Sunday, December 22, 2024
Novel

നിന്റെ മാത്രം : ഭാഗം 2

എഴുത്തുകാരി: ആനി

ഹരി…… നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്… “എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ…. ” ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു…. രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ.. അടുത്ത് കിടന്ന കസേര നീക്കിയിട്ട് അതിലേക്ക് ചാരിയിരുന്നു അയാൾ ചോദിച്ചു… “ഹരി ഇന്ന് സാറിന്റെ മകളോട് എന്തെങ്കിലും പറഞ്ഞിരുന്നോ.. ”

ഒരല്പനേരത്തെ മൗനത്തിനു ശേഷം ഹരി പറഞ്ഞു “അത് പിന്നെ… എനിക്ക്.. ഞാൻ അറിയാതെ… എനിക്ക് അതിനെ കണ്ടപ്പോൾ ആരൊക്കെയോ ഓർമ്മ വന്നു അതിൽ പിന്നെ ഞാൻ ദേഷ്യപ്പെട്ടു എന്താല്ലാമോ പറഞ്ഞു… ചെയ്തത് തെറ്റായിപോയി എന്ന് അറിയാം… രാഘവേട്ടൻ ഒന്ന് മൂളിയിട്ട് പറഞ്ഞു… “ശരിക്കും ആ കൊച്ചിനെ പ്രസവിക്കുമ്പോൾ ഡോക്ടർ പറഞ്ഞതാ അതിനെ കിട്ടില്ല എന്ന്.. ഒരുപാട് നേർച്ചയും വഴിപാടും പറഞ്ഞു കിട്ടിയ കൊച്ചാണ് അത് .

സാറിന്റെ നെഞ്ചിൽ ഇട്ടാണ് അതിനെ വളർത്തിയത്… ഇജ്ജ് ഇപ്പോ അയിനോട് കാണിച്ചത് സർ അറിഞ്ഞാൽ അന്റെ ഉള്ള ജോലി കൂടെ പോവും കുട്ടിയെ…. ഹരിക്ക് നിന്ന നില്പിൽ ഒരു മിന്നൽ പാഞ്ഞു പോകുന്നത് പോലെ തോന്നി.. സത്യമായും മനപൂർവം ആയിരുന്നില്ല ആ കുട്ടിയോട് ദേഷ്യപ്പെട്ടത്… അവളെ കണ്ടപ്പോ മുൻപ് സ്നേഹിച്ച ഒരാളെ പോലെ തോന്നിച്ചു… ഒറ്റ നിമിഷത്തിൽ തനിച്ചാക്കിപോയവളോട് തോന്നിയ അമർഷം അറിഞ്ഞോ അറിയാതെയോ, മുന്നിൽ പുച്ഛത്തോടെ അലസമായി വന്നിരുന്ന പെൺകുട്ടിയോട് തീർക്കുകയായിരുന്നു…

നീണ്ടു നിവർന്നു നിന്നു വെല്ലുവിളിച്ചപ്പോൾ.. വീറോടെ വാശിയോടെ സംസാരിക്കുന്നത് കണ്ടപ്പോ നിയന്ത്രണം വിട്ടുപോയതാണ്… അതൊരിക്കലും അന്നം തരുന്ന വീട്ടിലെ കുട്ടിയാണ് എന്ന് അറിഞ്ഞിരുന്നില്ല.. അപരിചിത ആണെങ്കിൽ പോലും ചെയ്തു പോയത് തെറ്റ് തന്നെയാണ് എന്ന് നോവോടെ ഹരി ഓർത്തു… കയ്യിൽ ഇരുന്ന സിഗരറ്റ് കൊള്ളി താഴേക്ക് ഇട്ടു കല്പാദങ്ങൾ കൊണ്ടു ചവിട്ടിയരച്ചു രാഘവേട്ടൻ പറഞ്ഞു… “നിന്നോട് പത്മിനി കുഞ്ഞ് നാളെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട് കണ്ടിട്ട് ജോലിക്ക് കയറിയാൽ മതിയത്രേ…. ”

അത് കേട്ടപ്പോ ഹരിയുടെ നെഞ്ചിൽ പേരറിയാത്ത ഒരു അസ്വസ്ഥത പൊട്ടി മുളച്ചു… അന്ന് രാത്രി ഓട് മേഞ്ഞ വീടിന്റെ മുന്നിൽ ഇരുന്നു ഉറക്കം വരാതെ ഹരി നിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കി ആപ്പോഴായാൾക്ക് ഒരു പെണ്ണിനെ ഓർമ്മ വന്നു ചുരുണ്ട മുടിയുള്ള നീണ്ട മൂക്കിൽ ഒരു തരി പൊന്നിന്റെ മൂക്കുത്തി ഇട്ട പെണ്ണിനെ… അവൾ “നിന്നെ തനിച്ചാക്കി ഒരിക്കലും പോവില്ല” എന്ന് പറയുന്നത് കാതുകളിൽ അലയടിക്കുന്ന പോലെ തോന്നിയവനു… ആ പെണ്ണിന്റെ മുഖത്തിന്‌ ബസിനുള്ളിൽ അലസമായി ഇരിക്കുന്ന പെണ്ണിന്റെ മുഖം പോലെ തോന്നിയത് കണ്ടാണ് ഹരി അസ്വസ്ഥയോടെ മുഖം പൊത്തിയത്…

“ഹരി ജയരാമൻ… അല്ലെ… ഓഫീസിനുള്ളിലെ ac യുടെ തണുപ്പിന്റെ കൂടെ പത്മിനിയുടെ ഉറക്കെ ഉള്ള ചോദ്യം കേട്ടാണ്. അവൻ “അതെ “എന്ന് പറഞ്ഞത് മുന്നിൽ ഒരു ചാരു കസേരയിൽ ചാരിയിരുന്നു ഹരിയുടെ സർട്ടിഫിക്കേറ്റ് അടങ്ങിയ ഫയൽ മുന്നിലേക്ക് വെച്ചുകൊണ്ട് അവൾ വീണ്ടും പറഞ്ഞു “ഹരി MA വരെയും പഠിച്ച ഒരു വ്യക്തി ആണ്.. അതും ഉയർന്ന മാർക്കോട് കൂടെ…വീട്ടിൽ അച്ഛൻ, ഒരു അനുജൻ.. .. കണ്ടക്ടർ ആയി ജോലി തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം… അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള തൊഴിലാളിയായി മാറാൻ ഹരിക്ക് ഒരുപാട് താമസം ഉണ്ടായില്ല… വിശ്വസ്ഥൻ…

ചെറിയ പ്രായത്തിലെ നന്നായി ജോലി ചെയ്യുന്ന പയ്യൻ എന്ന ഇമേജ് ധാരാളം ഉണ്ട്… ശരിയല്ലേ??? കയ്യിൽ ഇരുന്ന ഫയൽ മേശപ്പുറത്തേക്ക് ഇട്ടു പത്മിനി ചോദിച്ചു ഹരി ഏറ്റവും നിശബ്ദമായി ഒന്ന് മൂളി…. ഹരി കണ്ടക്ടർ ജോലി അല്ലാതെ ആഴ്ചയിൽ ഒരിക്കൽ വന്നു കമ്പിനിയുടെ കണക്കുകൾ നോക്കാറുണ്ട്… ബില്ലെല്ലാം ശരിയാണോ എന്ന് പരിശോധിക്കാറുണ്ട്… അതിനു കണ്ടക്ടറിന്റെ ശമ്പളം അല്ലാതെ മറ്റൊരു തുക നിങ്ങള്ക്ക് നൽകുന്നും ഉണ്ട് ശരിയല്ലേ??… കസേരയിൽ നിന്നും എഴുനേറ്റ് നിന്നു ഹരിക്ക് നേരെ നിന്നു കൊണ്ടു അവൾ പറഞ്ഞു… ഹരി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.. “ശരിയാണ്… ”

“എങ്കിൽ ഇനി മുതൽ അത് വേണ്ട… ഞാൻ ഉണ്ട് ഇവിടെ ഞാൻ നോക്കിക്കോളാം കണ്ടക്ടർ കണ്ടക്ടർ പണി നോക്കിയാൽ മതി… അവന്റെ മുഖത്തു നോക്കി അവൾ അത് പറയുമ്പോൾ.. ഹരി ഒന്നും മിണ്ടാനാവാതെ അവളെ തലയുയർത്തി നോക്കി… “തീർന്നില്ല ഒന്നുകൂടെ.. തവണകളായി വാങ്ങിയ പൈസക്കു പലിശ വേണ്ടാന്ന് അച്ഛൻ പറഞ്ഞിരുന്നു അല്ലെ.. പലിശ വേണ്ടാന്ന് വെക്കാൻ നിങ്ങൾ ഈ കുടുംബത്തിന്റെ കൊച്ചുമോൻ ഒന്നും അല്ലല്ലോ.. പലിശ ശമ്പളത്തിൽ നിന്നും തന്നാൽ മതി.. മുതല് മൊത്തമായും .. ഇനി സംശയങ്ങൾ എന്തെങ്കിലും ഉണ്ടോ ” ഹരി ഒന്നും മിണ്ടാനാവാതെ തരിച്ചു നിന്നു..

ഓർമ്മകളിൽ അപ്പോൾ.. പ്രേഷറ് കേറി നിന്ന നില്പിൽ വീണു പോയ ഒരച്ഛനെ ഓർമ്മ വന്നു… ഈ മാസം എങ്കിലും ഫീസ് അടയ്ക്കാൻ പറ്റുമോ എന്ന് ചോദിക്കുന്ന അനുജനെ ഓർമ്മ വന്നു… എന്നോ എടുത്ത ലോണിന്റെ ജപ്തി പേപ്പർ വീടിന്റെ ഓടിന്റെ ഇടയിൽ ഇരുന്നു പെറ്റുപെരുകുന്നത് ഓർമ്മ വന്നു.. ഹരി ഒന്നും പറയാതെ തല കുനിച്ചു തിരിഞ്ഞു നടന്നു…. ബസിൽ കയറി ടിക്കറ്റ് കൊടുക്കുന്നതും ബാക്കി വാങ്ങുന്നതും വളവുകൾ താണ്ടുന്നതും ഒന്നും ഹരി അറിഞ്ഞില്ല..

മനസ്സിൽ അപ്പോ പ്രായമായ ഒരു മനുഷ്യന്റെ മുഖം തെളിഞ്ഞു വന്നു.. തളർന്നു കിടക്കുന്ന മെലിഞ്ഞു ഒട്ടിയ ശരീരം.. അവന്റെ തലയിൽ തഴുകുന്ന പോലെ തോന്നി.. ബസിലാണെന്നോ ജോലിയിൽ ആണെന്നോ ഓർക്കാതെ ഹരി ഉച്ചത്തിൽ വിളിച്ചു പോയ്‌.. അച്ഛാ…. ഒഴിവു കിട്ടിയ ഉച്ച നേരത്തു ജോലികൾ ഒതുക്കി വേഗം വീട്ടിലേക്ക് വരും.. മരപ്പണിക്കിടെ ഒരിക്കൽ പ്രെഷർ കേറി വീണു പോയതാണ് ഹരിയുടെ അച്ഛൻ… അയാൾ അങ്ങനെ കിടക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായി… വേറെ ഒരു ജോലിക്ക് പോവാൻ കഴിയാത്തതിന്റെ ഏറ്റവും വലിയ കാരണവും ഇത് തന്നെയാണ്..

ഇതാകുകുമ്പോൾ ഇടയ്ക്ക് അച്ഛന്റെ അരികിൽ ഓടി വരാം… മൂത്രവിരിപ്പുകൾ മാറി ഇടാം.. കഞ്ഞിയോ വെള്ളമോ മാറ്റി വെക്കാം… ഇപ്പോഴും ജീവന്റെ തുടിപ്പുകൾ ബാക്കി ഉണ്ടെന്ന് ഉറപ്പിക്കാം… അന്നും പതിവ് പോലെ ഹരി വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റത്തു നിന്നു തന്നെ ഉയരത്തിൽ ഉള്ള ചുമ കേട്ടാണ് വേവലാതിയോടെ അകത്തേക്കു ഓടി ചെല്ലുന്നത്… പ്രായമായ മനുഷ്യൻ കട്ടിലിന്റെ ഒരു വശത്തേക്ക് ഇപ്പോ വീഴാറായത് പോലെ കിടക്കുന്നു… ഹരി ഞെട്ടലോടെ ഉറക്കെ വിളിച്ചു…. അച്ഛാ… പ്രായമായ മനുഷ്യൻ ചുമച്ചു കുരച്ചുകൊണ്ടു അവനെ അയാസപ്പെട്ടു നോക്കി…

ഹരിക്ക് കണ്ണ് നിറഞ്ഞു വന്നു… അമ്മ പോയതിൽ ആ ചുമച്ചു കണ്ണ് തള്ളി കിടക്കുന്ന മനുഷ്യന്റെ കൈകളിൽ ആണ് ഒരു കുറവും ഇല്ലാതെ വളർന്നത് എന്നാലോചിച്ചു അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഓടി ചെന്നു കൈകളിൽ താങ്ങിഎടുത്ത് നേരെ ഇരിക്കുമ്പോൾ ആ വൃദ്ധൻ ചെറുതായൊന്നു പുഞ്ചിരിച്ചു…. ഹരി അയാളുടെ മുഖത്തേക്ക് നോക്കാതെ കൈകൾ ചേർത്ത് പിടിച്ചു ചോദിച്ചു.. എന്തിനാ അച്ഛാ.. ആരുമില്ലാതെ എഴുന്നേൽക്കാൻ നോക്കിയത്…. ആ വൃദ്ധൻ കൊച്ചുകുട്ടി വികൃതി കാണിക്കുമ്പോൾ പിടിക്ക പെട്ടപോലെ മെല്ലെ പറഞ്ഞു…

ഇജ്ജ് ആ ട്യൂബ് വെച്ചേക്കുന്നേ ശരിയാണോ ഒന്ന് നോക്കിക്കേ… ഉടുപ്പിന്റെ പിന്നാമ്പുറത്തേക്ക് നനവ് തട്ടി അതാണ് ഞാൻ.. അയാൾ കുറ്റബോധത്തോടെ പറഞ്ഞപ്പോ ഹരി ഒരു ആന്തലോടെ തൊട്ട് നോക്കി ശരിയാണ്… മൂത്രത്തിൽ നനഞ്ഞു കുതിർന്നു കിടന്ന മനുഷ്യനെ കണ്ടു ഹരിക്ക് ചങ്ക് പൊട്ടി.. പെട്ടന്ന് ഒരല്പം ചൂട് വെള്ളം കൊണ്ടു വന്നു. ദേഹം ഒരു തുണി കൊണ്ടു തുടച്ചു വൃത്തിയാക്കി.. മടക്കി വെച്ചിരുന്ന കൈലി മാറിയുടുപ്പിച്ചു തോർത്ത്‌ ദേഹത്തു വേറെ മാറ്റി വിരിച്ചിട്ടു… കുടിക്കാൻ അടുത്ത് ചൂട് വെള്ളം കൊണ്ടു വന്നു അടച്ചു വെച്ചു…

റേഡിയോ ഓൺ ആക്കി അദ്ദേഹത്തിന്റെ അടുത്ത് കൊണ്ടു വെച്ചു.. രാവിലെ ഹരി മാറ്റി വെച്ച കുത്തരി കഞ്ഞി സ്പൂണിൽ കോരി വായിൽ വെച്ചു കൊടുത്തു… ഒരല്പം കുടിച്ചു മതിയെന്ന് പറഞ്ഞപ്പോ.. ഒരല്പം വെള്ളം കൊണ്ടു വന്നു വാ കഴുകി തുടച്ചു കൊടുത്തു… അപ്പോഴേക്കും ഉച്ചയ്ക്കത്തെ ഓട്ടത്തിനായി ബസിന്റെ ഹോൺ അടി ശബ്ദം മുഴങ്ങി കേട്ടു.. അച്ഛനെ ഒന്നുകൂടി നോക്കിയ ശേഷം മുറ്റത്തേക്ക് ഇറങ്ങി പോകുന്ന മകനെ നോക്കി വൃദ്ധൻ പറഞ്ഞു.. “വല്ലോം കഴിച്ചിട്ട് പോ ഹരി….

ഇറങ്ങി ഓടി പോകുന്നതിന് ഇടയിൽ ഹരി ഉറക്കെ വിളിച്ചു പറഞ്ഞു…. “വിശപ്പില്ല അച്ഛാ…. ” ഓടി വന്നു ബസിന്റെ അരികിൽ ചെന്നു കേറുമ്പോൾ കഴിച്ചോ എന്ന് ചോദിച്ച ഡ്രൈവർ മനു ചേട്ടനെ നോക്കി കഴിച്ചു എന്ന് കള്ളം പറയുമ്പോഴും മനസ്സിൽ ഒരു പെണ്ണ് വന്നു കിട്ടികൊണ്ട് ഇരുന്ന പലആശ്വാസകാര്യങ്ങളും തെറ്റിത്തെരറുപ്പികുന്മ പോലെ തോന്നി ഹരിക്ക്

(തുടരും )

നിന്റെ മാത്രം : ഭാഗം 1