Tuesday, December 17, 2024
Novel

നിർമാല്യം: ഭാഗം 17

എഴുത്തുകാരി: നിഹാരിക

“ആതിര യൂഹാവ് എ വിസിറ്റർ !” എന്ന് വാർഡൻ വന്ന് പറയുമ്പോൾ കണ്ണുകൾ ആയാസപ്പെട്ട് തുറന്നു ആതിര…. ശ്രീദേവിയുടെ ഓരോ വാക്കും കൂരമ്പുകൾ പോലെ അവളെ കുത്തി നോവിച്ചിരുന്നു… വന്നപ്പോൾ മുതൽ അതോർത്ത് മനസ്സംഘർഷത്തിലായിരുന്നു…. മെല്ലെ കണ്ണുകൾ ഒന്ന് അടച്ചതാണ് അപ്പഴാണ് വിസിറ്റർ വന്നു എന്ന് പറയുന്നത് … മെല്ലെ മുഖം കഴുകി താഴേക്ക് നടന്നു… വിസിറ്റേഴ്സ് റൂമിൽ മുഖം തിരിഞ്ഞ് നിൽക്കുന്നവനെ അവളും തിരിച്ചറിഞ്ഞു….. ” ശ്രീ ഭുവൻ ” മിണ്ടാതെ പുറകിൽ തറഞ്ഞ് നിൽക്കുന്നവളുടെ സാമീപ്യം അറിഞ്ഞ് ശ്രീ ഭുവൻ തിരിഞ്ഞ് നോക്കിയിരുന്നു …. “ആതു…. ” പ്രണയമോ സഹതാപമോ ആയിരുന്നില്ല ആ സ്വരത്തിൽ മറിച്ച് വല്ലാത്തൊരു അധികാരത്തിൻ്റേതായിരുന്നു ….

എൻ്റെ കൂടെ വാ… എന്നും പറഞ്ഞ് അയാൾ അവളുടെ കൈയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് കൊണ്ടുപോയി … റോയൽ എൻഫീൽഡിൽ കയറി, ” കയറ്” എന്ന് ഗൗരവത്തിൽ പറയുന്നവനെ ഒന്നും മനസിലാവാതെ ആതിര നോക്കി…. ” പറഞ്ഞത് മനസിലായില്ലേ? വണ്ടിയിൽ കയറാൻ ” എന്ന് ഒരു ആജ്ഞ പോലെ പറയുന്നവൻ്റെ പുറകെ ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവൾ കയറി… ചുണ്ടിൽ കുസൃതിച്ചിരിയോടെ മീശ പിരിക്കുന്നുണ്ടായിരുന്നു അപ്പോൾ ശ്രീമാഷ്… 💓💓💓

പഴയ കാലത്തിൻ്റെ പ്രൗഢി വിളിച്ചോതുന്ന ഒരു വീട്ടുമുറ്റത്ത് ആ ബൈക്ക് പോയി നിന്നു…. വണ്ടി ഓഫ് ചെയ്ത് മെല്ലെ തല ചെരിച്ച് പറഞ്ഞു, “ഇറങ്ങ് ” ഇപ്പഴും ആ ശബ്ദത്തിൽ ഗൗരവത്തിന് ഒട്ടും കുറവില്ലായിരുന്നു …. ഇറങ്ങി, എന്തു വേണമെന്നറിയാതെ മിഴിച്ച് നിൽക്കുന്നവളുടെ കൈ പിടിച്ച് അകത്തേക്ക് വലിച്ച് കൊണ്ടുപോയിരുന്നു ശ്രീ ഭുവൻ …. മുണ്ടും നേര്യതും ഉടുത്തൊരു ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ അകത്തളത്തിൽ അവരെ കണ്ട് പകച്ച് നിൽക്കുന്നുണ്ടായിരുന്നു…. ” ശ്രീക്കുട്ടാ…. ഇത്…. ആ മോളല്ലേ? തേവരെ എന്തൊക്കെയാ ഇവിടെ നടക്കണത്??” “ഉമാദേവി അന്തർജനം ഒന്നും മിണ്ടണ്ട! എനിക്കറിയാം എന്താ വേണ്ടേന്ന്… ഒരിക്കൽ ഇവളെ ഈ നെഞ്ചേറ്റിയിട്ട് ചോര പൊടിഞ്ഞും പറിച്ചെറിഞ്ഞതാ ശ്രീ ഭുവൻ …

ഇവൾടെ നല്ലേനായി… ഇനി വയ്യമ്മേ.. നഷ്ടപ്പെടുത്താൻ …” അതും പറഞ്ഞ് ഗോവണി കയറി അവളെ ഒരു റൂമിലേക്ക് വലിച്ച് കൊണ്ടു പോയി … ഒരു പാവ കണക്കെ പുറകെ അവളും….. ” ശ്രീ ഭുവൻ്റെ മനസാ ഈ മുറി കണ്ണ് തുറന്ന് നോക്ക് ” പകച്ച് ഭയത്തോടെ നിൽക്കുന്നവൾ മെല്ലെ ചുറ്റും ഒന്ന് കണ്ണോടിച്ചു… ജീവൻ തുടിക്കുന്ന ഒത്തിരി ഒത്തിരി തൻ്റെ ഛായാ ചിത്രങ്ങൾ….. പല പ്രായത്തിലുള്ളവ… പല വേഷത്തിലുള്ളവ” മറക്കുടയും ചൂടി മണവാട്ടി പെണ്ണായി താൻ നിൽക്കുന്ന ഒരു പടത്തിൽ കണ്ണുടക്കി .. എല്ലാം ശ്രീ ഭുവൻ വരച്ചെതെന്ന് വ്യക്തമായിരുന്നു .. മിഴി നിറഞ്ഞാ പെണ്ണ് എല്ലാം നോക്കിക്കണ്ടു…. ” ഇതൊന്നും എവിടേം നോക്കി വരച്ചതല്ല… എൻ്റെ ഈ മനസ് പകർത്തിയതാ….

നീയന്ന് പുച്ഛിച്ചില്ലേ സഹതാപം എന്ന് പറഞ്ഞ്…. ഇതെൻ്റെ പ്രണയമാ….നിന്നോടുള്ള എൻ്റെ പ്രണയം.. ” തല നിലത്തൂന്നി മിഴികൾ പൂട്ടി അവൾ നിന്നു… ഒരു നിർമ്മാല്യം കണ്ട് തൊഴുത മനസോടെ, “സ്വന്തമാക്കുന്നതിനേക്കാൾ ഇഷ്ടം കാണും ആതിര ചങ്കിൽ ചോര വാർന്നും നല്ലതിനായി പ്രണയം വിട്ടുകൊടുക്കുന്നവർക്ക് …. ! ” എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ അവൾ നിന്നു സ്വപ്നത്തിലെന്നവണ്ണം… വിറക്കുന്ന അവളുടെ കൈ മെല്ലെ പിടിച്ച് അവളെ തന്റെ നെഞ്ചിലേക്കിട്ടു ശ്രീ ഭുവൻ …. ഒരു കാലത്ത് താൻ ഉള്ളുരുകി വിളിച്ച തൻ്റെ കണ്ണൻ തനിക്ക് പ്രിയപ്പെട്ടവനെ മുന്നിലെത്തിച്ചു തന്നതിന് ഉള്ളാലെ നന്ദി പറയുകയായിരുന്നു അപ്പോഴവൾ … ഒരു ദുഖം തന്ന് നീറ്റുമ്പോൾ മറ്റൊരു സന്തോഷം തന്ന് ചിരിപ്പിക്കുന്ന ആ മായാജാലക്കാരനെ ഓർത്തു ….. ” ശ്രീക്കുട്ടാ…. ” പരസ്പരം അലിഞ്ഞൊന്നായി നിൽക്കുന്നവരെ കണ്ട് ഭയത്തോടെ ഉമാദേവി വിളിച്ചു…

ഞെട്ടിപ്പിടഞ്ഞ് മാറുമ്പോൾ ആതിരയുടെ മുഖത്ത് അമ്മ കണ്ടതിൻ്റെ പരിഭ്രമമായിരുന്നു. എന്നാൽ ശ്രീയുടെ മുഖത്തൊരു കുസൃതിച്ചിരിയും….. “എന്താ ഇതൊക്കെ ശ്രീക്കുട്ടാ… മേലേടത്ത് കാരോട് എങ്ങനെ തോന്നി നന്ദികേട് കാട്ടാൻ…..?? എന്തിനാ ഈ കുട്ടിയെ കൂടി വിഷമിപ്പിക്കണേ?” “ൻ്റ പാവം അമ്മേ…. ഇനി രണ്ടാളോടും ആയി ആ സന്തോഷ വാർത്ത പറയാം…. നിക്ക് യു.കെയിൽ ഒരു ജോലി ശരിയായിട്ടുണ്ട് … സ്വപ്നത്തിൽ പോലും കിട്ടും ന്ന് കരുതീല്യ… ആ പാദസേവ ചെയ്തതിന് ൻ്റെ കണ്ണൻ തന്ന കൂലിയാവും…. ൻ്റെ അമ്മേ… ഇപ്പോ അമ്മേടെ ഈ മോന് ധൈര്യമായി മേലേടത്ത് ചെന്ന് പെണ്ണ് ചോദിക്കാം ….. അത്രക്ക് വല്യ ജോലിയാ ട്ടോ കിട്ടിയേ… നമ്മൾ ഇനി കഷ്ടപ്പെടില്ലാ ട്ടോ… ഇത് എൻ്റെ വാക്കാ…..” സന്തോഷത്താൽ ആ അമ്മ മിഴി തുടക്കുമ്പോൾ വല്ലാത്തൊരു നിർവൃതിയോടെ ശ്രീ ഭുവൻ്റ പെണ്ണ് അവനെ നോക്കി നിൽക്കുകയായിരുന്നു … തിരികെ ഒന്നു കണ്ണു ചിമ്മി കാണിച്ചവൻ… 💓💓💓

അസ്വസ്ഥമായ മനസോടെ അർജുൻ ആതിരയെ കാണാനെത്തി…. ” ഇവിടെ ഇല്ല.. കോളേജിലെ ലക്ചറർ ശ്രീ ഭുവൻ സാറിൻ്റെ ബൈക്കിൽ കയറി പോയി ” എന്ന് വാർഡൻ പറഞ്ഞത് കേട്ട് അയാൾ ചോദ്യഭാവത്തോടെ പടിയിറങ്ങി…. ഉള്ളിലൊരു ഒരു കടൽ ആർത്തിരമ്പിയിരുന്നു … ഉത്തരമറിയാത്ത അനേകം ചോദ്യങ്ങൾ ഉള്ളിലിരുന്ന് പൊള്ളിയിരുന്നു …. ബാർ ” എന്ന ബോർഡു കണ്ടതും കാറ് തിരിച്ച് അവിടേക്ക് കയറി അർജുൻ…. 💓💓💓💓💓💓💓💓💓💓💓💓💓💓 “അർജുൻ വിളിച്ച് പറഞ്ഞത് കേട്ടില്ലേ? ആതുമോൾ ഇന്നവിടെ ചെന്നിരുന്നു എന്ന്…” “ഉം .. ” എങ്ങോ മിഴി നട്ട് ഒന്നലസമായി മൂളി മാധവമേനോൻ…. “നിക്കെന്തോ പേടിയാവാ മാധവേട്ടാ… ഇനീം ഒരു ദുരന്തം താങ്ങാൻ ഉള്ള കരുത്ത് ഈ തറവാടിനില്ല്യ….”

” നടക്കാനുള്ളതാണെങ്കിൽ ഒക്കെ നടക്കും വരദാ… എങ്ങും തങ്ങാതെ നടന്നിരിക്കും ….. പക്ഷെ എത്ര ജീവിതങ്ങൾ ബാക്കി കാണും ന്ന് അറിയില്ലാ…. എല്ലാം സഹിക്കാൻ ശക്തി ണ്ടാവട്ടെ എല്ലാർക്കും…. ” അവിടെ നിന്നും എണീറ്റ് പോകുന്ന മാധവമേനോന്നെ നോക്കി വരദ നെടുവീർപ്പിട്ടു… ആ മനസിലെ വേവ് അവർക്ക് നന്നായി തിരിച്ചറിയാമായിരുന്നു .. ചാലിട്ടൊഴുകിയ ഇരു മിഴികളും തുടച്ച് അവർ പൂജാമുറിയിൽ കയറി ഇനി ആ ഒരു ആശ്രയമേ ഉള്ളൂ എന്നറിയാവുന്നതിനാൽ …… 💓💓💓 ഏറെ കഴിഞ്ഞും അർജുനെ കാണാത്ത കാരണം അവൻ്റെ എല്ലാ ഫ്രണ്ട്സിൻ്റെയും നമ്പറിലേക്ക് മാറി മാറി വിളിക്കുകയായിരുന്നു ശ്രീദേവി ….. എല്ലാവരും ഇന്ന് കണ്ടതേ ഇല്ല എന്ന് പറഞ്ഞതോടെ ഉള്ളിൽ വല്ലാത്ത പിടപ്പ് അനുഭവിച്ചറിഞ്ഞു അവർ….. 1 ന്ന് എന്തോ കേട്ടതും ശ്വാസമെടുക്കാൻ പോലുമാവാതെ അവർ വിറങ്ങലിച്ച് നിന്നിരുന്നു…….. തുടരും…