാണക്കേട് തോന്നി ഭഗവാനേ ഈ വേഷത്തിൽ ഇവളുടെ കൂടെ പോയാൽ ഇവൾ ഭർത്താവും ഞാൻ ഭാര്യയും ആണെന്ന് പറയുമല്ലോ മാത്രമല്ല അവളുടെ ഒരുക്കം കണ്ടിട്ട് ബുള്ളറ്റിൻ പോകാനുള്ള പുറപ്പാടാണോ എന്ന് തോന്നുന്നു
അതാണെങ്കിൽ അവൾ വേറെ ആരെയും കൊണ്ട് ഓടിക്കാൻ സമ്മതിക്കത്തില്ല അതിൻറെ പുറകിൽ ഇരുന്ന് ഞാൻ പോയാൽ നല്ല ചേല് ആയിരിക്കും പാർവ്വതി മനുവിൻറെ അടുത്തേക്ക് വന്ന് പറഞ്ഞു എന്നാൽ നമുക്ക് പോയാലോ പോകാം പക്ഷേ ഞാനെൻറെ ബൈക്കിലെ വരത്തുള്ളു അയ്യേ ചേട്ടാ ഈ ബൈക്കിലോ ചേച്ചിയുടെ ഈ ബുള്ളറ്റ് ഇരിക്കുമ്പോഴാണ് ചേട്ടൻ ഇതിനകത്ത് പോകുന്നത്
ശരിയാണ് അവൾ പറഞ്ഞത് നീ മോളുടെ വണ്ടിക്കകത്ത് പോയാൽ മതിനീ കൂടുതൽ നിന്ന് സംസാരിച്ച് സമയം കളയാതെ നിങ്ങൾ രണ്ടും കൂടി പോകാൻ നോക്ക് പണ്ടേ അമ്മ പറഞ്ഞാൽ എതിർവാക്ക് ഇല്ലാത്തതിനാൽ പിന്നെ മനു ഒന്നും പറയാൻ നിന്നില്ല മനു പാർവതിയുടെ കൂടെ എറണാകുളത്തേക്ക് ബുള്ളറ്റിൽ യാത്രതുടങ്ങി കുറച്ചുദൂരം മനുവും പാർവതിയും തമ്മിൽ ഒന്നും സംസാരിച്ചില്ല
കുറച്ചു കഴിഞ്ഞപ്പോൾ പാർവതി തന്നെ സംസാരിച്ച് തുടക്കമിട്ടു മനു നമ്മൾ അവിടെ ചെല്ലുമ്പോൾ നമ്മൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒന്നും അവർ ആരും അറിയരുത് ഇതുവരെയുള്ള പ്രശ്നങ്ങളെല്ലാം എല്ലാം നമുക്ക് ഇവിടെ തീർക്കാം ഇനിയങ്ങോട്ട് നമ്മൾ രണ്ടും നല്ല ഫ്രണ്ട്സ് ആയിരിക്കും ഒക്കെ മനു ഒന്ന് മൂളുക മാത്രം ചെയ്തു
എന്നിട്ട് അവൻ മനസ്സിൽ പറഞ്ഞു പിന്നെ കല്യാണം കഴിഞ്ഞ പെണ്ണിനെ ഫ്രണ്ട് ആയിട്ട് മാത്രം കാണാൻ എനിക്ക് തലയിൽ ഓളം അല്ലേ ഇപ്പോഴാണ് മോളെ ഞാൻ കറക്റ്റ് റൂട്ടിലൂടെ ആയത് അപ്പോൾ നിൻറെ ഫ്രണ്ടിൻറെ മുന്നിൽ നീ ഉത്തമയായ ഭാര്യ ആണ് അല്ലേ നമ്മൾ അങ്ങോട്ട് ഒന്ന് ചെല്ലട്ടെ
ഈ മനുവിനെ കളികൾ നീ കാണാനിരിക്കുന്നതേയുള്ളൂ അങ്ങനെ മനു ആലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് പാർവതി സൈഡിലേക്ക് വണ്ടി മാറ്റി നിർത്തിയത് എന്തുപറ്റി സ്ഥലമെത്തി ഇല്ലല്ലോ പിന്നെന്തിനാ വണ്ടി നിർത്തിയത് നമുക്ക് അവിടുന്ന് വല്ലതും കഴിച്ചിട്ട് പോകാം നമ്മൾ അവിടെ ചെല്ലുമ്പോഴേക്കും താമസിക്കും
എന്നാ ശരി കഴിക്കാം എന്നും പറഞ്ഞ് മനു പാർവതിയുടെ കൂടെ ഹോട്ടലിലേക്ക് കയറി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോൾ മനു ആണ് ആദ്യം പുറത്തേക്കിറങ്ങിയത് അവൻ ബുള്ളറ്റ് ഓടിക്കാൻ ആയി വണ്ടിയിലേക്ക് കയറി അതു കണ്ട പാർവതി മനുവിനെ രൂക്ഷമായി ഒന്ന് നോക്കി എന്തു പറ്റി എന്താ ഇങ്ങനെ നോക്കുന്നെ
പോകണ്ടേ താക്കോൽ താ ഇങ്ങോട്ട് ഇറങ്ങിയേ ഞാൻ ഓടിച്ചു കൊള്ളാം വണ്ടി ഓഹോ അപ്പോൾ ഡയലോഗ് അടി മാത്രമേ ഉള്ളൂ ഇല്ലേ ഫ്രണ്ട് ആണ് അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞിട്ട് വേണ്ട നീ തന്നെ ഓടിച്ചോ ഞാൻ വല്ല ബസ്സിനകത്ത് വന്നോളാം എൻറെ പുറകിൽ കയറാൻ വയ്യാത്ത ആളുടെ കൂടെ ഞാനും വരുന്നില്ല മനു ബൈക്കിൽ നിന്നും ഇറങ്ങി മാറിനിന്നു
ഏതു നശിച്ച നേരത്താണാവോ ഇങ്ങനെ ഒരു ഐഡിയ ചെയ്യാൻ തോന്നിയത് അവളെ വിളിച്ച് പറയുകയും ചെയ്തു ഇറങ്ങി എന്ന് ഇനി ചെല്ലാതെ ഇരുന്നാൽ നാണക്കേടാണ് വീട്ടിലോട്ടു തിരിച്ചു ചെല്ലാൻ പറ്റാത്ത അവസ്ഥയും ആക്കി എന്താണ് നിന്ന് പിറുപിറുക്കുന്നേ നിക്കണോ പോണോ പെട്ടെന്ന് ആവട്ടെ സമയം കളയരുത്
പാർവ്വതി മനുവിനെ തുറിച്ചു നോക്കിയിട്ട് താക്കോൽ എടുത്ത് മനുവിനെ എൻറെ കയ്യിലേക്ക് കൊടുത്തു അവൻ താക്കോല് പേടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു അവൾ ദേഷ്യം കടിച്ചമർത്തി വണ്ടിയുടെ പുറകിലേക്ക് കയറി അവൻ ഒരു ചിരിയോടെ വണ്ടി മുന്നോട്ട് എടുത്തു എടീ മോളെ നീ ഇപ്പൊ താക്കോൽ തന്നപ്പോൾ നിൻറെ വണ്ടിയുടെ മാത്രമല്ല നിൻറെ ജീവിതത്തിലെയും കൂടി താക്കോലാണ് തന്നത് ഇനിയങ്ങോട്ട് മനുവിൻറെ കളികൾ അല്ലേ
തുടരും