Saturday, December 21, 2024
Novel

നിയോഗം: ഭാഗം 63

രചന: ഉല്ലാസ് ഒ എസ്

കട്ടപ്പനയിൽ എത്തിയപ്പോൾ നേരം 8മണി കഴിഞ്ഞിരുന്നു.

അവിടെ നിന്നും ഒരു പത്തു മിനിറ്റ് കൂടി ഉണ്ടായിരിന്നു മാത്യു സാർ പറഞ്ഞ സ്ഥലത്തേക്ക്.

പുക പോലെ മഞ്ഞു മൂടി കിടക്കുന്ന വഴിയിൽ കൂടി കാർത്തി മെല്ലെ വണ്ടി ഒടിച്ചു പോയ്‌.

ഒരു വീടിന്റ മുന്നിൽ എത്തിയതും അവൻ സാറിനെ വിളിച്ചു.

ആഹ് അതു തന്നെ ആണ്…… ഹോൺ അടിച്ചാൽ മതി… സെക്യൂരിറ്റി ഇണ്ട്…

ഓക്കേ സാർ….

അവൻ കാൾ കട്ട്‌ ചെയ്തു.

ഹോൺ മുഴക്കിയപ്പോൾ സ്വെറ്റർ ഒക്കെ ഇട്ടു കൊണ്ട് ഒരാൾ ഓടി വന്നു…അയാളുടെ തല മുഴുവൻ മൂ
ടിയിരിക്കുന്നു…..നല്ല തണുപ്പ് ഉണ്ടെന്ന് കാർത്തിക്കു തോന്നി.

അയാൾ വന്നു
ഗേറ്റ് ന്റെ ഓടമ്പൽ എടുത്തു…

 

അവൻ കാർ സാവധാനം അകത്തേക്ക് കയറ്റി..

“കാർത്തികേയൻ സാർ അല്ലേ…”

ഡോർ തുറന്ന് ഇറങ്ങി വന്ന കാർത്തിയെ നോക്കി അയാൾ ചോദിച്ചു..

“അതേ….”

“… എന്റെ പേര് ചിന്നസാമി..”

അയാൾ വെളുക്കനേ ചിരിച്ചു.

“ഓക്കേ…. ആകെ മടുത്തു ചിന്ന സ്വാമി ഒറ്റയ്ക്കുള്ള ഡ്രൈവിംഗ് ആയിരുന്നുല്ലോ… ഇത്രയും ലോങ്ങ് ഒന്നും ഞാൻ ഡ്രൈവ് ചെയ്തു വന്നിട്ടില്ല…..”

അവൻ പത്മയ്ക്കായി ഡോർ തുറന്നു കൊണ്ട് ചിന്നസ്വാമിയെ നോക്കി പറഞ്ഞു..

“ഓഹ്.. നോ പ്രോബ്ലം സാർ…….”

പത്മ കുഞ്ഞിനെയും തോളത്ത് ഇട്ടുകൊണ്ട്, കാറിൽ നിന്നും ഇറങ്ങി..

” വണക്കം മാഡം…. ”

ചിന്ന സ്വാമി പത്മയെ  നോക്കി പറഞ്ഞു.

അവൾ മറുപടിയായി ഒന്ന് പുഞ്ചിരിച്ചതേയുള്ളൂ..

ചിന്നസ്വാമിയുടെ പിന്നാലെ രണ്ടാളും കൂടി വീടിനുള്ളിലേക്ക് കയറി
.

അടുത്തടുത്തായി കുറെ ഏറെ വീടുകളുണ്ട്.

കൂടുതലൊന്നും കാണുവാൻ പറ്റുന്നില്ല,, കാരണം രാത്രി ആയതുകൊണ്ട്..

രണ്ട് മുറികളും ഒരു അടുക്കളയും ചെറിയൊരു ഹാളും ഉള്ള ഒരു attached ബാത്‌റൂമും ഉള്ള ഒരു കൊച്ചു വീട് ആണ്..

അകത്തേക്ക് കയറിയപ്പോളും നല്ല തണുപ്പ് തോന്നി.

എല്ലാം ഒന്ന് കാണിച്ചു കൊടുത്തു കൊണ്ട് അയാൾ അവരോട് യാത്ര പറഞ്ഞു പോയ്‌

തൊട്ടു ചേർന്ന വീട് ആണ് അയാളുടേത് എന്നു അവരോട് പറഞ്ഞിരുന്നു

കാർത്തി ആണെങ്കിൽ കാറിൽ നിന്നും ബാഗുകൾ ഒക്കെ എടുത്തു വെളിയിലേക്ക് വെച്ചു.

എന്നിട്ട് രണ്ടാളും കൂടി അത് എല്ലാം അകത്തേക്ക് എടുത്തു വെച്ചു.

അപ്പോളേക്കും അടുത്ത വീട്ടിലെ ഒന്ന് രണ്ട് ചേട്ടന്മാർ ഒക്കെ അവിടേക്ക് വന്നു.

“സാറാണ് അല്ലേ…..”

“അതേ….”

എല്ലാവരും അവനോട് വളരെ ബഹുമാനത്തിൽ ആണ് പെരുമാറുന്നത്….

അദ്ധ്യാപകനോട് ഉള്ള റെസ്‌പെക്ട്…

നാളെ പരിചയപ്പെടാം എന്ന് പറഞ്ഞു കൊണ്ട് കാർത്തി സ്നേഹപൂർവ്വം തിരികെ വീടിന്റെ അകത്തേക്ക് കയറി..

ബെഡ്ഷീറ്റ് ഒക്കെ വിരിച്ച ശേഷം കുഞ്ഞിനെ കിടത്തിയിട്ട് പത്മ കുളിക്കാനായി കയറി..

ഷവർ തുറന്നതും വെള്ളം ദേഹത്തേക്ക് വീണപ്പോൾ പത്മ നിലവിളിച്ചു പോയി.

“എന്റെ അമ്മോ….”

അതു കേട്ടതും കാർത്തി ഓടി വന്നു

 

“പത്മാ….. എന്താടോ.. എന്താ പറ്റിയേ ”

“ഒന്നുല്ല മാഷേ……”

“പിന്നെ നീ എന്തിനാ നിലവിളിച്ചത് ”

“അത് പിന്നെ….. ഭയങ്കര തണുപ്പ്… വെള്ളത്തിനു….”

. പല്ലുകൾ തമ്മിൽ കൂട്ടി മുട്ടുന്നത് കൊണ്ട് അവൾക്ക് പറയാൻ പോലും ബുദ്ധിമുട്ട് ആയിരുന്നു.

“ഓഹ്… അതാണോ… വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ….”

അവൻ പിറു പിറുത്തു.

 

കുളി കഴിഞ്ഞു ഇറങ്ങി വന്നിട്ടും പത്മ കിടു കിടന്നു വിറയ്ക്കുക ആണ്.

“മാഷേ…… ഭയങ്കര തണുപ്പ് ആണ് കേട്ടോ ”

കൈകൾ രണ്ടും മാറിലേക്ക് കൂട്ടി പിടിച്ചു കൊണ്ട് അവൾ ബെഡിൽ വന്നു ഇരുന്നു.

കമ്പിളി പുതപ്പ് എടുത്തു അവൾ ഒന്നൂടെ വൃത്തിയായി കുഞ്ഞിനെ പുതപ്പിച്ചു.

“നാളെ നമ്മൾക്ക് ഓരോ സ്വെറ്റർ മേടിക്കാം കേട്ടോ… ഇത്രയും തണുപ്പ് ആണെന്ന് അറിഞ്ഞിരുന്നില്ലല്ലോ…”

“മ്മ്…. മാഷ് ഈ തണുത്ത വെള്ളത്തിൽ കുളിക്കേണ്ട കേട്ടോ… ഞാൻ ചൂടാക്കി തരാം..”

അവൾ എഴുന്നേറ്റു അടുക്കളയിലേക്ക്പോയി.

ചൂട് വെള്ളത്തിൽ കുളിച്ചിട്ടും കാർത്തി യ്ക്ക് തണുപ്പ് അസഹനീയം ആയി.

ഹോ.. അപ്പോൾ പത്മ യുടെ അവസ്ഥ എന്തായിരുന്നു എന്ന് അവൻ ചിന്തിച്ചു പോയ്‌.

പുറത്തു നിന്നും ഫുഡ്‌ ഒക്കെ മേടിച്ചു കൊണ്ട് വന്നിരിന്നു.

അതൊക്കെ അവൾ ചൂടാക്കി മേശമേൽ എടുത്തു വെച്ചിട്ടുണ്ട്..

ഓരോ പ്ലേറ്റ് ഉം ഗ്ലാസും കൊണ്ട് പോയ്‌ വെച്ചു.

എന്നിട്ട് രണ്ടാളും കൂടി ഭക്ഷണം ഒക്കെ കഴിച്ചു എഴുനേറ്റ്.

നല്ല ക്ഷീണം ഉണ്ടായിരുന്നു ഇരുവർക്കും.

പെട്ടന്ന് തന്നെ കിടക്കാനായി പോകുകയും ചെയ്തു.

അതിനു മുന്നേ അവർ വീട്ടിലേക്ക് ഒക്കെ വിളിച്ചു സംസാരിച്ചിരുന്നു.

—-***

കൗസല്യ സുപ്രജാ
രാമ പൂർവാ സന്ധ്യ പ്രവർദ്ധതെ

 

കീർത്തന കേട്ടു കൊണ്ട് ആണ് കാർത്തിയും പത്മയും ഒരുപോലെ ഉണർന്നത്.

അടുത്ത് എവിടെയോ അമ്പലo ഉണ്ടന്ന് തോന്നുന്നു….

സമയം 5മണി..

പദ്മയുടെ മാറിലെ ചൂടേറ്റ് കൊണ്ട് കുട്ടിമാളു (;വാവയെ ഇനി അങ്ങനെ വിളിക്കാം “)കിടന്നു ഉറങ്ങുന്നു.

പത്മ എഴുനേൽക്കാൻ തുടങ്ങിയതും കുട്ടിമാളു ഉണർന്നു.

വേഗം തന്നെ കുഞ്ഞിനെ പാലൂട്ടി കൊണ്ട് അവൾ ആ കിടപ്പ് തുടർന്ന്.

വിശപ്പ് മാറിയപ്പോൾ വാവ വീണ്ടും ഉറങ്ങി തുടങ്ങി.

പത്മ എഴുനേറ്റ് അടുക്കളയിലേക്ക് ചെന്ന്.

ഓരോ ഗ്ലാസ്‌ കട്ടൻ കാപ്പി എടുത്തു.

പാലൊക്കെ ഇനി കിട്ടി വരണം….

ചിന്ന സാമിയോട് മാഷിനെ കൊണ്ട് ചോദിപ്പിക്കാം….

ഓർത്തു കൊണ്ട് നിന്നപ്പോൾ ആണ്  വെളിയിൽ നിന്നും സാറെ എന്നൊരു വിളി കേട്ടത്.

സമയം 5.30

പത്മ മുറിയില്ക്ക് ചെന്നു.

മാഷേ… ആരോ വിളിക്കുന്നു…

അവൾ പറഞ്ഞപ്പോൾ കാർത്തി വേഗം എഴുന്നേറ്റു.

മുണ്ട് ഒന്നു കൂടി ബലത്തിൽ ഉടുത്തു കൊണ്ട് അവൻ മുൻവശത്തെ വാതിൽ തുറന്നു.

കുളി ഒക്കെ കഴിഞ്ഞു വലിയൊരു വട്ട പൊട്ടും അതിന്റെ മുകളിൽ നീളത്തിൽ ഭസ്മവും നെറുകയിൽ സിന്ദൂരവും ഒക്കെ തൊട്ടൊരു ഇരു നിറം ഉള്ള സ്ത്രീ…പട്ടു ചേല ഞൊറിഞ്ഞു ഉടുത്തിട്ടുണ്ട്..അവരുടെ മുഖം ആകെ മഞ്ഞ നിറം ആണ്.

ഒറ്റ നോട്ടത്തിൽ ഒരു തമിഴ് ലുക്ക്‌

“ആരാണ്…”

“എന്റെ ഭർത്താവ് ആണ് ചിന്ന സ്വാമി.. എൻ പേര് കനകം…ഇവിടെ പാല് കൊടുക്കാൻ പറഞ്ഞു വിട്ടതാ .”

അവർ ഒരു ഓട്ടു മൊന്തയിൽ പാലും ആയിട്ട് വന്നത് ആയിരുന്നു…

അത് അവർ അര ഭിത്തിയിൽ വെച്ച്.

“ഓഹ്… റൊമ്പ താങ്ക്സ് അക്കാ…”

അവൻ ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു..

“പോട്ടെ സാറെ.. പിന്നേ വരാം കേട്ടോ…. കോലം ഇട്ടിട്ടില്ല.. ചെന്നിട്ട് വേണം…”

കനകം ആണെങ്കിൽ പദ്മയെയും കാർത്തിയെയും നോക്കി പറഞ്ഞു..

അവർ തിരിച്ചു പോയപ്പോൾ
മുല്ലയും പട്ടത്തിയും ഇടകലർന്നു പൂമാല മുടിയിൽ കോർത്തു ചൂടിയിരിക്കുന്നത് പദ്മ കണ്ടു.

കനകംഅക്ക
പാല് കൊണ്ട് വന്നു കൊടുത്തത് കൊണ്ട് പത്മ അതു വേഗം തിളപ്പിച്ച്‌ ചായ ഉണ്ടാക്കി..

കാർത്തി ആണെങ്കിൽ ചായയും കുടിച്ചു കൊണ്ട് ഉമ്മറത്തേയ്ക്ക് വന്നു..

മുറ്റം
നിറയെ സൂര്യകാന്തി പൂക്കളും ഒപ്പം ജമന്തിയും ചെണ്ടു മല്ലിയും ഒക്കെ ഇഷ്ടം പോലെ പൂത്തു നിൽക്കുന്നു…

ചെമ്പരത്തിയും കൊന്നയും വേലി തീർത്ത വീടുകൾ ആണ് അധികവും…

വെളിച്ചം വീണു തുടങ്ങിയിട്ടെ ഒള്ളു എങ്കിലും എല്ലാ വീട്ടിലും ആളുകൾ ഒക്കെ എഴുനേറ്റ് ഈ കടുത്ത തണുപ്പ് പോലും വക വെയ്ക്കാതെ കുളി വരെ കഴിഞ്ഞിരിക്കുന്നു എന്ന് അവൻ കണ്ടു..

പാലും പത്രവും ഒക്കേ ആയിട്ട് ഇടയ്ക്ക് ഓരോ ആളുകൾ സൈക്കിളിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്.

അതിന്റെ ഇടയിൽ കാലത്തെ സവാരിയ്ക്ക് ആയി ഇറങ്ങിയിരിക്കുന്നവരെയും ഒക്കെ കാണാം…..

കട്ടപ്പനയിൽ നിന്നും കുമിളി റൂട്ടിൽ ഉള്ള ഒരു ഗ്രാമം ആണ് ഇത്…

ഒരുപാട് ബഹളങ്ങളോ ശബ്ദമോ ഒന്നും ഇല്ല…..

തമിഴ് നാട്ടിൽ നിന്നും എന്തെങ്കിലും തൊഴിലു ചെയ്യാനും മറ്റും ആയിട്ട്,കുടിയേറി പാർത്തവർ ആണ് ഏറിയ പങ്കും എന്ന് അവനു തോന്നി..

കുഞ്ഞ് ഉണർന്നപ്പോൾ പദ്മ വേഗം മുറിയിലേക്ക് കയറി പോയ്‌.

ചപ്പാത്തി ഉണ്ടാക്കാം എന്ന് കരുതി ഗോതമ്പ് മാവെടുത്തു കുഴയ്ക്കാൻ തുടങ്ങുക ആയിരുന്നു അവള്.

ആ സമയത്തു വാവ ഉറക്കം വെടിഞ്ഞു എഴുനേറ്റു.

“കുട്ടിമാളു…. ഇതെവിടാ കണ്ണാ നമ്മള്… നോക്കിയേ…”

അവൾ കുഞ്ഞിനെ ആയിട്ട് വെളിയിലേക്ക് വന്നു.

“ആഹ്… ഗും മോണിംഗ് ചക്കരെ….”

കാർത്തിയുടെ ശബ്ദം കേട്ടതും വാവ ചിരിക്കാൻ തുടങ്ങി.

“വായോ വായോ.. അച്ചേടെ പൊന്നി വായോ…”

അവൻ കുഞ്ഞിനെ എടുത്തു കവിളിൽ ഉമ്മ വെച്ചു..

ആ സമയത്തു ചിന്നസ്വാമിയും കനകവും കൂടി വീണ്ടും അവിടേക്ക് കയറി വന്നു.

ഒരു പ്ലേറ്റിൽ വാഴ ഇല വെച്ചിട്ടുണ്ട്.. അതിലേക്ക് കുറേ ഏറെ ആവി പറക്കുന്ന ഇഡലി ആണ്…
ലാവിഷ് ആയിട്ട് നാളികേരം അരച്ച് മിനുക്കിയ ചമ്മന്തിയും, കൂടെ പൊടിയും….

എല്ലാം കൊണ്ട് വന്നു അവർ അര ഭിത്തിയിൽ വെച്ച്..

“അമ്മാ…. ബ്രേക്ക്‌ ഫാസ്റ്റ് ആണ്…. നീങ്ക രണ്ടാളും കൊഞ്ചം സാപ്പിടു…. ”

കനകം പദ്മയെ നോക്കി പറഞ്ഞു.

“അയ്യോ… അക്കാ, ഇതു ഒന്നും വേണ്ടിയിർന്നില്ല… ഞാൻ ചപ്പാത്തി ഉണ്ടാക്കുവാൻ തുടങ്ങുവായിരുന്നു ”

“കുഴപ്പമില്ല മ്മാ…..ഇതു വേഗം സാപ്പിടു… സൂട് പോവും…”

പത്മ കാർത്തിയെ ഒന്ന് നോക്കിട്ട് അത് എല്ലാം കൊണ്ട് പോയ്‌ അടുക്കളയിൽ വെച്ചു.

ചിന്നസ്വാമി ക്ക് ഇവിടെ അടുത്ത ഒരു എസ്റ്റേറ്റൽ ആണ് ജോലി…

അത് മാത്യു സാറിന്റെ മരുമകന്റെ എസ്റ്റേറ്റ് ആണ് എന്ന് കാർത്തിയ്ക്ക് മനസിലായി.

കനകം അക്ക വീട്ടു ജോലി ഒക്കെ ചെയ്തു, കുറച്ചു പൈക്കളെയും, കോഴിയെയും ഒക്കെ വളർത്തി ജീവിക്കുന്നു.

അവർക്ക് ഒരു മകൾ ഉണ്ട്..

വര ലക്ഷ്മി..

അവൾ പ്ലസ് ടു നു ആണ് പഠിക്കുന്നത് എന്നും അവര് പറഞ്ഞു..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…