Friday, January 17, 2025
Novel

നിയോഗം: ഭാഗം 43

രചന: ഉല്ലാസ് ഒ എസ്

ദിവസങ്ങൾ പിന്നിട്ടു കൊണ്ടേ ഇരുന്നു പദ്മയുടെയും മീനുന്റെ യും ഒക്കെ എക്സാം കഴിഞ്ഞു.. ഓണം സെലിബ്രേഷൻ ആണ് ഇന്ന് അവർക്ക്. കാലത്തെ തന്നെ പദ്മ കുളി ഒക്കെ കഴിഞ്ഞു ഉണങ്ങിയ ടവൽ കൊണ്ട് മുടി എല്ലാം വാരി കെട്ടി ഉച്ചിയിൽ വെച്ചിരിക്കുക ആണ്.. അതിനു ശേഷം അവൾ അടുക്കളയിലേക്ക് ചെന്നു. ഇഡലി യും സാമ്പാറും ഒക്കെ ഉണ്ടാക്കുക ആയിരുന്നു സീത. “അമ്മേ…. ” “ആഹ് മോള് കുളി ഒക്കെ കഴിഞ്ഞോ ” “മ്മ്….. മീനുട്ടി എഴുന്നേറ്റോ ” “ഇല്ല്യ….. ” അവർ തിളപ്പിച്ച്‌ വെച്ചിരിക്കുന്ന കാപ്പി യിൽ നിന്നും ഒരു ഗ്ലാസ്സിലേക്ക് പകർന്നു എടുത്തു പദ്മ അപ്പോൾ.. “വൈകുന്നേരം വരെയും ഉണ്ടാവില്ലേ മോളെ ഇന്ന് ക്ലാസ്സ്‌ ” “ഉവ്വ് അമ്മേ…. ഉണ്ടാവും ” പരിപ്പ് വെന്തപ്പോൾ കുക്കർ ഓഫ്‌ ചെയ്തു വെച്ചിട്ട് സീത പുറത്തേക്ക് ഇറങ്ങി പോയി.

കഷ്ണങ്ങൾ എല്ലാം കഴുകി വാരി പദ്മ കുക്കറിന്റെ അടപ്പ് തുറന്നു. പെട്ടന്ന് അവൾക്ക് ഓക്കാനിക്കാൻ തോന്നി. ഒരു പ്രകാരത്തിൽ അവള് അതെല്ലാം കുക്കറിലേക്ക് ഇട്ടിട്ട് അല്പം സാമ്പാർ പൊടി യും മഞ്ഞൾ പൊടിയും ഇട്ടു ഗ്യാസ് ഓൺ ചെയ്തു അടുപ്പത്തു വെച്ചു. തലയ്ക്കു ഒക്കെ വല്ലാത്ത പെരുപ്പ് പോലെ പെട്ടന്ന് പദ്മയ്ക്ക് തോന്നി. ഇതെന്താ ന്റെ ഗുരുവായൂരപ്പാ… ആകെ ഒരു ക്ഷീണം “ഏടത്തി… ഗുഡ് മോർണിംഗ് ” “ആഹ് ഗുഡ് മോണിംഗ്..മീനുട്ടി….. എല്ലാം സെറ്റ് ചെയ്തു വെച്ചോ ” “ഹമ്…. വെച്ചു ഏടത്തി… ആ മെറൂൺ കല്ല് ഉള്ള ജിമുക്കി മതി അല്ലെ….” . “മതിന്നേ… സെറ്റ് സാരീ ടെ കര ആ നിറം അല്ലെ…” . “മ്മ്… ഓക്കേ ഏടത്തി…..” അവൾ പദ്മയുടെ കവിളിൽ ഒന്ന് തട്ടിയിട്ട് മുറ്റം അടിച്ചു വരുവാനായി ഇറങ്ങി പോയി.

കുക്കറിൽ ഓരോ വിസിലും വരുമ്പോൾ പദ്മക്ക് മനം പുരട്ടുന്നത് പോലെ തോന്നാൻ തുടങ്ങി. ഗ്യാസ് ഓഫ്‌ ചെയ്തിട്ട് അവൾ കാർത്തിയിടെ അടുത്തേക്ക് പോയി. “എന്താടോ… വലിയ ആലോചനയിൽ ആണല്ലോ..” ഒന്നും മിണ്ടാതെ ഇരിക്കുന്ന പദ്മയെ കണ്ടു അവൻ ചോദിച്ചു. ഒരു വിളറിയ ചിരി ചിരിച്ചത് അല്ലാതെ അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല. …..”പദ്മ…..” കാർത്തി അവളുടെ അടുത്തേക്ക് വന്നു. “എന്ത് പറ്റി….എന്തെങ്കിലും പ്രശ്നം ഉണ്ടോ ” “അത് പിന്നെ മാഷേ…..” “ഹമ്… എന്താണ് പറയു…..” “അത് എനിക്ക് ഈ മാസം ഇതുവരെ ആയിട്ടും പീരിയഡ്‌സ് ആയിട്ടില്ല… ഇപ്പോൾ അടുക്കളയിൽ ചെന്നപ്പോൾ എനിക്ക് വോമിറ്റ് ചെയ്യാൻ തോന്നി….”

തന്റെ കണ്ണുകളിലേക്ക് നോക്കി ആലോചനയോടെ പറയുന്നവളെ കാർത്തി നോക്കി. എന്നിട്ട് അവൻ അവളുടെ മുന്നിൽ മുട്ട് കുത്തി ഇരുന്നു.. എന്നിട്ട് പദ്മയുടെ വയറിന്മേൽ തന്റെ ചുണ്ടുകൾ അമർത്തി. “സത്യം ആണോ…ഇവിടെ ആരെങ്കിലും അനക്കം വെച്ച് തുടങ്ങിയോ…..” അവൻ പതിയെ അവളുടെ വയറിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് വീണ്ടും ചോദിച്ചു. “മാഷേ….. സത്യം ആയിട്ടും എനിക്ക് അറിഞ്ഞൂടാ… ഇടയ്ക്ക് ഒക്കെ എനിക്ക് ലേറ്റ് ആവുന്നതും ആണ് കേട്ടോ ” പദ്മ വല്ലാഴികയോടെ അവനെ നോക്കി. “താൻ ടെൻഷൻ ആവേണ്ട കേട്ടോ.. നമ്മൾക്ക് എന്തായാലും ഈവനിംഗ് ഇൽ ഒരു ഹോസ്പിറ്റലിൽ പോകാം… എന്നിട്ട് ഡോക്ടർ നെ കാണാം… ഓക്കേ ”

അവൻ പദ്മയുടെ നെറുകയിൽ ചുംബിച്ചു. “മാഷേ….. എനിക്ക് എന്തോ…..” അവൾക്ക് ആകെ ഒരു പരവേശം പോലെ “പദ്മ… ഇതെന്താ ഇങ്ങനെ വറിഡ് ആവുന്നേ… താൻ പറഞ്ഞത് പോലെ ലേറ്റ് ആവുന്നത് ആയാലും സാരമില്ല ന്നേ… നമ്മൾക്ക് ഇനിയും സമയം ഉണ്ടലോ…” “എന്നാലും…. എനിക്കെന്തോ ” അവൾ അവന്റെ തോളിലേക്ക് ചാഞ്ഞു. “പദ്മക്കുട്ടി… മിടുക്കി ആയിട്ട് പോയി സെറ്റ് സാരീ ഒക്കെ ഉടുത്തു വാ…. കോളേജിലേക്ക് പോകാൻ സമയം ലേറ്റ് ആവും…” അവളുടെ തോളിൽ തട്ടിയിട്ട് കാർത്തി പുറത്തേക്ക് ഇറങ്ങി പോയി. 8.30ആയപ്പോൾ കാർത്തി റെഡി ആയി ഇറങ്ങി വന്നു.

ചന്ദന നിറം ഉള്ള ഒരു കുർത്തയും കസവു മുണ്ടും ആണ് അവന്റെ വേഷം… മീനുട്ടി യെ സീത ആണെങ്കിൽ സെറ്റും മുണ്ടും ഒക്കെ ഉടുപ്പിച്ചു. സുന്ദരികുട്ടി ആയിട്ട് അവൾ ഇറങ്ങി വന്നു ഏട്ടനും ആയിട്ട് ഫോട്ടോ ഒക്കെ എടുത്തു. അപ്പോളേക്കും പദ്മ റെഡി ആയി ഉമ്മറത്തേക്ക് എത്തി. വീതികസവി ന്റെ ഒരു സെറ്റും മുണ്ടും ആണ് അവൾ ഉടുത്തത്.. അത് അവളുടെ കല്യാണ ത്തിനു സമ്മാനം കിട്ടിയത്തു ആയിരുന്നു. പീകോക്ക് ബ്ലൂ നിറം ഉള്ള ഒരു ബ്ലോസും സെറ്റും മുണ്ടും ഉടുത്തു വന്നപ്പോൾ അവളെ കണ്ണിമായ്ക്കാതെ നോക്കി നിന്നു കാർത്തി… “മോളെ… ഒന്നും കഴിച്ചില്ലല്ലോ…

അമ്മ ഇഡലി എടുത്തു വെച്ചിട്ടുണ്ട് ” “ഒന്നും വേണ്ടമ്മേ…. വിശപ്പില്ല…” പദ്മ പറഞ്ഞു. “എന്ത് പറ്റി കുട്ടി… നി അങ്ങട് ക്ഷീണിച്ചല്ലോ…. കണ്ണൊക്കെ കുഴിഞ്ഞു..” അച്ചമ്മ ആണ് “അതു എക്സാം ഒക്കെ ആയത് കൊണ്ട് രാത്രിയിൽ ഇരുന്നു പഠിച്ചിട്ട് ആവും അച്ഛമ്മേ ” അവൾ ബാഗും എടുത്തു തോളിൽ ഇട്ടു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. പോകും വഴിയിൽ ഒക്കെയും മീനുട്ടി കലു പിലാന്ന് സംസാരിച്ചു കൊണ്ട് ഇരുന്നു. പക്ഷെ കാർത്തിയും പദ്മയും മൂകമായിരുന്നു… എങ്ങനെ എങ്കിലും ഒന്ന് വൈകുന്നേരം ആയാൽ മതി എന്നായിരുന്നു ഇരുവരുടെയും മനസിൽ അപ്പോൾ. **

* “എന്റെ ദേവു…. നി ഇതു എന്തൊക്കെ ആണേ ഈ പറയുന്നത് ഒക്കേ, കെട്ടിച്ചു വിട്ടാൽ ഭർത്താവിന്റെ വീട്ടിലെ അല്ലെ പെൺകുട്ട്യോൾ നിൽക്കേണ്ടത് ” . പ്രഭ മകളോടായി പറഞ്ഞു എങ്കിലും അവൾ ഒന്നും മിണ്ടാതെ മുഖം കുനിച്ചു ഇരുന്നു. “കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആയത് അല്ലേ ഒള്ളു മോളെ… നി എന്താ പിന്നെ അങ്ങോട്ട് പോകാത്തത്.. മേഘ യും എന്നോട് ചോദിച്ചു അവിടെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ” അത് പറയുകയും ദേവൂന്റെ മുഖം വാടി. “എന്റെ കുടുംബത്തിലെ പ്രശ്നങ്ങൾ ചോദിക്കാൻ അവളാരാ… അവളും അവളുടെ ആങ്ങളയും ആണ് എന്റെ ജീവിതം ഇങ്ങനെ ആക്കിയത് .. എന്നിട്ട് അവൾക്ക് കാരണം അറിയണം പോലും…”

“നി എന്തിനാടി ഇങ്ങനെ കിടന്ന് ഒച്ച എടുക്കുന്നത്. അഥവാ . അവള് ചോദിചെങ്കിലും അതിനു എന്താ ഇത്ര തെറ്റ്…” .. “ഓഹ്… അമ്മയും മരുമകളുടെ പക്ഷത്തു ആണോ ” “ഞാൻ ആരുടെയും പക്ഷം ചേർന്നിട്ടില്ല.. നി എന്റെ മകൾ ആയത് കൊണ്ട് ആണ് ഞാൻ നിന്നോട് ഇതൊക്കെ ചോദിക്കുകയും പറയുകയും ചെയ്യുന്നത്.. നിനക്ക് അതു മനസിലാകുന്നില്ല എങ്കിൽ ഞാൻ ഇനി ഒന്നും മിണ്ടാൻ നിന്റടുത്തേക്ക് വരുന്നില്ല….” പ്രഭ മകളെ ഒന്ന് സൂക്ഷിച്ചു നോക്കികൊണ്ട് ഇറങ്ങി പോയി ദേവു ഫോൺ എടുത്തു നോക്കി. നികേഷ് ആണെങ്കിൽ ഇത് വരെയും ഒന്ന് വിളിച്ചിട്ട് പോലും ഇല്ല. താൻ ഇവിടെ വന്നിട്ട് ഒരാഴ്ച കഴിഞ്ഞു… ഇടയ്ക്ക് വല്ലപ്പോളും അച്ഛനും അമ്മയും മാത്രം ഒന്ന് വിളിക്കും…

എന്നാണ് അവിടേക്ക് വരുന്നത് എന്ന് ചോദിക്കും… പക്ഷെ നികേഷേട്ടൻ.. . ബാംഗ്ലൂർ ഏതൊക്കെയോ വല്യ കമ്പനി ഉണ്ടന്ന് ഒക്കെ ആയിരുന്നു പറഞ്ഞത്. പക്ഷെ കല്യാണം കഴിഞ്ഞു ചെന്നപ്പോൾ അറിഞ്ഞു, അവിടുത്തെ കമ്പനി ഒക്കെ നഷ്ടം ആയതു കൊണ്ട് അതെല്ലാം നിറുത്തിയിട്ട് നാട്ടിലേക്ക് വന്നത് എന്ന്. കാലത്തെ ഇറങ്ങി പോകും,പാതിരാത്രി യിൽ എപ്പോളെങ്കിലും തിരിച്ചു കയറി വരും… അതും മൂക്കറ്റം കുടിച്ചു കൊണ്ട്… താൻ എന്നൊരാൾ ആ വിട്ടിൽ ഉണ്ടന്ന് പോലും ഉള്ള പരിഗണന ആൾ ഇതുവരെ ആയിട്ടും തന്നിട്ടില്ല..നേരാം വണ്ണം ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല. കല്യാണത്തിന് മുന്നേ ഒന്ന് രണ്ട് തവണ വിളിച്ചു….

താൻ അങ്ങോട്ട് വിളിക്കുമ്പോൾ തിരക്ക് ആണെന്ന് മെസ്സേജ് ചെയ്യും.. വലിയ ബിസിനസ്‌കാരൻ ആയതുകൊണ്ട് ആവും എന്ന് കരുതി താനും സമാധാനിച്ചു. പക്ഷെ ഓരോരോ ദിവസം ചെല്ലും തോറും നികേഷിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി… ചില ദിവസങ്ങളിൽ അവൻ വീട്ടിലേക്ക് വരാറ് പോലും ഇല്ല.. ഒരു ദിവസം അതു ചോദ്യം ചെയ്തതിനു അവൻ ദേവൂനെ അടിച്ചു. അവൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു അതെല്ലാം… അത്രയൊക്കെ ആയിട്ടും അവൾക്ക് നിശബ്ദം ഇരുന്നു കരയാൻ മാത്രമേ കഴിന്നിരുന്നുള്ളു..

എല്ലാം കാർത്തിയേട്ടനെയും കുടുംബത്തെയും വഞ്ചിച്ചതിനു ദൈവo തന്ന തിരിച്ചടി തന്നെ ആണെന്ന് അവൾ ഓർത്തു. ഒരു വ്യാഴാഴ്ച ആയിരുന്നു… അച്ഛനും അമ്മയും കൂടി അമ്പലത്തിൽ പോയിരിക്കുക ആണ്.. ദേവു കാലത്തെ കുളി ഒക്കെ കഴിഞ്ഞു.. ഡ്രസ്സ്‌ ചെയ്തു കൊണ്ട് ഇരുന്നപ്പോൾ ആണ് നികേഷ് കണ്ണ് തുറന്നത്. “നികേഷേട്ടാ…..” അവൾ അവന്റെ അരികിലേക്ക് ചെന്നു. “മ്മ്…..” അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി. “ഞാൻ എന്റെ വീട് വരെയും ഒന്ന് പോകുക ആണ്… അച്ഛനെയും അമ്മയെയും ഒക്കെ കണ്ടിട്ട് കുറച്ചു ആയി……” “നി പൊയ്ക്കോ.. അതിനു എന്നോട് പറയുക ഒന്നും വേണ്ട…” “വൈകുന്നേരം അങ്ങോട്ട് ഒന്ന് വരാമോ.. നമ്മൾക്ക് രണ്ടാൾക്കും കൂടി തിരിച്ചു പോരാം ” “നിനക്ക് അങ്ങോട്ട് പോകാൻ കൂട്ട് വേണ്ടല്ലോ…

അപ്പോൾ തിരിച്ചു വരാനും അതിന്റെ ആവശ്യം ഇല്ല ” അവൻ ബെഡിൽ നിന്ന് എഴുനേറ്റ് ഇരുന്ന് കൊണ്ട് അവളോട് പറഞ്ഞു. “എങ്കിൽ നമ്മൾക്ക് രണ്ടാൾക്കുംകൂടി ഒരുമിച്ചു പോകാ…. ഉച്ച ആകുമ്പോളേക്കും തിരിച്ചു വരാം ‘ ‘ഞാൻ എങ്ങോട്ടും വരുന്നില്ല… നിനക്ക് പോണം എങ്കിൽ പോയിട്ട് വന്നോണം… എന്നേ ക്ഷണിക്കേണ്ട ” “എന്താണ് ഏട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്…. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ” അത് ചോദിക്കുകയും അവൻ വന്നു അവളുടെ വായ പൊത്തി. “തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് സ്വന്തം മനസാക്ഷി യോടു ചോദിച്ചു നോക്കെടി പുല്ലേ…..ഒരാളെ ആണെങ്കിൽ വേണ്ടില്ല… ഇതു രണ്ട് പേരെ പിന്നെ നിന്നെക്കാൾ തെറ്റ് ഞാനും ചെയ്തിട്ടുണ്ട്…..

അതുകൊണ്ട് എനിക്ക് അതൊന്നും പ്രശ്നം ഇല്ലാ….” ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അവൻ വാഷ് റൂമിലേക്ക് കയറിപ്പോയി.. അവൻ പറഞ്ഞതിന്റെ പൊരുൾ എത്ര ആലോചിച്ചു നോക്കിയിട്ടും ദേവൂന് പിടി കിട്ടിയില്ല… അല്പം കഴിഞ്ഞതും അവൻ ഇറങ്ങി വന്നു. “എന്ത് തെറ്റ് ആണ് ഞാൻ ചെയ്തത്…. ഒന്ന് വിശദീകരിക്കാൻ പറ്റുമോ നിങ്ങൾക്ക് ” ദേഷ്യത്തിൽ അവൾ അവനോട് ചോദിച്ചു. “ശ്രീഹരി എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്… അത്രയും അറിഞ്ഞാൽ പോരേ നിനക്ക് ” അതും പറഞ്ഞു കൊണ്ട് നികേഷ് പുറത്തേക്ക് ഇറങ്ങി പോയി. അച്ഛനും അമ്മയും വന്ന ശേഷം അവരോട് യാത്ര പറഞ്ഞിട്ട് പോന്നത് ആണ് താൻ ഇവിടെക്ക്… അവൾ ഒരു ദീർഘ നിശ്വാസത്തോടെ കസേരയിൽ ചാരി കിടന്നു. ഇവിടെയും അധിക ദിവസം തുടരാൻ സാധിക്കില്ല എന്ന് ദേവൂന് മനസിലായി..….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…