Saturday, January 18, 2025
Novel

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 11

നോവൽ
IZAH SAM

പലതും പറഞ്ഞും ചിരിച്ചും ഞങ്ങൾ വീടെത്തി. നാളെ രാവിലെ അമ്പലത്തിൽ പോകാം എന്നും പറഞ്ഞു ഞങ്ങൾ പിരിഞ്ഞു. വീട്ടിലെത്തിയപ്പോൾ കാശിയും അവന്റെ സംഘവും …

അവൻ പ്ലസ് ഒന്നു തീരാറായി …അടുത്ത മാസം പരീക്ഷയാ… ഇപ്പോഴത്തെ ഭാവം കണ്ടാൽ അവൻ എന്റെ ചേട്ടനാണ് തോന്നും.

“എന്താ ചേച്ചി ലേറ്റ് ആയെ…” ചേച്ചി എന്നാണ് വിളിക്കുന്നതെങ്കിലും ഒരു ചേട്ടന്റെ ഗാമയുണ്ട്.
“ഞാൻ കറക്റ്റ് സമയത്താ എത്തിയേ ….നീ എങ്ങോട്ടാ ഇത്ര നേരത്തെ ?…എല്ലാരും ഉണ്ടല്ലോ?”
” ഞങ്ങള് കളിയ്ക്കാൻ പോവാ ചേച്ചീ. ” കാശിയാണ് .

“ലോ കോളെജോക്കെ എങ്ങനെയുണ്ട് ചേച്ചി…അടിപൊളിയാണോ ?” കാശിയുടെ കൂട്ടുകാരൻ.
“അടിപൊളിയല്ലേ …” അങ്ങനെ ഓരോന്നും പറഞ്ഞു ഞാൻ അകത്തോട്ടു വന്നു.

ദേ പാറു ….കാശിയുടെ മുറിയിലെന്തൊക്കയോ തിരക്കുന്നു. നല്ല ടെൻഷനും ഉണ്ട് പുള്ളിക്കാരിക്ക്. ഞാൻ ഒളിച്ചു നിന്നു.

കൊറേ നേരം നിന്ന് എനിക്ക് മടുത്തു.
“എന്താ ..പാറു?” ഒറ്റ അലർച്ച..പാവം പേടിച്ചു പോയി..
ഞാൻ അവളെ പുരികം പൊക്കി അടിമുടി നോക്കി. ഒന്ന് വിറക്കട്ടെ… “ഒന്ന് മിണ്ടാതിരിക്ക് ചേച്ചി. ”
“ചേച്ചി അവൻ പുകവലി തുടങ്ങി….ആ സിഗരെറ്റെ പാക്കറ്റ് അവൻ എവിടെയോ വെച്ചു . ”

ഓഹോ …..അപ്പൊ അതാണ്…ഞാനും അവളോടൊപ്പം കൂടി. അതങ്ങനെ വിടാൻ പറ്റില്ലല്ലോ…ചെക്കൻ പതിനെട്ടു പോലുമായിട്ടില്ല……

ഞാൻ അവന്റെ ബാത്‌റൂമിൽ കയറി നോക്കി. ദാ രണ്ടു ഷാംപൂ …അതെങ്ങനെ രണ്ടെണ്ണം…ഞാൻ എടുത്തു കുലുക്കി നോക്കി….

കുലുങ്ങുന്നു ഭാരം ഇല്ല….പിന്നെ ഒന്നും നോക്കീല തുറന്നപ്പോ ….പാവം കാശി കഷ്ടപ്പെട്ടു ഷാംപൂ ബോട്ടിലെ കഴുകി ഉണക്കി വെച്ചിരിക്കുന്നു…സിഗററ്റു വെക്കാൻ….

ശിവയോടാ കളി . പുകവലിക്കാരൻമാരെ കണ്ടു പിടിക്കാൻ എനിക്ക് പ്രത്യേക കഴിവാ….
“പാറുക്കുട്ടി…കിട്ടി ….”

“ചേച്ചി….ആള് മിടുക്കിയാ….”

“പിന്നല്ലാ ….ഈ ഞാൻ കണ്ടു പിടിക്കുന്ന ആദ്യത്തെ പുകവലിക്കാരനല്ലാ….ഈ കാശി…ആ എന്നോടാ….”
“വാ ചേച്ചിയ്…അമ്മയോട് പറയാം…” പാറുവാണ്.

“വേണ്ടാ നമുക്ക് ഡീൽ ചെയ്യാം….” അങ്ങനെ ഞങ്ങള് ആ സിഗറാറ്റ് എടുത്തു കളഞ്ഞു.

എന്നിട്ടു അവനെയും കാത്തിരിപ്പായി. ഞാൻ പോയി ഫ്രഷായി വന്നു. പഴം പൊരിയും ചായയും ഒക്കെ കഴിച്ചു.

വിളക്കു വെച്ചപ്പോൾ ആശാൻ എത്തി. ഞാനും പാറുവും നാമം ജപിക്കുവായിരുന്നു.. അതിനിടയിൽ ഞങ്ങളവനെ ഇടകണ്ണിട്ടു നോക്കി.

വലിയ ഗമയിൽ കേറി പോവുവാ….അവൻ കുളിച്ചു സുന്ദരനായി ഹാളിൽ വന്നു. ഞാനും പാറുവും അപ്പോൾ ടി.വി കാണുവായിരുന്നു..

ഇവനെ കാത്തിരുന്നതാ..
“ചേച്ചീ …ചേച്ചി ഈ ഷാംപൂ ഒരുപാട് ഉപയോഗിക്കാവോ ….” പാറുവാ…
“പാടില്ല പാറു അത് മുടിക്കു കേടാ….

പക്ഷേ അതിന്റെ ബോട്ടിലെ ഭയങ്കര ഉപയോഗവാ…. അല്ലേടാ കാശി…”
അവനൊന്നു ഞെട്ടി വന്ന അതേ വേഗത്തിൽ തിരിച്ചു മുറിയിലേക്കു പോയി. ഞാനും പാറുവും വേഗം മുകളിൽ ടെറസിൽ പോയിരുന്നു.

കാരണം ഞങ്ങളെ തിരക്കി അവൻ അവിടെ എത്തും. ഞങ്ങൾ വിചാരിച്ചിരുന്ന പോലെ അവനെത്തി.
“നിങ്ങൾ എന്താ ഇവിടെ….” വിളറിയ മുഖം ..ചേട്ടൻ ഭാവം മാറി ഇപ്പൊ അവനു നിഷ്‌കളങ്ക ഭാവമായി.
ഞാനും പാറുവും അവനെ തന്നെ നോക്കി പുരികം പൊക്കി .

കുറ്റാന്വേഷകരെ പോലെ അടിമുടി നോക്കി.
അവൻ ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തിരുന്നു ..

“എന്റെ ചക്കരകൾ അല്ലേ …ദയവു ചെയ്തു അച്ഛനോടും അമ്മയോടും പറഞ്ഞു സീനാക്കല്ലേ …പ്ളീസ്.” ആദ്യമേ അപേക്ഷയാണല്ലോ…..
“എത്ര നാളായി തുടങ്ങീട്ടു…?.” ഞാൻ ഗൗരവത്തിൽ ചോദിച്ചു .

“അയ്യോ ജസ്റ്റ് മൂന്നാലെണ്ണം അത്രയേ ഞാൻ ആകെ വലിച്ചിട്ടുള്ളൂ….”

“നമ്മുടെ കരൾ സ്പോന്ജ് പോലെയാണ് അറിയില്ലേ കാശിയേട്ടാ…” പാറുവാ ….ആ പരസ്യം അതേ രാഗത്തിൽ അവൾ പറഞ്ഞു തുടങ്ങി….
“എന്റെ പൊന്നു പാറു ഒന്ന് നിർത്തു….ഞാൻ ആ ജെറി നിർബന്ധിച്ചത് കൊണ്ടാ…..”

“ഏതു ജെറി …പുതിയ കൂട്ടുകാരനാ…?” ഞാൻ സംശയത്തോടെ ചോദിച്ചു.

“അതേ ചേച്ചി….അവൻ ഇവിടെ പുതിയതാ….”
ഞാനൊന്ന് ആലോചിച്ചിട്ട് പറഞ്ഞു…”ഈ പുതിയ കൂട്ടുകെട്ടാ ആമ്പിള്ളേർക്കു ദുശീലം കൊണ്ട് തരുന്നേ . പണ്ട് ഞാൻ വായനശാലയുടെ ക്യാമ്പ്നു പോയപ്പോൾ ഇത് പോലൊരു അലമ്പ് ചെക്കനുണ്ടായിരുന്നു.

നമ്മടെ ആനന്ദേട്ടന്റെ കൂട്ടുകാരനായിരുന്നു. ആനന്ദേട്ടൻ അങ്ങനെ ബഹളക്കാരനും ദുശീലക്കാരനും ഒന്നുമായിരുന്നില്ല. ഈ ചെക്കൻ ആ ക്യാമ്പിനു വന്നു….

നന്നായി പ്രസംഗിക്കുകയും ഒക്കെ ചെയ്യും എന്നാലും അവൻ എല്ലാ പിള്ളാരെയും സെറ്റ് ആക്കി വായനശാലയുടെ പിറകുവശത്തു കൊണ്ട് പോയി പുകവലിക്കാൻ പഠിപ്പിക്കുവായിരുന്നു. അങ്ങനെയാ ആനന്ദേട്ടനും വലിച്ചത്.

അവന്റെ പോക്കറ്റ് നിറച്ചും സിഗരറ്റും ഉണ്ടായിരുന്നു. ഞാൻ അവരെയൊക്കെ പ്രത്യേകിച്ചും അവൻ്റെ പോക്കറ്റിലെ സിഗരറ്റ് ഉൾപ്പടെ വായനശാലയിലെ മഷ്‌മാർക്കു കാണിച്ചു കൊടുത്തു. ആ സാറന്മാര് അവനെ നന്നായി വഴക്കു പറഞ്ഞു….

ഗജ പോക്കിരി എന്നും വിളിച്ചു. അന്നാണ് ഞാൻ ആ വാക്കു ആദ്യമായിട്ട് കേൾക്കുന്നത്.അവനു ദേഷ്യം വന്നു സാറിനോട് എന്തൊക്കായോ തിരിച്ചും പറഞ്ഞു ക്യാമ്പിൽ നിന്ന ഇറങ്ങി പോയി.”

“ഭീകരി ചേച്ചി….പേടിയായില്ലേ ?” പാറുവാണു . അവൾക്കു അത്ഭുതം .
“ചേച്ചീ …കിട്ടിയ ചാൻസിനു തള്ളുവാണോ …” കാശി .അവനു സംശയം.

“അയ്യടാ….ഇമ്മ്മാതിരി പുതിയ കൂട്ടുകെട്ടിന് ചെന്ന് വീഴരുത് എന്നാ ഞാൻ പറഞ്ഞത്.

മനസ്സിലായോ..ജീവിതത്തിൽ ഒരു ലക്ഷ്യം വേണം…കൂട്ടുകാരും വേണം. കുസുറുതികളും വേണം…പക്ഷേ അതിനേക്കാളും ആദ്യം വേണ്ടത് തെറ്റും ശെരിയും തിരിച്ചറിയാനുള്ള കഴിവാണ്.”

“ചേച്ചിക്ക് നല്ല പുരോഗമനം ഉണ്ടാലോ” കാശിയാണ്.
“ചേച്ചിക്ക് പേടിയായില്ല ആ ചേട്ടനെ ” പാറു ഇപ്പോഴും അവിടെ തന്നെ.

“പിന്നെ പേടിയാവാതെ….അവടെ നിന്നിറങ്ങി പോവുമ്പോഴും ആ ചേട്ടൻ എന്നെ തിരിഞ്ഞു ഒരു നോട്ടം നോക്കി…ശെരിക്കും ഞാൻ പേടിച്ചുപോയി … ….

പിറ്റേ ദിവസം ഞാൻ ഒറ്റയ്ക്ക് വന്നപ്പോൾ എന്നെ എന്തക്കയോ പറഞ്ഞു…ഞാനും എന്തക്കയോ വിളിച്ചു പറഞ്ഞിട്ട് ഓടി രക്ഷപ്പെട്ടു. പിന്നെ ഞാൻ ആ വഴിപോലും പോയിട്ടില്ല.

ആനന്ദേട്ടനോട് പിന്നീട് സംസാരിച്ചിട്ടും ഇല്ല….അയാളെ ഞാൻ ആ ക്യാമ്പിനു മുന്നേയും പിന്നീടും ഞാൻ ഇവിടെങ്ങും കണ്ടിട്ടില്ല. ”

അയാളെ പിന്നെന്താ ഇവിടെങ്ങും കാണാത്തെ . ആ ചെക്കന്റെ മുഖം ചെറുതായിട്ടേ ഓര്മയുള്ളു…പക്ഷേ ആ ദേഷ്യം വന്ന നോട്ടം അത് എനിക്കോര്മയുണ്ട്. എന്നാലും എവിടെയോ…….

ഞാൻ താടിക്ക് കയ്യും കൊടുത്തു മേൽപ്പോട്ടു നോക്കി എങ്ങനയൊക്കെ ആലോചിച്ചിട്ടും ഒന്നും തെളിഞ്ഞില്ല.
“അപ്പൊ ചേച്ചീ …

എന്നോട് ഡയലോഗ് അടിച്ചിട്ട് ചേച്ചി ഒറ്റയ്ക്ക് വലിക്കുകയും ഒന്നും ചെയ്യരുത് കേട്ടോ….”
കാശിയാണ് ..

“ഡാ ..” ഞാൻ അവനിട്ടു കൊടുത്തു നല്ല രണ്ടു ഇടി .
പാറു ചിരിക്കുന്നുണ്ടായിരുന്നു .

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇന്നാണ് സെമിനാർ. നേരത്തെ ചെല്ലാൻ റിഷിയേട്ടൻ പറഞ്ഞിരുന്നു. ഞാൻ വേഗം ഒരു റഡ് ചുരിദാർ ഒക്കെ ഇട്ടു എപ്പോഴത്തെയും പോലെ മുടിയഴിച്ചിട്ടു . ഒരു കുഞ്ഞു പൊട്ടും വെച്ചിറങ്ങി.

“ശിവാ… നിനക്ക് ഫോൺ.” അമ്മയാ. ഇത് ആദിയേട്ടനായിരിക്കോ. ബാക്കി എല്ലാർക്കും മൊബൈൽ നമ്പർ അറിയാലോ. ഞാൻ വേഗം ഫോൺ എടുത്തു. “ഹലോ”

“ഒന്ന് ഓടിച്ചാടി നടക്കു എന്റെ ശിവകോച്ചേ…. നിക്ക് സമയമില്ലാ…”

ആ ശബ്ദം കേട്ടപ്പോൾ തന്നെ എന്റെ ചുണ്ടിൽ ഒരു കുഞ്ഞുചിരി വിടർന്നു.

“ഇത്രക്ക് സമയമില്ലാത്ത ആൾ എന്തിനാ പിന്നെ വിളിച്ചത്.”

പിന്നല്ലാ…ഇയലാർക്കെങ്കിലും വായു ഗുളിക വാങ്ങാൻ പോവാണോ.
“എനിക്ക് ഓഫീസിൽ പോണ്ടേ…നിന്നെയും വിളിച്ചിരുന്നാൽ മതിയോ?”

ഇപ്പൊ അങ്ങനായോ. ” എനിക്ക് കോളേജിൽ പോവാൻ സമയമായി…എന്തിനാ വിളിച്ചത്.?” ഇയാൾക്ക് മാത്രമേ കലിപ്പുള്ളു..

“അതോ…മോള്‌ ആ കുട്ടീടെ നമ്പർ വാങ്ങിയോ…ആ സുന്ദരി കൊച്ചു…അന്ന് ഓഫീസിൽ വെച്ച് കണ്ടത്….”
ഇയാളെ ഞാൻ ഇന്ന് ….ആശിച്ചു ഓടി വന്നു ഫോൺ എടുക്കുമ്പോ…അയാൾക്കു അറിയേണ്ടത്…ഇപ്പൊ ശെരിയാക്കി തരാട്ടോ….

“അത് എന്റെ ജൂനിയറാ …ഒരു കൊച്ചു കുട്ടി…ചേട്ടൻ കൊറേ കാലായില്ലേ ശുദ്ധ ജാതകവും കൊണ്ട് നടക്കല്ലേ….വല്ല ചേച്ചിമാരേയും പോയി നോക്കു… ഞങ്ങളുടെ കോളേജിൽ തന്നെ നല്ല ചുള്ളൻ ചെക്കന്മാരുണ്ട്…

ചേട്ടന് പറ്റിയ ടീച്ചർ ചേച്ചിമാരും ഉണ്ട്….ഞാൻ അവരുടെ നമ്പർ വാങ്ങിത്തരാം…മതിയോ…”

ഞാൻ ചെവികൂർപ്പിച്ചു…അനക്കം ഒന്നുംമില്ലലോ. നന്നായി ഏറ്റു.

“ചെവിയുംകൂർപ്പിച്ചു നിൽക്കാതെ ഫോൺ വെച്ചിട്ടു പൊടി തീപ്പെട്ടി കൊള്ളി.”

ദാ കാൾ കട്ടായി. എനിക്ക് സന്തോഷമായി. കുറച്ചു ദിവസമായി….സുന്ദരി കോതയുടെ നമ്പറും ചോദിച്ചു നടക്കുന്നു.

…ദാ അമ്മുക്കുട്ടി ഒരു സാരിയും ഉടുത്തു ബഹുസുന്ദരി ആയി എത്തി. അത് കണ്ടപ്പോൾ എനിക്ക് റാഗിങ്ങ് ദിവസം ഓർമ്മ വന്നു. ഞാൻ ചിരിച്ചു. “നിന്റെ ചിരിയൊക്കെ എനിക്ക് മനസ്സിലായി….

ഇപ്പൊ നമ്മൾ രണ്ടാം വര്ഷം കഴിയാറായി…അതൊക്കെ എല്ലാരും മറന്നിട്ടുണ്ടാവും….” അവൾക്കു ഒരു ചമ്മൽ ഉണ്ട്. എന്ന്നാലും അവൾക്കു സാരി ഭയങ്കര ഇഷ്ടാണ്. നല്ല ചേർച്ചയും ആണ്.

“നിനക്ക് ഇന്നെങ്കിലും ഒരു സാരി ധരിച്ചാലെന്താ ശിവ?” അമ്മുവാണ്.

“എനിക്കു ഭയങ്കര മടിയാടീ…എനിക്ക് ഒരുങ്ങി കഴിഞ്ഞാൽ പിന്നെ ആ ഡ്രസ്സ് എന്നെ ശല്യം ചെയ്യാൻ പാടില്ല…സാരി എന്നെ ശല്യം ചെയ്യും. അതാ”

ഞാൻ പറഞ്ഞു.
“ഉവ്വ് അത് ഭയങ്കര പ്രശ്നല്ലേ……” അവൾക്കിഷ്ടപ്പെട്ടില്ല.

ഞങ്ങൾ കോളെജ് എത്തി. സെമിനാറിന്റെ ബാനർ ഒക്കെ പൊങ്ങീട്ടുണ്ട്. ഒന്നും രണ്ടും മൂന്നും വർഷ കുട്ടികളുണ്ടായിരുന്നു ഹാളിൽ.

പെൺകുട്ടികൾ സാരി ആയിരുന്നു. ഞാനും അമ്മുവും അൽപ്പം മുമ്പിലായി ഇരുന്നു. പ്രിൻസി റിപ്പോർട്ട് സമർപ്പിക്കാൻ പറഞ്ഞത് കൊണ്ടാ ഞാൻ മുന്നിലിരുന്നത്…

അല്ലേൽ എന്നെ ഏറ്റവും പുറകിൽ നോക്കിയാൽ മതിയായിരുന്നു. ഹാൾ നിറഞ്ഞു. പെട്ടന്ന് ഋഷിയെട്ടന്റെ കാൾ വന്നു എന്റെ മൊബൈലിൽ.

“ശിവാ..ഒന്ന് വേഗം ബാക് സ്റ്റേജിൽ വരുമോ?”
“ദാ വരുന്നു.”

ഞാനും അമ്മുവും വേഗം ബാക് സ്റ്റേജിൽ എത്തി.
“ശിവാ…ഒന്ന് സ്വാഗത പ്രസംഗം പറയാവോ…ദാ കോൺടെന്റ് ഉണ്ട്.”

“അയ്യോ ചേട്ടാ ആരാ വരുന്നെന്നു പോലും എനിക്കറിയില്ലാ. ”
“ദാ ഇതിലുണ്ട് എല്ലാം…അവർ ഇവിടത്തെ പൂർവ വിദ്യാർത്ഥികളും ഇപ്പോഴത്തെ പ്രഗത്ഭരായ വക്കീലന്മാരും ആണ്. അവർ എത്തി….താനൊന്നു ഇത് വായിക്കു.”

അതും പറഞ്ഞു റിഷിയേട്ടൻ പോയി.
ഞാൻ ആ സ്വാഗത പ്രസംഗം മുഴുവൻ വായിച്ചു.

“ഡീ അമ്മു യുവ അഭിഭാഷകരാ…. നീ ഒന്ന് നോക്കിയേ…. പ്രിന്റിങ് മിസ്റ്റേക്ക് ആണോ…”

അമ്മു നോക്കാൻ പോയി. സ്റ്റേജിൽ എല്ലാരും എത്തി. സ്വാഗത പ്രസംഗത്തിനഉള്ള സമയമായി. ഞാൻ വേഗം സ്റ്റേജിലേക്ക് ചെന്നു.

സുഹൃത്തുക്കളെ,
നമ്മൾ എല്ലാപേരും ഈ കലാലയത്തിലേക്കു വന്നിരിക്കുന്നത് ഒരു നല്ല വക്കീലാവാൻ അല്ലെങ്കിൽ ഈ സമൂഹത്തിൽ നല്ലൊരു നിയമോപദേഷ്ടാവാ ആവാനാണ്‌ .

ആ യാത്രക്കായി നമ്മുക്കു വേണ്ടത് ആത്മവിശ്വാസമുള്ള ഒരു മനസ്സും സഭാ കമ്പമില്ലായ്മയും ആണ്. ആശയ വിനിമയത്തിനുള്ള നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും കുറക്കാൻ ഈ സെമിനാര് നമ്മളെ സഹായിക്കട്ടെ.

നമുക്കറിയാം വളരെയേറെ പ്രശസ്തനും വളരെയധികം ചർച്ചയേറിയ പല കേസുകളും അദ്ദേഹത്തിന്റെ വ്യത്യസ്തമായ നീതിപരമായ ഇടപെടലുകൾ കൊണ്ടും പരിഹരിക്കപ്പെടുകയും നീതിപരമായ വിധി യിൽ കൊണ്ടെത്തിച്ചിട്ടുണ്ട്.

വളരെ ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് അഭിനന്ദനങ്ങളും പ്രശംസയും പിടിച്ചു പറ്റിയ ഈ കോളേജിന്റെ പൂർവ വിദ്യാർത്ഥിയുമായ അദ്വൈത് കൃഷ്ണയെ ഞാൻ സ്വാഗതം ചെയ്യുന്നു.” എല്ലാരും കയ്യടിച്ചു.

ഒരു പെൺകുട്ടി പൂവുമായി വന്നു. ആ പെൺകുട്ടി യാമിയായിരുന്നു. എനിക്കവളെ കണ്ടപ്പോൾ ആദി യേട്ടനെ ഓർമ്മ വന്നു.. ഇവൾക്ക് മാത്രം ഇത്രയും സൗന്ദര്യം എവിടയാനാവോ ഞാൻ ഒന്നും കണ്ടില്ലാ…ഞാൻ യുവ അഭിഭാഷകനെ നോക്കി…

യാമി നിൽക്കുന്ന കാരണം കാണാൻ പറ്റുന്നില്ല. യാമി ഒന്ന് മാറിയതും..ഞാൻ ഞെട്ടി പോയി…ഞാൻ വേഗം വീണ്ടും പേര് വായിച്ചു…

“അദ്വൈത് കൃഷ്ണ”. അപ്പൊ ആധിയേട്ടൻ…ആദിത്യനുമല്ല …ആദിദേവുമല്ല….ഈശ്വരാ…എന്നെ കാത്തോളനേ…

(കാത്തിരിക്കുമല്ലോ)

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 1

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 2

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 3

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 4

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 5

ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 6