Thursday, January 23, 2025
Novel

നിന്നെയും കാത്ത്: ഭാഗം 8

രചന: മിത്ര വിന്ദ

അവൻ കൊഞ്ചിച്ചുo കളിപ്പിച്ചും ശിവയെ ചിരിപ്പിക്കുക ആണ്. പെട്ടന്ന് അവന്റ ഫോൺ ശബ്ധിച്ചു. ഫോൺ എടുത്തു ആരോടോ സംസാരിച്ചു കൊണ്ട് മഹി ബാൽക്കണി യിലേക്ക് ഇറങ്ങി പോയി. ശിവയെ എടുത്തു കൊണ്ട് ഗൗരി ബെഡിൽ ഇരുന്നു. രണ്ട് ദിവസം ആയിട്ട് കാണുന്ന മുഖം ആയതു കൊണ്ട് കുഞ്ഞിനും ചെറിയ പരിചയം ഒക്കെ ഉണ്ടായിരുന്നു. മഹി കയറി വന്നപ്പോൾ കുഞ്ഞുവാവ ഗൗരിയുടെ കവിളിൽ തുരു തുരാന്നു ഉമ്മ കൊടുക്കുക ആണ്. എന്നിട്ട് നിർത്താതെ ചിരിക്കുക ആണ്..

ഗൗരി കുഞ്ഞിന്റെ വയറിൽ അവളുടെ മൂക്ക് കൊണ്ട് ഇക്കിളി ആകുന്നുണ്ട്.. അതിനനുസരിച്ചു ശിവ ചിരിക്കുന്നുണ്ട്.. മഹി തന്റെ കൈയിൽ ഇരുന്ന ഫോണിലേക്ക് ഒന്ന് രണ്ട് ഫോട്ടോ എടുത്തു അപ്പോളേക്കും…എന്നിട്ട് ശിവ യുടെ ഉറക്കെ ഉള്ള കളിചിരികൾ വീഡിയോ ആയിട്ട് എടുക്കുക ആണ്. പെട്ടന്ന് ശിവ ഗൗരിയുടെ മാറിലേക്ക് ഊർന്നു വന്നു.. . എന്നിട്ട് അവിടെ മുഖം പൂഴ്ത്തി..

“അയ്യോ….. എന്റമ്മേ “ഗൗരിക്ക് പെട്ടന്ന് ഇക്കിളി ആയി… “ശിവാ .. എന്താ ഇതു… എന്റെ വാവയ്ക്ക് വിശക്കുന്നുണ്ടോ ” എന്ന് പറഞ്ഞു കൊണ്ട് ഗൗരി കുഞ്ഞിനെ പെട്ടന്ന് പൊക്കി എടുത്തു. അതു കണ്ടു കൊണ്ട് ആണ് കീർത്തന മുറിയിലേക്ക് വന്നത്.. ശിവയുടെ വീഡിയോ പിടിച്ചു കൊണ്ട് നിന്ന മഹി പെട്ടന്ന് ഡ്രസിങ് റൂമിലേക്ക് മാറി. “വിശക്കുന്നുണ്ട് വാവയ്ക്ക് ” അവൾ കുഞ്ഞിനെ കീർത്ഥനയ്ക്ക് കൊടുത്തു. “മ്മ്.. അതേ ഗൗരി… ഇതുവരെ ആയിട്ടും ഒന്നും കൊടുത്തില്ല….”

കുഞ്ഞുവാവ ഗൗരിയെ നോക്കിക്കോ നിർത്താതെ ചിരിക്കുക ആണ്… “ഇങ്ങനെ ചിരിക്കല്ലേ…. കുറച്ചു കഴിയുമ്പോൾ കരയും കേട്ടോ ശിവാ…” “എന്നോട് ഒരു വഴക്ക് ഇല്ല ചേച്ചി… പെട്ടന്നുകൂട്ടായി കേട്ടോ ” “അതെയോ… എന്നാൽ ഇനി എളുപ്പം ആയില്ലോ… ചെറിയമ്മ ആയിട്ട് കളിക്കാം കേട്ടോ ” കീർത്തന കുഞ്ഞനോടായി പറഞ്ഞു.. “ഇതുവരെ ഒന്നും കഴിച്ചില്ല ഗൗരിയേ… ഇത്തിരി കുറുക്കു കൊടുത്തിട്ട് ഞാൻ കൊണ്ട് വരാം ” “മ്മ്..ശരി ചേച്ചി …”

കീർത്തന എടുത്തു കൊണ്ട് പോകുമ്പോൾ ശിവ കരയാൻ തുടങ്ങി യിരുന്നു. മഹി അപ്പോളേക്കും ഡ്രസ്സ്‌ ഒക്കെ മാറി ഓഫീസിലേക്ക് പോവാനായി എത്തി. “എടി….. കുഞ്ഞിനേയും കളിപ്പിച്ചു കൊണ്ട് ഇരിക്കാതെ മര്യാദക്ക് അവിടെ കിടക്കാൻ നോക്ക്.. ഇനി കാലു വയ്യാ എന്ന് പറഞ്ഞു കൊണ്ട് കിടന്നു മുറവിളി കൂട്ടരുത്.. പറഞ്ഞേക്കാം ” .. ഷർട്ട്‌ ന്റെ കൈയുടെ ബട്ടൺസ് ഇട്ടു കൊണ്ട് അവൻ അവളെ നോക്കി പറഞ്ഞു. ഗൗരി അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല…

“ടി … ഞാൻ പറഞ്ഞത് കേട്ടോ ” “ആഹ് കേട്ടു….” “പിന്നെ എന്താ നീ മിണ്ടാതെ ഇരിക്കുന്നത് ” “എന്റെ കാര്യങ്ങൾ ഒക്കെ ഞാൻ ശ്രെദ്ധിച്ചോളം.. ഇയാള് കഷ്ടപ്പെടെണ്ട…” . “എന്നിട്ട് നീ എന്തിനടി എന്റെ കൈയിൽ മുറുക്കെ പിടിച്ചു കൊണ്ട് ഇരുന്നത്…. നിന്റെ നഖം കൊണ്ട ഭാഗത്തെ നീറ്റൽ ഇതു വരെയും മാറിയിട്ടില്ല ” . അവൻ അവളുടെ അടുത്തേക്ക് വന്നു.. “അത്രയ്ക്ക് നീറിയോ… നോക്കട്ടെ” . ഗൗരി അവന്റെ കൈലേക്ക് നോക്കി.. എന്നിട്ട് തന്റെ നഖം കൊണ്ട് ഒരു കുത്തു വെച്ചു കൊടുത്തു.

“ഇതും കൂടി ഇരിക്കട്ടെ…എന്റെ ഓർമ്മയ്ക്കായിട്ട്….എന്തായാലും ഞാൻ നാളെ പോകുവല്ലേ “അവനെ നോക്കി ഗൗരി പറഞ്ഞു. മഹിയ്ക്ക് ആണെങ്കിൽ ശരിക്കും വേദന എടുത്തു. “എടി പുല്ലേ… നിന്നെ ഞാൻ ” എന്ന് പറഞ്ഞു കൊണ്ട് അവൻ അവളുടെ കൈ തണ്ടയിൽ അല്പം ബലമായി പിടിച്ചു. “വിട് മഹിയേട്ടാ… എന്റെ കൈ ശരിക്കും വേദനിക്കുന്നുണ്ട് ” “വേദനിച്ചോട്ടെ… അതിനു എനിക്ക് എന്താ ” . അവൻ കുറച്ചൂടെ ബലമായി പിടിച്ചു. “ആഹ്… അമ്മേ…..ഏടത്തിമാരെ..ഓടി വായോ …”

ഗൗരി നിലവിളിക്കാൻ തുടങ്ങിയതും അവൻ അവളെ ബെഡിലേക്ക് തള്ളി ഇട്ടു. എന്നിട്ട് അവളുടെ ദേഹത്തേക്ക് കിടന്നു കൊണ്ട് അവളുടെ വായ പൊത്തി പിടിച്ചു. ഗൗരിക്ക് ശ്വാസം വിടാൻ പോലും പറ്റിയില്ല.. അവന്റ ശരീരം മുഴുവനായും അവളിൽ ആണ്.. “മഹിയേട്ടാ… എനിക്ക് ശ്വാസം എടുക്കാൻ പോലും പറ്റില്ല… എഴുനേറ്റ് മാറുന്നെ…” “എനിക്ക് ഇപ്പൊ മനസില്ല…. ” അവൾ അവനെ തുറിച്ചു നോക്കി.. “എന്താടി ഉണ്ടക്കണ്ണി ” “ദേ….. എനിക്ക് നിങ്ങളുടെ വെയിറ്റ് താങ്ങാൻ പറ്റുന്നില്ല മനുഷ്യ… ഞാൻ മരിച്ചു പോകും ” “എങ്കിൽ ഉടനെ ഒന്നും ഞാൻ മാറുന്നില്ല… ”

പെട്ടന്ന് അവൾ അവന്റെ കൈയിൽ ആഞ്ഞൊരു കടി വെച്ചു കൊടുത്തു. ഇത്തവണ മഹിക്ക് നന്നായി വേദനിച്ചു. അവൻ അവളിൽ നിന്നും മാറി ബെഡിലേക്ക് കിടന്നു ആ തക്ക നോക്കി ഗൗരി എഴുനേൽക്കാൻ തുടങ്ങിയതും ഒരു കൈ കൊണ്ട് അവൻ അവളെ തന്റെ നെഞ്ചിലേക്ക് ഇട്ടു. “മഹിയേട്ടാ എന്റെ കാല്….” അവന്റ ദേഹത്തേക്ക് വീണപ്പോൾ ശക്തി യായി അവളുടെ കാലു പോയി കട്ടിലിന്റെ ഓരത്തു ഇടിച്ചു. ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി വന്നു…. “മഹിയേട്ടാ…. എനിക്ക് ശരിക്കും വേദനിക്കുന്നുണ്ട് കേട്ടോ ” “കണക്കായി പോയി…” ..

തന്റെ നെഞ്ചിൽ കിടന്നു കരയുന്നവളെ ഒന്ന് നോക്കിയിട്ട് അവൻ എഴുന്നേറ്റു. .. “വേദന എന്താണ് എന്ന് നീയുംകൂടി ഒന്ന് അറിഞ്ഞോ… അതിനാണ് ” “അപ്പോൾ മനഃപൂർവം എന്നെ നിങ്ങൾ പിടിച്ചു ഇങ്ങനെ കിടത്തിയത് ആണോ.. എന്റെ കാലു ഇടിക്കാനായിട്ട് ” .. അവൾക്ക് ദേഷ്യവും സങ്കടവും ഒക്കെ വന്നു അപ്പോളേക്കും “പിന്നല്ലാതെ….. നീ എന്താ ഓർത്തത്.. സിനിമ യിൽ ഒക്കെ കാണും പോലെ നിന്നേ നെഞ്ചോട് ചേർത്തു കിടത്തി താരാട്ട് പാടിയത് ആണെന്നാ ”

അവൻ അവളെ നോക്കി പരിഹസിച്ചു. “നിന്റെ അഭിനയം ഒക്കെ ഈ ഒരു ദിവസം കൂടി ഒള്ളു… നാളെ ഇവിടെ നിന്നു ഇറങ്ങിക്കോണം കേട്ടല്ലോ ” അവൻ റൂമിൽ നിന്നും ഇറങ്ങി പോകുമ്പോൾ ഒന്നൂടെ ഗൗരി യേ ഓർമിപ്പിച്ചു. *** ചോട്ടിയും ക്യാത്തിയും ഒക്കെ ആയിട്ട് നല്ല അടുപ്പത്തിൽ ആയിരുന്നു ഗൗരി. കുട്ടികൾ ഒക്കെ മാറി മാറി അവളുടെ അടുത്തേക്ക് വന്നു. സരസ്വതി ടീച്ചറിനും ഗൗരിയുടെ സന്തോഷം ഒക്കെ കണ്ടപ്പോൾ മനസ് നിറഞ്ഞു. കൃഷ്ണപ്രിയ അന്ന് ഉച്ച ആയപ്പോൾ ഹോസ്റ്റലിലേക്ക് പോയിരിന്നു. ഒരാഴ്ച കൂടി ലീവ് ഉണ്ട് സിദ്ധു വിനും പ്രണവിനും ഒക്കെ.

അതുകൊണ്ട് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകാം എന്ന് പറഞ്ഞു പ്ലാൻ ചെയ്യുക ആണ്. മഹിയും ഗൗരിയും കൂടുതൽ അടുക്കനും അത് ഒരു കാരണം ആകും എന്ന് ആണ് അവരുട ഒക്കെ കണക്കു കൂട്ടൽ.. അന്ന് രാത്രിയിൽ നേരത്തെ തന്നെ മഹി എത്തിയിരുന്നു. . അവൻ മദ്യപിച്ചിട്ടും ഇല്ലായിരുന്നു. അത് കണ്ടതും എല്ലാവർക്കും സന്തോഷം ആയി.. ചെറിയ മാറ്റങ്ങൾ ഒക്കെ വന്നു തുടങ്ങി എന്ന് സരസ്വതി ടീച്ചറോട് ഹിമ വന്നു പറഞ്ഞു. മഹി വന്നപ്പോൾ ഗൗരി മേല് കഴുകുക ആയിരുന്നു.

വാഷ് റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. “ഗൗരി…” മഹി ഡോറിൽ തട്ടി. പെട്ടന്ന് അവൾ ടാപ് ഓഫ് ചെയ്തു. “മഹിയേട്ടാ….” “ആഹ്…” “വിളിച്ചോ ” “ഹമ്….” എന്താണ്… “നീ കുളിക്കുവാണോ ” “അതേ ” “നിന്നോട് കുളിക്കരുത് എന്ന് ഡോക്ടർ പറഞ്ഞത് അല്ലെ ” “കാലു നനയ്ക്കാതെ സൂക്ഷിച്ചു ആണ് ഏട്ടാ കുളിക്കുന്നുന്നത്.. ” “ആഹ്….” ഒന്ന് മൂളി കൊണ്ട് അവൻ പോയി കസേരയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞത് ലീല ചേച്ചി കൊണ്ട് വന്നു അവനു ഒരു കപ്പ് കാപ്പി കൊടുത്തു. ഗൗരി ഇറങ്ങി വന്നപ്പോൾ അവൻ കാപ്പി കുടിക്കുക ആണ്.….. തുടരും…..

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…