Tuesday, December 3, 2024
Novel

നിയോഗം: ഭാഗം 42

രചന: ഉല്ലാസ് ഒ എസ്

കാർത്തി യ്ക്ക് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കേണ്ടി വന്നതിനാൽ പദ്മയും മീനുട്ടി യും കൂടി ബസിൽ ആണ് കോളേജിൽ നിന്നും വന്നത്.. പടിക്കൽ എത്തിയപ്പോൾ കണ്ടു അച്ഛനും അമ്മയും ഹരിക്കുട്ടനും ഒക്കെ എത്തിയിരിക്കുന്നത്. “അയ്യോ…. ദേ അച്ഛനും അമ്മയും ഒക്കെ ” പദ്മ ഓടി അവർക്കരികിലേക്ക്. ഹരിക്കുട്ടൻ അവളെ കണ്ടതും കെട്ടിപിടിച്ചു. പദ്മ അവന്റെ കവിളിൽ മാറി മാറി ഉമ്മ കൊടുത്തു. “അച്ഛാ… എപ്പോൾ എത്തി.. വിളിച്ചു പോലും പറഞ്ഞില്ലാലോ ” “അര മണിക്കൂർ ആയി മോളെ വന്നിട്ട്… കാർത്തി വന്നില്ലാലോ അല്ലെ ” “ഇല്ലഛ…. മാഷിന് സ്പെഷ്യൽ ക്ലാസ്സ്‌ എടുക്കാൻ ഉണ്ട്…”

അപ്പോളേക്കും എല്ലാവർക്കും ഉള്ള ചായ എടുത്തു കൊണ്ട് സീത ഉമ്മറത്തേക്ക് വന്നു. പദ്മ വേഗം അത് മേടിച്ചു അച്ഛനും അമ്മയ്ക്കും ഒക്കെ കൊടുത്തു. “ഭവ്യ യും മുത്തശ്ശി യും ഒക്കെ എന്ത് പറയുന്നു… അവളെ കൂടി കൊണ്ട് വരാമായിരുന്നു ” പദ്മ അമ്മയോട് പറഞ്ഞു. “അവൾക്ക് ഇന്ന് എന്തോ പരീക്ഷ ഉണ്ട്… പിന്നെ എല്ലാവരും കൂടി വരാൻ നിന്നാലും ഉടനെ ഒന്നും നടക്കില്ല.. അതോണ്ടാ ഞങ്ങൾ ഇന്ന് തന്നെ പോന്നത് ‘ .”ഹരികുട്ടാ….മോന് ഇന്ന് സ്കൂളിൽ പോയില്ലേ ” അവനെ പിടിച്ചു മടിയിൽ ഇരുത്തി കൊണ്ട് പദ്മ ചോദിച്ചു “ഇന്ന് ഉച്ച വരെയും ക്ലാസ്സ്‌ ഉള്ളായിരുന്നു…..” .. “അതെന്താ….” “ടീച്ചർമാർക്ക് എന്തോ കോഴ്സ് ആണെന്ന് ” “മ്മ്…..” “ചേച്ചി യും ആയിട്ട് തല്ലു കൂടാറുണ്ടോ ”

അവന്റ കാതിൽ പദ്മ മെല്ലെ ചോദിച്ചു. ഇല്ലന്ന് അവൻ ചുമൽ ചലിപ്പിച്ചു. പദ്മ യും മീനുട്ടിയും ഹരിക്കുട്ടനെയും കൂട്ടി കൊണ്ട് മുറ്റത്തൂടെ ഒക്കെ നടന്നു. മൂവാണ്ടൻ മാവിൽ നിന്നും കുറച്ചു മാങ്ങാ പറിക്കുക ആയിരുന്നു കാർത്തിയുടെ അച്ഛൻ… പദ്മയുടെ വീട്ടിലേക്ക് കൊടുത്തു അയക്കൻ ആണ്. പദ്മയുട അച്ഛനെയും കൂട്ടി അയാൾ തൊടിയിലേക്ക് ഇറങ്ങി. പാവയ്ക്കയും വഴുതനയും ചീരയും ഒക്കെ പറിച്ചു കൊണ്ടാണ് രണ്ടാളും കയറി വന്നത്. അപ്പോളേക്കും കാർത്തിയും എത്തി. എല്ലാവർക്കും കഴിക്കാനായി മസാല ദോശയും പൊറോട്ടയും ഒക്കെ പാർസൽ മേടിച്ചു കൊണ്ട് ആണ് അവൻ എത്തിയത്.

അങ്ങനെ എല്ലാവരും സന്തോഷത്തോടെ വർത്തമാനം ഒക്കെ പറഞ്ഞു കുറച്ചു സമയം ഇരുന്നു. ഭക്ഷണം ഒക്കെ കഴിച്ചിട്ട് ഏഴു മണിയോടെ ആണ് അവർ തിരിച്ചു പോയത്. അച്ഛനും അമ്മയും ഹരിക്കുട്ടനും ഒക്കെ പോയപ്പോൾ പദ്മയുടെ മിഴികൾ ഈറൻ അണിഞ്ഞു. വല്ലാത്ത ഒരു നൊമ്പരം വന്നുമൂടും പോലെ. കുളി കഴിഞ്ഞു ഇറങ്ങിയപ്പോൾ കാർത്തി കണ്ടു മിഴികൾ തുളുമ്പി നിൽക്കുന്നവളെ “പദ്മ….” അവൻ പിന്നിലൂടെ ചെന്ന് നിന്നു അവളെ പുണർന്നു. “എന്ത് പറ്റി എന്റെ കുട്ടിക്ക്….. അച്ഛനും അമ്മയും ഒക്കെ പോയപ്പോൾ സങ്കടം ആയില്ലേ ” അവളെ പിടിച്ചു തനിക്ക് അഭിമുഖം ആയി നിർത്തി കൊണ്ട് അവൻ പതിയെ ചോദിച്ചു. “ഹമ്…. ശരിക്കും വിഷമം വന്നു…

ഹരിക്കുട്ടന് നല്ല സങ്കടം ഉണ്ടായിരുന്നു മാഷേ….” അത് പറഞ്ഞപ്പോൾ അവൾക്ക് വാക്കുകൾ ഇടറി. “സാരമില്ല…. പോട്ടെ….. അടുത്ത വീക്കെൻഡ് ഇൽ നമ്മക്ക് രണ്ടാൾക്കും പോയി അവിടെ ഒരു ദിവസം സ്റ്റേ ചെയ്യാം…. ” . അവളുടെ തോളിൽ തട്ടി അവൻ അശ്വസിപ്പിച്ചു. അപ്പോളേക്കും അവളെ വിളിച്ചു കൊണ്ട് മീനുട്ടി കയറി വന്നു. പെട്ടന്ന് തന്നെ പദ്മ കാർത്തിയിൽ നിന്നും അകന്നു മാറി. “ഏടത്തി…..” “എന്തോ….” “ദേ.. ഇതൊക്കെ ഏടത്തിടെ അച്ഛനും അമ്മയും കൊണ്ട് വന്നത് ആണ്… എടുത്ത് കഴിക്കൂ ട്ടോ ” . ഒരു പ്ലേറ്റ് ഇൽ മുറിച്ച ഹൽവ കഷ്ണങ്ങളും, പിന്നെ നെയ്യപ്പവും ചുരുട്ടും ഒക്കെ ആയിട്ട് കയറി വന്നത് ആയിരുന്നു അവള് ” “യ്യോ… ഇതു ഒന്നും എനിക്ക് വേണ്ട മീനുട്ട്യേ…..

നമ്മൾ ഇപ്പോൾ മസാല ദോശ ഒക്കെ കഴിച്ചില്ല്യേ… എനിക്ക് വയറു പൊട്ടും ” അവൾ വയറിൽ തൊട്ടു കൊണ്ട് പറഞ്ഞു. “ഓഹ് പിന്നെ… മര്യാദക്ക് കഴിച്ചോണം…. ഇവിടെ വന്നിട്ട് പെണ്ണ് അങ്ങ് ക്ഷീണിച്ചു പോയി… അല്ലെ ഏട്ടാ “… പ്ലേറ്റ് കൊണ്ട് വന്നു മേശമേൽ വെച്ചിട്ട് മീനു കാർത്തിയെ നോക്കി.. അവൻ ഒരു ഹൽവ യുടെ പിസ് എടുത്തു വായിലേക്ക് വെച്ച് കൊണ്ട് അനിയത്തിയെ നോക്കി തലയാട്ടി. “ഏടത്തി…. എനിക്ക് ഇത്തിരി എഴുതാൻ ഉണ്ട്.. പിന്നെ കാണാം കേട്ടോ ” മീനു മുറിയിൽ നിന്നും ഇറങ്ങി പോയതും കാർത്തി ചെന്നു വാതിൽ ചാരി. “ഞാൻ ഇന്ന് ഒരു സിനിമക്ക് പോകണം എന്നൊക്കെ പ്ലാൻ ചെയ്തത് ആയിരുന്നു….”

“ആണോ.. എങ്കിൽ സെക്കന്റ്‌ ഷോ കാണാൻ പോയിട്ട് വാ മാഷേ ” .. “ആഹ് ബെസ്റ്റ്… ഞാൻ ഒറ്റയ്ക്ക് അല്ല പെണ്ണേ…. നിന്നെയും കൂട്ടി പോകാൻ ആയിരുന്നു ” . “എനിക്ക് അങ്ങനെ സിനിമ കാണാൻ പോകുന്നത് ഒന്നും വലിയ ഇഷ്ടം ഇല്ല മാഷേ ” . “അതെന്താ….” .. “അത്… ഞാൻ അങ്ങനെ പോയിട്ട് ഒന്നും ഇല്ല… അതുകൊണ്ട് ആവണം ” “അത് ശരി … കല്യാണം ഒക്കെ കഴിയുമ്പോൾ എല്ലാവരും പുതുമോടി ആയിട്ട് സിനിമ ഒക്കെ കാണാൻ പോകില്ലേ… ഇതു മാസം മൂന്നാല് കഴിഞ്ഞു..

ഇതുവരെ ആയിട്ടും എങ്ങോട്ടും പോകാൻ എനിക്ക് ഒട്ട് സമയവും ഇല്ല… അതുകൊണ്ട് ഞാൻ കരുതി ഇന്ന് എന്തായാലും ഒന്ന് കറങ്ങാൻ പോകാ എന്നു ” “എക്സാം ഒക്കെ കഴിഞ്ഞു ഒരു ദിവസം ഫ്രീ ആകുമ്പോൾ പോകാ മാഷേ ” “മ്മ്… ശരി ശരി.. തന്റെ ഇഷ്ടം അങ്ങനെ ആണെങ്കിൽ അങ്ങനെ നടക്കട്ടെ… അവൻ ഒന്ന് രണ്ട് ബുക്കുകൾ എടുത്തു കൊണ്ട് കസേരയിൽ പോയി ഇരുന്നു. *** ദിവസങ്ങൾ ഒന്നൊന്നായി കടന്ന് പോയി.. ഇന്ന് ആണ് ദേവൂന്റെ യും നികേഷിന്റെ വിവാഹം. കര അടച്ചു ക്ഷണിച്ചിരിക്കുക ആണ് ദേവൻ എല്ലാവരെയും. ടൗണിൽ ഉള്ള ഏറ്റവും വലിയ എ സി ഓഡിറ്റോറിയത്തിൽ വെച്ചു ആണ് വിവാഹം.

രണ്ടായിരം പേരെങ്കിലും കാണും എന്നു ആണ് ദേവൻ കരയോഗത്തിൽ പറഞ്ഞിരിക്കുന്ന. നിറയെ ആഭരങ്ങൾ ഒക്കെ അണിഞ്ഞു കൊണ്ട് മെറൂൺ നിറം ഉള്ള കാഞ്ചിപുരം സാരീ ഉടുത്തു മുടി നിറയെ മുല്ലപ്പൂവും ചൂടി ഒരുങ്ങി ഇറങ്ങിയപ്പോൾ ദേവു അതീവ സുന്ദരി ആയിരുന്നു. എല്ലാവരും അവളെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ഒരുപാട് ആളുകൾ തടിച്ചു കൂടിയിരുന്നു വിവാഹത്തിന്. നികേഷിന്റെ പെങ്ങളും വേറെ ഒന്ന് രണ്ട് സ്ത്രീ കളും ദേവൂന്റെ അമ്മായിമാരും ഒക്കെ അവളെ സ്വീകരിച്ചു കൊണ്ട് വന്നു മണ്ഡപത്തിൽ ഇരുത്തി. ദേവു പാതിയെ തല ചെരിച്ചു നികേഷ് ഇരുന്ന ഭാഗത്തേക്ക്‌ നോക്കി. അവൾ ഞെട്ടി പോയി. അന്നാണ് അവൾ അവനെ നേരിട്ട് കാണുന്നത്..

അതുവരെ ഫോണിലൂടെ കണ്ടു സംസാരിച്ചത് ഒള്ളായിരുന്നു.. അതിൽ കാണും പോലയെ അല്ല ആള്. നേരിട്ട് കാണാൻ കറുത്തിട്ട് ആണ്. പ്രായം 28എന്നാണ് പറഞ്ഞെ.. പക്ഷെ കണ്ടാൽ ഒരു 35വയസ് എങ്കിലും തോന്നും. വല്യ ഭംഗി ഒന്നും ഇല്ല…. അവൾക്ക് നെഞ്ചു ഇടിച്ചു. അവന്റ താലി ഏറ്റു വാങ്ങുമ്പോൾ ദേവൂന് ഒന്ന് പൊട്ടി കരയാൻ ആണ് തോന്നിയത്. പൂമാല പരസ്പരം ഇട്ടപ്പോൾ ആണ് അവന്റെ നിശ്വാസം കവിളിൽ തട്ടിയത്.. അതിനു മദ്യ ത്തിന്റെ മണം ആയിരുന്നു എന്നു ദേവു മനസിലാക്കി. ഈശ്വരാ…. ചതിക്കപ്പെട്ടല്ലോ താന്.. ആരും കാണാതെ അവൾ മിഴികൾ തുടച്ചു. അഹങ്കാരം എന്ന അലങ്കാരം എടുത്തു അണിഞ്ഞതിനു ദൈവം അവൾക്കായി കരുതി വെച്ചത് വലിയൊരു തിരിച്ചടി ആണെന്ന് പാവം ദേവു അറിഞ്ഞിരുന്നില്ല.. ഒപ്പം അവളുടെ അച്ഛനും….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…