Thursday, January 23, 2025
Novel

നിന്നെയും കാത്ത്: ഭാഗം 7

രചന: മിത്ര വിന്ദ

“എനിക്ക് ഒന്നും വേണ്ട മഹി യേട്ടാ… ഞാൻ…. ഞാൻ പോയ്കോളാം ” “ഉറപ്പ് ആണോ ” പെട്ടന്ന് അവൻ ചോദിച്ചു.. “ഹമ്… ഉറപ്പാ…. നാളെ എന്റെ വീട്ടിൽ നാലാം വിരുന്നിനു പോകേണ്ട ദിവസം ആണ്.. മഹിയേട്ടൻ എന്നെ കൊണ്ട് വിട്ടിട്ട് തിരിച്ചു പോന്നോളൂ…” “ഞാൻ വിശ്വസിച്ചോട്ടെ… അതോ നിന്റെ പുതിയ തന്ത്രം ആണോ ” വിശ്വസിക്കാം….” ദൃഢമായി തന്നെ ആണ് അവൾ അത് പറഞ്ഞത്. “അതാണു ഗൗരി തനിക്ക് നല്ലത്…. പിന്നെ തനിക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി….

എനിക്ക് ഉള്ളതിന്റെ പാതി ഞാൻ തരും…. ഉറപ്പ് ” അവൻ അത് പറയുകയും ഗൗരി അവനെ നോക്കി ഒന്ന് ചിരിച്ചു. എനിക്ക് ഒന്നും വേണ്ട….. എന്നെ ആ തരത്തിൽ കാണുകയും വേണ്ട മഹിയേട്ടാ… ദയവ് ചെയ്തു ഇങ്ങനെ ഒന്നും എന്നോട് സംസാരിക്കരുത്…. “ഗൗരി…. താൻ മറ്റൊന്നും വിചാരിക്കേണ്ട… തന്റെ അഭിമാനപ്രശ്നം ആയിട്ട് കാണുകയും വേണ്ട…” അവൾ പക്ഷെ അവനോട് ഒന്നും പറയാതെ ഇരുന്നു. “ഗൗരി….” “മ്മ്…” “താൻ പറഞ്ഞു പറ്റിക്കുമൊടോ… എന്റെ ടെൻഷൻ കൊണ്ട് ആണ് കേട്ടോ .”

ഗൗരി ആരെയും പറ്റിക്കില്ല… എന്നെ വിശ്വസിക്കാം മഹിയേട്ടന് ” തിരികെ ഉള്ള യാത്രയിൽ മഹി അതീവ സന്തോഷത്തിൽ ആയിരുന്നു.. വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ഉമ്മറത്തേക്ക് ഇറങ്ങി വന്നു. “മോളെ… ഡോക്ടർ എന്ത് പറഞ്ഞു…” “സ്റ്റിച്ചു ഇട്ടു… കുഴപ്പമില്ല ടീച്ചറമ്മേ….” അവൾ പറഞ്ഞു. “മ്മ്… മെല്ലെ ഇറങ്ങി വാ കുട്ടി….”അവർ അവളുടെ കൈയിൽ പിടിച്ചു.. “കുഴപ്പമില്ലന്നെ… പേടിക്കാൻ തക്ക വണ്ണം ഒന്നും ഇല്ല… രണ്ട് ദിവസം കൊണ്ട് കരിയും ” അവൾ അവരുടെ കൈയിൽ പിടിച്ചു.

എല്ലാവരും കൂടി ബ്രേക്ഫാസ്റ് കഴിക്കാൻ ഇരുന്നു. ഗൗരി മാത്രം പക്ഷെ അവിടേക്ക് പോയില്ല.. അവൾ അടുക്കളയിൽ കിടന്ന കസേരയിൽ പോയി ഇരുന്നു.. “ഗൗരി… കഴിക്കാൻ വാ… വിശക്കുന്നില്ലേ ” ഹിമ വന്നു അവളെ വിളിച്ചു. “എനിക്ക് ഇത്തിരി കഴിഞ്ഞു മതി ചേച്ചി… നിങ്ങൾ എല്ലാവരും കൂടി ഇരുന്നുകഴിക്കു..’ “അങ്ങനെ പറഞ്ഞാൽ സമ്മതിക്കില്ല.. ഗൗരി കൂടി വരു..” “വേണ്ട ചേച്ചി…. മഹിയേട്ടന് ദേഷ്യം ആകും… വെറുതെ എന്തിനാ നല്ലൊരു ദിവസം കളയുന്നത് . ചേച്ചി ചെല്ലു..

നമ്മൾക്ക് ഉച്ചയ്ക്ക് കഴിക്കാം ” അവളെ വിളിക്കാനായി വന്ന കീർത്ഥനയും കേട്ടു ഗൗരി യുടെ വാക്കുകൾ. “ഹിമേ….. ഗൗരി വന്നില്ലേ ” “ഇല്ലമ്മേ… അവൾക്കിത്തിരി കഴിഞ്ഞു മതി എന്ന് ” . “ശോ… ഈ കുട്ടീടെ ഒരു കാര്യം ” എന്ന് പറഞ്ഞു കൊണ്ട് അവർ എഴുനേൽക്കാൻ തുടങ്ങിയതും മഹി അവരെ വിലക്കി. “അമ്മ അവിടെ ഇരിക്കുന്നുണ്ടോ….” അവന്റെ ശബ്ദം ഉയർന്നു.. “നീ അമ്മയെ പേടിപ്പിക്കാറായോ മഹി ” പ്രണവിന് ദേഷ്യം വന്നു.. “മിണ്ടാതിരിക്കുന്നുന്നുണ്ടോ രണ്ടാളും ” സിദ്ധാർഥ് ആണ്..

“ഗൗരി അവിടെ ഇരുന്നു കഴിച്ചോളും… ഇവിടെ ആരും കിടന്നു അടി പിടി കൂടണ്ട ” ഹിമ പിറുപിറുത്തു. ബ്രേക്ഫാസ്റ് കഴിഞ്ഞതും മഹി ആണെങ്കിൽ പതിവ് പോലെ കുട്ടികളെയും കളിപ്പിച്ചു കൊണ്ട് അതിലെ എല്ലാം നടക്കുക ആണ്… ഗൗരി ഭക്ഷണം കഴിച്ചിട്ട് തന്റെ റൂമിലേക്ക് കയറി പോയി. കാലിനു അല്പം വേദന ഒക്കെ ഉണ്ട്. തന്നെയുമല്ല ഇനി റസ്റ്റ്‌ എടുക്കാതെ ഇരുന്നാൽ പണി ആകും എന്ന് അവൾക്ക് തോന്നി. റൂമിൽ എത്തിയതും അവൾ ഡ്രസ്സ്‌ മാറാനായി ആദ്യം പോയത്. മുഖം ഒക്കെ കഴുകി ഒന്ന് ഫ്രഷ് ആയപ്പോൾ വല്ലാത്ത ആശ്വാസം തോന്നി. ..

ഒരു ടാബ്ലറ്റ് കഴിക്കാൻ ഉണ്ടായിരുന്നു. അത് കൂടി കഴിച്ചിട്ട് അവൾ ബെഡിലേക്ക് ഇരുന്ന് നാളെ കാലത്തെ ഇവിടെ നിന്നും പോകണം… ഇല്ലെങ്കിൽ ശരിയാവില്ല… മഹിയേട്ടന് അത്രയ്ക്ക് വെറുപ്പ് ആണ് തന്നോട്. പണം മോഹിച്ചു വന്നവൾ ആണെന്ന രീതിയിൽ ആണ് ഏട്ടൻ തന്നോട് സംസാരിക്കുന്നത് പോലും. അത് മാത്രം സഹിക്കാൻ പറ്റുന്നില്ല….. അവൾ ദീർഘ വിശ്വാസത്തോടെ കട്ടിലിന്റെ ക്രാസയിൽ ചാരി ഇരുന്നു. നാളെ തിരികെ അവിടേക്ക് ചെന്നു കഴിയുമ്പോൾ ഉണ്ടാകുവാൻ പോകുന്ന ഭാവിഷ്യത്തുക്കൾ…. അത് ഒരുപാട് വലുത് ആണ്… ചെറിയമ്മയുടെ പ്രഹരം ഓർക്കുമ്പോൾ…..

ഇതു വരെ ആയിട്ടും തന്നെ ഒന്ന് വിളിച്ചില്ലലോ… ലെച്ചുവിനോട് പറയുക കൂടി ചെയ്തത് ആണ്… ടീച്ചറമ്മയുടെ നമ്പർ അവൾക്ക് കൊടുത്തതും ആയിരുന്നു.. പക്ഷെ.. എന്താണോ ആവോ… താൻ അത്രയ്ക്ക് അധികപറ്റ് ആയിരുന്നോ അവിടെ…. പക്ഷെ എന്തായാലും ഇനി ഇവിടെ തുടരുന്നില്ല…മഹിയേട്ടന്റെ വാക്കുകൾ അത്രമേൽ തന്റെ ഹൃദയത്തിലേക്ക് തുളച്ചു കയറുക ആണ് ഓരോ നിമിഷവും… പോണം…. അതാവും ഈശ്വരന്റെ വിധി…. അവൾ തീരുമാനിച്ചു.. എന്നാലും താൻ മഹിയേട്ടന്റെ ഒപ്പം തിരികെ വരാത്തപ്പോൾ ടീച്ചറമ്മ…..

പാവം ടീച്ചറമ്മ യേ താൻ ചതിച്ചു.. ഒരുപാട് പ്രതീക്ഷകളോടെ ആണ് തന്നെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നത്… പക്ഷെ എന്ത് ചെയ്യാനാ… എല്ലാം വിധി ആകും…. അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നില്ലായിരുന്നു. കണ്ണുകൾ നിറഞ്ഞു ഒഴുകി. മഹി യുടെ കാൽ പെരുമാറ്റം കേട്ടതും അവൾ വലം കൈയാൽ തന്റെ കണ്ണീർ തുടച്ചു മാറ്റി. അവൻ സിദ്ധാർഥ് ന്റെ കുഞ്ഞും ആയിട്ട് ആണ് റൂമിലേക്ക് വന്നത്. ഒരു വയസ്സ് ആകുന്നതേ ഒള്ളു.. ബെഡിലേക്ക് കിടന്നു കൊണ്ട് അവൻ ശിവ കുട്ടിയെ അവന്റെ നെഞ്ചിലേക്ക് ഇരുത്തി…

ഗൗരി പതിയെ എഴുന്നേറ്റു.. എന്നിട്ട് കസേരയിൽ പോയി ഇരുന്നു. “താൻ ഇവിടെ ഇരുന്നോ ഗൗരി…. എന്തിനാ എഴുനേറ്റു പോകുന്നത് ” അവൻ കൊഞ്ചിച്ചുo കളിപ്പിച്ചും ശിവയെ ചിരിപ്പിക്കുക ആണ്. നാളെ ഇവിടെ നിന്നും പോയ്കോളാം എന്ന് പറഞ്ഞപ്പോൾ മഹിയ്ക്ക് വലിയ സന്തോഷം ആയെന്ന് ഗൗരി ഓർത്തു

….. തുടരും…..

.നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…