Monday, November 18, 2024
Novel

നിയോഗം: ഭാഗം 80 || അവസാനിച്ചു

രചന: ഉല്ലാസ് ഒ എസ്

പരിചിതം അല്ലെങ്കിൽ പോലും ഒരുപാട് റീകളക്ട് ചെയ്യാൻ ആഗ്രഹിച്ച ഒരു ഗന്ധം വന്നു തന്നെ തഴുകും പോലെ പെട്ടന്ന് അവൾക്ക് ഫീൽ ചെയ്ത്..

ഞെട്ടി തിരിഞ്ഞതും ആരോ ഒരാൾ അവളെ പിന്നിൽ നിന്നും പുണർന്നിരുന്ന്.

ഒച്ച വെയ്ക്കാൻ തുടങ്ങി യതും, അയാളുടെ കരങ്ങൾ അവളുടെ വായ മൂടി..

കുട്ടിമാളു……

അവളുടെ കാതോരം ഒരു വിളിയൊച്ച…

ആ ശബ്ദത്തിന്റെ ഉടമയെ തിരിച്ചു അറിഞ്ഞതും അവളുടെ മിഴികൾ നിറഞ്ഞു ഒഴുകി.

ഗൗതം സാർ..

അപ്പോളേക്കും അവൾ ഉറക്കെ കരഞ്ഞു..

“കരയുവാണോ പെണ്ണേ…..”

അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിർത്തിയ ശേഷം അവൻ അവളുടെ തുടുത്ത കവിളിൽ പിടിച്ചു കുലുക്കി..

അവന്റെ നെഞ്ചോരം ചേരാൻ തുടങ്ങി യതും, പെട്ടന്ന് ഒരു ഉൾ പ്രേരണയിൽ അവൾ പിന്നിലേക്ക് മാറി.

“സാർ…. സാർ എന്തിനാണ് ഇവിടെ വന്നത്… ”

മിഴിയിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുമാറ്റിക്കൊണ്ട് അവൾ പെട്ടെന്ന് തന്നെ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു..

” എന്റെ കുട്ടി മാളുവിനെ കാണാൻ…. അല്ലാതെ പിന്നെ എന്തിനാണ്…”
. തികച്ചും ലാഘവത്തോടെ കൂടി സംസാരിക്കുന്നവനെ അവൾ ഉറ്റുനോക്കി..

” എന്നെ എന്തിനാണ് കാണുന്നത്… ഇന്നിവിടെ എന്റെ പെണ്ണുകാണൽ ചടങ്ങാണ്, ചെറുക്കനും കൂട്ടരും എത്തിയിട്ടുണ്ട്   ”

“ഓഹോ…ഇതൊന്നും ഞാൻ അറിഞ്ഞില്ലല്ലോ…”

അവൻ അജ്ഞത നടിച്ചു.

” സാറിന്റെ കല്യാണം കഴിഞ്ഞ സ്ഥിതിക്ക് ഇതൊന്നും അറിയേണ്ട കാര്യവുമില്ല ”

” എന്റെ കല്യാണം കഴിഞ്ഞെന്ന് തന്നോട് ആരാണ് പറഞ്ഞത്”

” ഞാനിന്ന് സാറിന്റെ വീട്ടിൽ വന്നിരുന്നു ”

” എപ്പോൾ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ ”

” പത്തുമണിയൊക്കെ ആയപ്പോഴാണ് എത്തിയത്…

അവിടുത്തെ സെക്യൂരിറ്റിയാണ് പറഞ്ഞത് സാറും അമ്മയും കൂടി എവിടെയോ യാത്ര പോയത്… സാറിന്റെ വൈഫിനെ വേണമെങ്കിൽ വിളിക്കാം എന്നും പറഞ്ഞു…. ”

“ഹ്മ്മ്…അപ്പോൾ അതാണ് കാര്യം…”

നിന്നോട് ഞാൻ പറഞ്ഞത് അല്ലേടാ എന്റെ കുട്ടീ നെ വിഷമിപ്പിക്കരുത് എന്ന്…

അപ്പോഴാണ് അരുന്ധതി ആന്റി കയറി വന്നത്..

കടും പച്ച നിറമുള്ള ഒരു കാഞ്ചീപുരം സാരിയുടുത്ത്,ചുവന്ന നിറം ഉള്ള വലിയ പൊട്ടും തൊട്ടു, ഒരു കാശു മാല ഒക്കെ അണിഞ്ഞു,നല്ല സുന്ദരി ആയിട്ടായിരുന്നു അവർ എത്തിയത് .

കുട്ടിമാളുവിന്‌ ആണെങ്കിൽ ഒന്നും മനസിലായില്ല..

“മോളെ…..”

അരുന്ധതി വന്നു അവളുടേ കൈയിൽ പിടിച്ചു.

“ഈ ചെക്കൻ പറഞ്ഞിട്ട് ആണ് ആ സുധേവൻ അങ്ങനെ പറഞ്ഞത്…. ഞാനും ഇവനും ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു കുട്ടി…പാവം എന്റെ മോളെ വിഷമിപ്പിച്ചപ്പോൾ നിനക്ക് സന്തോഷം അയോട..”
.
ഗൗതമിന്റെ തോളിൽ ചെറുതായി ഒരു അടി വെച്ചു കൊടുത്തു കൊണ്ട്, അരുന്ധതി ആണെങ്കിൽ കുട്ടിമാളുവിനെ ചേർത്തു പിടിച്ചു.

അപ്പോളേക്കും കാർത്തിയും പദ്മയും ഒക്കെ അവിടേക്ക് കയറി വന്നു.

“അങ്കിൾ…. ഞാൻ വാക്കു പാലിച്ചിട്ടുണ്ട് കെട്ടോ..അങ്കിൾ ന്റെ മകളുടെ പഠനത്തെയും ജോലിയെയും ഒന്നും ഒരു തരത്തിലും, ശല്യപ്പെടുത്തിയിട്ടേ ഇല്ല ഞാന്….. ഇവളുടെ മുന്നിൽ പോലും ഒന്ന് ചെന്നിട്ടില്ല…”

ഗർവോടെ പറയുന്ന ഗൗതത്തെ നോക്കി അമ്മയും ആന്റി യും ഒക്കെ ചിരിച്ചു.

“അതുകൊണ്ട് അല്ലേ ഗൗതം, നിനക്ക് എന്റെ മകളെ നൽകാൻ ഞാൻ തയ്യാറാണെന്നു അഞ്ചു വർഷംങ്ങൾക്ക് മുന്നേ വാക്ക് നൽകിയത്….. ”

അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ കുട്ടിമാളു അച്ഛന്റെ മുഖത്തേക്ക് നോക്കി.

കാർത്തി അപ്പോൾ അവളെ തന്നോട് ചേർത്തു നിറുത്തി..

എന്റെ മോൾക്ക് ഗൗതത്തെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം അച്ഛന് അറിയാമായിരുന്നു…..എന്നാൽ ഇന്നത്തെ ഈ ലോകത്തിൽ ഒരു പെൺകുട്ടിക്ക് ഏറ്റവും അത്യാവശ്യo സ്വന്തം ആയിട്ട് ഒരു ജോലി നേടുക എന്നത് ആണെന്നത് പ്രധാനം..അതുകൊണ്ട് ആണ് ഗൗതം എന്നെ രണ്ടാമതും കാണാൻ വന്നതും, ഈ ആലോചന യുടെ കാര്യവും ഒന്നും നിന്നോട് പറയാഞ്ഞത് മോളെ…

കാർത്തി മക്കളോട് വിശദീകരിച്ചു.

അവൾ അച്ഛനോട് ചേർന്നു നിന്നത് അല്ലാതെ മറ്റൊന്നും പറഞ്ഞില്ല..

താഴെ എല്ലാവരും കാത്തിരിക്കുന്നു… വേഗം വരൂ കുട്ടി….

പദ്മ പറഞ്ഞപ്പോൾ, ഓരോരുത്തരായി റൂമിൽ നിന്ന് ഇറങ്ങി പോയി.

ഒടുവിൽ ഗൗതവും കുട്ടിമാളു വും മാത്രം ആയി.

“ദേ പെണ്ണേ.. നിന്നേ കാണാൻ ആയിട്ട് എന്റെ അച്ഛമ്മയും, അമ്മാവൻമാരും ഒക്കെ വന്നിട്ടുണ്ട്… ഒന്ന് ഒരുങ്ങി സുന്ദരി ആയിട്ട് വന്നേ ”

അതും പറഞ്ഞു കൊണ്ട് അവൻ കുറച്ചു പൌഡർ തന്റെ കൈ വെള്ളയിലേക്ക് തട്ടി ഇട്ടിട്ട് അവളുടെ മുഖത്തേക്ക് ഇട്ടു.

പെട്ടന്ന് ആണ് അവൾ അവനെ ഇറുക്കി പുണർന്നത്…

കുട്ടിമാളു… കരയരുത്… പ്ലീസ്… എനിക്ക് നിന്റെ കണ്ണീരു മാത്രം കാണാൻ വയ്യ പെണ്ണേ…..

പക്ഷെ അവളുടെ തേങ്ങൽ കൂടുതൽ കൂടുതൽ ഉയർന്നു വരികയാണ് ചെയ്തത്.

അപ്പോളേക്കും ഗൗതത്തിനും സങ്കടം വന്നു..

ഇരുവരും കണ്ണുനീർ കൊണ്ട് കഥ പറയുക ആയിരുന്നു പിന്നീട് ഉള്ള കുറച്ചു നിമിഷങ്ങൾ ..

“കുട്ടിമാളു… വാടോ..താഴെ എല്ലാവരും കാത്തു ഇരിക്കുന്നു…”

ഗൗതം പറഞ്ഞപ്പോൾ ആണ് അവൾ അവന്റെ നെഞ്ചിൽ നിന്നും പിന്നോട്ട് മാറിയത്..

അവൻ ആണെങ്കിൽ അവളെ തന്നിലേക്ക് ചേർത്തു കൊണ്ട് മുറി വിട്ട് ഇറങ്ങി പോയി.

 

**

അച്ഛന്റെയും അമ്മയുടേം പാദം നമസ്കരിച്ചു കൊണ്ട് തന്റെ വീടിന്റെ പടി ഇറങ്ങി പോയപ്പോൾ, കുട്ടിമാളുവിന് ആണെങ്കിൽ നെഞ്ചു കിനിയുന്ന വേദന പോലെ ആണ് തോന്നിയെ..

ഗൗതത്തിന്റെ കൈലേക്ക് അവളുടെ കൈ ചേർത്ത് കൊണ്ട് കാർത്തി രണ്ടാളെയും ചേർത്തു പിടിച്ചു.

“എന്റെ മക്കള് രണ്ടാളും സന്തോഷം ആയിട്ട് കഴിയണം കേട്ടോ…. അച്ഛന്റെ യും അമ്മ യുടെയും അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവും ”

. മകള് കണ്ണിൽ നിന്നും മറയുന്നത് വരെയും, കാർത്തി യും പദ്മ യും ഒരേ നിൽപ്പ് തുടർന്ന്.

 

ബന്ധു മിത്രധികളിൽ ഏറിയ പങ്കും,വൈകുന്നേരത്തോടെ  പിരിഞ്ഞു പോയിരുന്നു…

പദ്മ ആണെകിൽ തന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചു കൊണ്ട് ഉമ്മറത്തു ഇരിക്കുക ആണ്…

കാർത്തി മുറിയിലും.

. രണ്ട് ദിവസം മുന്നേ കുട്ടിമാളു അച്ഛനോട് ചോദിച്ച കാര്യം അയാളെ അപ്പോളും അലട്ടുക ആയിരുന്നു.

ഗൗതം സാർ നേരത്തെ വീട്ടിൽ വന്ന കാര്യം എന്താണ് അച്ഛാ, എന്നോട് പറയാഞ്ഞത്…

സത്യത്തിൽ അത് പറയാതിരുന്നത് മനഃപൂർവം ആയിരുന്നു..

കാരണം തന്റെ കൗമാര കാലം ഓർത്തുപോയിരുന്നു ഗൗതം അന്ന് തന്നെ കാണാൻ ആയി എത്തിയപ്പോൾ..

തന്റെ പ്രണയം…..

അത്രമേൽ മനസിനെ തളർത്തി കളഞ്ഞിരുന്നു..

അതുപോലെ എങ്ങാനും തന്റെ മകൾക്കും സംഭവിക്കുമോ എന്ന് ആയിരുന്നു ഭയം….

 

അവൾ ഒരു പാവം കുട്ടി ആണ്…

നാട്ടിൻ പുറത്തിന്റെ എല്ലാ വിശുദ്ധിയും ആവോളം ഉൾകൊണ്ട ഒരു പെൺകുട്ടി..

 

ഗൗതത്തിന് ഇഷ്ടം ആണെന്ന് അറിഞ്ഞാൽ അവളും ആ കാലഘട്ടത്തിൽ,ഒരുപക്ഷെ അവനെ പ്രണയിച്ചാലോ എന്നത് ആയിരുന്നു തന്റെ ഉൾ പേടി..

പക്ഷെ തന്നെ ഏറെ ഞെട്ടിച്ചത്, ഗൗതത്തിന്റെ അമ്മ വന്നു എല്ലാ കാര്യങ്ങളും മോളോട് തുറന്നു സംസാരിച്ചിരുന്നു എന്നത് ആണ്….

മാഷേ….

പിന്നിൽ നിന്നും ഒരു വിളിയൊച്ച….

പദ്മ ആയിരുന്നു..

“എന്താടോ….”

“കുട്ടിമാളു ആണ്… മാഷിനെ വിളിച്ചിട്ട് എടുത്തില്ല പോലും ”

ഫോൺ കാർത്തി യുടെ നേർക്ക് നീട്ടികൊണ്ട് പദ്മ പറഞ്ഞു.

“ആഹ്… ”

“അച്ഛാ….”

“എന്താ മോളെ…..”

“ഞാൻ അച്ഛനെ വിളിച്ചു ല്ലോ… ഫോൺ സൈലന്റ് ആണോ…”

“മ്മ്… അതേന്നു തോന്നുന്നു മോളെ…”

“അച്ഛൻ എന്തെടുക്കുവാ….”

“ഞാൻ ഇവിടെ വെറുതെ ഇരിക്കുവാ… മോൾ അവിടെ ചെന്നിട്ട് ഇഷ്ടം ആയോ… ഗസ്റ്റ് ഒക്കെ പോയോ ”

“കുറച്ചു പേരുണ്ട്…. അമ്മേടെ റിലേറ്റീവ്സ്…. മറ്റന്നാൾ അല്ലേ റിസപ്‌ഷൻ.. അത് കഴിഞ്ഞു പോകുവൊള്ളൂ…”

“മ്മ്മ്… ഗൗതവും അമ്മയും ഒക്കെ എവിടെ…”

“അമ്മ അപ്പുറത് ഉണ്ട്… ഗൗതം എന്റെ അടുത്തും….”

അപ്പോളേക്കും ഗൗതം ഫോൺ മേടിച്ചു.

“ഹെലോ… അങ്കിൾ…”

“ഗൗതം….”

. “കുട്ടിമാളു ഭയങ്കര കരച്ചിൽ ആണ്, അച്ഛനെ കാണണം എന്ന് പറഞ്ഞു…. ഞങ്ങൾ രണ്ടാളും കൂടെ കാലത്തെ ബ്രേക് ഫാസ്റ്റ് കഴിഞ്ഞു ഇവിടന്നു ഇറങ്ങാം കേട്ടോ…”

“അവള് ആദ്യം ആയിട്ട് ആണ് മോനെ ഞങ്ങളുടെ അടുത്ത് നിന്നും മാറി നിൽക്കുന്നെ..അതുകൊണ്ട് ആണ് കേട്ടോ…. ”

“ഇട്സ് ഓക്കേ അങ്കിൾ….. നാളെ കാണാം…. Bye”

അവൻ ഫോൺ വെച്ചു….

അതുവരെ പിടിച്ചു നിന്നിരുന്ന കാർത്തിയുടെ കണ്ണിൽ നിന്നും മിഴിനീർ ഉതിർന്നു വീണു…

ആ കവിൾത്തടങ്ങളെ തഴുകി,തഴുകി… മെല്ലെ കടന്നു പോയി.

പിന്നിൽ നിന്നും തന്നെ പുണർന്നിരുന്ന പദ്മ യുടെ എങ്ങലടി കൂടി കേട്ടതും കാർത്തി മെല്ലെ തിരിഞ്ഞു..

“പെണ്മക്കൾ ഉള്ള എല്ലാ അച്ഛനമ്മാരും ഇങ്ങനെ ആടോ…. അവർ മറ്റൊരു കുടുംബത്തിലേക്ക് പോകേണ്ടവർ ആണ്… സ്വസ്ഥം ആയും സമാധാനമായും, പുതു തലമുറയെ വാർത്തു കൊണ്ട്,നമ്മുടെ മക്കൾ ജീവിക്കുന്നത് കാണുമ്പോൾ നമ്മൾക്കും സന്തോഷിക്കാം…. എന്നിരുന്നാലും ഗൗതം നല്ലോരു പയ്യൻ ആണ്… ഒപ്പം അരുന്ധതി ചേച്ചി…. നമ്മുടെ മോൾക്ക് തന്നെ പോലെ, ഒരു നല്ല അമ്മയും ആവും.. ആ ഒരു ഉറപ്പിൽ,ശേഷിക്കുന്ന കാലം നമ്മൾക്കും കഴിയാം….

പദ്മയെ നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് കാർത്തി സാവധാനം പറഞ്ഞു…..

അവസാനിച്ചു…..

 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…