Tuesday, January 21, 2025
Novel

നിയോഗം: ഭാഗം 45

രചന: ഉല്ലാസ് ഒ എസ്

താൻ പ്രെഗ്നന്റ് ആണ് എന്ന ഒറ്റ വാചകം മാത്രമേ പദ്മ കേട്ടൊള്ളു… ഡോക്ടർ പറയുന്ന വേറൊരു കാര്യവും അവൾ കേട്ടിരുന്നില്ല…. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ മധുരമൂറുന്ന ഒരു പുഞ്ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു. “പദ്മ……” കാറിലേക്ക് കയറി കൊണ്ട് കാർത്തി അവളെ വിളിച്ചു. “എന്തോ ” . “ഡോക്ടർ പറഞ്ഞത് ഒക്കെ കേട്ടല്ലോ… കുറച്ചു സൂക്ഷിക്കണം കേട്ടോ….” “ഹമ്…..” “ടെൻഷൻ ഒക്കെ മാറിയോ ഇപ്പോള്….എന്നെയും കൂടെ പേടിപ്പിച്ചു കളഞ്ഞു ല്ലോ താന് ” “സത്യം പറഞ്ഞാൽ എനിക്ക് ഇപ്പോള സമാധാനം ആയതു.. ഇതുവരെ ഞാൻ അനുഭവിച്ച ടെൻഷൻ… ഹോ.. അത് പറയാൻ പോലും പറ്റില്ലന്നെ… ഞാൻ എത്രമാത്രം പ്രാർത്ഥിച്ചു എന്നറിയോ മാഷേ …”

“പ്രാർത്ഥന ഒക്കെ ഈശ്വരൻ കേട്ടുല്ലോ… ഇനി ടെൻഷൻ ഒക്കെ മാറ്റി വെച്ചു നല്ല കുട്ടി ആയിരിക്കണം….” “ഹമ്…..” അപ്പോളേക്കും സീത വീണ്ടും വിളിച്ചു. “ഹെലോ…..” “ആഹ് മോളെ…. ഡോക്ടർ നെ കണ്ടോ ” “ഉവ് അമ്മേ…കണ്ടിട്ട് ഇറങ്ങി….” “എന്ത് പറഞ്ഞു മോളെ ” .. ” “പോസിറ്റീവ് ആണ്….” “അതെയോ…. അച്ഛമ്മ പറഞ്ഞത് പോലെ തന്നെ……. ഡോക്ടർ വേറെ എന്തെങ്കിലും പറഞ്ഞൊ മോളെ…. ദേ അമ്മേ… വിശേഷം ഉണ്ട് കെട്ടോ.. പദ്മ ആണ്….” . അമ്മയുടെ സന്തോഷത്തോടെ ഉള്ള വാക്കുകൾ പദ്മ ഫോണിലൂടെ കേട്ടു.. “വേറെ കുഴപ്പം ഒന്നും ഇല്ല അമ്മേ….. ” “മ്മ്… ശരി മോളെ.. എന്നാൽ വെച്ചേക്കാം കേട്ടോ… മെല്ലെ വണ്ടി ഒടിച്ചു വന്നാൽ മതി എന്ന് അവനോട് പറയണേ ”

“ഹമ് ” അവൾ ഫോൺ വെച്ചു. “അമ്മ എന്ത് പറഞ്ഞു ” “അമ്മയ്ക്ക് ഭയങ്കര സന്തോഷം ആയി…അച്ഛമ്മ പറഞ്ഞത് പോലെ തന്നെ ആയല്ലോ എന്ന് പറഞ്ഞു….എന്നാലും അച്ഛമ്മക്ക് ഇതു എങ്ങനെ നേരത്തെ മനസിലായി…..” “പ്രായമായവർക്ക് ഒക്കെ ഇതു മനസിലാകും…..” “മ്മ്… സത്യം ” അവളും അത് ശരി വെച്ചു. കാർത്തി ആണെകിൽ ഒരു ബേക്കറി യുടെ മുന്നിൽ വണ്ടി നിറുത്തി. കുറച്ചു ലഡ്ഡുവും ജിലേബിയും ഒക്കെ വാങ്ങി… ബേക്കറി യോട് ചേർന്ന ഫ്രൂട്ട്സ് ഷോപ്പിൽ നിന്നു ആപ്പിളും ഓറഞ്ച് um, മാതളവും ഒക്കെ കൂടി മേടിച്ചു. തിരികെ വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മയും മീനുട്ടിയും ഉമ്മറത്ത് ഉണ്ട്.. “സീതേ…. കുട്ടിക്കളു വന്നു ട്ടോ ” അച്ഛമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

അമ്മ അപ്പോളേക്കും ഒരു തട്ടത്തിൽ കുറച്ചു കർപ്പുരം കത്തിച്ചു കൊണ്ട് വന്നു. പദ്മയുടെ നേർക്ക് ഉഴിഞ്ഞു കൊണ്ട് അതു കിഴക്ക് വശത്തു കൊണ്ട് പോയി കൊട്ടി കളഞ്ഞു… “ഇതെന്താ അച്ഛമ്മേ….. ഇതുവരെ ആയിട്ടും കണ്ടിട്ട് പോലും ഇല്ല ” കാർത്തിക്ക് സംശയം ഏറി.. “കണ്ണ് ദോഷം ഒക്കെ കളയാനാ മോനേ…. ഒരു കുഞ്ഞ് വയറ്റിൽ കിടക്കുവല്ലേ…..” “ആഹ്…..” മീനുട്ടി ഓടി വന്നു പദ്മയുടെ കവിളിൽ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു. “പെൺകുട്ടി ആയാൽ മതി ആയിരുന്നു… എന്റെ ഏടത്തിയെ പോലെ…” അവൾ പിറുപിറുത്തു.. പദ്മ ചെറു ചിരിയോടെ നിന്നതേ ഒള്ളു.. എല്ലാവരും അതീവ സന്തോഷത്തോടെ അകത്തേക്ക് പ്രവേശിച്ചു. “അച്ഛൻ എവിടെ….” കാർത്തി ചോദിച്ചു.

“അച്ഛൻ ഇപ്പൊ തന്നെ വരും… പുറത്തേക്ക് ഒന്ന് പോയതാ…” മീനുട്ടി പറഞ്ഞു. പൂജാ മുറിയിൽ ഗുരുവായൂരപ്പന്റെ മുന്നിൽ തൊഴുതിട്ട് ആണ് പദ്മയും കാർത്തിയും റൂമിലേക്ക്പോയത് അമ്മ ആകുക ആണെന്ന് അറിഞ്ഞപ്പോൾ ഇത്രമാത്രം സന്തോഷം ആണോ എല്ലാവർക്കും പദ്മ ആണെങ്കിൽ ജനാലയുടെ ഓരത്തായി പോയി നിന്നു. പാളി തുറന്നതും ഒരു കുളിർക്കാറ്റ് വന്നു അവളെ തഴുകി കടന്നു പോയി.. “എന്താണ് ഇത്ര ഗഹനം ആയിട്ട് ആലോചിക്കുന്നേ….. ” കാർത്തി വന്നു അവളുടെ കാതോരം ഓതിയതും അവൾ പിന്തിരിഞ്ഞു.. “മാഷേ….” . അവന്റെ നെഞ്ചിലേക്ക് പദ്മ ചേർന്നു നിന്നു.. “ഹമ്…എന്താടോ ” . “ഹേയ് ഒന്നുല്ല്യ…..” “മ്മ്… ഇപ്പോളും സംശയം ആണോ….” അവൻ അതു ചോദിച്ചു കൊണ്ട് പദ്മയെ പുണർന്നു..

അവളുടെ നെറുകയിൽ മെല്ലെ തലോടി. എന്നിട്ട് അവളുടെ വയറിന്മേൽ തഴുകി… കുനിഞ്ഞു ഇരുന്നു അവളുടെ വയറ്റിൽ അവൻ ഒരു മുത്തം കൊടുത്തു. “അച്ഛ ആണ് കേട്ടോടാ പൊന്നേ….. എന്റെ വാവ അവിടെ സുഖം ആയിട്ട് ഇരുന്നോണെ.. ഈ പാവം അമ്മയെ വിഷമിക്കല്ലേ…” അവൻ മെല്ലെ മന്ത്രിച്ചു.. **** “മോളെ പദ്മേ…..” അമ്മ വന്നു തോളിൽ തട്ടിയപ്പോൾ ആണ് പദ്മ ഓർമകളിൽ നിന്നു ഞെട്ടി ഉണർന്നത്.. “എത്ര നേരമായി ഈ മുറിയിൽ ഇങ്ങനെ കതക് അടച്ചു ഇരുപ്പു തുടങ്ങിയിട്ട്….. അച്ഛൻ വിളിക്കുന്നു…. നീ ഒന്ന് വന്നേ ” തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ അവൾ ഒന്നൂടെ നോക്കി

. നല്ല ഉറക്കത്തിൽ തന്നെ ആണ് ആള് ഇപ്പോളും.. അവൾ മുറിയിൽ നിന്നും ഇറങ്ങി. ഉമ്മറത്ത് അച്ഛൻ ഇരിപ്പുണ്ട്. “അച്ഛാ…..” “ആഹ്…..” “എന്നേ വിളിച്ചു ന്നു പറഞ്ഞു….” “മ്മ്…….. വിളിച്ചു…. വക്കീൽ നോട്ടീസ് അവിടെ ചെന്നു കാണും…… ഇനി എന്താ അടുത്ത തീരുമാനം… എന്തെങ്കിലും മാറ്റം ഉണ്ടോ ” അയാൾ ചോദിച്ചു. പദ്മ ഒന്നും മിണ്ടാതെ മുഖം കുനിച്ചു നിന്നു. “മോളെ…. നിന്റെ ജീവിതം ആണ്.. ആലോചിച്ചു തീരുമാനിക്കുക… അത് മാത്രമേ അച്ഛന് പറയാൻ ഒള്ളു….എനിക്കും നിന്റെ അമ്മയ്ക്കും പ്രായം ആയി വരിക ആണ്… ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ ഒറ്റയ്ക്ക് ആവരുത്.. ഇനിയും വൈകിയിട്ടില്ല… അതേ അച്ഛന് പറയാൻ ഒള്ളു… ഒന്നൂടെ ഒന്ന് ആലോചിച്ചു നോക്ക് കുട്ടി ..”

നെഞ്ചു തടവി കൊണ്ട് അയാൾ പറഞ്ഞു… പദ്മ അച്ഛനെ നോക്കി.. അപ്പോളേക്കും അകത്തു നിന്നും കുഞ്ഞ് കരഞ്ഞു. അവൾ വേഗം ഓടി ചെന്നു. അമ്മ ഉണ്ടായിരുന്നു അരികിൽ.. “ഉണർന്നോടാ പൊന്നേ ” അവൾ കുഞ്ഞിനെ മേടിച്ചു.. “മാമം ഉണ്ണാറായി…. അടുത്ത മാസം പകുതി യ്ക്ക് ചോറൂണ് നടത്തം അല്ലേ പദ്മേ….” “ഉവ്വ് അമ്മേ….” അവൾ കുഞ്ഞിനെ മാറോട് ചേർത്തണച്ചു.. വിശന്നിട്ടു ആണെങ്കിൽ അവൻ അവളുടെ മാറിലൂടെ നെറ്റി മുട്ടിച്ചു തന്റെ സംഘർഷം അറിയിച്ചു. “ഹമ്…. പാല് കൊടുക്ക് മോളെ… എത്ര നേരം ആയി ഉറക്കം തുടങ്ങീട്ട് ” അമ്മ പുറത്തേക്ക് ഇറങ്ങി പോയി. അമ്മിഞ്ഞപാൽ കുടിച്ചു കൊണ്ട് കുഞ്ഞു അവളുടെ കൈയ്യിൽ ഇരുന്നു..

പദ്മയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. എന്തൊക്കെ ആണ് തന്റെ ജീവിതത്തിൽ സംഭവിച്ചത്….. ഈശ്വരൻ എന്നോട് എന്തിനാണ് ഇത്രമേൽ വിരോധം കാട്ടിയത്.. എന്ത് തെറ്റ് ആണ് പാപി ചെയ്തയത്.. ഒന്നും വേണ്ടിയിരുന്നില്ല… എന്റെ .. എന്റെ കുഞ്ഞിനെ എങ്കിലും ഒന്ന് പരിഗണിച്ചു കൂടായിരുന്നോ ഭഗവാനെ നിനക്ക്. അവളുടെ നെഞ്ചു പൊട്ടി.. ഒന്നും വേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നി.. പക്ഷെ… പക്ഷെ… തന്റെ തീരുമാനം ആയിരുന്നു ശരി…. മാഷ്…..

അവന്റ ഓർമകളിൽ അവളുടെ ഹൃദയം ഇരമ്പി. പല രാത്രികളിൽ ഒരു സ്വപ്നത്തിലൂടെ അവൻ അവളുടെ അരികിൽ എത്തിയിട്ടുണ്ട്.. ഒരു മഴയായി അവളിലേക്ക് പെയ്തിറങ്ങി.. അവന്റ ഗന്ധം പോലും തന്നെ വന്നു തഴുകി കടന്നു പോകുന്നതായി പദ്മയ്ക്ക് തോന്നിയിട്ടുണ്ട്.. വലത് കാൽ വെച്ചു കൊണ്ട് മാഷിന്റെ വാമഭാഗമായി കയറി ചെന്ന ആ വീട്ടിൽ നിന്നും എല്ലാം വലിച്ചെറിഞ്ഞു പോന്നതിൽ പിന്നെ ഇന്ന് വരേയ്ക്കും താൻ തന്റെ മാഷിനെ തിരഞ്ഞു അവിടേക്ക് ചെന്നിട്ടില്ല… വേണ്ട…… ആ അധ്യായം…. അത് അവസാനിച്ചു കഴിഞ്ഞു…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…