Saturday, December 21, 2024
Novel

നിയോഗം: ഭാഗം 69

രചന: ഉല്ലാസ് ഒ എസ്

ഗൗതം മേനോൻ…

നമ്മുടെ കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയ കുട്ടി ആണ്..

ഇന്ന് ഒരുപാട് വലിയ ഉയരത്തിൽ എത്തി നിൽക്കുന്ന ഗൗതമിനെ കാണുമ്പോൾ നമ്മൾക്ക് ഓരോരുത്തർക്കും, ആവേശം ആണ്,, പറഞ്ഞു അറിയിക്കാനാവാത്ത സന്തോഷവും… ഒരുപാട് വായിക്കുകയും, എഴുതുകയും ഒക്കെ ചെയ്യുന്ന ഒരു കുട്ടി ആയിരുന്നു ഗൗതം…ഇവിടെ ഇങ്ങനെ ഒരു അതിഥി ആയി വരണം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ ഒരു മടിയും കൂടാതെ ഗൗതം അത് സമ്മതിക്കുക ആയിരുന്നു.

. പ്രിൻസിപ്പൽ സാർ ഗൗതം സാറിനെ കുറിച്ചു വാ തോരാതെ പ്രസംഗിക്കുന്നത് കേട്ട് കൊണ്ട് ആണ് കുട്ടിമാളു ഡ്രസ്സ്‌ ഗ്രീൻ റൂമിലേക്ക് പോയത്.

.ഇളം മഞ്ഞ നിറം ഉള്ള ഒരു സൽവാർ ആയിരുന്നു അവൾ ധരിച്ചത്…

മുഖത്തെ കോസ്റ്റ്യൂം ഒക്കെ നന്നായി,  ഓയില് തേച്ച് കഴുകി കളഞ്ഞശേഷം, അവള് ചെറുതായി ഒന്ന് മേക്കപ്പ് ഒക്കെ നടത്തി..

അടുത്തതായി നമ്മളോട് രണ്ടുപേർക്ക് സംസാരിക്കുവാനായി, നമ്മളുടെ ഇന്നത്തെ വിശിഷ്ടാതിഥിയായ, ശ്രീ ഗൗതം മേനോനെ, ഹാർദ്ദവമായി, ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തരുടെയും നാമത്തിൽ സ്വാഗതം ചെയ്യുന്നു….

രേണുകയുടെ അനൗൺസ്മെന്റ് കേട്ടതും, കുട്ടിമാളുവിന്റെ ഹൃദയം ഒന്ന് തുടിച്ചു….

” ശോ സാർ ഇത്ര വേഗന്നു,പ്രസംഗിക്കുവാൻ കയറുവാണോ… ഞാനാണെങ്കിൽ റെഡിയായി കഴിഞ്ഞതുമില്ല…… ”

അവൾ,ആകെ വിഷമത്തിലായി..

“നമസ്കാരം ടു ഓൾ…..”

ഗൗതമിന്റെ ശബ്ദം.

ടി വി യിൽ എന്നും കേട്ടു കൊണ്ടിരുന്ന ആ ശബ്ദം തന്റെ കാതുകളെ തഴുകി.

“ആദ്യം ഇവിടുത്തെ കലാപരിപാടികൾ ഒക്കെ കഴിയട്ടെ…. എന്നിട്ടാവാം ബാക്കി….  അതുവരേക്കും ഞാൻ ഇവിടെ ഉണ്ടാവും..ഓക്കേ ”

പെട്ടെന്ന്, ഓഡിറ്റോറിയത്തിൽ നിന്നും ആർപ്പുവിളികളും, ആരവങ്ങളും മുഴുകി…

‘ഈശ്വരാ… പരിപാടി തീരുന്നത് രാത്രി എട്ടുമണി എങ്കിലും ആകും….  അപ്പോൾ അതിനുശേഷമാണ് സാറിന്റെ മടക്കം ”

കുട്ടിമാളു ഓർത്തു..അച്ഛൻ കൂടെ ഉള്ളത് കൊണ്ട് കുഴപ്പമില്ല… എല്ലാം കഴിഞ്ഞു പോകാം…

 

അരമണിക്കൂറിനുള്ളിൽ അവൾ റെഡിയായി ഓഡിറ്റോറിയത്തിലേക്ക് ചെന്നു..

അവിടേക്ക് ചെന്നപ്പോൾ,അവൾ അച്ഛനെ കണ്ടു.

വീട്ടിലോട്ട് വാ കേട്ടോ വെച്ചിട്ടുണ്ട്….

അവൾ ശബ്ദം താഴ്ത്തി പിറു പിറുത്തു..

ഒരു പുഞ്ചിരിയോടുകൂടി, അയാൾ മകളെ ചേർത്തുപിടിച്ചു.

” മോളുടെ ഡാൻസ് വളരെ നന്നായിരുന്നു കേട്ടോ… എല്ലാവർക്കും ഒരുപാട് ഇഷ്ടം ആയി ”

“താങ്ക് യു ഡിയർ..”

 

അപ്പോളേക്കും
വേറെ ഒന്ന് രണ്ട് അധ്യാപകരും കൂടി,കാർത്തിയുടെയും കുട്ടിമാളിന്റെ അടുത്തേക്ക് വന്നു അവളെ അഭിനന്ദിച്ചു…

 

കോളേജിലെ ത്തന്നെ എം സ് സി ബാച്ചിലെ കുറച്ചു ചേച്ചിമാരും ചേട്ടന്മാരും അവതരിപ്പിക്കുന്ന ഗാനമേള ആയിരുന്നു അടുത്തതായി അരങ്ങേറിയത്..

വളരെ മനോഹരം ആയിരുന്നു അവർ ഓരോരുത്തരും ആലപിച്ച ഗാനങ്ങൾ കേൾക്കുവാൻ…

കളപ്പുര മേയും കന്നി നിലാവേ
ഇനിയും വരുമോ തിരുവോണം
മുടിത്തുമ്പിലീറൻ തുളസിയുമായി
ഇതിലെ വരുമൊ ധനുമാസം
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒന്നു തൊട്ടാൽ താനേ മൂളാമോ
മനസ്സിനുള്ളിൽ മൗനവീണേ
ഒരു പാട്ടിൻ ശ്രുതിയാവാൻ ഒരു മോഹം മാത്രം
ആരാരും കാണാതെ ആരോമൽ തൈമുല്ല
പിന്നേയും പൂവിടുമോ…

 

കുട്ടികളെല്ലാവരും പാട്ട് കേട്ടു കൊണ്ട് മതി മറന്നിരിക്കുകയാണ്…

 

രാത്രി 7 :30 മണിയോടുകൂടി, കലാപരിപാടികൾ അവസാനിച്ചു.

അതിനുശേഷം ആയിരുന്നു ഗൗതം മേനോന്റെ ടോക്ക്.

വളരെ സൗമ്യമായി, കുട്ടികളോട് എല്ലാവരോടും, ഭാവിയിൽ ഉണ്ടാവേണ്ട കാഴ്ചപ്പാടുകളെ കുറിച്ച്, വിശദീകരിക്കുകയാണ് ഗൗതം..

“സോ മൈ ഡിയർ ഫ്രണ്ട്സ്, നമ്മുടെ ചുറ്റുപാടുകൾ എന്തുമായിക്കോട്ടെ, എങ്ങനെയും ആയിക്കോട്ടെ,  പക്ഷേ നാളെ നമ്മൾക്കത് മാറ്റിയെടുക്കുവാൻ സാധിക്കും,,..  ജീവിതം എന്ന് പറയുന്നത്,സ്വന്തം കൈപ്പിടിയിൽ ഉള്ള കാര്യമാണ്… അതെങ്ങനെയെല്ലാം മുന്നോട്ടുകൊണ്ടുപോകണമെന്ന്നാം ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്,,,,എത്ര വലിയ ഉയരത്തിൽ വേണമെങ്കിലും നമ്മൾക്ക് എത്തിച്ചേരാം,,,  അതിന് വേണ്ടത് എല്ലാം തികഞ്ഞ ഒരു മനസ്സാണ്…. അതിന്റെ മുമ്പിൽ വരുന്ന തടസ്സങ്ങൾ ഒക്കെ നമ്മൾ സ്വയം സൃഷ്ടിക്കുന്നതാണ്…. അതുകൊണ്ട് അവയെ ഒക്കെ പ്രതിരോധിക്കുവാനും നമ്മൾക്ക് തന്നെ സാധിക്കും…  ഞാന് സാധാരണ ഒരു, സർക്കാർ സ്കൂളിൽ പഠിച്ചിറങ്ങിയ കുട്ടിയായിരുന്നു…ഒരുപാട് പഠിപ്പിസ്റ്റ് ഒന്നും അല്ലായിരുന്നു കേട്ടോ… ഒരു ആവറേജ് സ്റ്റുഡന്റ്….. .. സ്കൂൾ വിട്ടു വന്നാൽ ബാഗും വലിച്ചെറിഞ്ഞു, ഒരൊറ്റ ഓട്ടം ആണ്..
വായന ശാല യുടെ പിന്നിൽ ഒരു ഗ്രൗണ്ട് ഉണ്ടായിരുന്നു…

അവിടെക്ക് ആണ് എന്റെ  ലക്ഷ്യം…

ക്രിക്കറ്റ്‌ കളി
..

വൈകുന്നേരം 6മണി വരെയും  കളി…. പിന്നീട് അമ്പല കുളത്തിലേക്ക് പായും..

കുളിയും തേവാരവും കഴിഞ്ഞു വീട്ടിൽ എത്തി, നാമ ജപ വുംകൂടി കഴിയുമ്പോൾ ഉറക്കം വന്നു കണ്ണിനെ മൂടും.

അങ്ങനെ അങ്ങനെ ആണജീവിതം മുന്നോട്ട് പോയത്..

പിന്നീട് ഒരു എട്ടാം ക്ലാസ്സിൽ ഒക്കെ ആയപ്പോഴാണ്,, എനിക്കും പഠിക്കണം എന്നൊരു ചിന്ത കയറിപ്പറ്റിയത്,,  കാരണം, എന്റെ തൊട്ടടുത്ത വീട്ടിലെ  ചേട്ടന്, എസ്എസ്എൽസിയുടെ റിസൾട്ട് വന്നപ്പോൾ, ഹൈ ഡിസ്റ്റിങ്ഷൻ…. അന്ന്, എന്റെ ചെറിയ ഗ്രാമത്തിൽ, വളരെ ആഘോഷമായിരുന്നു….. ആളുകളൊക്കെ, വരുന്നതും, ചേട്ടനെ അഭിനന്ദിക്കുന്നത് ഒക്കെ കണ്ടപ്പോൾ, എനിക്കും ഒരു ആഗ്രഹം, ഞാനും ഇങ്ങനെയൊക്കെയായി തീരണമെന്ന്….. ശരിക്കും പറഞ്ഞാൽ അന്നുമുതൽ കാണാൻ ഞാനും, പഠിക്കാൻ തുടങ്ങിയതെന്ന് പറയാം.
.. ഒരുപാട് ഉറക്കം ഒന്നും പഠിച്ച ആളല്ല ഞാൻ കേട്ടോ… പക്ഷേ പഠിക്കുന്ന കാര്യങ്ങൾ, മനസ്സിരുത്തി തന്നെ ഞാൻ പഠിച്ച തീർത്തു.. തീരുമാനങ്ങൾ എന്നു പറയുന്നത് നമ്മൾ സ്വയം എടുത്താൽ മാത്രം പോരല്ലോ അത് നടപ്പാക്കുകയും വേണ്ടേ… ഒരുപാട് ദീർഘിപ്പിച്ചു കൊണ്ട് ഞാൻ നിങ്ങളെ ബോറടിപ്പിക്കുന്നില്ല കേട്ടോ,  എന്തായാലും കാര്യങ്ങളൊക്കെ ഏറെക്കുറെ നിങ്ങൾക്കും അറിയാമല്ലോ,   പറയുന്നത്, മത്സരങ്ങളുടെ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്…  നന്നായി പഠിച്ച്,  വിജയിച്ച, ഒരു നല്ല പ്രൊഫഷനിൽ എല്ലാവരും എത്തിച്ചേരുക..  ജീവിതം എന്നു പറയുന്നത് ആസ്വദിക്കുവാനുള്ള ത് ആണ്.. അത് ആസ്വദിക്കണമെങ്കിൽ, നാമോരോരുത്തരും തന്നെ  അതിനുവേണ്ടി പരിശ്രമിക്കണം…..ഓക്കേ… ഓൾ ദി ബെസ്റ്റ് മൈ ഡിയർ സ്..

തന്റെ തള്ളവിരൽ ഉയർത്തി കാണിച്ചു കൊണ്ട് , സീറ്റിലേക്ക് മടങ്ങി….

പ്രോഗ്രാം അവസാനിച്ച ശേഷം, കുട്ടികൾ എല്ലാവരും ഗൗതത്തിന്റെ അടുത്ത് ഫോട്ടോ എടുക്കുവാനായി ഒക്കെ വട്ടം കൂടി.

അച്ഛനോടൊപ്പം ഇറങ്ങാൻ തുടങ്ങി യപ്പോൾ ആണ് കുട്ടിമാളു ഇതു കണ്ടത്..

അച്ഛാ….

എന്താ മോളെ..

ഞാനും  സാറിന്റെ കൂടെ നിന്നു ഒരു സെൽഫി എടുത്തോട്ടെ..

“മ്മ്….. വേഗം വന്നേക്കണം… ഒരുപാട് ലേറ്റ് ആയി….”

കാർത്തി വാച്ചിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

“പെട്ടന്ന് വരാം അച്ഛാ……. അച്ഛൻ ഇവിടെ ഇരുന്നോ ”

ഒരു കസേര വലിച്ചു നീക്കി ഇട്ടു കൊടുത്തിട്ട് അവളും നേരെ സ്റ്റേജിലേക്ക് പോയി.

എല്ലാവരോടും വളരെ അധികം, ഫ്രണ്ട്ലി ആയിട്ട് ആണ് അവൻ സംസാരിക്കുന്നത് പോലും

കുട്ടിമാളു അല്പം പിന്നിലായി നിൽക്കുക ആണ്.

ഓരോരുത്തർ ആയും ഗ്രൂപ്പായും ഒക്കെ ഫോട്ടോ എടുക്കിക ആണ്..

ഒടുവിൽ അവളുടെ ഊഴം എത്തി.

അവളെ കണ്ടതും ഗൗതം ഒന്ന് പുഞ്ചിരിച്ചു.

“ഡാൻസ് കളിച്ച കുട്ടി അല്ലേ…. ”

“അതേ…. സാർ….”

അവർ ആഹ്ലാദത്തോടെ അവനെ നോക്കി നിന്നു..

“എന്താ പേര്…”

“മൈഥിലി……”

. “ഓക്കേ… തന്റെ ഡാൻസ് സൂപ്പർ ആയിരുന്നു കേട്ടോ….”

 

“താങ്ക് യു സാർ…..”

അവൾക്ക് ആണെങ്കിൽ ഒരുപാട് സന്തോഷം തോന്നി അതു കേട്ടപ്പോൾ..

പെട്ടന്ന് ആണ് കറന്റ്‌ പോയത്.

കുട്ടിമാളു വിനെ ആരോ പിന്നിൽ നിന്നും പിടിച്ചു തള്ളി.

അവൾ നേരെ ചെന്ന് കിടന്നത് ഗൗതമിന്റെ ദേഹത്തു..ബാലൻസ് കിട്ടാതെ രണ്ടാളും പിന്നിലേക്ക് പതിച്ചു.

ഒരു നിമിഷം കൊണ്ട് കറന്റ്‌ വന്നപ്പോൾ എല്ലാവരും കാണുന്നത്, ഗൗതമിന്റ് ദേഹത്തു വീണു കിടക്കുന്ന കുട്ടിമാളുവിനെ.

കരുതി കൂട്ടി പ്ലാൻ ചെയ്തത് പോലെ ആരൊക്കെയോ അത് ക്യാമറ യിൽ പകർത്തി..

കുറച്ചു കുട്ടികൾ ചേർന്നു കുട്ടിമാളു വിനെ പിടിച്ചു എഴുനേൽപ്പിച്ചു.

പുറകിലായി നിന്ന  ബോയ്സ് il ആരൊക്കെയോ ഉച്ചത്തിൽ കൂവുകയാണ്..

ബഹളം കേട്ട് കൊണ്ട്, കാർത്തിയും ഓടി വന്നു.

അച്ഛാ…
കുട്ടിമാളു ഉറക്കെ കരഞ്ഞു കൊണ്ട് അച്ഛന്റെ അടുത്തേക്ക് ഓടി വന്നു.

എന്താ… മോളെ… എന്താ എന്റെ കുട്ടിക്ക് പറ്റിയേ.

വിതുമ്പൽ അടക്കാൻ പാട് പെടുന്നവളെ ഗൗതം ഒന്ന് നോക്കി.

അവനും വല്ലാത്ത വിഷമം തോന്നി…

“സാറെ…കുട്ടിയേ കൂട്ടി സ്റ്റാഫ്‌ റൂമിലേക്ക് ചെല്ലുമോ…. ഗൗതം…. ഒന്ന് വരൂ മോനേ….. പ്രിൻസിപ്പൽ സാർ ആണ്.

അപ്പോളേക്കും ഒന്ന് രണ്ട് ടീച്ചേഴ്സും കൂടി എത്തി.

അവർ എല്ലാവരും കൂടി കുട്ടിമാളു വിനെ കൂട്ടി കൊണ്ട് പോയി.

“ഗൗതം…..”

“സാർ….”

“ആം സോറി ഗൗതം…. ഇങ്ങനെ ഒക്കെ സംഭവിച്ചതിൽ ഞങ്ങൾക്ക് അതിയായ ദുഃഖം ഉണ്ടെടോ….ആരാണ് ഇതിനു പിന്നിൽ എന്ന് എത്രയും പെട്ടന്ന് ഞങ്ങൾ കണ്ടു പിടിക്കും.”

പ്രിൻസിപ്പൽ ആയ രാഘവൻ സാർ ഗൗതത്തോടെ ക്ഷമ പറയുക ആണ്…

“സാറേ….. ഇതു ആരാണ് ചെയ്തത് എന്ന് ഞാൻ ത്തന്നെ കണ്ടുപിടിച്ചോളാം…. ഇതിന്റെ പേരിൽ സാറ് എന്നോട് മാപ്പ് ഒന്നും പറയേണ്ട….. പിന്നെ ആ കുട്ടി, ആ പാവം കുട്ടീടെ കാര്യത്തിൽ മാത്രം എനിക്ക് വിഷമം ഒള്ളു…”

“അതേടോ… ഇവിടെ പഠിപ്പിക്കുന്ന ഒരു മാഷിന്റെ മോളാണ് ആ കുട്ടി…. ”

“അത് ആരാ
.. എന്നെ പഠിപ്പിച്ചിട്ടുണ്ടോ ആ സാറ്…..”

“ഇല്ലെടോ…. താൻ പോയ വർഷം ആയിരുന്നു കാർത്തികേയൻ മാഷ് ഇവിടെ ജോയിൻ ചെയ്തേ…ഏകദേശം 10, വർഷം ആയി, ഇവിടെ ജോലി ആരംഭിച്ചിട്ട്”

. “മ്മ്…. നമ്മൾക്ക് അവരെ ഒന്ന് പോയി കണ്ടാലോ സാറെ… ആ കുട്ടിയോടും സാറിനോടും എനിക്ക് ഒന്ന് സംസാരിക്കണം ”

“തത്കാലം താൻ അവിടെക്ക് പോകണ്ട ഗൗതം… ഇനി എന്തൊക്കെ ആണ് നടക്കാൻ പോകുന്നെ എന്നൊരു ഭയം എന്റെ ഉള്ളിൽ ഉണ്ട്….അതുകൊണ്ട് ആണ്…

 

പിന്നീട് ഗൗതം ആണെങ്കിൽ സാറിനോട് ചോദിച്ചതും ഇല്ല.

അപ്പോളേക്കും പ്യൂൺ ഓടി അവർക്കടുത്തെക്ക് വന്നു.

പ്രിൻസിപ്പലിന്റെ കാതിൽ എന്തോ പറഞ്ഞു.

“ഓഹ് മൈ ഗോഡ്”

അയാൾ വേഗത്തിൽ പാഞ്ഞു പോകുന്നത് നോക്കി കൊണ്ട് ഗൗതം നിൽക്കുക ആണ്.

എന്താ… എന്താ പറ്റിയേ…..

ഓരോരോ ആളുകൾ ഓടി പോകുന്നുണ്ട്..

ഗൗതത്തിനും വല്ലാത്ത ഭയം തോന്നി

അരുതാത്തത് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് അവനു തോന്നി.….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…