Saturday, December 21, 2024
Novel

നിയോഗം: ഭാഗം 79

രചന: ഉല്ലാസ് ഒ എസ്

അരുന്ധതി ആന്റി യെ കണ്ട കാര്യങ്ങൾ ഒന്നും തന്നെ അവൾ അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നില്ല..

ഇനി അത് കേട്ട് കഴിയുമ്പോൾ അവർക്ക് രണ്ടാൾക്കും ടെൻഷൻ ആവേണ്ട എന്ന് കരുതി ആയിരുന്നു…

ഗൗതം, തന്റെ അച്ഛനെ കാണാൻ ആയി വന്ന കാര്യം അവരും അവളോട് മറച്ചു വെച്ചു.

പക്ഷെ അതിൽ അവൾക്ക് ഒരു തെറ്റ് തോന്നിയതും ഇല്ല…..

കാരണം അച്ഛൻ എപ്പോളും തന്നോട് പറയുന്നത്, തന്റെ പഠിത്തം നന്നായി ശ്രെദ്ധിച്ചോണം എന്നായിരുന്നു..

അതിന്റ ഇടയിൽ നൃത്തം പോലും ഒരു തടസം ആകരുത് എന്ന് അച്ഛന് നിർബന്ധം ഉണ്ടായിരുന്നു..

അതു അക്ഷരം പ്രതി അനുസരിക്കുക ആയിരുന്നു അവൾ ചെയ്തതും.

കുട്ടിമാളുവിന്റെ ഓർമകളിൽ ഇടയ്ക്ക് ഒക്കെ യും ഗൗതം കടന്നു വരുമായിരുന്നു.

ഉറക്കം വരാത്ത ചില രാത്രികളിൽ, അവൾ എഴുനേറ്റു ജനാല യുടെ അരികിലായി വന്നു നിൽക്കും…

പുറത്തെ നിലാവെളിച്ചവും, ഗന്ധരാജൻ പൂത്ത നറു മണവും,,പാതിരാക്കോഴിയുടെ കൂവലും, തെക്കേ പാടത്തിനു അക്കരെ കൂടി പാഞ്ഞു പോകുന്ന തീവണ്ടി യുടെ ചൂളം വിളിയും ഒക്കെ കേട്ട് കൊണ്ട് അങ്ങനെ നിൽക്കും…

മണിക്കൂറുകളോളം..

അപ്പോഴൊക്കെയും താൻ വെറുതെ സ്വപ്നം കാണാറുണ്ട്, ഗൗതം സാറിനോട്‌ ചേർന്ന് ഇരുന്നുകൊണ്ട് കോരി ചൊരിയുന്ന തുലാ വർഷം നോക്കി ആട്ടുകട്ടിലിൽ  ഇരുന്നു കഥകൾ പറയുന്ന ഒരു കുട്ടിമാളുവിനെ…

നൃത്ത ചുവടുകൾ കൊണ്ട് ആണോ താൻ സാറിലേക്ക് കയറി പറ്റിയേ…. അങ്ങനെ അണ് അന്ന് അരുന്ധതി ആന്റി പറഞ്ഞത്….

ഓർത്തപ്പോൾ ചുണ്ടിൽ ഒരു മന്ദസ്മിതം ..

സാറിനോട് ഉള്ള ഇഷ്ടം തന്റെ മനസിന്റെ കോണിൽ ഒളിപ്പിച്ചു വെച്ചു കൊണ്ട് അവൾ അങ്ങനെ നിൽക്കും…

പക്ഷെ ഈ അഞ്ചു വർഷത്തിന് ഇടയിൽ ഒരിക്കൽ പോലും താൻ ഗൗതംസാറിനെ കണ്ടിരുന്നില്ല എന്ന് അവൾ ഓർത്തു….

കാണാൻ ശ്രെമിച്ചു എങ്കിലും എല്ലാം വിഭലം ആകുക ആയിരുന്നു..

ഒന്ന് രണ്ട് വട്ടം അമ്പലത്തിൽ വെച്ച് ആന്റി യെ കണ്ടു..

അമ്മയും ഒപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് സാറിനെ കുറിച്ചു ഒന്നും തിരക്കിയതും ഇല്ല..

കാലം മാത്രം ആർക്കും കാത്തു നിൽക്കാതെ വേഗത്തിൽ നടന്നു നീങ്ങി…

ശിശിരവും വർഷവും മാറി മാറി വന്നു…

പഴയ കുപ്പിവളക്കാരിയായ പ്രണയിനിയിൽ നിന്നും താനും ഒരുപാട് മാറി..

അച്ഛൻ പഠിപ്പിച്ച കോളേജിലെ ഒരു അധ്യാപിക ആയി മാറിയിരുന്നു കുട്ടിമാളു അപ്പോളേക്കും..

അവൾക്ക് ഇപ്പോൾ വയസ് 25ആയിരിക്കുന്നു..

അച്ഛനും അമ്മയും ഇടയ്ക്ക് എല്ലാം വിവാഹത്തെ കുറിച്ചു സൂചിപ്പിക്കുo..

ആ സമയത്ത് എല്ലാം ഉയർന്നു വരുന്ന നെഞ്ചിടിപ്പിൽ, ഗൗതം സാറിന്റേ മുഖം ഉണ്ടാവും.

പക്ഷെ ആൾ ഇപ്പോൾ എവിടെ ആണെന്ന് ഒന്നും യാതൊരു വിവരവും തനിക്ക് ഇല്ല…

അരുന്ധതി ആന്റി ക്ക് വാക്ക് കൊടുത്തത് ആയിരുന്നു, വിവാഹആലോചന യുടെ സമയത്തു അറിയിക്കാം എന്ന്…

പക്ഷെ അന്നത്തെ ആ പൊട്ടി പെണ്ണിനു അവരോട് ഫോൺ നമ്പർ പോലും മേടിച്ചു വെയ്ക്കാൻ ഉള്ള ബോധം തോന്നിയുമില്ല എന്നത് ആണ് സത്യവും.

ഒരു ദിവസം അച്ഛൻ ആണെങ്കിൽ സ്ട്രോങ്ങ്‌ ആയിട്ട് പറഞ്ഞു നല്ലോരു ആലോചന ഒത്തു വന്നു എന്നും, ഇന്ന് പയ്യനും കൂട്ടരും കാണാനായി എത്തും എന്നും..

അന്ന് അത്യാവശ്യം ആയിട്ട് കോളേജിൽ പോകണം എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നു ഇറങ്ങി..

“മോളെ…. വൈകുന്നേരം വന്നോളാം എന്ന് ആ പയ്യൻ വിളിച്ചു പറഞ്ഞു കേട്ടോ…നീ നേരത്തെ എത്താൻ നോക്കണേ… ”

ഏകദേശം ഒരു കണക്ക് കൂട്ടലിൽ താൻ പോയത് സാറിന്റെ വീടിന്റെ ഭാഗത്തു ആയിരുന്നു.

ആരോടൊക്കെയോ ചോദിച്ചും, തേടി പിടിച്ചും ഒടുവിൽ ഒരു വല്യ വീടിന്റെ മുറ്റത്തു എത്തി.

തന്നെ കണ്ടതും കൂട്ടിൽ കിടന്ന നായ shouര്യത്തോടെ കുരച്ചുകൊണ്ട് ചാടി…..

പേടിച്ചു നിന്ന തന്റെ മുന്നിലേക്ക് ഒരു സെക്യൂരിറ്റി ജീവനക്കാരൻ വന്നു.

ആരാ…..

ഞാൻ… എന്റെ പേര് മൈഥിലി..അരുന്ധതി ആന്റി ഇല്ലേ..

ഇല്ലാലോ മോളെ..

എവിടെ പോയത് ആണ് ചേട്ടാ..

മാഡവും മകനും കൂടി ഒരു യാത്ര പോയത് ആണ്… കൂടുതൽ ഒന്നും അറിയില്ല…

“മ്മ്…… എന്ന് വരുമെന്ന് വല്ലതും….”

“അറിയില്ല മോളെ…..”

. “ഇവിടെ ഇപ്പോൾ ആരാണ് ഉള്ളത്…”

“ഗൗതം സാറിന്റെ വൈഫ്…”

അത് കേട്ടതും കുട്ടിമാളു ഞെട്ടി തരിച്ചു നിന്നുപോയി….

സാറിന്റെ വൈഫ്‌…

ഹ്മ്മ്.. അതെ…… ഞാൻ വിളിക്കണോ….

വേണ്ട… ഞാൻ.. പോയ്കോളാം….

തിടുക്കത്തിൽ അവിടെ നിന്നും ഇറങ്ങുമ്പോൾ ഇരു മിഴികളും നിറഞ്ഞു തൂവി..

കൈലേസ് കൊണ്ട് അവ തുടച്ചു മാറ്റി കൊണ്ട് അവൾ വേഗം നടന്നു നീങ്ങി.

തലവേദന ആണെന്ന് പറഞ്ഞു കോളേജ് ലൈബ്രറി യിൽ കഴിച്ചു കൂട്ടിയപ്പോൾ ഓർമ്മകൾ പലതും ഒരു നൊമ്പരമായി വേട്ടയാടി തുടങ്ങി.

ആദ്യമായി സാറിനെ കണ്ട നിമിഷം ആയിരുന്നു അപ്പോളും മനഃസൽ തങ്ങി നിന്നത്..

അന്നും ഇതേ പോലെ ഒരു വ്യാഴാഴ്ച ആയിരുന്നു….

 

രണ്ട് മിഴിനീർ മുത്തുകൾ ഉരുണ്ടു കൂടി കവിളിലൂടെ ഉതിർന്നു വീണിരുന്ന് അപ്പോളേക്കും..
.

മോൾക്ക് കല്യാണം ആലോചിക്കുമ്പോൾ അറിയിക്കണം…എന്റെ മകൻ ബാച്ചിലർ ആണെങ്കിൽ അന്ന് ഞാനും എന്റെ മകനും കൂടി വരും മോളുടെ വീട്ടിലേക്ക്…

അരുന്ധതി ആന്റി പറഞ്ഞ വാചകം അതായിരുന്നു..

നിരാശ തോന്നുന്നുണ്ടോ തനിക്ക്….

 

അവൾ ഒന്ന് നെടുവീർപ്പെട്ടു.

**
വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ ഉണ്ട്, മീനു അപ്പച്ചിയും ഭവ്യ ചിറ്റയും ഒക്കെ കുടുംബ സമേതം എത്തിയിരിക്കുന്നു..

ഹരിമാമൻ ആരെയോ ഫോണും വിളിച്ചു കൊണ്ട് മുറ്റത്തെ വരാന്തയിൽ ഉണ്ട്.

ഒരു പെണ്ണുകാണൽ ചടങ്ങ് അല്ലേ നടക്കുന്നുള്ളു.. അതിനു ഇത്രമാത്രം ആളും ബഹളോം ….

മുഖത്ത് ഒരു പുഞ്ചിരി വരുത്തി കൊണ്ട് അവൾ ഉള്ളിലേക്ക് പ്രവേശിച്ചു…

“ആഹ് ടീച്ചറു വന്നല്ലോ….”

മീനു അപ്പച്ചി ആണ്..

തോളിൽ കിടന്ന ബാഗ് ഊരി മാറ്റി മേശമേൽ വെച്ചു.

“എന്താ മോളെ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നെ….”

അമ്മ വന്നു നെറുകയിൽ തലോടി.

“വല്ലാത്ത തലവേദന ആയിരുന്നു ഇന്ന്…. ക്ലാസ്സ്‌ എടുക്കാൻ കൂടി കഴിഞ്ഞില്ല…”

“ഹോസ്പിറ്റലിൽ വല്ലതും പോണോ ”

ഭവ്യ ചിറ്റ യും അവൾക്കടുത്തേക്ക് വന്നു.

“ഹേയ്.. വേണ്ട ചിറ്റെ…. ഇപ്പോൾ മാറി ”

“എന്താ….

എന്താ ഇവിടെ എല്ലാവരും വട്ടം കൂടി നിൽക്കുന്നെ ”

അച്ഛനും ഹരിമാമനും കൂടി അപ്പോളേക്കും അകത്തേക്ക് കയറി വന്നു..

“കുട്ടിമാളു നു വല്ലാത്ത തലവേദന ആയിരുന്നു ന്നു
.. കണ്ടില്ലേ മുഖം ഒക്കെ വല്ലാണ്ട് ഇരിക്കുന്നെ ”

. “എന്താ മോളെ പറ്റിയേ…”

“ഒന്നുല്ല ന്റെ അച്ഛാ…. ക്ലൈമറ്റ് ചേഞ്ച്‌ ആയിരിക്കും…ഞാൻ ഒന്ന് കുളിച്ചു ഫ്രഷ് ആവട്ടെ..”

മോളെ… ആ പഴുക്കാ മഞ്ഞ നിറം ഉള്ള സാരീ ഉടുക്ക് കേട്ടോ…5.30ആകുമ്പോൾ ചെറുക്കനും വീട്ടുകാരും എത്തും..

കോണിപ്പടികൾ കേറി പോകുമ്പോൾ അമ്മ വിളിച്ചു പറഞ്ഞത് അവൾ കേട്ടു.

മുറിയിൽ കയറി വാതിൽ അടച്ചു കുറ്റി ഇട്ടു.

കട്ടിലിലേക്ക് വീണു..

ഒരു ആർത്ത നാദം നെഞ്ചിൽ അല തല്ലുക ആണ്…

പുറത്തേക്ക് വരാൻ ആവാതെ..

കുറച്ചു സമയം ആ കിടപ്പ് തുടർന്ന്..

പുറത്തു ഏതൊക്കെയോ വണ്ടി വന്നു നിൽക്കുന്നു.

അവൾ വേഗത്തിൽ വാഷ് റൂമിലേക്ക് കയറി..

കുളിച്ചു വന്നു അലമാര തുറന്നു.

അമ്മ പറഞ്ഞ സാരീ തന്നെ എടുത്തു വാരി ചുറ്റി..

തലമുടി അഴിച്ചു തോർത്തി, പാതി
എടുത്തു ഒരു ക്ലിപ്പ് ഇട്ടു ഉറപ്പിച്ചു.

അപ്പോളേക്കും ഡോറിൽ ആരോ മുട്ടി.

മീനു അപ്പച്ചി ആയിരുന്നു.

“റെഡി ആയോ മോളെ..അവരൊക്കെ എത്തി. ”

“മ്മ്.. കഴിഞ്ഞു അപ്പച്ചി ”

“ഇത്തിരി പൌഡർ എടുത്തു ഇട് കുട്ടി… നോക്കിയേ ഇതു എന്ത് കോലം ആണെന്ന്….”

അപ്പച്ചി അവളെ നോക്കി കണ്ണുരുട്ടി.

“വേഗം വാ കേട്ടോ… അവർ എല്ലാവരും കാത്തിരിക്കുവാ ”

. “ഹ്മ്മ്….”

“നല്ല പയ്യൻ ആണ്… മോൾക്ക് ചേരും കേട്ടോ…”

അവളുടെ കവിളിൽ വേദനിപ്പിക്കാതെ ഒന്ന് പിച്ചിയ ശേഷം
അപ്പച്ചി ഇറങ്ങി താഴേക്ക് പോയി.

കുട്ടിമാളു ആണെങ്കിൽ ജനാല യുടെ അരികിൽ പോയി നിന്നു..

താഴേക്ക് നോക്കി.

ആരെയും കാണത്തില്ല.. പക്ഷെ . ഉറക്കെ ഉള്ള സംസാരം കേൾക്കാം…

 

എന്നാലും ഗൗതം സാർ… സാറ് വിവാഹം കഴിച്ച വിവരം ഒന്നും അറിഞ്ഞത് പോലും ഇല്ല….

പിന്നെയും പിന്നെയും എന്തിനാണ് അയാളെ കുറിച്ചു ചിന്തിച്ചു നിൽക്കുന്നത്..

അപ്പോൾ ശരിക്കും  സാറിനെ താൻ പ്രണയിച്ചിരുന്നോ…

പ്രാണൻ ആക്കാൻ ആഗ്രഹിച്ചിരുന്നോ..

അതുകൊണ്ട് അല്ലേ ഇത്രയും വിഷമം..

 

പരിചിതം അല്ലെങ്കിൽ പോലും ഒരുപാട് റീകളക്ട് ചെയ്യാൻ ആഗ്രഹിച്ച ഒരു ഗന്ധം വന്നു തന്നെ തഴുകും പോലെ പെട്ടന്ന് അവൾക്ക് ഫീൽ ചെയ്ത്.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…