Thursday, November 21, 2024
Novel

നിന്നോളം : ഭാഗം 2

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ


“സരസു… എടി…..
“മ്മ്….
“എഴുനേല്ക്ക്……പെണ്ണെ…. മണി എട്ട് ആയി…
“മ്മ്…..

“മൂളാതെ എഴുനേൽക്കേടി……

“അമ്മെ ഒരഞ്ചു മിനിറ്റ്….

“പെണ്ണെ രാവിലെ കൊഞ്ചാതെ എഴുനെല്കുന്നുണ്ടോ…. അതോ ഞാനിനി വെള്ളം കോരി ഒഴിക്കനോ….

“വേണ്ട…. ഞാനെഴുനേറ്റു….

അവൾ കട്ടിലിൽ എഴുനേറ്റു ഇരുന്നതും അവർ അടുക്കളയിലേക്ക് പോയി….

ഹരി നോക്കുമ്പോഴുണ്ട് പുള്ളിക്കാരി കട്ടിലിരുന്ന് ഉറക്കം തൂങ്ങിയാടുന്നു

അവനുടനെ അത് നീലിമയും വിളിച്ചു കാണിച്ചു കൊടുത്തു….

അവരുടനെ അവിടിരുന്ന ജഗ്ഗിലെ വെള്ളം അവളുടെ തലയിൽ കൂടി കമിഴ്ത്തി…

“അയ്യോ…. മഴ….. മഴ…

“മഴയല്ല…. പുഴ…. എഴുനേറ്റു പോടീ…. അതെങ്ങനാ നേരത്തും കാലത്തും കിടന്നുറങ്ങണം…. പാതിരാത്രി വരെ ഫോണിൽ കുത്തികൊണ്ട് ഇരുന്ന ഇത് പോലിരുന്നു ഉറക്കം തൂങ്ങും ….

നനഞ്ഞകോഴിയെ പോലിരിക്കുന്ന അവളെ നോക്കി പറഞ്ഞു കൊണ്ടവർ പോയി….

“നിനക്കിനി കുളിക്കണ്ടല്ലോ….. ഹു ഹു….

ഹരി പറഞ്ഞു ചിരിക്കാൻ തുടങ്ങി…

അതിന് പകരമായി അവന്റെ നേരെ തലയൊന്ന് കുടഞ്ഞു…കൊറച്ചു വാട്ടർ സപ്ലൈ ചെയ്തു

ഹരി പിടിക്കാൻ നോക്കവേ അവൾ ബാത്റൂമിലേക്ക് ഓടി കയറി…കതകടച്ചു

💧🔥💧

കോളേജിൽ പോകാൻ റെഡിയായി കഴിക്കാൻ വന്നിരുന്ന സരസുനെ അടിമുടി നോക്കികൊണ്ട് നീലിമ പാത്രം ശക്തിയായി അവൾക്ക് മുന്നിൽ വെച്ചു..കൊണ്ട് പിറുപിറുക്കാൻ തുടങ്ങി

“എന്റമ്മേ… അമ്മേടെ ഭാവം കണ്ടാൽ തോന്നും ഞാൻ തുണിയുടുക്കാതെയാണ് കോളേജിൽ പോകുന്നെന്ന്…

“ഇതിലും ഭേദം അതായിരുന്നു…. അടിച്ചു നനയ്ക്കാത്ത ഒരു കറുത്ത ജീൻസും പാർട്ടിക്കാരെ പോലെ ഒരു വെള്ള ഷർട്ടും…. എവിടെ പോയാലും നിനക്കിതെ ഇടാനുള്ളുവല്ലോ….. മനുഷ്യനെ നാണം കെടുത്താനായിട്ട്…. ആ മുടിയെങ്കിലും കുളിച്ചു വിടർത്തി ഇട്ടൂടെ…. അതൊക്കെ……

“അമ്മുനെ കണ്ട് പഠിക്കാനല്ലേ…… മനസിലായി

പേരിലെ വൃത്തികേട് രൂപത്തിലൂടെയും ഭാവത്തിലൂടെയും മാറ്റിയെടുക്കാൻ നോക്കുമ്പഴാണ് ഈ അമ്മടെ ഒരു അമ്മു

“അമ്മെ ഇതാണ് ഇപ്പഴത്തെ സ്റ്റൈൽ…. മെസ്സി ബൺ…

സരസു നെറ്റിയിലേക്കായി വീണു കിടക്കുന്ന കുഞ്ഞു മുടി പിടിച്ചു കറക്കികൊണ്ട് പറഞ്ഞു കൊണ്ട് ഒന്ന് കുനിഞ്ഞു നിവർന്നു….

“ഓ…… അമ്മച്ചി കെട്ട്……

അവിടേക്ക് വന്ന ഹരി പറഞ്ഞു…..

“പോടാ…

“പോടീ സരസമ്മേ……

“പോടാ തെണ്ടി….

“സരസു……..

നീലിമ താകീതോടെ വിളിച്ചു…..

“അവനല്ലേ അമ്മെ ആദ്യം തുടങ്ങിയത്….

സരസു പരിഭവിച്ചു

“അത്കൊണ്ട് നിന്റെ ചേട്ടനല്ലേ അത്…..ഇങ്ങനാണോ വിളിക്കുന്നത്

ഹരി കുനിഞ്ഞിരുന്നു ചിരിക്കാൻ തുടങ്ങി

കണ്ടോ… കണ്ടോ…. നിങ്ങള് കണ്ടോ.. ആദ്യം തുടങ്ങിയത് അവനല്ലേ… എന്നിട്ടും കുറ്റം എനിക്ക്…. അച്ഛനെന്നെ ഉരുളി കമിഴ്ത്തി കിട്ടിയതാണോ അതോ ഇനി ഇവൻ ഇടയ്ക്ക് പറയുന്നത് പോലെ എന്നെ തവിട് കൊടുത്തെങ്ങാനും വാങ്ങിയതാണോ 🙄

ഹരിയാണ് ആദ്യം കഴിച്ചെഴുനേറ്റത്….. അപ്പോഴേക്കും മോഹനനും വന്നു…

“എടാ ചേട്ടാ….. എന്നെയും അനുവിനെയും കൂടി കോളേജിൽ ഡ്രോപ്പ് ചെയ്യോ….

“അയ്യടി വേണേ ബസില് പൊയ്ക്കോ രണ്ടാളും… എനിക്കെങ്ങും വയ്യ… അല്ലെങ്കി ആദിയുടെ ഒപ്പം പൊയ്ക്കോ… അവനാവുമ്പോ നിങ്ങളുടെ കോളേജ് കഴിഞ്ഞു വേണ്ടേ ഹോസ്പിറ്റലിൽ പോകാൻ….

അവളുടെ മുഖം മങ്ങി…

“അതന്നെ…. നീ പൊയ്ക്കോ…. അവള് ആദിയുടെ ഒപ്പം പൊയ്ക്കോളും….

നീലിമ പിറകിൽ നിന്ന് വിളിച്ചു പറഞ്ഞു

“അപ്പോ ഒക്കെ സരസമ്മേ…

അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ഹരി ഇറങ്ങി പോയി…

ആ വ്യാധിടെ കൂടെ പോവാനോ….. ബെസ്റ്റ്…. അതിലും ഭേദം മരണവീട്ടില് പോയി ഇരിക്കുന്നതാണ്….

അവിടെ ആരെങ്കിലും കരയുന്ന ശബ്‌ദമെങ്കിലും കേൾക്കാം…. ഇതിപ്പോ ഒരക്ഷരം മിണ്ടാൻ പാടില്ല…

ഒരിക്കെ അങ്ങേരുടെ കൂടെ പോയി ഞാനെന്തോ അമ്മുവിനോട് പറഞ്ഞോണ്ട് ഇരികേർന്നു…. അങ്ങേർക്ക് സൗണ്ട് അലർജി ആയോണ്ട് പതുക്കെയായിരുന്നു സംസാരം… അങ്ങനെ ഓരോന്ന് പറയുന്നതിന്റെ ഇടയ്ക്ക് ഞാനൊന്ന് ചിരിച്ചു പോയി… ദേണ്ടെ വണ്ടി ബാലൻസ് പോയി ഒരു മതിലില് ഇടിച്ചാണ് നിന്നത്…..

ഞാൻ ഡ്രൈവിംങിലെ കോൺസെൻട്രേഷൻ കളഞ്ഞോണ്ടാണ് വണ്ടി ആക്‌സിഡന്റ് ആയെന്നു പറഞ്ഞു ആ വണ്ടി വർക്ക്‌ ഷോപ്പിന്ന് ഇറക്കുന്നത് വരെ എനിക്ക് ചെവിതല കേൾപ്പിച്ചില്ല…

അങ്ങേരുടെ പറച്ചില് കേട്ടാ തോന്നും അങ്ങേരുടെ കൈകൊണ്ടല്ല എന്റെ വാ കൊണ്ടാണ് പുള്ളി വണ്ടി ഓടിക്കുന്നതെന്ന്…

അതോണ്ട് ഞാൻ അങ്ങേര്ടൊപ്പം പോവൂല..

ഇതിപ്പോ അഭി ഇവിടെ ഇല്ലാത്തോണ്ടാ…. ഇല്ലെങ്കി അവന്റെ ഡിയോയിൽ ത്രിബിൾസ് അടിച്ചു എപ്പഴേ കോളേജിൽ എത്തിയേനെ…

ബസിൽ പോകാനൊച്ച രാവിലെ മൊത്തം തിരക്കാണ്… ഒറ്റ ബസ് പോലും മര്യധയ്ക്ക് നിർത്തില്ല

ഇനിയിപ്പോ ഒരു വഴിയേ ഉള്ളു…..

നീലുകുട്ടി അടുക്കളയിലാണ്…. ഇതാണ് പറ്റിയ സമയം

സരസു മോഹനടുത്തായി ചെന്നിരുന്നു…

“അച്ഛേ…… അതെ….. ഞാനാലോചിക്കുകയായിരുന്ന്… എന്തിനാ ആദിയേട്ടനെ ബുദ്ധിമുട്ടിക്കാനെ അഭിയുടെ ഡിയോ അപ്പറത് ഇരിപ്പുണ്ട് ഞാനും അനുവും അതിലലിനിന്നു കോളേജിൽ പോവായിരുന്നു

“വേണ്ട…..!!!!!!!!!

നീലുകുട്ടി…….. എന്റമ്മേ… 😭

മോഹനൻ സരസുനെ ദയനീയമായി നോക്കി..

“മൂന്നും കൂടി അല്ലെങ്കിൽ തന്നെ വായുഗുളിക വാങ്ങിക്കാൻ പോകുന്ന പോക്കാനാണ്… പോവുന്നത്… അത് പിന്നെ അഭിക്ക് നല്ലോണം ഓടിക്കാൻ അറിയാമല്ലോ എന്ന് കരുതിയെങ്കിലും സമാധാനിക്കാം…ഇതിപ്പോ സൈക്കിൾ പോലും മര്യധയ്ക്ക് ഓടിക്കാൻ അറിയാത്ത നീയൊക്കെ അതും കൊണ്ട് പോയ തിരിച്ചു ആംബുലൻസിലായിരിക്കും പൊന്നുമക്കളുടെ വരവ്..കൂടെ നടക്കുന്നെന്ന് പറഞ്ഞു ആ കൊച്ചിനെ കൂടി കൊലയ്ക്ക് കൊടുക്കാതെ മര്യധയ്ക്ക് ആദിയുടെ കൂടെ പോടീ അസത്തെ…

അവിടെയും ഞാൻ ഔട്ട്‌….

ഞാൻ പുറത്തേക്ക് ഇറങ്ങുമ്പോ അനുവും വന്നു….

“ഇന്ന് ആദിയേട്ടന്റെ കൂടെയാണോ…..

ഞാൻ പതിയെ തലയാട്ടി…

അരമതില് ചാടി ഞങ്ങള് അപ്പുറത്തെത്തി…..

അമ്മു ഒരു ഫുൾ കൈ ചുരിദാർ ഒക്കെ ഇട്ട് റെഡി ആയി മുറ്റത് നിൽപ്പുണ്ട്….

കയ്യിലൊരു തടിയൻ ബുക്കുമുണ്ട്…

എന്നെ നോക്കി ചിരിച്ച ശേഷം അവളത്തിലേക്ക് തല താഴ്ത്തി..

ഇതെന്തിന്റെ കുഞ്ഞാണോ എന്തോ…..

അനു അവളെ തന്നെ അന്തം വിട്ട് നോക്കുന്നത് കണ്ടു

നമ്മുടെ വടക്കൻ സെൽഫി ലെ ഉമേഷ്‌ ഞാനാണെങ്കിൽ ഇവളാണ് ആ പഠിപ്പിശൈലേഷ്……

അമ്മുനെ കണ്ട് പഠിക്ക്…. അമ്മുനെ പോലെ നടക്ക് അമ്മുനെ പോലെ കിടക്ക്…… എന്ന് വേണ്ട…എന്റെ കുറ്റങ്ങൾ ചെന്നവസാനിക്കുന്നത് അവളുടെ ശെരികളിലാണ്…. നീ അവളെപോലെ വളർന്നു വരാത്തതെന്തേ എന്നാണ് എന്റമ്മയുടെ ചോദ്യം

അവളെപോലെയാവാനാണെങ്കിൽ അവള് പോരെ…. എന്നെ എന്തിനാ വെറുതെ ഉരുളി കമിഴ്ത്തി കൊണ്ടുവന്നത്…..അല്ലെ…. ഹും….

വ്യാധി അപ്പോഴേക്കും വന്നു….

എന്നെ കണ്ടതും മുഖത്ത് പുച്ഛം നിറഞ്ഞു….

ഞാനത് മൈൻഡ് ആക്കാതെ അമ്മായിക്ക് ടാറ്റയും കൊടുത്തു അനുവിന്റെ കൂടെ കാറിന് പിറകിൽ കയറി…

കൊറച്ചു നേരം മിണ്ടാതെ ഇരിനെങ്കിലും….എന്തെങ്കിലും പരദൂഷണം പറയത്തൊണ്ടു വാ ഒരുമാതിരി…..

ശബ്ദം കൊറച്ചു രഹസ്യം പറയാൻ തുടങ്ങി…..

പെട്ടെന്നാണ് വണ്ടി ബ്രേക്ക്‌ ഇട്ട് നിന്നത്…. തല ഉഗ്രനായി സീറ്റിലിടിച്ചു…. പരസ്പരം തടവി ആശ്വസിക്കുമ്പോഴേക്കും വന്നു അന്നൗൺസ്‌മെന്റ്

“ഇവിടിരുന്ന് കുനുകുനെ സംസാരിച്ചാൽ രണ്ടിനെയും ഞാനെടുത്തു റോഡിൽ കളയും….

ഈ കാലന്റെ കൂടെ ഇറങ്ങി തിരിച്ചപ്പഴേ എനിക്ക് തോന്നിയതാണ് ഇതൊക്കെ കേൾക്കേണ്ടി വരുമെന്ന് 🤦

പിന്നൊന്നും നോക്കില്ല രണ്ടാളും രണ്ട് വശത്തേക്ക് നീങ്ങിയിരുന്നു അന്തസ്സായിട്ട് വായിനോക്കാൻ തുടങ്ങി..

ആദ്യം അമ്മുവാണ് ഇറങ്ങിയത്….

ഞങ്ങളെ കോളേജ് മുറ്റത് ഇറക്കി വ്യാധി പോയി

“ദേ… ഡി കണ്ണേട്ടൻ….

അനു വിളിച്ചു കൂവിത് കേട്ട് ഞാനും ആക്രാന്തം പിടിച്ചു അവൾ ചൂണ്ടിയടുത്തു നോക്കി

റോഡിന് അപ്പുറം ബൈക്കിൽ ഇരുന്നു ആരോടോ സംസാരിക്കുവാണ് കക്ഷി….

ഹരിയേട്ടനുമായി എന്തോ പിണക്കം ഉണ്ടായ ശേഷം പിന്നെ കാണാനേ ഇല്ലായിരുന്നു

എന്റെ അവലോസുണ്ട പ്രണയം…… 😪

ഞാൻ പത്തിൽ പഠികുമ്പോഴായിരുന്നു…..ഹരിയേട്ടന്റെയും വ്യാധിയുടെ ഉറ്റ സുഹൃത്തായിരുന്നു…. കക്ഷി…

എന്നെ കാണുമ്പോഴൊക്കെ അവലോസുണ്ട വാങ്ങി തന്നും ഒരു ഐ ലവ് യു പോലും പറയാതെ പ്രേമത്തിന്റെ എ ബി സി ഡി പോലും അറിയാത്ത എന്നെ അങ്ങേരുടെ പ്രണയിനിയാക്കി….

അങ്ങേര് പ്രേമിച്ചു കല്യാണം കഴിച്ചെന്നു അറിഞ്ഞപോ ചങ്കു തകർന്നാണ് കാണാൻ പോയത്…..

കല്യാണപെണ്ണിനോട് എന്നെ ചൂണ്ടി പെങ്ങളെന്ന് പറഞ്ഞു പരിചയപെടുത്തിയപ്പോ സങ്കടം കൊണ്ട് ഓഡിറ്റോറിയതിന് പിറകെ പോയതാണ് നോക്കുമ്പോ വേറൊരു മുതല് അവിടെ നിന്ന് മോങ്ങുന്നു….

ലവളാണ്……. ന്റ അനു

അന്നാണ് എനിക്കാ സത്യം മനസിലാക്കിയത് അവലോസുണ്ട മാത്രമല്ല പോപ്പീൻസും നാരങ്ങമിട്ടായും ഒക്കെ അങ്ങേരുടെ പോക്കറ്റിലുണ്ടായിരുന്നു….

പരസ്പരം ആശ്വസിപ്പിച്ചു ഞങ്ങളങ് കൂട്ടുകാരികളായി..

ആണിന് പകരം ആഹാരത്തെ പ്രണയിച്ചവൾ യേഷ്‌ വി ആർ എക്സിസ്റ്…

എന്നാലും ഫേസ്ബുക്കിൽ കപ്പിൽ ഫോട്ടോസ് ന് ലൈക് അടിക്കാതെയും വാട്സ്ആപ്പ് ൽ സിംഗിൾ സ്റ്റാറ്റസ് മാത്രമിട്ടും ടിക്കറ്റോക്കിൽ കപ്പിൽ വീഡിയോസന് റിപ്പോർട്ട്‌ അടിച്ചും ഞാനങ്ങനെ എന്റെയുള്ളിലെ പ്രണയതോടുള്ള വിരോധം പ്രകടിപ്പിക്കാറുണ്ട്…… 😁

ഒരു മനസുഗം…. അത്രേയുള്ളൂ

“എന്റെ പോപ്പിൻസെ……

“എന്റെ അവലോസുണ്ടെ…..

പരസ്പരം നോക്കി നെടുവീർപ്പയച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു….

💔🌹💔

“ഇന്നും പാതിരാത്രി വരെ ഫോണിൽ പണിതോണ്ടിരുന്നു നാളെ രാവിലെ കിടക്കപ്പായിലിരുന്നു ഉറക്കം തൂങ്ങാനാണെങ്കിൽ നിന്റെ മുട്ട് കാല് ഞാൻ തല്ലിയൊടിക്കും…. പറഞ്ഞില്ലെന്നു വേണ്ട….

അത്താഴം കഴിച്ചു മുറിയിലേക്ക് നടക്കവേ അമ്മ എനിക്ക് പതിവ്താരാട്ട് പാടി തന്നു വിട്ടു

ഇന്നെങ്കിലും നന്നാവണമെന്നും പറഞ്ഞു കൂർക്കം വലിച്ചു കിടന്നുറങ്ങുമ്പോഴുണ്ട് ദാണ്ടെ ആരാണ്ടു ഫോൺ വിളിക്കുന്ന്….

“അലോ….. ആരാ

അവൾ ഉറക്കപിച്ചിൽ ഫോൺ എടുത്തു…..

“എടി… സരു…. ഇത് ഞാനാ അഭി….

“അയിന്….

“എടി പുല്ലേ… അരമണിക്കൂറിനകം ഞാൻ അവിടെത്തും….നീ ആ വാതില് തുറന്നിട്ടേക്ക്….

“എനിക്കെങ്ങും വയ്യ എണീക്കാൻ…..

“നീ ഉറങേർന്ന ….

“അല്ല…. കുളിക്കേർന്നു…. വച്ചിട്ട് പോടാ…..

“ശെടാ… അപ്പോ ഞാൻ കൊണ്ട് വരുന്ന തട്ടുദോശ നീ എങ്ങനെ കഴിക്കും….. സാരില്ല ഞാൻ തന്നെ കഴിച്ചോളാം….

“ങേ…. തട്ടുദോശയോ…..

അവളുടനെ ബെഡിൽ നിന്ന് ചാടിയെഴുന്നേറ്റു….

“നീ ഇങ്ങ് പോര്…. ഞാനിവിടെ ഉമ്മറത്തു നിന്നെയും കാത്തിരിപ്പു സോദരാ….. വേഗം കൂടടഞ്ഞാലും….

“അപ്പോ ഒക്കെ…..

അവൻ ഫോൺ വെച്ചു….

എന്റെ കൃഷ്ണ തട്ടുദോശ…. എത്ര ദിവസായി കഴിച്ചിട്ട്…

അഭി മോനെ…. നീ മുത്താണെടാ…. ഇ സരുന്റെ സ്വത്താണെടാ….

പമ്മി പമ്മി ഉമ്മറത്തെത്തി ലൈറ്റ് പോലും ഇടാതെ തൂണിൽ ചാരി ഇരുന്നു…

അല്ലെങ്കിലും ഊരു തെണ്ടൽ കഴിഞ്ഞു പാതിരാത്രി ഇ തെണ്ടി നേരെ ഇങ്ങോട്ടാണ് വരാറ്….

പത്തു മിനിറ്റ് ഇരുന്നതേയുള്ളു ഉറക്കം എന്നെ മാടി വിളിക്കാൻ തുടങ്ങി…

അവസാനം ഫോണിൽ യുട്യൂബിൽ വല്ല സിനിമയും കാണാമെന്ന ഉദ്ദേശത്തോടെ തുറന്നതും ദേണ്ടെ കിടക്കുന്നു നമ്മടെ ഇമ്രാൻ ഹാഷിം ന്റെ ആഷിക്ക് ബനായാ….

മുൻപ് ടീവിയിൽ ചെറിയൊരു പാർട്ട് മിന്നായം പോലെ കണ്ടപ്പഴേ വിചാരിക്കുന്നതാണ് ഇതൊന്ന് ഫുൾ കാണണമെന്ന്

ഒറ്റ ഓട്ടത്തിന് റൂമിന് ഹെഡ് സെറ്റ് എടുത്തോണ്ട് വന്ന് കുത്തി സോങ് പ്ലേ ചെയ്തു കാണാൻ തുടങ്ങി

ഫോണിൽ റേഞ്ച് കിട്ടാത്തത് കാരണം വീടിന് പുറത്തേക്ക് ഇറങ്ങവേയാണ് എതിർവശത്തു മുറ്റത് ആരോ ഇരിക്കുന്നത് പോലെ ആദിക്ക് തോന്നിയത്

സൂക്ഷിച്ചു നോക്കവേ അത് സരസുവാണെന്ന് അവന് മനസിലായി…

അരമതില് ചാടി പിറകിൽ കൂടി പതിയെ ചെന്ന് ഫോണിൽ നോക്കുമ്പോ അയ്യേ… അയ്യയ്യേ…… അതന്നെ ആഷിക്ക് ബനായാ…

അവൻ ഫോൺ അവള്ടെന്നു തട്ടിപ്പറിച്ചോണ്ട് ഓടി…..

“എടി…..പൊടിക്കുപ്പി ഇതായിരുന്നല്ലേ നിന്റെ രാത്രി പരിപാടി….. കാണിച്ചു താരാടി…. അമ്മായി … ഓ….

ബാക്കി പറയുന്നതിന് മുന്നേ അവളവന്റെ വാ പൊത്തിയിരുന്നു….

“പൊന്നു ആദിയെട്ടാ ചതിക്കല്ലേ….ഒരബദ്ധം പറ്റിയതാ

“ചതിക്കും…. നിനക്ക്.. ഇത്തിരി അഹങ്കാരമുണ്ട്….

അവളവന്റെ കൈ തട്ടിമാറ്റികൊണ്ട് പിന്നെയും അകത്തേക്ക് മുറ്റത്തൂടെ ഓടി…

അവനെ തടഞ്ഞു കൊണ്ട് അവളും മറുവശത്തായി നിന്നു

“ദേ… മനുഷ്യ മര്യധയ്ക്ക് എന്റെ ഫോൺ തന്നോ….

“ഇല്ലെങ്കിൽ…..

“ഇല്ലെങ്കിൽ…

ചുറ്റും പരത്തി നോക്കവേ… ഉമ്മറത്തു കാല് കഴുകാൻ വെള്ളം വയ്ക്കുന്ന കിണ്ടിയാണ് കണ്ണിൽ പെട്ടത്…

“ദേ ഇത് നിങ്ങടെ മണ്ടയിൽ കൂടി എറിഞ്ഞു തരും..

“എറിയെടി ധൈര്യം ഉണ്ടെങ്കിൽ എറിയെടി…. സരസമ്മേ…

അതൂടെ കേട്ടപ്പോ അവളുടെ കണ്ട്രോൾ പോയി…

“യു ബ്ലഡി…..

ദേഷ്യതോടെ അവളവന്റെ നേരെ കിണ്ടി എറിയവേ അവൻ അതിവിദഗ്തമായി കുനിഞ്ഞു മാറി അത് കൃത്യമായി ഗേറ്റ് കടന്നു വന്ന അഭിയുടെ മണ്ടയ്ക്ക് കൊണ്ടു…..

“സ… രു…

അത്രേ പറഞ്ഞോളൂ ബോധം പോയി ചെക്കൻ ദേണ്ടെ കിടക്കുന്നു തറയില്…

“ഉയ്യോ……. എന്റെ തട്ടുദോശ…..

സരസു കരഞ്ഞു കൊണ്ടു അഭിയുടെ അടുത്തേക്ക് ഓടവെ ആദി അവളെ അന്തം വിട്ടു നോക്കി നിന്നുപോയി

(തുടരട്ടെ )

നിന്നോളം : ഭാഗം 1